LX 570 എസ്‌യുവിയുടെ ഇൻ‌സ്പിരേഷൻ സീരീസ് പുറത്തിറക്കി ലെക്‌സ‌സ്

അന്താരാഷ്ട്ര വിപണിയിലെ തങ്ങളുടെ ജനപ്രിയ മോഡലുകൾക്കെല്ലാം ബ്ലാക്ക് എഡിഷൻ പതിപ്പുകൾ സമ്മാനിച്ചതിനു ശേഷം ടൊയോട്ട ഇപ്പോൾ ആഢംബര ബ്രാൻഡായ ലെക്‌സസിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണ്.

LX 570 എസ്‌യുവിയുടെ ഇൻ‌സ്പിരേഷൻ സീരീസ് പുറത്തിറക്കി ലെക്‌സ‌സ്

ഇപ്പോൾ ലെക്‌സസ് LX 570 എസ്‌യുവിക്ക് ഒരു ഇൻ‌സ്പിരേഷൻ സീരീസ് കമ്പനി പുറത്തിറക്കിയിരിക്കുകയാണ്. ലിമിറ്റഡ് എഡിഷൻ മോഡലായതിനാൽ ഇതിന്റെ വെറും 500 യൂണിറ്റുകൾ മാത്രമാകും ബ്രാൻഡി നിരത്തിലെത്തിക്കുക.

LX 570 എസ്‌യുവിയുടെ ഇൻ‌സ്പിരേഷൻ സീരീസ് പുറത്തിറക്കി ലെക്‌സ‌സ്

പുറംമോടിയെ അടിപൊളിയാക്കാൻ 21 ഇഞ്ച് വീലുകൾ, ഫ്രണ്ട് ഗ്രിൽ, വിൻഡോ ഔട്ട്‌ലൈനിംഗ്, ഡോർ ഹാൻഡിലുകൾ, ബാഡ്ജുകൾ എന്നിവ ഉൾപ്പെടെയുള്ള ഭാഗത്ത് ബ്ലാക്ക്ഔട്ട് ഘടകങ്ങൾ ലെക്‌സസ് ഉൾപ്പെടുത്തിയിരിക്കുന്നു.

MOST READ: മഹീന്ദ്രയുടെ പുതിയ കോംപാക്ട് എസ്‌യുവി ഫോർഡ് VX-772 പ്ലാറ്റ്ഫോമിൽ ഒരുങ്ങും

LX 570 എസ്‌യുവിയുടെ ഇൻ‌സ്പിരേഷൻ സീരീസ് പുറത്തിറക്കി ലെക്‌സ‌സ്

അതിനു പുറമെ LX 570 എസ്‌യുവിയുടെ ഇൻസ്പിരേഷൻ സീരീസിൽ ഫോഗ് ലാമ്പുകൾക്കായുള്ള ഭാഗവും എയർ വെന്റുകളും കറുത്ത നിറത്തിൽ ഒരുങ്ങിയിരിക്കുന്നത് ശ്രദ്ധേയമാണ്.

LX 570 എസ്‌യുവിയുടെ ഇൻ‌സ്പിരേഷൻ സീരീസ് പുറത്തിറക്കി ലെക്‌സ‌സ്

കൂടാതെ ഫോഗ് ലാമ്പുകൾ, ഹെഡ്‌ലൈറ്റുകൾ, ടെയിൽ‌ ലൈറ്റുകൾ എന്നിവയ്ക്ക് സ്മോക്ക്ഡ് ലെൻസുകൾ അവതരിപ്പിക്കുന്നതും ലെക്‌സസ് LX 570 ഇൻസ്പിരേഷൻ എഡിഷനെ മനോഹരമാക്കുന്നു. കളർ ഓപ്ഷനുകളിൽ സ്റ്റാൻഡേർഡായി ബ്ലാക്ക് ഫീനിക്സും ഒരു ഓപ്ഷനായി പേൾ വൈറ്റ് എന്നിവ ഉപഭോക്താക്കൾക്ക് തെരഞ്ഞെടുക്കാൻ സാധിക്കും.

