Just In
- 58 min ago
XUV500 എസ്‌യുവിയുടെ ബേസ് മോഡലിനായുള്ള ബുക്കിംഗ് താൽക്കാലികമായി നിർത്തലാക്കി മഹീന്ദ്ര
- 1 hr ago
ബിഎസ് VI എക്സ്പള്‍സ് 200T-യുടെ അവതരണത്തിനൊരുങ്ങി ഹീറോ; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്
- 1 hr ago
പുറംമോടി പോലെ തന്നെ അകത്തളവും ഗംഭീരം, കുഷാഖിന്റെ ഇന്റീരിയർ ചിത്രവും പുറത്തുവിട്ട് സ്കോഡ
- 2 hrs ago
ഓട്ടോമാറ്റിക് കാർ കൂടുതൽ താങ്ങാനാവുന്ന വിലയിൽ; ടിയാഗോ XTA AMT അവതരിപ്പിച്ച് ടാറ്റ
Don't Miss
- Sports
IND vs ENG: അക്ഷര്‍ നയിച്ചു, ഇംഗ്ലണ്ടിനെ എറിഞ്ഞിട്ടു- ഒന്നാമിന്നിങ്സില്‍ 205ന് പുറത്ത്
- News
കിഫ്ബിക്കെതിരായ ഇഡി അന്വേഷണത്തെ മുഖ്യമന്ത്രി ഭയപ്പെടുന്നു; കെ സുരേന്ദ്രന്
- Travel
ഹിമാചല്‍ പ്രദേശിലെ ഷോജ, കണ്ടുതീര്‍ക്കുവാന്‍ ബാക്കിയായ നാട്
- Movies
സായ് റിയലാണ്, ചെറുപ്പം മുതലേ കുടുംബത്തിന്റെ ഭാരം തലയിലെടുത്തവന്; അമ്മ പറയുന്നു
- Finance
ഇപിഎഫ് പിന്‍വലിക്കുന്നതില്‍ നിയന്ത്രണം വരുന്നു; പലിശ നിരക്കില്‍ മാറ്റമുണ്ടായേക്കില്ല
- Lifestyle
ഭാരതരത്നം ലഭിച്ച 5 ഇന്ത്യന്‍ വനിതകള്‍
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
മഹീന്ദ്ര നിരയിൽ കേമനായി ബൊലേറോ, ജൂണിൽ നിരത്തിലെത്തിയത് 3,292 യൂണിറ്റുകൾ
2020 ജൂണിൽ ഇന്ത്യൻ വാഹന നിർമാതാക്കളായ മഹീന്ദ്രയുടെ നിരയിൽ നിന്നും ഏറ്റവുമധികം വിൽപ്പന നേടിയ മോഡലായി ബൊലേറോ. മാർച്ച് അവസാനത്തോടെ ഫെയ്‌സ്‌ലിഫ്റ്റ് ലഭിച്ച എസ്‌യുവി കഴിഞ്ഞ മാസം മൊത്തം 3,292 യൂണിറ്റ് വിൽപ്പനയാണ് നടത്തിയത്.

മൊത്തം 2,574 യൂണിറ്റ് വിൽപ്പനയുമായി മഹീന്ദ്ര സ്കോർപിയോ രണ്ടാം സ്ഥാനം നേടിയപ്പോൾ XUV300 സബ് കോംപാക്‌ട് എസ്‌യുവി 1,812 യൂണിറ്റ് വിൽപ്പന നേടി മഹീന്ദ്ര ശ്രേണിയിൽ നിന്നും മൂന്നാംസ്ഥാനത്തെത്തി.

