സോനെറ്റിന്റെ കയറ്റുമതിയും ആരംഭിച്ച് കിയ; ഇന്ത്യയിൽ ബുക്കിംഗ് കാലയളവ് 10 ആഴ്ച്ചയോളം

സെൽറ്റോസിലൂടെ ഇന്ത്യൻ വാഹന പ്രേമികളുടെ മനസിൽ ഇടംപിടിച്ച കിയ മോട്ടോർസ് ആഭ്യന്തര വിപണിയിലെ തങ്ങളുടെ മൂന്നാമത്തെ മോഡലായ സോനെറ്റ് കോംപാക്‌ട് എസ്‌യുവി കൂടി നിരത്തിലെത്തിച്ചതോടെ രാജ്യത്ത് ചുവടുറപ്പിച്ചിരിക്കുകയാണ്.

സോനെറ്റിന്റെ കയറ്റുമതിയും ആരംഭിച്ച് കിയ; ഇന്ത്യയിൽ ബുക്കിംഗ് കാലയളവ് 10 ആഴ്ച്ചയോളം

മറ്റ് കിയ മോഡലുകളിൽ നിന്നും വ്യത്യസ്‌തമായ സോനെറ്റിന്റെ ഉത്പാദനം ഇന്ത്യയിലാണ് കേന്ദ്രീകരിച്ചിരിക്കുന്നത്. കൂടാതെ മെയ്‌ഡ് ഇൻ ഇന്ത്യ കിയ സോനെറ്റ് മറ്റ് 70 ഓളം രാജ്യങ്ങളിലേക്കും ബ്രാൻഡ് കയറ്റുമതി ചെയ്യുമെന്ന് നേരത്തെ തന്നെ അറിയിച്ചിരുന്നു. ഇപ്പോൾ ഈ പദ്ധതിക്ക് കമ്പനി തുടക്കം കുറിച്ചിരിക്കുകയാണ്.

സോനെറ്റിന്റെ കയറ്റുമതിയും ആരംഭിച്ച് കിയ; ഇന്ത്യയിൽ ബുക്കിംഗ് കാലയളവ് 10 ആഴ്ച്ചയോളം

കഴിഞ്ഞ മാസം പുറത്തിറക്കിയ സോനെറ്റ് ഇതിനകം തന്നെ കോംപാക്‌ട് എസ്‌യുവി സെഗ്മെന്റിൽ ഏറ്റവും കൂടുതൽ വിൽപ്പന നേടുന്ന വാഹനമായി മാറിയിട്ടുണ്ട്. വെറും 12 ദിവസത്തിനുള്ളിൽ 9,000 യൂണിറ്റുകളാണ് ആബ്യന്തര വിപണിയിൽ കൊറിയൻ ബ്രാൻഡ് വിറ്റഴിച്ചത്. ഇന്ത്യൻ വാഹന വ്യവസായത്തിൽ കിയയുടെ പുതിയ റെക്കോർഡാണിത്.

MOST READ: MCB സിസ്റ്റം ലഭിക്കുന്ന ആദ്യ കിയ മോഡലായി സോറെന്റോ എസ്‌യുവി

സോനെറ്റിന്റെ കയറ്റുമതിയും ആരംഭിച്ച് കിയ; ഇന്ത്യയിൽ ബുക്കിംഗ് കാലയളവ് 10 ആഴ്ച്ചയോളം

എന്നിരുന്നാലും കയറ്റുമതി വിപണി അത്ര ശക്തമായിട്ടില്ല എന്നതും ശ്രദ്ധേയമാണ്. ആന്ധ്രാപ്രദേശിലെ അനന്ത്പൂരിലെ കമ്പനിയുടെ നിർമാണശാലയിൽ നിന്ന് കഴിഞ്ഞ മാസം സോനെറ്റിന്റെ 38 യൂണിറ്റുകൾ മാത്രമാണ് കയറ്റുമതി ചെയ്തത്.

സോനെറ്റിന്റെ കയറ്റുമതിയും ആരംഭിച്ച് കിയ; ഇന്ത്യയിൽ ബുക്കിംഗ് കാലയളവ് 10 ആഴ്ച്ചയോളം

എന്നാൽ ഈ മാസം മുതൽ സോനെറ്റിന്റെ ഉത്‌പാദനം വർധിപ്പിച്ചതിനാൽ വരും ദിവസങ്ങളിൽ കയറ്റുമതി വർധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇന്ത്യൻ വിപണിയിൽ എത്തുന്നതിനു മുന്നോടിയായി ഏകദേശം ഒരു മാസം മുമ്പ് ഓഗസ്റ്റിൽ സോനെറ്റിനായുള്ള ബുക്കിംഗ് ബ്രാൻഡ് ആരംഭിച്ചിരുന്നു.

