ആള്‍ട്യുറാസ് G4 വിപണിയോട് വിടപറഞ്ഞേക്കും; കാരണം സാങ്‌യോങുമായുള്ള മഹീന്ദ്രയുടെ വിഭജനം

ഫുൾ-സൈസ് എസ്‌യുവി ശ്രേണിയിലെ ടൊയോട്ട ഫോർച്യൂണറിന്റെയും ഫോർഡ് എൻഡവറിന്റെയും അപ്രമാദിത്വം തകര്‍ക്കാന്‍ 2018-ൽ മഹീന്ദ്ര പരിചയപ്പെടുത്തിയ മോഡലായിരുന്നു ആള്‍ട്യുറാസ് G4.

ആള്‍ട്യുറാസ് G4 വിപണിയോട് വിടപറഞ്ഞേക്കും; കാരണം സാങ്‌യോങുമായുള്ള മഹീന്ദ്രയുടെ വിഭജനം

ശരിക്കും ദക്ഷിണ കൊറിയന്‍ വാഹന നിര്‍മ്മാതാക്കളായ സാങ്‌യോങ്ങിന്റെ G4 റെക്‌സ്റ്റൺ എസ്‌യുവിയുടെ പുനർനിർമിത പതിപ്പാണ് മഹീന്ദ്ര ആള്‍ട്യുറാസ്. വാഹനത്തെ അടുത്ത വർഷത്തോടെ വിപണയിൽ നിന്നും നിർത്തലാക്കാൻ മഹീന്ദ്ര ഒരുങ്ങുന്നതായി സൂചനകൾ ലഭിച്ചിട്ടുണ്ട്.

ആള്‍ട്യുറാസ് G4 വിപണിയോട് വിടപറഞ്ഞേക്കും; കാരണം സാങ്‌യോങുമായുള്ള മഹീന്ദ്രയുടെ വിഭജനം

മഹീന്ദ്രയും സാങ്‌യോങും തമ്മിലുള്ള വിഭജനം കാരണമാണ് എസ്‌യുവിയെ ഇന്ത്യയിൽ നിന്നും പിൻവലിക്കാൻ കാരണമാകുന്നത്. ആള്‍ട്യുറാസിന്റെ 500 യൂണിറ്റുകൾ നിർമിക്കാൻ മഹീന്ദ്രയ്ക്ക് ഘടകങ്ങളും മറ്റ് വസ്തുക്കളും ഉണ്ടെന്ന് പറയപ്പെടുന്നു.

MOST READ: 3.06 ലക്ഷം രൂപ വരെ ആനുകൂല്യങ്ങൾ; ഇയർ എൻഡ് ഓഫറുമായി മഹീന്ദ്ര

ആള്‍ട്യുറാസ് G4 വിപണിയോട് വിടപറഞ്ഞേക്കും; കാരണം സാങ്‌യോങുമായുള്ള മഹീന്ദ്രയുടെ വിഭജനം

അതിനുശേഷമാകും എസ്‌യുവിയുടെ വിൽപ്പനയും നിർമാണവും കമ്പനി അവസാനിപ്പിക്കുക. കംപ്ലീറ്റ്ലി നോക്ക്ഡ് ഡൗൺ (CKD) യൂണിറ്റായാണ് ആള്‍ട്യുറാസ് G4 ഇന്ത്യയിൽ‌ ഒത്തുകൂടുന്നത്. 2019 മധ്യത്തോടെയാണ് കമ്പനി എസ്‌യുവിയുടെ ഉത്പാദനം ചകാനിലെ ഒരു പുതിയ അസംബ്ലി പ്ലാന്റിലേക്ക് മാറ്റിയത്.

ആള്‍ട്യുറാസ് G4 വിപണിയോട് വിടപറഞ്ഞേക്കും; കാരണം സാങ്‌യോങുമായുള്ള മഹീന്ദ്രയുടെ വിഭജനം

2020 ഏപ്രില്‍ മാസത്തിലാണ് ആള്‍ട്യുറാസിന്റെ ബിഎസ് VI പതിപ്പിനെ മഹീന്ദ്ര വിപണിയില്‍ അവതരിപ്പിക്കുന്നത്. 4x2 AT, 4x4 AT എന്നിങ്ങനെ രണ്ട് വേരിയന്റുകളിലാണ് വാഹനം വിപണിയിൽ എത്തുന്നതും.

