വാഹനം സര്‍വീസ് ചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ വീട്ടിലിരുന്നു കാണാം; സര്‍വം ഡിജിറ്റല്‍മയമാക്കി മഹീന്ദ്ര

കൊവിഡ്-19 യുടെ പശ്ചാത്തലത്തില്‍ വലിയ മാറ്റങ്ങളാണ് എല്ലാ മേഖലയിലും ഉണ്ടായിരിക്കുന്നത്. വാഹന വിപണിയിലും മാറ്റങ്ങള്‍ക്ക് ചുവടുവെയ്ക്കുകയാണ്. മഹീന്ദ്രയും മാറ്റത്തിനൊരുങ്ങുകയാണ്.

വാഹനം സര്‍വീസ് ചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ വീട്ടിലിരുന്നു കാണാം; സര്‍വം ഡിജിറ്റല്‍മയമാക്കി മഹീന്ദ്ര

ഇതിന്റെ ആദ്യപടിയെന്നോണമാണ്, ഇപ്പോള്‍ കമ്പനിയുടെ സര്‍വ്വീസ് സംവിധാനം പൂര്‍ണ്ണമായും ഡിജിറ്റല്‍വല്‍ക്കരിച്ചിരിക്കുന്നത്. അതായത് സര്‍വ്വീസ് സെന്ററില്‍ വാഹനം സര്‍വ്വീസ് ചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ വീട്ടിലോ ഓഫിസിലോ ഇരുന്ന ഉപഭോക്താക്കള്‍ക്ക് കാണാന്‍ സാധിക്കും.

വാഹനം സര്‍വീസ് ചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ വീട്ടിലിരുന്നു കാണാം; സര്‍വം ഡിജിറ്റല്‍മയമാക്കി മഹീന്ദ്ര

മൊബൈല്‍ ആപ്ലിക്കേഷന്‍ മുഖേനയാണ് വാഹന ഉടമകള്‍ക്ക് ഇത് സാധ്യമാവുക. ത്രിമാന ചിത്രങ്ങള്‍ ഉപയോഗിച്ചാവും സര്‍വീസ് അഡൈ്വസര്‍മാര്‍ വാഹനത്തിന്റെ പ്രശ്‌നങ്ങള്‍ ഉടമകള്‍ക്കു വിശദീകരിച്ചു നല്‍കുക.

MOST READ: പുതുമ കാത്ത് സൂക്ഷിക്കുന്ന പഴയ വാഹനങ്ങൾ

വാഹനം സര്‍വീസ് ചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ വീട്ടിലിരുന്നു കാണാം; സര്‍വം ഡിജിറ്റല്‍മയമാക്കി മഹീന്ദ്ര

അറ്റകുറ്റപ്പണികളും വാഹനത്തില്‍ വരുത്തുന്ന മാറ്റങ്ങളും തത്സമയം കാണുന്നതിനും അഭിപ്രായം രേഖപ്പെടുത്തുന്നതിനും പുറമെ പണമിടപാടുകള്‍ ഓണ്‍ലൈനിലൂടെ നടത്താനും ഈ ആപ്പില്‍ തന്നെ അവസരമൊരുക്കുകയും ചെയ്തിട്ടുണ്ട്.

വാഹനം സര്‍വീസ് ചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ വീട്ടിലിരുന്നു കാണാം; സര്‍വം ഡിജിറ്റല്‍മയമാക്കി മഹീന്ദ്ര

വാഹന സര്‍വ്വീസിങ്ങിനുള്ള ബുക്കിങ്ങിന് സമയം തിരഞ്ഞെടുക്കാനുമൊക്കെ ഈ ആപ്പില്‍ തന്നെ അവസരമുണ്ട്. കൂടാതെ സര്‍വ്വീസ് ചെയ്യേണ്ട വാഹനം വീട്ടില്‍ വന്ന് എടുക്കുന്നതിനും തിരികെ ഏല്‍പ്പിക്കുന്നതിനുള്ള കാര്യങ്ങളും ഈ ആപ്പിലൂടെ ചെയ്യാന്‍ സാധിക്കും.

MOST READ: സൗജന്യ ബാറ്ററി റീചാര്‍ജ് പദ്ധതിക്ക് തുടക്കം കുറിച്ച് ബജാജ്

വാഹനം സര്‍വീസ് ചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ വീട്ടിലിരുന്നു കാണാം; സര്‍വം ഡിജിറ്റല്‍മയമാക്കി മഹീന്ദ്ര

മഹീന്ദ്ര ജീവനക്കാര്‍ തന്നെ വീട്ടിലെത്തി വാഹനം കൊണ്ടുപോകുകയും തിരിച്ച് വീട്ടിലെത്തിക്കുകയും ചെയ്യും. ആദ്യമായി ഓണ്‍ലൈന്‍ സര്‍വ്വീസ് സംവിധാനം ഒരുക്കിയ മഹീന്ദ്ര ഓട്ടോമോട്ടീവ് വിഭാഗത്തെ മഹീന്ദ്ര ഗ്രൂപ്പ് ചെയര്‍മാന്‍ ആനന്ദ് മഹീന്ദ്ര അഭിനന്ദിക്കുകയും ചെയ്തു.