MOST READ: കോംപാക്ട് എംപിവി ശ്രേണിയിലേക്ക് ചുവടുവെക്കാനൊരുങ്ങി കിയയും എംജിയും

സോനെറ്റിന്റെ കയറ്റുമതിയും ആരംഭിച്ച് കിയ; ഇന്ത്യയിൽ ബുക്കിംഗ് കാലയളവ് 10 ആഴ്ച്ചയോളം

തുടക്കത്തിൽ തന്നെ എസ്‌യുവിക്കായുള്ള ബുക്കിംഗ് 25,000 കടന്നിരുന്നു. വിപണിയിൽ എത്തി ഒരു മാസത്തിനുശേഷം ഇന്ത്യയിലെ സോനെറ്റിനായുള്ള ബുക്കിംഗ് 50,000 കവിഞ്ഞതും ഏവരെയും ഞെട്ടിച്ചിട്ടുണ്ട്.

സോനെറ്റിന്റെ കയറ്റുമതിയും ആരംഭിച്ച് കിയ; ഇന്ത്യയിൽ ബുക്കിംഗ് കാലയളവ് 10 ആഴ്ച്ചയോളം

ഇത് കോംപാക്‌ട് മോഡലിനായുള്ള ബുക്കിംഗ് കാലയളവ് വർധിപ്പിക്കുന്നതിന് കാരണമായിട്ടുണ്ട്. നിലവിൽ നാലു മുതൽ പത്ത് ആഴ്ച്ചകൾ വരെയാണ് സോനെറ്റിനായി കാത്തിരിക്കേണ്ടത്.

MOST READ: കൂടുതൽ പരിചയപ്പെടാം; പുതുക്കിയ ഹാരിയറിന്റെ പരസ്യ വീഡിയോ പങ്കുവെച്ച് ടാറ്റ

സോനെറ്റിന്റെ കയറ്റുമതിയും ആരംഭിച്ച് കിയ; ഇന്ത്യയിൽ ബുക്കിംഗ് കാലയളവ് 10 ആഴ്ച്ചയോളം

ടോപ്പ് എൻഡ് ഓട്ടോമാറ്റിക് പെട്രോൾ, ഡീസൽ വേരിയന്റുകൾക്കാണ് വിപണിയിൽ ഏറ്റവും ഡിമാന്റുള്ളതെന്ന് കിയ വ്യക്തമാക്കിയിരുന്നു. അടിസ്ഥാന വേരിയന്റിനായുള്ള ആവശ്യം കുറവാണെന്നതും ശ്രദ്ധേയമാണ്.

സോനെറ്റിന്റെ കയറ്റുമതിയും ആരംഭിച്ച് കിയ; ഇന്ത്യയിൽ ബുക്കിംഗ് കാലയളവ് 10 ആഴ്ച്ചയോളം

കിയ സോനെറ്റ് നിരവധി പുതിയ സവിശേഷതകളുമായാണ് കളംനിറഞ്ഞിരിക്കുന്നത്. അതിൽ നാവിഗേഷനും ലൈവ് ട്രാഫിക് വിവരങ്ങൾ നൽകുന്ന 10.25 ഇഞ്ച് HD ടച്ച്‌സ്‌ക്രീൻ സിസ്റ്റം, സബ് വൂഫർ, ബോസ് പ്രീമിയം 7 സ്പീക്കർ സൗണ്ട് സിസ്റ്റം, വെന്റിലേറ്റഡ് ഡ്രൈവർ, പാസഞ്ചർ സീറ്റുകൾ, വയർലെസ് ഫോൺ ചാർജിംഗ്, റിമോട്ട് എഞ്ചിൻ സ്റ്റാർട്ട്, ഓവർ എന്നിവയാണ് എതിരാളികളിൽ നിന്ന് കിയ എസ്‌യുവിയെ വേറിട്ടുനിർത്തുന്നത്.

Most Read Articles

Malayalam
English summary
Made in India Kia Sonet Export Starts. Read in Malayalam
Story first published: Saturday, October 24, 2020, 13:57 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X