ബിഎസ്-VI ഇഫക്‌ട്; നാല് ഡീസൽ മോഡലുകൾ നിർത്തലാക്കി മഹീന്ദ്ര

2020 ഏപ്രിൽ ഒന്നു മുതൽ രാജ്യത്ത് നടപ്പിലാക്കിയ ബിഎസ്-VI മലിനീകരണ മാനദണ്ഡങ്ങളുടെ ഫലമായി നിരവധി മോഡലുകൾക്ക് ഇന്ത്യൻ വിപണിയിൽ നിന്ന് പിൻവാങ്ങേണ്ടി വന്നു.

ബിഎസ്-VI ഇഫക്‌ട്; നാല് ഡീസൽ മോഡലുകൾ നിർത്തലാക്കി മഹീന്ദ്ര

പ്രമുഖ ഇന്ത്യൻ വാഹന നിർമാതാക്കളായ മഹീന്ദ്രയും തങ്ങളുടെ ജനപ്രിയ മോഡലുകൾ പുതിയ മലിനീകരണ മാനദണ്ഡങ്ങൾക്കനുസൃതമായി പരിഷ്ക്കരിക്കുകയും പഴയ ഡീസൽ മോഡലുകൾ ഒരേസമയം നിർത്തലാക്കുകയും ചെയ്‌തത് ശ്രദ്ധേയമായി.

ബിഎസ്-VI ഇഫക്‌ട്; നാല് ഡീസൽ മോഡലുകൾ നിർത്തലാക്കി മഹീന്ദ്ര

മഹീന്ദ്ര വെരിറ്റോ, വെരിറ്റോ വൈബ്, സൈലോ, നുവോസ്പോർട്ട് എന്നിവയാണ് മഹീന്ദ്ര നിരയിൽ നിന്നും പിൻവാങ്ങിയ മോഡലുകൾ. 1.5 ലിറ്റർ ഡീസൽ എഞ്ചിനാണ് വെരിറ്റോയും വെരിറ്റോ വൈബിലും ഉപയോഗിച്ചിരുന്നത്. അത് 65 bhp കരുത്തിൽ 160 Nm torque ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്.രണ്ട് മോഡലുകൾക്കും അഞ്ച് സ്പീഡ് മാനുവൽ ഗിയർബോക്‌സ് മാത്രമായിരുന്നു വാഗ്‌ദാനം ചെയ്‌തിരുന്നത്.

MOST READ: ഗോ, ഗോ പ്ലസ് മോഡലുകളുടെ ബിഎസ VI പതിപ്പിനെ വെളിപ്പെടുത്തി ഡാറ്റ്‌സന്‍

ബിഎസ്-VI ഇഫക്‌ട്; നാല് ഡീസൽ മോഡലുകൾ നിർത്തലാക്കി മഹീന്ദ്ര

മഹീന്ദ്ര വെരിറ്റോയ്ക്ക് 7.48 ലക്ഷം മുതൽ 8.87 ലക്ഷം രൂപ വരെയായിരുന്നു എക്സ്ഷോറൂം വില. വെരിറ്റോ വൈബിന്റെ വില 6.58 ലക്ഷം മുതൽ 7.52 ലക്ഷം വരെയുമായിരുന്നു. അഞ്ച് സ്പീഡ് മാനുവൽ ഗിയർബോക്‌സുമായി ജോടിയാക്കിയ 2.2 ലിറ്റർ mHawk യൂണിറ്റും 2.5 ലിറ്റർ mDI CRDe ഡീസൽ എഞ്ചിനിലുമാണ് മഹീന്ദ്ര സൈലോ വാഗ്‌ദാനം ചെയ്‌തത്.

ബിഎസ്-VI ഇഫക്‌ട്; നാല് ഡീസൽ മോഡലുകൾ നിർത്തലാക്കി മഹീന്ദ്ര

2.2 ലിറ്റർ ഓയിൽ ബർണർ 120 bhp കരുത്തും 280 Nm torque ഉം ഉത്പാദിപ്പിക്കും. അതേസമയം 2.5 ലിറ്റർ യൂണിറ്റ് 95 bhp പവറും 218 Nm torque ഉം സൃഷ്‌ടിക്കാൻ ശേഷിയുള്ളതായിരുന്നു. എംപിവി ശ്രേണിയിൽ മറാസോയുടെ മുൻഗാമിയായ സൈലോയ്ക്ക് 9.17 ലക്ഷം രൂപ മുതൽ 12 ലക്ഷം രൂപ വരെ എക്‌സ്ഷോറൂം വിലയായി മുടക്കേണ്ടി വരുമായിരുന്നു.

