Just In
Don't Miss
- Finance
നടപ്പു വര്‍ഷം ബാങ്കുകള്‍ നല്‍കിയത് 107.05 ലക്ഷം കോടി രൂപയുടെ വായ്പ
- News
കർഷകരുടെ ട്രാക്ടർ റാലി: ക്രമസമാധാന വിഷയം കോടതിയല്ല തീരുമാനിക്കേണ്ടതെന്ന് സുപ്രീം കോടതി
- Sports
IND vs AUS: ഇന്ത്യക്കു ജയം സ്വപ്നം കാണാം, കാരണം ലക്കി 33! രണ്ടു തവണയും ഓസീസിനെ വീഴ്ത്തി
- Lifestyle
നല്ല കട്ടിയുള്ള മുടി വളരാന്‍ എളുപ്പവഴി ഇതിലുണ്ട്
- Movies
എന്റെ ഫോട്ടോസിന് വന്ന മോശം കമന്റുകള്‍ കണ്ട് അവര്‍ക്ക് വിശ്വസിക്കാന്‍ കഴിഞ്ഞില്ല, തുറന്നുപറഞ്ഞ് രാജിനി ചാണ്ടി
- Travel
ഉള്ളിലെ സാഹസികതയെ കെട്ടഴിച്ചുവിടാം...ഈ സ്ഥലങ്ങള്‍ കാത്തിരിക്കുന്നു
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
ഥാറിന്റെ 2,569 യൂണിറ്റുകള്‍ നവംബറില്‍ ഡെലിവറി ചെയ്ത് മഹീന്ദ്ര
അടുത്തിടെയാണ് പുതുതലമുറ ഥാറിനെ മഹീന്ദ്ര ഇന്ത്യയില്‍ പുറത്തിറക്കിയത്. ഉപഭോക്താക്കളില്‍ നിന്നും മികച്ച പ്രതിരണമാണ് വാഹനത്തിന് ലഭിക്കുന്നത്. ആവശ്യക്കാര്‍ കൂടിയതോടെ വാഹനത്തിന്റെ കാത്തിരിപ്പ് കാലയളവും കൂടി.

അഞ്ച് മുതല്‍ ഏഴ് മാസം വരെയാണ് ഇപ്പോള്‍ ഥാറിനായി കാത്തിരിക്കേണ്ടത്. നാളിതുവരെ 20,000-ത്തിലധികം ബുക്കിംഗുകള്‍ വാഹനത്തിന് ലഭിച്ചതായും നിര്‍മ്മാതാക്കള്‍ അറിയിച്ചു. ഇപ്പോഴിതാ നവംബര്‍ മാസത്തെ വില്‍പ്പന കണക്കുകള്‍ പങ്കുവെച്ചിരിക്കുകയാണ് മഹീന്ദ്ര.

റിപ്പോര്‍ട്ട് അനുസരിച്ച് ആദ്യ മാസത്തില്‍ 2,569 യൂണിറ്റുകള്‍ മഹീന്ദ്ര വിതരണം ചെയ്തു. നവംബര്‍ 1 മുതല്‍ ഓഫ്-റോഡ് എസ്യുവിയുടെ ഡെലിവറികള്‍ ആരംഭിച്ചു. ആവശ്യക്കാര്‍ വര്‍ധിച്ചതോടെ മഹീന്ദ്ര AX സ്റ്റാന്‍ഡേര്‍ഡ്, AX വേരിയന്റുകളുടെ ബുക്കിംഗ് സ്വീകരിക്കുന്നത് നിര്‍ത്തിവച്ചിട്ടുണ്ട്.
MOST READ: മോഡലുകളില്‍ ഓഫറുകളും വര്‍ഷാവസാന ആനുകൂല്യങ്ങളുമായി ഡാറ്റ്സന്‍

ഇന്ത്യന്‍ യൂട്ടിലിറ്റി വാഹന നിര്‍മ്മാതാവ് പ്രതിമാസം 2,000 യൂണിറ്റില്‍ നിന്ന് പ്രതിമാസം 3,000 യൂണിറ്റായി 2021 ജനുവരി മുതല്‍ ഉത്പാദനം വര്‍ദ്ധിപ്പിക്കുമെന്നാണ് സൂചന. റോക്കി ബീജ്, അക്വാമറൈന്‍, മിസ്റ്റിക് കോപ്പര്‍, റെഡ് റേജ്, നാപോളി ബ്ലാക്ക്, ഗ്യാലക്സി ഗ്രേ എന്നീ ആറ് കളര്‍ ഓപ്ഷനുകളില്‍ വാഹനം ലഭ്യമാണ്.

