ലോക്ക്ഡൗണില്‍ ഇളവുകള്‍; XUV500 പരീക്ഷണയോട്ടം പുനരാരംഭിച്ച് മഹീന്ദ്ര

എഞ്ചിന്‍ നവീകരണത്തോടെ XUV500-യുടെ ബിഎസ് VI പതിപ്പിനെ അടുത്തിടെയാണ് മഹീന്ദ്ര വിപണിയില്‍ അവതരിപ്പിക്കുന്നത്. എന്നാല്‍ മോഡലിന്റെ പുതുതലമുറ പതിപ്പ് അധികം വൈകാതെ വിപണിയില്‍ എത്തുമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്.

ലോക്ക്ഡൗണില്‍ ഇളവുകള്‍; XUV500 പരീക്ഷണയോട്ടം പുനരാരംഭിച്ച് മഹീന്ദ്ര

ലോക്ക്ഡൗണില്‍ ഇളവുകള്‍ ലഭിച്ചതോടെ മോഡലിന്റെ പരീക്ഷണയോട്ടം വീണ്ടും ആരംഭിച്ചിരിക്കുകയാണ് മഹീന്ദ്ര. കഴിഞ്ഞ ദിവസം പരീക്ഷണയോട്ടം നടത്തുന്ന സ്‌കോര്‍പ്പിയോയുടെ ചിത്രങ്ങളും പുറത്തുവന്നിരുന്നു.

ലോക്ക്ഡൗണില്‍ ഇളവുകള്‍; XUV500 പരീക്ഷണയോട്ടം പുനരാരംഭിച്ച് മഹീന്ദ്ര

ചെന്നൈയില്‍ പരീക്ഷണയോട്ടം നടത്തുന്ന വാഹനത്തിന്റെ ചിത്രങ്ങളാണ് ക്യാമറക്കണ്ണുകളില്‍ കുടുങ്ങിയത്. വാഹനത്തിന്റെ വീഡിയോയും ഓട്ടോ പോര്‍ട്ടലായ റഷ്‌ലൈന്‍ പങ്കുവെച്ചിട്ടുണ്ട്. പൂര്‍ണമായും മൂടിക്കെട്ടിയാണ് വാഹനത്തിന്റെ പരീക്ഷണയോട്ടം.

MOST READ: ഇന്ത്യക്കായി വമ്പൻ പദ്ധതികളുമായി റോയൽ എൻഫീൽഡ്, ഒരുങ്ങുന്നത് നിരവധി മോഡലുകൾ

ലോക്ക്ഡൗണില്‍ ഇളവുകള്‍; XUV500 പരീക്ഷണയോട്ടം പുനരാരംഭിച്ച് മഹീന്ദ്ര

എങ്കിലും പിന്നിലെ ടെയില്‍ ലാമ്പുകള്‍ കാണാന്‍ സാധിക്കും. എന്നാല്‍ പ്രെഡക്ഷന്‍ മോഡലിലേക്ക് വരുമ്പോള്‍ ഇതായിരിക്കില്ല ടെയില്‍ ലാമ്പ് ഡിസൈന്‍ എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. നേരത്തെ ഈ വര്‍ഷം തന്നെ വാഹനം വിപണിയില്‍ അവതരിപ്പിക്കുമെന്ന് കമ്പനി അറിയിച്ചിരുന്നു.

ലോക്ക്ഡൗണില്‍ ഇളവുകള്‍; XUV500 പരീക്ഷണയോട്ടം പുനരാരംഭിച്ച് മഹീന്ദ്ര

എന്നാല്‍ നിലവിലെ സാഹചര്യത്തിന്റെ അടിസ്ഥാനത്തിലാണ് പുതുതലമുറ XUV500 -യുടെ അവതരണം അടുത്ത വര്‍ഷത്തേക്ക് മാറ്റിയത്. മോണോകോക്ക് പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയാണ് പുതിയ മോഡലിന്റെ നിര്‍മ്മാണം.

