മിഡ്-സൈസ് എ‌സ്‌യുവി വിഭാഗത്തിൽ കേമൻ സെൽറ്റോസ് തന്നെ, ജനുവരിയിലെ വിൽപ്പന റിപ്പോർട്ട് പുറത്ത്

2020 ജനുവരിയിലെ മിഡ്-സൈസ് എസ്‌യുവി വിൽപ്പനയിൽ ഒന്നാം സ്ഥാനം കിയ സെൽറ്റോസ് നിലനിർത്തി. ഇന്ത്യൻ വിപണിയിലെ അരങ്ങേറ്റം മുതൽ സെൽറ്റോസിന്റെ വർദ്ധിച്ചു വരുന്ന ജനപ്രീതി കിയ മോട്ടോർസിന് ഏറ്റവും ഉയർന്ന വിൽപ്പന രജിസ്റ്റർ ചെയ്യാൻ സഹായിച്ചു.

മിഡ്-സൈസ് എ‌സ്‌യുവി വിഭാഗത്തിൽ കേമൻ സെൽറ്റോസ് തന്നെ, ജനുവരിയിലെ വിൽപ്പന റിപ്പോർട്ട് പുറത്ത്

15,000 യൂണിറ്റുകളുടെ വിൽപ്പനയാണ് എസ്‌യുവി കരസ്ഥമാക്കിയത്. എതിരാളികളുമായി താരതമ്യപ്പെടുത്തുമ്പോൾ സെൽറ്റോസ് ഹ്യുണ്ടായി ക്രെറ്റയെ വലിയ വ്യത്യാസത്തിലാണ് പിന്നിലാക്കിയിരിക്കുന്നത്.

മിഡ്-സൈസ് എ‌സ്‌യുവി വിഭാഗത്തിൽ കേമൻ സെൽറ്റോസ് തന്നെ, ജനുവരിയിലെ വിൽപ്പന റിപ്പോർട്ട് പുറത്ത്

ക്രെറ്റയ്ക്കു കഴിഞ്ഞ മാസം 6,900 യൂണിറ്റുകൾ വിൽപ്പനയാണ് ഹ്യുണ്ടായി രേഖപ്പെടുത്തിയത്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 10,314 യൂണിറ്റായിരുന്ന വിൽപ്പനയുമായി താരതമ്യപ്പെടുത്തുമ്പോൾ 33 ശതമാനം ഇടിവാണ് മോഡലിന് നേരിട്ടിരിക്കുന്നത്.

മിഡ്-സൈസ് എ‌സ്‌യുവി വിഭാഗത്തിൽ കേമൻ സെൽറ്റോസ് തന്നെ, ജനുവരിയിലെ വിൽപ്പന റിപ്പോർട്ട് പുറത്ത്

രണ്ടാം തലമുറ ക്രെറ്റ 2020 ഓട്ടോ എക്‌സ്‌പോയിൽ അനാച്ഛാദനം ചെയ്തു. മാർച്ച് 17 -ന് വിപണിയിലെത്തുന്നതു മുതൽ സെൽറ്റോസുമായുള്ള പോരാട്ടം പുതിയ മോഡൽ ഏറ്റെടുക്കും.

മിഡ്-സൈസ് എ‌സ്‌യുവി വിഭാഗത്തിൽ കേമൻ സെൽറ്റോസ് തന്നെ, ജനുവരിയിലെ വിൽപ്പന റിപ്പോർട്ട് പുറത്ത്

പുതിയ സവിശേഷതകളും സാങ്കേതികവിദ്യകളും ചേർക്കുന്നതിനൊപ്പം അകത്തും പുറത്തും ഒരു സമ്പൂർണ്ണ മേക്കോവർ തന്നെ വാഹനത്തിന് ലഭിക്കുന്നു. മഹീന്ദ്രയുടെ സ്ഥിരമായ വിൽപ്പനയുള്ള മോഡലാണ് സ്കോർപിയോ.

Rank Models January 2020
1 Kia Seltos 15,000
2 Hyundai Creta 6,900
3 Mahindra Scorpio 5,316
4 MG Hector 3,310
5 Mahindra XUV500 1,455
6 Tata Harrier 719
7 Jeep Compass 701
8 Maruti Suzuki S-Cross 558
9 Renault Duster 405
10 Nissan Kicks 172
മിഡ്-സൈസ് എ‌സ്‌യുവി വിഭാഗത്തിൽ കേമൻ സെൽറ്റോസ് തന്നെ, ജനുവരിയിലെ വിൽപ്പന റിപ്പോർട്ട് പുറത്ത്

കഴിഞ്ഞ മാസം മോഡലിന്റെ 5,316 യൂണിറ്റുകൾ കമ്പനി വിറ്റഴിച്ചത്. 2019 -ൽ ഇതേ മാസത്തിൽ ഇത് 4,882 യൂണിറ്റായിരുന്നു സ്കോർപിയോയുടെ വിൽപ്പന എന്നത് കണക്കിൽ എടുക്കുമ്പോൾ ഒമ്പത് ശതമാനം വിൽപ്പന വളർച്ചയാണ് വാഹന നേടിയിരിക്കുന്നത്.