MOST READ: അമ്മയേയും അച്ഛനേയും കാണണം; 547 കിലോമീറ്റർ സൈക്കിൾ ചവിട്ടി മലയാളി

ആള്‍ട്യുറാസ് G4 വിപണിയോട് വിടപറഞ്ഞേക്കും; കാരണം സാങ്‌യോങുമായുള്ള മഹീന്ദ്രയുടെ വിഭജനം

മെർസിഡീസ് ബെൻസിൽ നിന്നുള്ള ഏഴ് സ്പീഡ് ഓട്ടോമാറ്റിക് ടോർഖ് കൺവെർട്ടർ ഗിയർബോക്സുമായി ജോടിയാക്കിയ ബിഎസ് VI-കംപ്ലയിന്റ് 2.2 ലിറ്റർ ഡീസൽ എഞ്ചിനാണ് ഏഴ് സീറ്റർ എസ്‌യുവിയുടെ ഹൃദയം. ഇത് പരമാവധി 180 bhp കരുത്തിൽ 420 Nm torque ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്.

ആള്‍ട്യുറാസ് G4 വിപണിയോട് വിടപറഞ്ഞേക്കും; കാരണം സാങ്‌യോങുമായുള്ള മഹീന്ദ്രയുടെ വിഭജനം

എസ്‌യുവിയുടെ 2WD വേരിയന്റിന് ഇന്ത്യയിൽ 28.73 ലക്ഷം രൂപയും 4WD വേരിയന്റിന് 31.70 ലക്ഷം രൂപയുമാണ് എക്സ്ഷോറൂം വില. വെര്‍ട്ടിക്കിള്‍ സ്ലാറ്റ് ഗ്രില്‍, എല്‍ഇഡി ഡേ ടൈം റണ്ണിംഗ് ലാമ്പുകള്‍, ഇലക്ട്രിക് സണ്‍റൂഫ്, എന്നിവയാണ് വാഹനത്തിന്റെ പുറമെയുള്ള സവിശേഷതകള്‍.

MOST READ: റാപ്പിഡ് ഓട്ടോമാറ്റിക് വേരിയന്റിന് ഓഫറുകളുമായി സ്‌കോഡ

ആള്‍ട്യുറാസ് G4 വിപണിയോട് വിടപറഞ്ഞേക്കും; കാരണം സാങ്‌യോങുമായുള്ള മഹീന്ദ്രയുടെ വിഭജനം

ആഢംബരം നിറഞ്ഞ ഇന്റീരിയറിലേക്ക് നോക്കിയാൽ എട്ട് ഘട്ടമായി ക്രമീകരിക്കാവുന്ന് ഡ്രൈവര്‍ സീറ്റ്, ലെതര്‍ ഫിനീഷ് ഡാഷ് ബോര്‍ഡ്, 8.0 ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ടു സോണ്‍ ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, ആംബിയന്റ് ലൈറ്റിംഗ്, ഏഴ് ഇഞ്ച് എല്‍ഇഡി മീറ്റര്‍ കണ്‍സോള്‍ എന്നീ ഫീച്ചറുകളെല്ലാം കാണാൻ സാധിക്കും.

ആള്‍ട്യുറാസ് G4 വിപണിയോട് വിടപറഞ്ഞേക്കും; കാരണം സാങ്‌യോങുമായുള്ള മഹീന്ദ്രയുടെ വിഭജനം

ആൾട്യുറാസിലെ സുരക്ഷാ സവിശേഷതകളിൽ ഡ്യുവല്‍ എയര്‍ബാഗ്, ഇബിഡിയുള്ള എബിഎസ്, റിവേഴ്സ് പാര്‍ക്കിംഗ് സെന്‍സര്‍, ട്രാക്ഷന്‍ കണ്‍ട്രോള്‍, ഹില്‍ ഡിസെന്റ് കണ്‍ട്രോള്‍, അഡ്വാന്‍സ്ഡ് എമര്‍ജന്‍സി ബ്രേക്കിങ് എന്നിവയെല്ലാം ലഭ്യമാണ്.

Most Read Articles

Malayalam
കൂടുതല്‍... #മഹീന്ദ്ര #mahindra
English summary
Mahindra Alturas G4 SUV Might Be Discontinued From India. Read in Malayalam
Story first published: Wednesday, December 9, 2020, 13:12 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X