MOST READ: നാലാം തലമുറ കാർണിവലിന്റെ ആഗോള അരങ്ങേറ്റം നടത്തി കിയ

LX 570 എസ്‌യുവിയുടെ ഇൻ‌സ്പിരേഷൻ സീരീസ് പുറത്തിറക്കി ലെക്‌സ‌സ്

ക്യാബിനകവും കറുത്ത കളറിലാണ് ഒരുങ്ങിയിരിക്കുന്നത്. എങ്കിലും ഡാഷ്, സ്റ്റിയറിംഗ് വീൽ, ഡോർ പാനലുകൾ എന്നിവയിൽ ബ്രൗൺ നിറത്തിലുള്ള ഉൾപ്പെടുത്തലുകളിലേക്കാകും ആദ്യം കണ്ണെത്തുക. കറുത്ത സെമി-അനിലൈൻ ലെതർ ഉപയോഗിച്ചാണ് സീറ്റുകൾ നിർമിച്ചിരിക്കുന്നത്.

LX 570 എസ്‌യുവിയുടെ ഇൻ‌സ്പിരേഷൻ സീരീസ് പുറത്തിറക്കി ലെക്‌സ‌സ്

കറുത്ത ഹെഡ്‌ലൈനറിനൊപ്പം ഡോർ പാനലുകളിൽ കുറച്ച് റെഡ് ലെതറും കാണാം. ഇത് എസ്‌യുവിയുടെ ആഢംബര ഭാവം വർധിപ്പിക്കുന്നു. ഇന്റീരിയർ സ്റ്റൈലിംഗ് വളരെ മികച്ചതാണ് നിസംശയം പറയാനാകും.

MOST READ: അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ച ധോണിക്ക് റിട്ടയർമെന്റ് സമ്മാനമായി ഒരു അമേരിക്കൻ മസിൽ കാർ

LX 570 എസ്‌യുവിയുടെ ഇൻ‌സ്പിരേഷൻ സീരീസ് പുറത്തിറക്കി ലെക്‌സ‌സ്

ഇതോടൊപ്പം സ്റ്റാൻഡേർഡ് 2021 ലെക്സസ് LX 570 എസ്‌യുവിക്ക് കുറച്ച് അധിക പരിഷ്ക്കരണങ്ങളും ലഭിക്കുന്നു. അതിൽ പുതിയ എക്സ്റ്റീരിയർ പെയിന്റ് ഓപ്ഷൻ (നോറി ഗ്രീൻ), പുതിയ ഇന്റീരിയർ ലെതർ കളർ (ഗ്ലേസ്ഡ് കാരാമൽ), ആമസോൺ അലക്സാ കണക്റ്റിവിറ്റി എന്നിവ ഉൾപ്പെടുന്നു.

LX 570 എസ്‌യുവിയുടെ ഇൻ‌സ്പിരേഷൻ സീരീസ് പുറത്തിറക്കി ലെക്‌സ‌സ്

അഞ്ച് സീറ്റർ, എട്ട് സീറ്റർ എന്നിങ്ങനെ രണ്ട് കോൺഫിഗറേഷനുകളിൽ ലെക്സസ് LX 570 ലഭ്യമാണ്. 5.7 ലിറ്റർ V8 പെട്രോൾ എഞ്ചിനിൽ മാത്രമാണ് എസ്‌യുവി വാഗ്‌ദാനം ചെയ്യുന്നത്. ഇത് പരമാവധി 388 bhp കരുത്തിൽ 546 Nm torque ഉത്പാദിപ്പിക്കാൻ പ്രാപ്തമാണ്. എട്ട് സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സുമായി ജോടിയാക്കിയ യൂണിറ്റ് ഫോർ വീൽ ഡ്രൈവ് സിസ്റ്റവും സ്റ്റാൻഡേർഡായി നൽകുന്നു.

Most Read Articles

Malayalam
English summary
Lexus Unveiled 2021 LX 570 SUV Inspiration Series. Read in Malayalam
Story first published: Tuesday, August 18, 2020, 17:34 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X