അടുത്തിടെ പുറത്തുവന്ന ക്രാഷ് ടെസ്റ്റ് വിവരങ്ങളും വാഹനത്തിന്റെ ഡിമാന്‍ഡ് വര്‍ധിപ്പിക്കുമെന്നാണ് കമ്പനിയുടെ കണക്കുകൂട്ടല്‍. വാഹനങ്ങളുടെ സുരക്ഷ നിര്‍ണയിക്കുന്ന ഗ്ലോബല്‍ NCAP ക്രാഷ് ടെസ്റ്റില്‍ 4 സ്റ്റാര്‍ റേറ്റിംഗാണ് ഥാര്‍ നേടിയത്. ഇതോടെ ഇന്ത്യയിലെ ഏറ്റവും സുരക്ഷിതമായ ഓഫ് റോഡ് വാഹനം എന്ന അംഗീകാരവും മഹീന്ദ്ര ഥാര്‍ സ്വന്തമാക്കി.
MOST READ: ഇന്നും പ്രിയ മോഡൽ; ലംബോർഗിനി ഡയാബ്ലോ വിപണിയിലെത്തിയിട്ട് 30 വർഷം

മുതിര്‍ന്നവരുടെയും കുട്ടികളുടെയും സുരക്ഷിതത്വത്തിലാണ് ഥാര്‍ 4 സ്റ്റാര്‍ റേറ്റിങ് സ്വന്തമാക്കിയത്. മുതിര്‍ന്നവരുടെ സുരക്ഷയ്ക്കായി പുതിയ മഹീന്ദ്ര ഥാര്‍ 17-ല്‍ 12.52 പോയിന്റ് നേടി. കുട്ടികളുടെ സംരക്ഷണത്തിനായി 49-ല്‍ 41.11 പോയിന്റുകള്‍ നേടാനും കഴിഞ്ഞു. മണിക്കൂറില്‍ 64 കിലോമീറ്റര്‍ വേഗതയിലാണ് എസ്യുവി ക്രാഷ് ടെസ്റ്റിന് വിധേയമായത്.

ക്രാഷ് ടെസ്റ്റില്‍ മികച്ച പ്രകടനം കാഴ്ചവെക്കുന്ന മഹീന്ദ്രയുടെ രണ്ടാമത്തെ വാഹനാണ് ഥാര്‍. നേരത്തെ XUV300 ഉം 4 സ്റ്റാര്‍ റേറ്റിങ് സ്വന്തമാക്കിയിരുന്നു. 9.80 ലക്ഷം മുതല്‍ 13.55 ലക്ഷം രൂപ വരെയാണ് 2020 മഹീന്ദ്ര ഥാറിന്റെ എക്സ്ഷോറൂം വില.
MOST READ: മാഗ്നൈറ്റിലൂടെ നിസാന്‍ ലക്ഷ്യമിടുന്നത് ഹാച്ച്ബാക്ക് ശ്രേണി ഉപഭോക്താക്കളെയും

നിരവധി മാറ്റങ്ങളോടെയാണ് പുതുതലമുറ പതിപ്പ് വിപണിയില്‍ എത്തിയിരിക്കുന്നത്. 2.0 ലിറ്റര്‍ പെട്രോള്‍, 2.2 എംഹോക്ക് ഡീസല്‍ എഞ്ചിനുമാണ് വാഹനത്തിന് കരുത്തേകുന്നത്.

2.0 ലിറ്റര്‍ പെട്രോള്‍ എഞ്ചിന് 150 bhp കരുത്തും 320 Nm torque ഉത്പാദിപ്പിക്കുന്നു. 2.2 ലിറ്റര്‍ ഡീസല്‍ എഞ്ചിന് 132 bhp കരുത്തും 320 Nm torque ഉം ആണ് ഉത്പാദിപ്പിക്കുന്നത്. ഇതിനൊപ്പം ആറ് സ്പീഡ് ഓട്ടോമാറ്റിക്, മാനുവല്‍ ഗിയര്‍ബോക്സുകളും ഇടംപിടിക്കുന്നു.