MOST READ: എംപിവി ശ്രേണിയിലെ ആഢംബര മോഡലുകളെ പരിചയപ്പെടാം

ബിഎസ്-VI ഇഫക്‌ട്; നാല് ഡീസൽ മോഡലുകൾ നിർത്തലാക്കി മഹീന്ദ്ര

2016-ൽ അരങ്ങേറ്റം കുറിച്ച മഹീന്ദ്ര നുവോസ്‌പോർട്ടിന് 1.5 ലിറ്റർ ത്രീ സിലിണ്ടർ എം ഹോക്ക് ഡീസൽ എഞ്ചിനിലാണ് വാഗ്‌ദാനം ചെയ്‌തിരുന്നത്. ഇത് 100 bhp പരമാവധി കരുത്തിൽ 240 Nm torque വികസിപ്പിക്കാൻ പ്രാപ്‌തമായിരുന്നു. അഞ്ച് സ്പീഡ് മാനുവൽ ഗിയർബോക്‌സ് അല്ലെങ്കിൽ ഓപ്ഷണലായി അഞ്ച് സ്പീഡ് എഎംടി യൂണിറ്റ് ഉപയോഗിച്ച് സബ് കോംപാക്‌ട് എസ്‌യുവി തെരഞ്ഞെടുക്കാൻ സാധിക്കും.

ബിഎസ്-VI ഇഫക്‌ട്; നാല് ഡീസൽ മോഡലുകൾ നിർത്തലാക്കി മഹീന്ദ്ര

മഹീന്ദ്രയുടെ ഭാവി പദ്ധതിയിലേക്ക് നോക്കുമ്പോൾ ബ്രാൻഡിന്റെ നാല് ജനപ്രിയ എസ്‌യുവികളായ XUV500 സ്കോർപിയോ, ഥാർ, ബൊലേറോ എന്നിവയ്ക്ക് ഒരു തലമുറ മാറ്റം നൽകാൻ തയാറാണ്. നാല് മോഡലുകളും പുതിയ എംസ്റ്റാലിയൻ എഞ്ചിനുകൾക്കൊപ്പം ബാഹ്യവും ആന്തരികവുമായ മാറ്റങ്ങൾക്ക് സാക്ഷ്യം വഹിക്കും.

MOST READ: നിസാൻ നിരയിൽ നിന്നും വിടപറഞ്ഞ് ടെറാനോ എസ്‌യുവി

ബിഎസ്-VI ഇഫക്‌ട്; നാല് ഡീസൽ മോഡലുകൾ നിർത്തലാക്കി മഹീന്ദ്ര

മഹീന്ദ്രയുടെ ഭാവി പദ്ധതിയിലേക്ക് നോക്കുമ്പോൾ ബ്രാൻഡിന്റെ നാല് ജനപ്രിയ എസ്‌യുവികളായ XUV500 സ്കോർപിയോ, ഥാർ, ബൊലേറോ എന്നിവയ്ക്ക് ഒരു തലമുറ മാറ്റം നൽകാൻ തയാറാണ്. നാല് മോഡലുകളും പുതിയ എംസ്റ്റാലിയൻ എഞ്ചിനുകൾക്കൊപ്പം ബാഹ്യവും ആന്തരികവുമായ മാറ്റങ്ങൾക്ക് സാക്ഷ്യം വഹിക്കും.

ബിഎസ്-VI ഇഫക്‌ട്; നാല് ഡീസൽ മോഡലുകൾ നിർത്തലാക്കി മഹീന്ദ്ര

XUV300 സ്പോർട്‌സ് മൂന്നാംഘട്ട ലോക്ക്ഡൗൺ പിൻവലിച്ചാൽ ഉടൻ വിപണിയിൽ ഇടംപിടിക്കുമെന്നാണ് സൂചന. അതേസമയം XUV300 ഇലക്ട്രിക് എസ്‌യുവി അടുത്ത വർഷം മാത്രമേ വിൽപ്പനക്ക് എത്തുകയുള്ളൂ.

Most Read Articles

Malayalam
കൂടുതല്‍... #മഹീന്ദ്ര #mahindra
English summary
Mahindra Discontinued four Diesel Cars. Read in Malayalam
Story first published: Tuesday, May 5, 2020, 10:22 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X