ക്യാമറയില്‍ കുടുങ്ങി മഹീന്ദ്ര ആറ്റം ഇലക്ട്രിക്കിന്റെ പരീക്ഷണ ഓട്ടം

2018 ഡല്‍ഹി ഓട്ടോ എക്‌സ്‌പോയില്‍ പ്രദര്‍ശിപ്പിച്ച മഹീന്ദ്രയുടെ ക്വാഡ്രിസൈക്കിള്‍ ആറ്റം ഇലക്ട്രിക്കിനെ ഉടന്‍ വിപണിയില്‍ എത്തിക്കുമെന്ന് കമ്പനി അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ പരീക്ഷണ ഓട്ടം നടത്തുന്ന വാഹനത്തിന്റെ ചിത്രങ്ങള്‍ പുറത്തുവന്നിരിക്കുന്നത്.

ക്യാമറയില്‍ കുടുങ്ങി മഹീന്ദ്ര ആറ്റം ഇലക്ട്രിക്കിന്റെ പരീക്ഷണ ഓട്ടം

വികതന്‍ എന്നൊരു ഓണ്‍ലൈന്‍ വെബ്‌സൈറ്റാണ് പരീക്ഷണ ഓട്ടം നടത്തുന്ന വാഹനത്തിന്റെ ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. 2020 മൂന്നാം പാദത്തില്‍ മഹീന്ദ്ര ആറ്റം ഇലക്ട്രിക്ക് ക്വാഡ്രിസൈക്കിള്‍ വിപണിയില്‍ അവതരിപ്പിക്കുമെന്ന് മഹീന്ദ മാനേജിങ് ഡയറക്ടര്‍ പവന്‍ ഗോയങ്ക സ്ഥിരീകരിച്ചു.

ക്യാമറയില്‍ കുടുങ്ങി മഹീന്ദ്ര ആറ്റം ഇലക്ട്രിക്കിന്റെ പരീക്ഷണ ഓട്ടം

നിലവില്‍ ക്വാഡ്രിസൈക്കിള്‍ വിഭാഗത്തില്‍ ബജാജ് മാത്രമാണ് വിപണിയില്‍ ഉള്ളത്. ബജാജ് അവരുടെ ക്വാഡ്രിസൈക്കിളായ ക്യൂട്ട് ഇലക്ട്രിക്കിന്റെ പരീക്ഷണ ഓട്ടം ഇന്ത്യയില്‍ ആരംഭിച്ചിരുന്നു. ഇതിന്റെ ചിത്രങ്ങള്‍ അടുത്തിടെ പുറത്തുവരുകയും ചെയ്തിരുന്നു. എന്നാല്‍ ക്യൂട്ട് ഇലക്ട്രിക്ക് എന്ന് വിപണിയില്‍ എത്തും എന്നത് സംബന്ധിച്ച് കമ്പനി വിവരങ്ങള്‍ ഒന്നും തന്നെ വെളിപ്പെടുത്തിയിട്ടില്ല.

ക്യാമറയില്‍ കുടുങ്ങി മഹീന്ദ്ര ആറ്റം ഇലക്ട്രിക്കിന്റെ പരീക്ഷണ ഓട്ടം

മഹീന്ദ്ര ആറ്റം 2020 മൂന്നാം പാദത്തില്‍ വിപണിയിലെത്തുമ്പോള്‍ രാജ്യത്തെ ആദ്യത്തെ ഇലക്ട്രിക്ക് ക്വാഡ്രിസൈക്കിളായി മാറും. നടക്കാനിരിക്കുന്ന 2020 ഓട്ടോ എക്‌സ്‌പോയില്‍ ആറ്റം ഇലക്ട്രിക്കിന്റെ പ്രൊഡക്ഷന്‍ പതിപ്പിനെ അവതരിപ്പിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ക്യാമറയില്‍ കുടുങ്ങി മഹീന്ദ്ര ആറ്റം ഇലക്ട്രിക്കിന്റെ പരീക്ഷണ ഓട്ടം

ഇലക്ട്രിക്ക് വാഹനത്തിന്റെ നിര്‍മാണം ബംഗളൂരു പ്ലാന്റിലായിരിക്കും. എല്ലാ താഴ്ന്ന വോള്‍ട്ടേജ് മോഡലുകളും ഇവിടെയാണ് അസംബിള്‍ ചെയ്യുന്നത്. 15 കിലോവാട്ടില്‍ താഴെ കരുത്തായിരിക്കും ഉല്‍പ്പാദിപ്പിക്കുന്നത്. ചെറിയ വാഹനമാണെങ്കില്‍ കൂടിയും വലിയ വാഹനങ്ങളില്‍ കാണുന്ന ഫീച്ചറുകളും ഇടംപിടിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്.

ക്യാമറയില്‍ കുടുങ്ങി മഹീന്ദ്ര ആറ്റം ഇലക്ട്രിക്കിന്റെ പരീക്ഷണ ഓട്ടം

ലഭിക്കുന്ന സൂചനകള്‍ അനുസരിച്ച് വാഹനത്തില്‍ എല്‍ഇഡി ഹെഡ്‌ലാമ്പുകളും, ടെയിലാമ്പുകളും ഇടംപിടിച്ചേക്കും. അകത്തളത്തില്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റവും, HVAC യൂണിറ്റും ഇടംപിടിച്ചേക്കും. ഡ്രൈവര്‍ ഉള്‍പ്പടെ അഞ്ച് പേര്‍ക്ക് സുഖകരമായ രീതിയില്‍ യാത്ര ചെയ്യാവുന്ന വിധമായിരിക്കും വാഹനത്തിന്റെ ഡിസൈന്‍.

