2020 മഹീന്ദ്ര ഥാറിന്റെ മുഖഭാവം മാറ്റിമറിക്കുന്ന പുത്തൻ ഗ്രില്ലുകൾ

ഏറെക്കാലത്തിനുശേഷം ഇന്ത്യൻ വിപണിയിൽ വളരെ പ്രതീക്ഷയോടെ കാത്തിരുന്ന പുതിയ ഥാർ മഹീന്ദ്ര പുറത്തിറക്കി. പുതിയ ഥാറിന് എല്ലായിടത്തുനിന്നും പ്രശംസ പിടിച്ചുപറ്റിയെങ്കിലും, ആശങ്കപ്പെടുത്തുന്ന ഒരേയൊരു കാര്യം മുൻ‌വശത്തെ ഗ്രില്ല്‌ മാത്രമാണ്.

2020 മഹീന്ദ്ര ഥാറിന്റെ മുഖഭാവം മാറ്റിമറിക്കുന്ന പുത്തൻ ഗ്രില്ലുകൾ

പുതിയ മഹീന്ദ്ര ഥാറിന്റെ ഫ്രണ്ട് ഗ്രില്ലും പലതരം ചിന്താഗതികളാണെന്ന് തോന്നുന്നു. യു‌എസ്‌എയിൽ FCA -യ്‌ക്കെതിരെ റോക്‌സറിന്റെ രൂപകൽപ്പന പരാമർശിച്ച ഒരു കേസ് മഹീന്ദ്ര പരാജയപ്പെട്ടിരുന്നു എന്നതും ശ്രദ്ധിക്കേണ്ടതാണ്.

2020 മഹീന്ദ്ര ഥാറിന്റെ മുഖഭാവം മാറ്റിമറിക്കുന്ന പുത്തൻ ഗ്രില്ലുകൾ

ഭാവിയിൽ ഇത്തരം ആരോപണങ്ങൾ ഉണ്ടാകാതിരിക്കാൻ അവസാന നിമിഷത്തെ മാറ്റം പോലെയാണ് ഥാറിലെ പുതിയ ഗ്രില്ല് തോന്നുന്നത്. എന്നിരുന്നാലും, മിക്ക വാഹന പ്രേമികളും ഗ്രില്ലിന്റെ രൂപകൽപ്പനയിൽ തങ്ങളുടെ അതൃപ്തി പ്രകടിപ്പിച്ചു.

MOST READ: LX 570 എസ്‌യുവിയുടെ ഇൻ‌സ്പിരേഷൻ സീരീസ് പുറത്തിറക്കി ലെക്‌സ‌സ്

2020 മഹീന്ദ്ര ഥാറിന്റെ മുഖഭാവം മാറ്റിമറിക്കുന്ന പുത്തൻ ഗ്രില്ലുകൾ

ഇന്ത്യൻ വിപണിയിൽ ഥാറിന്റെ ഡെലിവറി ആരംഭിക്കുമ്പോൾ തന്നെ ഓഫ് മാർക്കറ്റ് ഗ്രില്ലുകൾ ലഭ്യമാവും എന്ന കാര്യം ഇതോടെ വ്യക്തമായിരിക്കുകയാണ്.

2020 മഹീന്ദ്ര ഥാറിന്റെ മുഖഭാവം മാറ്റിമറിക്കുന്ന പുത്തൻ ഗ്രില്ലുകൾ

നിങ്ങൾക്ക് വിപണിയിൽ പ്രതീക്ഷിക്കാവുന്ന നാല് തരം ഗ്രില്ല് ഓപ്ഷനുകൾ ഏതെല്ലാമാണ് എന്ന് വ്യക്തമാക്കുന്ന വ്രൂംഹെഡ് റെൻഡറിംഗ് ചിത്രങ്ങൾ ഇതാ.

MOST READ: ഇന്നോവ ക്രിസ്റ്റയ്ക്ക് സിഎൻജി എഞ്ചിൻ ഒരുങ്ങുന്നു, അവതരണം ഉടൻ, കാണാം സ്പൈ ചിത്രങ്ങൾ

2020 മഹീന്ദ്ര ഥാറിന്റെ മുഖഭാവം മാറ്റിമറിക്കുന്ന പുത്തൻ ഗ്രില്ലുകൾ

ക്ലാസിക് 7-സ്ലാറ്റ് മിനി

ഈ റെൻഡറിംഗ് ചിത്രം പുതിയ മഹീന്ദ്ര ഥാറിന്റെ ക്ലാസിക് 7-സ്ലാറ്റ് ഗ്രില്ല് കാണിക്കുന്നു. ഇത് സ്കെയിൽ-ഡൗൺ ചെയ്തിരിക്കുന്നു, അതുകൊണ്ട് ഇത് ഥാറിന്റെ മൊത്തത്തിലുള്ള രൂപകൽപ്പനയെ മറികടക്കുന്നില്ല.

