ഥാറിന്റെ മെഗാ ഡെലിവറിയുമായി മഹീന്ദ്ര; 500 യൂണിറ്റുകൾ ഒരുമിച്ച് നിരത്തിലേക്ക്

അടുത്തിടെ പുറത്തിറക്കിയ ഥാർ ഓഫ് റോഡറിന്റെ 500 യൂണിറ്റുകളുടെ മെഗാ ഡെലിവറി നടത്താൻ ഒരുങ്ങി മഹീന്ദ്ര ആൻഡ് മഹീന്ദ്ര. 2020 നവംബർ ഏഴിനും നവംബർ എട്ടിനും ഇടയിലാണ് ഇത്രയുമധികം വാഹനങ്ങളുടെ വിതരണം കമ്പനി ഒരുമിച്ചു നടത്തുന്നത്.

ഥാറിന്റെ മെഗാ ഡെലിവറിയുമായി മഹീന്ദ്ര; 500 യൂണിറ്റുകൾ ഒരുമിച്ച് നിരത്തിലേക്ക്

ലഭ്യമായ വേരിയന്റുകൾക്കായി ലഭിച്ച ബുക്കിംഗുകളുടെ ക്രമത്തെ അടിസ്ഥാനമാക്കിയാണ് ഡെലിവറികൾ എന്ന് മഹീന്ദ്ര ആൻഡ് മഹീന്ദ്ര ലിമിറ്റഡ് ഓട്ടോമോട്ടീവ് ഡിവിഷൻ സിഇഒ വീജയ് നക്ര പറഞ്ഞു.

ഥാറിന്റെ മെഗാ ഡെലിവറിയുമായി മഹീന്ദ്ര; 500 യൂണിറ്റുകൾ ഒരുമിച്ച് നിരത്തിലേക്ക്

രണ്ടാം തലമുറ ഥാർ എസ്‌യുവി ഓഗസ്റ്റ് 15-നാണ് ഇന്ത്യയിൽ അവതരിപ്പിച്ചത്. തുടർന്ന് ഒക്ടോബർ രണ്ടോടെ വാഹനത്തിനായുള്ള വിലകളും പ്രഖ്യാപിച്ചതോടെ മഹീന്ദ്ര ബുക്കിംഗും വാരികൂട്ടി. AX, AX (O), LX എന്നിങ്ങനെ മൂന്ന് വേരിയന്റുകളിലായി എത്തുന്ന ഥാറിന് 9.80 മുതൽ 13.75 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം വില.

MOST READ: i20 ഇഫക്‌ട്; ആൾട്രോസിന്റെ മിഡ്-സ്പെക്ക് XM+ വേരിയന്റ് പുറത്തിറക്കി ടാറ്റ; വില 6.6 ലക്ഷം രൂപ

ഥാറിന്റെ മെഗാ ഡെലിവറിയുമായി മഹീന്ദ്ര; 500 യൂണിറ്റുകൾ ഒരുമിച്ച് നിരത്തിലേക്ക്

ഓരോ ഉപഭോക്താക്കളിലേക്കും വ്യക്തിഗതമായി എത്തിച്ചേരാനും അവരുടെ ഡെലിവറി തീയതികളുമായി ബന്ധപ്പെട്ട വിവരങ്ങൾക്ക് കമ്പനിയുമായി ആശയവിനിമയം നടത്താനും വേണ്ടി ഒരു കസ്റ്റമർ കണക്റ്റ് എന്ന പ്രക്രിയയും ആരംഭിച്ചിട്ടുണ്ട്.

ഥാറിന്റെ മെഗാ ഡെലിവറിയുമായി മഹീന്ദ്ര; 500 യൂണിറ്റുകൾ ഒരുമിച്ച് നിരത്തിലേക്ക്

ബുക്കിംഗ് ആരംഭിച്ചതിനുശേഷം എസ്‌യുവിക്കായുള്ള ബുക്കിംഗ് 20,000 കടന്നെന്ന് മഹീന്ദ്ര അടുത്തിടെ അറിയിച്ചിരുന്നു. ഡെലിവറി വേഗത്തിലാക്കാൻ2021 ജനുവരി മുതൽ പുതിയ ഥാറിന്റെ ഉത്പാദനം പ്രതിമാസം 2,000 ൽ നിന്ന് 3,000 യൂണിറ്റായി ഉയർത്തുമെന്ന് മഹീന്ദ്ര പ്രഖ്യാപിച്ചിട്ടുണ്ട്.