വാഹനം സര്‍വീസ് ചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ വീട്ടിലിരുന്നു കാണാം; സര്‍വം ഡിജിറ്റല്‍മയമാക്കി മഹീന്ദ്ര

നേരത്തെ ഓണ്‍ലൈന്‍ വാഹന വില്‍പ്പന മുന്നില്‍ കണ്ട് ഓണ്‍ ഓണ്‍ലൈന്‍ എന്നൊരു പ്ലാറ്റ്‌ഫോമിനും കമ്പനി തുടക്കം കുറിച്ചിരുന്നു. ലോക്ക്ഡൗണില്‍ ഇളവ് ലഭിച്ചതോടെ കമ്പനി തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ ഭാഗികമായി ആരംഭിച്ചിട്ടുണ്ട്.

MOST READ: പ്ലാന്റ് പ്രവര്‍ത്തന സജ്ജമായതോടെ സെല്‍റ്റോസിന്റെ ഉത്പാദനം ആരംഭിച്ച് കിയ

വാഹനം സര്‍വീസ് ചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ വീട്ടിലിരുന്നു കാണാം; സര്‍വം ഡിജിറ്റല്‍മയമാക്കി മഹീന്ദ്ര

രാജ്യത്തെ മുന്നൂറോളം ടച് പോയിന്റുകളുടെ പ്രവര്‍ത്തനമാണ് ആരംഭിച്ചിരിക്കുന്നത്. കമ്പനിയുടെ മൊത്തം ടച് പോയിന്റുകളുടെ 30 ശതമാനത്തോളമാണിതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കൊറോണ വൈറസിനെതിരായ പോരാട്ടത്തില്‍ രാജ്യത്തിന് സഹായവുമായി തുടക്കം മുതല്‍ രംഗത്തുണ്ട് മഹീന്ദ്ര.

വാഹനം സര്‍വീസ് ചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ വീട്ടിലിരുന്നു കാണാം; സര്‍വം ഡിജിറ്റല്‍മയമാക്കി മഹീന്ദ്ര

വെന്റിലേറ്റര്‍, ഫേയ്‌സ് മാസ്‌ക്, ഫേസ് ഷീല്‍ഡ്, സാനിറ്റൈസര്‍ എന്നിവയെല്ലാമായി മഹീന്ദ്ര രംഗത്തുണ്ട്. ലോക്ക്ഡൗണിനെ തുടര്‍ന്ന് അടച്ചിട്ട നിര്‍മ്മാണ പ്ലാന്റുകളിലാണ് ആരോഗ്യ പ്രവര്‍ത്തകര്‍ക്കുള്ള ഈ സുരക്ഷ ഉപകരണങ്ങളും, ജീവന്‍രക്ഷ ഉപകരണങ്ങളും മഹീന്ദ്ര ഒരുക്കുന്നത്.

MOST READ: കൊറോണ ഇഫക്ട്; പുതിയ വാഹനം വേണ്ടെന്നുവെച്ച് രാഷ്ട്രപതി

വാഹനം സര്‍വീസ് ചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ വീട്ടിലിരുന്നു കാണാം; സര്‍വം ഡിജിറ്റല്‍മയമാക്കി മഹീന്ദ്ര

കുറഞ്ഞ ചിലവില്‍ നിര്‍മ്മിക്കാവുന്ന വെന്റിലേറ്റര്‍ നേരത്തെ തന്നെ മഹീന്ദ്ര അവതരിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കഴിഞ്ഞ ദിവസം ഹൈ-സ്പെക് വെന്റിലേറ്ററുകളുടെ മാതൃകയും കമ്പനി ഒരുക്കിയിരിക്കുന്നത്. അംഗീകാരം നേടിയാലുടനെ ഇതിന്റെ നിര്‍മ്മാണം ആരംഭിക്കാന്‍ സാധിക്കുമെന്നും കമ്പനി അറിയിച്ചു.

Most Read Articles

Malayalam
കൂടുതല്‍... #മഹീന്ദ്ര #mahindra
English summary
You Can Now Get Your Mahindra Car Serviced Without Stepping Out From Home. Read in Malayalam.
Story first published: Saturday, May 16, 2020, 18:43 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X