ബ്ലാക്ക് ഔട്ട് ഗ്രില്ല് അത്ര ശ്രദ്ധ പിടിച്ചുപറ്റുന്ന ഒന്നല്ല. മസ്കുലർ ഥാറിന്റെ മൊത്തത്തിലുള്ള രൂപവുമായി ഇത് വളരെ ഭംഗിയായി പോകില്ലായിരിക്കാം, പക്ഷേ പുതിയ ഥാറിന്റെ സ്റ്റോക്ക് ഗ്രില്ലിനേക്കാൾ മികച്ചതായി ഇത് കാണപ്പെടും.

2020 മഹീന്ദ്ര ഥാറിന്റെ മുഖഭാവം മാറ്റിമറിക്കുന്ന പുത്തൻ ഗ്രില്ലുകൾ

റോക്സോർ-ഇൻസ്പയർഡ്

യു‌എസ്‌എയിലെ റോക്‌സോർ ATV -യ്ക്കെതിരെ FCA സമർപ്പിച്ച കേസിൽ മഹീന്ദ്ര പരാജയപ്പെട്ടതിന് ശേഷം, മഹീന്ദ്ര സമാനമല്ലാത്ത ഒരു ഗ്രില്ല് തിരഞ്ഞെടുത്തിരുന്നു. എന്നാൽ ഇത് സിഗ്നേച്ചർ ജീപ്പ് ഡിസൈൻ പോലെ തോന്നുന്നില്ല.

ഈ ഗ്രില്ല് ഹെഡ്‌ലാമ്പുകൾ വലയം ചെയ്യുകയും വാഹനത്തിന്റെ മുൻവശത്ത് നല്ലൊരു ഭാഗം കൈയ്യടക്കുകയും ചെയ്യുന്നു. റോക്‌സോർ പ്രചോദിത ഗ്രില്ല്, വരും മാസങ്ങളിൽ നമുക്ക് റോഡുകളിൽ കാണാൻ കഴിഞ്ഞേക്കാവുന്ന ഒന്നാണ്.

MOST READ: സ്കോഡ റാപ്പിഡ് TSI ഓട്ടോമാറ്റിക് പതിപ്പുകൾ സെപ്റ്റംബറിൽ വിപണിയിൽ എത്തും

2020 മഹീന്ദ്ര ഥാറിന്റെ മുഖഭാവം മാറ്റിമറിക്കുന്ന പുത്തൻ ഗ്രില്ലുകൾ

ക്ലാസിക് ജീപ്പ് ഗ്രില്ല്

ക്ലാസിക് ജീപ്പ് ഗ്രില്ല് രൂപകൽപ്പനയുള്ള ഈ റെൻഡറിംഗ് ചിത്രം ഥാർ ഒരു മിനി ജീപ്പ് റാങ്‌ലർ പോലെ ഒരുക്കുന്നു. വാഹനത്തിന്റെ രൂപകൽപ്പന അമേരിക്കൻ ഐതിഹാസിക എസ്‌യുവിയുമായി സാമ്യമുള്ളതിനാൽ, അപ്‌ഡേറ്റുചെയ്‌ത ഫ്രണ്ട് ഗ്രില്ല് എസ്‌യുവിയുടെ മുഴുവൻ രൂപകൽപ്പനയും പൂർത്തിയാക്കി റോഡുകളിൽ ഇത് ആകർഷകമാക്കുന്നു.

ഇതും വരും മാസങ്ങളിൽ നിങ്ങൾക്ക് സാധാരണയായി റോഡുകളിൽ കാണാവുന്ന ഒരു ഗ്രില്ലായി മാറും.

2020 മഹീന്ദ്ര ഥാറിന്റെ മുഖഭാവം മാറ്റിമറിക്കുന്ന പുത്തൻ ഗ്രില്ലുകൾ

ഹെവി ബിൽഡ്

ഈ ഗ്രില്ല് കൃത്യമായി ആദ്യ തലമുറയിലെ മഹീന്ദ്ര എസ്‌യുവികളിൽ നിങ്ങൾക്ക് സാധാരണയായി കാണാൻ കഴിയുന്ന ആംഗ്രി ബേർഡ് ഗ്രില്ലല്ല. എന്നാൽ ഇത് ഒരേ ഗ്രില്ലിന്റെ അല്പം വ്യത്യസ്തമായ ആവർത്തനമാണ്.

ഈ ഗ്രില്ലിന് ചുറ്റും കട്ടിയുള്ള ഒരു ബോർഡർ ലഭിക്കുന്നു, കൂടാതെ ഹെഡ്‌ലാമ്പുകളും ഇത് ഉൾക്കൊള്ളുന്നു. കൂടുതൽ ബോൾഡും പരുക്കൻ രൂപഭാവവുമാണ് ഈ ഗ്രില്ലിന്.

Source: VroomHead

Most Read Articles

Malayalam
കൂടുതല്‍... #മഹീന്ദ്ര #mahindra
English summary
Mahindra 2020 Thar Different Grill Options. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X