Just In
Don't Miss
- News
മലപ്പുറത്ത് സിപിഎം പട്ടിക തയ്യാര്‍; ടിഎം സിദ്ദിഖ് സ്ഥാനാര്‍ഥിയാകില്ല, സ്വതന്ത്രരെ ഇറക്കി വീണ്ടും കളി
- Sports
IPL 2021: കോലിപ്പടക്ക് കപ്പ് വേണം, ആദ്യ എതിരാളി രോഹിതിന്റെ മുംബൈ, സമ്പൂര്‍ണ്ണ മത്സരക്രമം
- Movies
ചൂടെണ്ണയില്‍ കടുകിട്ട പോല വന്ന മിഷേല്‍; സേഫ് ഗെയിം കളിക്കുന്ന നോബി ക്യാപ്റ്റനാകുമ്പോള്‍!
- Lifestyle
ലോക വനിതാ ദിനത്തില്‍ അണ്മോഡ ആര്‍ത്തവ അടിവസ്ത്രം അവതരിപ്പിക്കും
- Travel
തണുപ്പ് മാറിയിട്ടില്ല!! ഇനിയും പോകാം പൂജ്യത്തിലും താഴെ താപനിലയില്‍ തണുത്തുറഞ്ഞ ഇടങ്ങളിലേക്ക്
- Finance
'ചൂസ് ടു ചലഞ്ച്'... വനിതാ ദിനത്തില്‍ കേരള സ്റ്റാര്‍ട്ട് അപ്പ് മിഷന്റെ ചലഞ്ച് ഇങ്ങനെ!
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
ഇവോക്ക്, ഡിസ്കവറി സ്പോർട് മോഡലുകൾക്ക് പ്ലഗ്-ഇൻ ഹൈബ്രിഡ് സംവിധാനം ഒരുക്കി ലാൻഡ് റോവർ
ലാൻഡ് റോവർ തങ്ങളുടെ ജനപ്രിയ മോഡലുകളായ ഇവോക്ക്, ഡിസ്കവറി സ്പോർട് എന്നിവയ്ക്ക് പ്ലഗ്-ഇൻ ഹൈബ്രിഡ് പതിപ്പുകൾ അവതരിപ്പിച്ചു. ഈ പ്ലഗ്-ഇൻ ഹൈബ്രിഡ് പെയർ ഉൾപ്പെടുത്തുന്നത് ബ്രിട്ടീഷ് കാർ നിർമ്മാതാക്കൾക്ക് വളരെ പ്രധാനമാണ്.

ഇതുവരെ ഇലക്ട്രിക് ലാൻഡ് റോവർ ഇല്ലാത്തതിനാൽ, ഉയർന്ന വിൽപ്പനയുള്ള ഇരു മോഡലുകളുടെ പ്ലഗ്-ഇൻ ഹൈബ്രിഡ് പുതിയ യൂറോപ്യൻ യൂണിയൻ നിയമങ്ങൾ പ്രകാരം നിർമ്മാതാക്കളുടെ ശരാശരി CO2 ഉദ്‌വമനം കുറയ്ക്കാൻ സഹായിക്കും.

197 bhp കരുത്ത് ഉത്പാദിപ്പിക്കുന്ന 1.5 ലിറ്റർ മൂന്ന് സിലിണ്ടർ ടർബോചാർജ്ഡ് പെട്രോൾ എഞ്ചിനാണ് P300e പ്ലഗ്-ഇൻ ഹൈബ്രിഡ് മോഡലുകൾക്ക് ശക്തി പകരുന്നത്. 15 കിലോവാട്ട് ബാറ്ററി പായ്ക്കുമായി ബന്ധിപ്പിക്കുന്ന 107 bhp കരുത്ത് പുറപ്പെടുവിക്കുന്ന ഇലക്ട്രിക് മോട്ടോർ പിൻ ആക്‌സിലിൽ ഘടിപ്പിച്ചിരിക്കുന്നു.

ഇവ സംയോജിതമായി മൊത്തം 296 bhp കരുത്തും 540 Nm torque ഉം സൃഷ്ടിക്കുന്നു. പിൻ ആക്‌സിലിൽ ഇലക്ട്രിക് മോട്ടോർ ഉള്ളതിനാൽ ഇവോക്ക്, ഡിസ്കവറി സ്‌പോർട് PHEV -കൾ ഫോർ വീൽ ഡ്രൈവാണ്.