ക്യാമറയില്‍ കുടുങ്ങി മഹീന്ദ്ര ആറ്റം ഇലക്ട്രിക്കിന്റെ പരീക്ഷണ ഓട്ടം

ഏറ്റവും ഉയര്‍ന്ന വേഗത മണിക്കൂറില്‍ 70 കിലോമീറ്ററായി പരിമിതപ്പെടുത്തും. മഹീന്ദ്ര ഇതുവരെ 150 കോടി രൂപയുടെ നിക്ഷേപമാണ് ക്വാഡ്രിസൈക്കിളുകള്‍ക്കായി നടത്തിയിരിക്കുന്നത്. ബംഗളൂരു പ്ലാന്റില്‍ പുതിയ അസംബ്ലി ലൈന്‍ സ്ഥാപിക്കുന്നതിന് 250 കോടി രൂപയും ചെലവഴിച്ചു.

ക്യാമറയില്‍ കുടുങ്ങി മഹീന്ദ്ര ആറ്റം ഇലക്ട്രിക്കിന്റെ പരീക്ഷണ ഓട്ടം

റിപ്പോര്‍ട്ട് പ്രകാരം ഇലക്ട്രിക്ക് KUV100, ഇലക്ട്രിക്ക് XUV300 എന്നിവ നിര്‍മിക്കുന്നതിന് ചാകണ്‍ പ്ലാന്റില്‍ 500 കോടി രൂപയുടെ നിക്ഷേപവും നടത്തും.

ക്യാമറയില്‍ കുടുങ്ങി മഹീന്ദ്ര ആറ്റം ഇലക്ട്രിക്കിന്റെ പരീക്ഷണ ഓട്ടം

എന്നാല്‍ വാഹനം സംബന്ധിച്ച് വിലയോ, ബാറ്ററി വിവരങ്ങളോ ഒന്നും തന്നെ ലഭ്യമായിട്ടില്ല. വിപണിയില്‍ എത്തിയാല്‍ ബജാജ് ക്യൂട്ട് തന്നെയാകും മുഖ്യ എതിരാളി. പരീക്ഷണ ഓട്ടം നടത്തുന്ന ഇലക്ട്രിക്ക് ക്യൂട്ടിന് നിലവില്‍ വിപണിയില്‍ ഉള്ള മോഡലില്‍ നിന്നും ഡിസൈനില്‍ മാറ്റം ഒന്നും തന്നെ കമ്പനി നല്‍കിയിട്ടില്ല.

ക്യാമറയില്‍ കുടുങ്ങി മഹീന്ദ്ര ആറ്റം ഇലക്ട്രിക്കിന്റെ പരീക്ഷണ ഓട്ടം

2012 ഓട്ടോ എക്സ്പോയില്‍ ആദ്യമായി പ്രദര്‍ശിപ്പിച്ച ബജാജിന്റെ കുഞ്ഞന്‍ ക്വാഡ്രിസൈക്കിള്‍ ക്യൂട്ട് നിരവധി പ്രതിസന്ധികള്‍ മറികടന്നാണ് അടുത്തിടെ ഇന്ത്യന്‍ വിപണിയിലെത്തുന്നത്. സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയുള്ള തടസ്സങ്ങളെല്ലാം തരണം ചെയ്താണ് ക്യൂട്ട് ആറു വര്‍ഷങ്ങള്‍ക്ക് ശേഷം ഇന്ത്യന്‍ വിപണിയില്‍ എത്തിയത്.

ക്യാമറയില്‍ കുടുങ്ങി മഹീന്ദ്ര ആറ്റം ഇലക്ട്രിക്കിന്റെ പരീക്ഷണ ഓട്ടം

കുഞ്ഞന്‍ ക്യൂട്ടിന്റെ രൂപം കാറിനോട് സാമ്യമുണ്ടെങ്കിലും കാര്‍ ഗണത്തിലല്ല ഇതിന്റെ സ്ഥാനം. ത്രീ വീല്‍ ഓട്ടോറിക്ഷകള്‍ക്ക് പകരം എത്തുന്ന ഫോര്‍ വീല്‍ വാഹനമാണ് ക്യൂട്ട്. നിലവില്‍ റഷ്യ, ശ്രീലങ്ക, ഇന്തോനേഷ്യ, പോളണ്ട്, തുര്‍ക്കി ഉള്‍പ്പെടെ പന്ത്രണ്ടോളം രാജ്യങ്ങളിലേക്ക് ഇന്ത്യന്‍ നിര്‍മ്മിത ക്യൂട്ടുകളെ ബജാജ് കയറ്റുമതി ചെയ്യുന്നുണ്ട്. നാലുപേര്‍ക്ക് യാത്രചെയ്യാന്‍ കഴിയുന്ന ക്യൂട്ടിന് വിലയും താരതമ്യേന കുറവാണ്.

Most Read Articles

Malayalam
കൂടുതല്‍... #മഹീന്ദ്ര #mahindra
English summary
Mahindra Atom electric quadricycle spied testing in Chennai. Read in Malayalam.
Story first published: Sunday, January 19, 2020, 14:00 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X