മിഡ്-സൈസ് എ‌സ്‌യുവി വിഭാഗത്തിൽ കേമൻ സെൽറ്റോസ് തന്നെ, ജനുവരിയിലെ വിൽപ്പന റിപ്പോർട്ട് പുറത്ത്

3,130 യൂണിറ്റുകളുടെ വിൽപ്പനയുമായി ഹെക്ടർ നാലാം സ്ഥാനത്താണ്. ഈ വർഷം ഇന്ത്യയിൽ തങ്ങളുടെ വാഹന നിര കൂടുതൽ വ്യാപിപ്പിക്കാൻ എംജി പദ്ധതിയിടുന്നതിന്റെ ഭാഗമായി ആഭ്യന്തര ലൈനപ്പുകളായ ഹെക്ടർ പ്ലസ്, ഗ്ലോസ്റ്റർ എന്നിവ യൂട്ടിലിറ്റി വാഹന നിരയിൽ ചേരും.

മിഡ്-സൈസ് എ‌സ്‌യുവി വിഭാഗത്തിൽ കേമൻ സെൽറ്റോസ് തന്നെ, ജനുവരിയിലെ വിൽപ്പന റിപ്പോർട്ട് പുറത്ത്

മഹീന്ദ്ര XUV500 -നെ പരാജയപ്പെടുത്തിയാണ് ഹെക്ടർ നാലാം സ്ഥാനത്ത് എത്തിയത്. 1,455 യൂണിറ്റുകളുടെ മാത്രം വിൽപ്പനയാണ് XUV500 നേടാൻ കഴിഞ്ഞത്. വിപണിയിൽ 45 ശതമാനം ഇടിവാണ് മോഡലിന് ഉണ്ടായിരിക്കുന്നത്.

മിഡ്-സൈസ് എ‌സ്‌യുവി വിഭാഗത്തിൽ കേമൻ സെൽറ്റോസ് തന്നെ, ജനുവരിയിലെ വിൽപ്പന റിപ്പോർട്ട് പുറത്ത്

ഈ വർഷത്തിന്റെ അവസാന ഘട്ടങ്ങളിൽ പുറത്തിറങ്ങും എന്ന് പ്രതീക്ഷിക്കുന്ന XUV500 -ന്റെ പുതുതലമുറ കാര്യങ്ങൾ മെച്ചപ്പെടുത്തും എന്ന് വിശ്വസിക്കാം.

മിഡ്-സൈസ് എ‌സ്‌യുവി വിഭാഗത്തിൽ കേമൻ സെൽറ്റോസ് തന്നെ, ജനുവരിയിലെ വിൽപ്പന റിപ്പോർട്ട് പുറത്ത്

ബിഎസ് VI കംപ്ലയിന്റ് ഡീസൽ എഞ്ചിനുള്ള 2020 ഹാരിയർ അടുത്തിടെ പുതിയ സവിശേഷതകളോടൊപ്പം കൂടുതൽ കരുത്ത്, ഓട്ടോമാറ്റിക് ഗിയർബോക്സ് എന്നിവ ഉപയോഗിച്ച് അവതരിപ്പിച്ചിരുന്നു.

മിഡ്-സൈസ് എ‌സ്‌യുവി വിഭാഗത്തിൽ കേമൻ സെൽറ്റോസ് തന്നെ, ജനുവരിയിലെ വിൽപ്പന റിപ്പോർട്ട് പുറത്ത്

719 യൂണിറ്റ് വിൽപ്പന നേടി ഹാരിയർ ആറാം സ്ഥാനം കൈവരിച്ചു. മുൻ വർഷത്തെ അപേക്ഷിച്ച് 701 യൂണിറ്റ് വിൽപ്പനയോടെ 45 ശതമാനം ഇടിവാണ് ജീപ്പ് കോമ്പസ് രേഖപ്പെടുത്തിയത്.

മിഡ്-സൈസ് എ‌സ്‌യുവി വിഭാഗത്തിൽ കേമൻ സെൽറ്റോസ് തന്നെ, ജനുവരിയിലെ വിൽപ്പന റിപ്പോർട്ട് പുറത്ത്

558 യൂണിറ്റ് വിൽപ്പനയോടെ 77 ശതമാനം ഇടിവുമായി എസ്-ക്രോസ് എട്ടാം സ്ഥാനത്തെത്തിയപ്പോൾ റെനോ ഡസ്റ്റർ 405 യൂണിറ്റാണ് വിറ്റഴിച്ചത്. മുൻ വർഷത്തെ അപേക്ഷിച്ച് 55 ശതമാനം ഇടിവാണ് മോഡൽ നേരിട്ടത്.

മിഡ്-സൈസ് എ‌സ്‌യുവി വിഭാഗത്തിൽ കേമൻ സെൽറ്റോസ് തന്നെ, ജനുവരിയിലെ വിൽപ്പന റിപ്പോർട്ട് പുറത്ത്

മൊത്തം 172 യൂണിറ്റുകൾ വിറ്റഴിച്ച് നിസാൻ കിക്ക്സ് ആദ്യ പത്തിൽ അവസാന ഇടം നേടി.

മിഡ്-സൈസ് എ‌സ്‌യുവി വിഭാഗത്തിൽ കേമൻ സെൽറ്റോസ് തന്നെ, ജനുവരിയിലെ വിൽപ്പന റിപ്പോർട്ട് പുറത്ത്

അടുത്ത സാമ്പത്തിക വർഷത്തിന്റെ ആദ്യ പകുതിയിൽ കമ്പനിയുടെ വാഹന നിരയിൽ കിക്ക്സിന് താഴെയായി സ്ഥിതി ചെയ്യുന്ന ഒരു കോം‌പാക്റ്റ് എസ്‌യുവി നിസ്സാൻ അവതരിപ്പിക്കും.

Most Read Articles

Malayalam
English summary
List of Best Selling Mid Size SUVs in January 2020. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X