കഴിഞ്ഞ മാസം മഹീന്ദ്ര XUV500-യുടെ 231 യൂണിറ്റും മഹീന്ദ്ര KUV100 മിനി എസ്‌യുവിയുടെ 49 യൂണിറ്റുകളും വിൽക്കാൻ ബ്രാൻഡിന് കഴിഞ്ഞു. 7,959 യൂണിറ്റുകളുടെ വിൽപ്പനയോടെ മഹീന്ദ്ര രാജ്യത്തെ നാലാമത്തെ വലിയ കാർ നിർമാതാക്കളായി മാറി.
MOST READ: പരീക്ഷണയോട്ടം നടത്തി മഹീന്ദ്ര XUV300 സ്പോര്‍ട്സ്; സ്‌പൈ ചിത്രങ്ങള്‍

അതേസമയം കഴിഞ്ഞ വർഷം ജൂണിലെ വിൽപ്പനയുമായി താരതമ്യം ചെയ്യുമ്പോൾ 55 ശതമാനം ഇടിവാണ് കമ്പനി രേഖപ്പെടുത്തിയത്. B4, B6, B6 (O) എന്നീ മൂന്ന് വേരിയന്റുകളിൽ എത്തുന്ന പുതിയ ബൊലേറോയിൽ ബിഎസ്-VI കംപ്ലിന്റ് 1.5 ലിറ്റർ എംഹോക്ക് 75 ഡീസൽ എഞ്ചിനാണ് മഹീന്ദ്ര വാഗ്‌ദാനം ചെയ്യുന്നത്.

മെച്ചപ്പെട്ട സ്റ്റൈലിംഗ്, ഡീസൽ എഞ്ചിൻ, മികച്ച സുരക്ഷാ മാനദണ്ഡങ്ങൾ എന്നിവയാണ് പുതിയ ബൊലേറോ ഫെയ്‌സ്‌ലിഫ്റ്റിന്റെ മേൻമകളായി കണക്കാക്കപ്പെടുന്നത്.

എംയുവിയുടെ എൻട്രി ലെവൽ B4 വേരിയന്റിന് 7.98 ലക്ഷം രൂപയും മിഡ് ലെവൽ B6 വേരിയന്റിന് 8.64 ലക്ഷം രൂപയും ഫുൾ ഓപ്ഷൻ B6 (O) മോഡലിന് 8.99 ലക്ഷം രൂപയുമാണ് എക്സ്ഷോറൂം വില.

പഴയ ബിഎസ്-IV പതിപ്പുമായി താരതമ്യപ്പെടുത്തുമ്പോൾ പുത്തൻ പരിഷ്ക്കരണങ്ങളുമായി വിപണിയിൽ ഇടംപിടിച്ച ബൊലേറോയ്ക്ക് ഏകദേശം 70,000 രൂപയുടെ വർധനവ് ലഭിച്ചിരുന്നു. വാഹനത്തിന്റെ കോസ്മെറ്റിക് മാറ്റങ്ങളിൽ ഭൂരിഭാഗവും മുൻവശത്താണ് കമ്പനി പരിചയപ്പെടുത്തിയത്.
MOST READ:ബിഎസ്-VI കരുത്തിൽ ബിഎംഡബ്ല്യു G310 ഇരട്ടകൾ എത്തുന്നു, പരീക്ഷണ യോട്ട ചിത്രങ്ങൾ പുറത്ത്

പുതിയ ഗ്രിൽ, പുതുക്കിയ ഹെഡ്‌ലാമ്പുകൾ, പുനർരൂപകൽപ്പന ചെയ്ത ബമ്പർ എന്നിവ അതിൽ ഉൾപ്പെടുന്നു. 2019 ന്റെ അവസാനത്തിൽ നടപ്പിലാക്കിയ പുതിയ ക്രാഷ്-ടെസ്റ്റ് മാനദണ്ഡങ്ങളും ഇത് പാലിക്കുന്നു.

മുകളിൽ സൂചിപ്പിച്ചതുപോലെ പുതിയ മഹീന്ദ്ര ബൊലേറോ ബിഎസ്-VI 1.5 ലിറ്റർ 3-സിലിണ്ടർ mHawk75 ഡീസൽ എഞ്ചിൻ അഞ്ച് സ്പീഡ് മാനുവൽ ഗിയർബോക്സിലേക്കാണ് ജോടിയാക്കിയിരിക്കുന്നത്.