MOST READ: ആവശ്യക്കാർ ഏറെ; 2020 ഥാർ AX ബേസ് മോഡലിന്റെ ബുക്കിംഗ് താൽകാലികമായി നിർത്തിവെച്ച് മഹീന്ദ്ര

ഥാറിന്റെ മെഗാ ഡെലിവറിയുമായി മഹീന്ദ്ര; 500 യൂണിറ്റുകൾ ഒരുമിച്ച് നിരത്തിലേക്ക്

ഒരു പുതിയ പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കി ഒരുങ്ങിയിരിക്കുന്ന രണ്ടാംതലമുറ എസ്‌യുവി നിലവിലുണ്ടായിരുന്ന മോഡലുമായി താരതമ്യപ്പെടുത്തുമ്പോൾ വലിപ്പത്തിലും മറ്റ് സൗകര്യങ്ങളിലും സമ്പന്നനാണ്. ഒപ്പം പരിണാമപരമായ ബാഹ്യ അപ്‌ഡേറ്റുകളും ലഭിക്കുന്നു.

ഥാറിന്റെ മെഗാ ഡെലിവറിയുമായി മഹീന്ദ്ര; 500 യൂണിറ്റുകൾ ഒരുമിച്ച് നിരത്തിലേക്ക്

എന്നിരുന്നാലും, ഓഫ്-റോഡറിന്റെ ഓഫ്-റോഡിംഗ് സവിശേഷതകൾ വർധിപ്പിക്കുന്നതിന് ധാരാളം മെക്കാനിക്കൽ പുനരവലോകനങ്ങൾ മഹീന്ദ്ര അവതരിപ്പിച്ചിട്ടുണ്ട്. കൂടാതെ പുതിയ സവിശേഷതകളും സാങ്കേതികവിദ്യകളും ഉൾപ്പെടുത്തി ഇന്റീരിയറും ഏവർക്കും ഇഷ്ടപ്പെടുന്ന രീതിയിലാണ് പൂർത്തിയാക്കിയിരിക്കുന്നത്.

MOST READ: സർക്കാർ ജീവനക്കാർക്ക് മാത്രമായി പ്രത്യേക ഓഫറുകൾ പ്രഖ്യാപിച്ച് മഹീന്ദ്ര

ഥാറിന്റെ മെഗാ ഡെലിവറിയുമായി മഹീന്ദ്ര; 500 യൂണിറ്റുകൾ ഒരുമിച്ച് നിരത്തിലേക്ക്

പുതിയ 2.0 ലിറ്റർ നാല് സിലിണ്ടർ എംസ്റ്റാലിയൻ പെട്രോൾ എഞ്ചിനും 2.2 ലിറ്റർ എംഹോക്ക് ഡീസൽ യൂണിറ്റും മഹീന്ദ്ര ഥാറിൽ തെരഞ്ഞെടുക്കാം. പെട്രോൾ പതിപ്പ് 150 കരുത്തിൽ 320 Nm torque ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്.

ഥാറിന്റെ മെഗാ ഡെലിവറിയുമായി മഹീന്ദ്ര; 500 യൂണിറ്റുകൾ ഒരുമിച്ച് നിരത്തിലേക്ക്

ഡീസൽ യൂണിറ്റ് 130 bhp പവറും 320 Nm torque ഉം വികസിപ്പിക്കും. രണ്ട് എഞ്ചിനുകളും ആറ് സ്പീഡ് മാനുവൽ ട്രാൻസ്മിഷനുമായി സ്റ്റാൻഡേർഡായി ബന്ധിപ്പിച്ചിരിക്കുന്നു, ആറ് സ്പീഡ് ടോർഖ് കൺവെർട്ടർ ഓട്ടോമാറ്റിക് യൂണിറ്റ് ഒരു ഓപ്ഷനായി മഹീന്ദ്ര വാഗ്‌ദാനം ചെയ്യുന്നുണ്ട്.

Most Read Articles

Malayalam
കൂടുതല്‍... #മഹീന്ദ്ര #mahindra
English summary
Mahindra Conducting The Mega Delivery Of 500 Unit Thar SUV. Read in Malayalam
Story first published: Saturday, November 7, 2020, 13:51 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X