MOST READ: സ്പോർടി പരിവേഷത്തിൽ അണിഞ്ഞൊരുങ്ങി മാരുതി 800

ലോക്ക്ഡൗണില്‍ ഇളവുകള്‍; XUV500 പരീക്ഷണയോട്ടം പുനരാരംഭിച്ച് മഹീന്ദ്ര

അതോടൊപ്പം തന്നെ പുതിയ 2 ലിറ്റര്‍ ഡീസല്‍ എഞ്ചിനും വാഹനത്തില്‍ ഇടംപിടിക്കും. നിലവിലെ 2.2 ലിറ്റര്‍ യൂണിറ്റിനേക്കാള്‍ കൂടുതല്‍ കരുത്തുറ്റതാണ് പുതിയ ഡീസല്‍ എഞ്ചിന്‍.

പുതിയ 2 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എഞ്ചിനാകും വാഹനത്തില്‍ ഇടംപിടിക്കുക. മാനുവല്‍, ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് ഓപ്ഷനുകള്‍ ലഭ്യമാകുമെന്നും പ്രതീക്ഷിക്കാം. കൂടാതെ, ഉയര്‍ന്ന വകഭേദങ്ങളില്‍ ഓള്‍ വീല്‍ ഡ്രൈവ് (AWD) സംവിധാനവും ഉണ്ടായിരിക്കും.

MOST READ: കുഞ്ഞൻ ജിംനി ഇന്ത്യയിലേക്കില്ല, അഞ്ച് ഡോർ പതിപ്പിന്റെ കാര്യത്തിൽ തീരുമാനമായില്ല

ലോക്ക്ഡൗണില്‍ ഇളവുകള്‍; XUV500 പരീക്ഷണയോട്ടം പുനരാരംഭിച്ച് മഹീന്ദ്ര

എഞ്ചിന്‍ പരിഷ്‌കരണത്തിനൊപ്പം അകത്തളത്തിലും കാര്യമായ മാറ്റങ്ങള്‍ പ്രതീക്ഷിക്കാം. വരാനിരിക്കുന്ന എംജി ഹെക്ടര്‍ പ്ലസ്, ടാറ്റ ഗ്രാവിറ്റാസ്, ഹ്യുണ്ടായി ക്രെറ്റയുടെ ഏഴു സീറ്റര്‍ പതിപ്പ് തുടങ്ങി എതിരാളികളുടെ ഒരു നീണ്ട നിര തന്നെയാണ് ഈ ശ്രേണിയിലേക്ക് കടന്നുവരുന്നത്.

ലോക്ക്ഡൗണില്‍ ഇളവുകള്‍; XUV500 പരീക്ഷണയോട്ടം പുനരാരംഭിച്ച് മഹീന്ദ്ര

വിപണിയില്‍ എത്തിയ നാളുകളില്‍ മോഡലിന് പ്രതിമാസം 3,000 മുതല്‍ 4,000 യൂണിറ്റുകളുടെ വില്‍പ്പന കിട്ടിയിരുന്നു. എന്നാല്‍ എതിരാളികള്‍ ശക്തരായതോടെ വില്‍പ്പനയില്‍ ഇടിവ് ഉണ്ടായി.

MOST READ: കൊവിഡ്-19; ഉപഭോക്താക്കൾക്കായി പ്രത്യേക EMI പാക്കേജും ആനുകൂല്യങ്ങളുമൊരുക്കി ടാറ്റ

ലോക്ക്ഡൗണില്‍ ഇളവുകള്‍; XUV500 പരീക്ഷണയോട്ടം പുനരാരംഭിച്ച് മഹീന്ദ്ര

പിന്നിടുള്ള വില്‍പ്പന 1,000 യൂണിറ്റിലും താഴെയായി. ഇതോടെയാണ് മോഡലിനെ നവീകരിക്കാന്‍ കമ്പനി തയ്യാറായത്. ബിഎസ് VI പരിഷ്‌കരണത്തോടെ വിപണിയില്‍ എത്തിയ മോഡലിന് 13.20 ലക്ഷം രൂപയാണ് എക്‌സ്‌ഷോറൂം വില.

Most Read Articles

Malayalam
കൂടുതല്‍... #മഹീന്ദ്ര #mahindra
English summary
Lockdown Relaxation, New Gen Mahindra XUV500 Testing Restarts. Read in Malayalam.
Story first published: Friday, June 5, 2020, 14:05 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X