ഇവോക്ക് PHEV യുടെ CO2 ഉദ്‌വമനം സാധാരണ പതിപ്പിൽ കിലോമീറ്ററിന് 170 ഗ്രാമിനെ അപേക്ഷിച്ച് കിലോമീറ്ററിന് വെറും 32 ഗ്രാമായി കുറഞ്ഞു. അതേസമയം, ഏഴ് സീറ്റുകൾ ഉണ്ടായിരുന്നിട്ടും ഡിസ്കവറി സ്പോർട്ട് PHEV കിലോമീറ്റർ 36 ഗ്രാം മാത്രം പുറപ്പെടുവിക്കുന്നു.

ശുദ്ധമായ ഇലക്ട്രിക് ഡ്രൈവിൽ 66 കിലോമീറ്റർ (ഡിസ്കവറി സ്പോർട്ടിന് 62 കിലോമീറ്റർ) സഞ്ചരിക്കാൻ PHEV പവർട്രെയിനിന് കഴിയും. പെർഫോമെൻസിന്റെ കാര്യത്തിൽ, P300e മോഡലുകൾക്ക് 0-100 കിലോമീറ്റർ വേഗത 6.1 സെക്കൻഡിനുള്ളിൽ കൈവരിക്കാൻ കഴിയും.

മാത്രമല്ല വൈദ്യുതോർജ്ജത്തിൽ മാത്രം 135 കിലോമീറ്റർ വേഗതയിൽ എത്താൻ വാഹനങ്ങൾക്ക് സാധിക്കും. ഉയർന്ന വേഗതയിൽ, എയറോഡൈനാമിക് ഡ്രാഗ് കുറയ്ക്കുന്നതിന് ഇലക്ട്രിക് മോട്ടോറിന്റെ ബന്ധം വിച്ചേദിച്ച് കാറുകളെ ഫ്രണ്ട്-വീൽ ഡ്രൈവ് ആക്കുന്നു.

ഒരു മോഡ് 2 കേബിളിലൂടെയും വീടുകളിലെ ത്രീ-പിൻ സോക്കറ്റിലൂടെയും PHEV- കൾ ചാർജ് ചെയ്യുന്നതിന് 6 മണിക്കൂർ 42 മിനിറ്റ് എടുക്കും. അല്ലെങ്കിൽ ഒന്നര മണിക്കൂറിനുള്ളിൽ ബാറ്ററിയുടെ ശേഷിയുടെ 80 ശതമാനം വരെ റീചാർജ് ചെയ്യാൻ 7 കിലോവാട്ട് AC വോൾ ബോക്സ് ചാർജർ ഉപയോഗിക്കാം.

ഒരു DC ഫാസ്റ്റ് ചാർജിംഗ് (32 കിലോവാട്ട് വരെ) സംവിധാനം ഉപയോഗിച്ച് വെറും 30 മിനിറ്റിനുള്ളിൽ 80 ശതമാനം ചാർജ് കൈവരിക്കാൻ കഴിയും. പെട്രോൾ ഫ്ലാപ്പിന് എതിർവശത്തുള്ള പിൻ ക്വാർട്ടർ പാനലിലാണ് ചാർജിംഗ് പോർട്ട് സ്ഥിതിചെയ്യുന്നത്.

ഇവോക്ക് P300e യുടെ വില 43,850 പൗണ്ടുകളിൽ നിന്ന് ആരംഭിക്കുന്നു. വാഹനം S, SE, HSE വകഭേദങ്ങളിൽ ലഭ്യമാണ്. ഡിസ്കവറി സ്പോർട് ഇതേ മൂന്ന് വകഭേദങ്ങളിലാണ് വരുന്നത്. 45,370 പൗണ്ട് മുതലാണ് വാഹനത്തിന്റെ വില ആരംഭിക്കുന്നത്.

കൊവിഡ് -19 മഹാമാരി കാരണം എല്ലാ JLR പ്ലാന്റുകളിലും ഉൽപാദനം ഇപ്പോഴും നിർത്തിവച്ചിരിക്കുകയാണെങ്കിലും പുതിയ PHEV -കളുടെ ഡെലിവറികൾ ഈ വർഷം മൂന്നാം പാദത്തിൽ ആരംഭിക്കും. PHEV -യുടെ ഇന്ത്യൻ അരങ്ങേറ്റം അടുത്ത വർഷം ഉണ്ടാവും എന്ന് പ്രതീക്ഷിക്കുന്നു.