മോഡലുകള്‍ക്ക് വന്‍ ഓഫറുകളും ആനുകൂല്യങ്ങളും പ്രഖ്യാപിച്ച് മഹീന്ദ്ര

സ്വാതന്ത്ര്യദിനത്തോട് അനുബന്ധിച്ച് ശ്രേണിയിലെ വിവിധ മോഡലുകള്‍ക്ക് ഓഫറുകളും ആനുകൂല്യങ്ങളും പ്രഖ്യാപിച്ച് നിര്‍മ്മാതാക്കളായ മഹീന്ദ്ര.

മോഡലുകള്‍ക്ക് വന്‍ ഓഫറുകളും ആനുകൂല്യങ്ങളും പ്രഖ്യാപിച്ച് മഹീന്ദ്ര

ബ്രാന്‍ഡില്‍ നിന്നുള്ള പ്രീമിയം എസ്‌യുവിയായ ആള്‍ട്യുറാസ് G4 -യ്ക്ക് ഈ ഓഗസ്റ്റ് മാസത്തില്‍ 3.65 ലക്ഷം രൂപയുടെ ആനുകൂല്യങ്ങളും ഓഫറുകളുമാണ് നിര്‍മ്മാതാക്കള്‍ വാഗ്ദാനം ചെയ്യുന്നത്.

മോഡലുകള്‍ക്ക് വന്‍ ഓഫറുകളും ആനുകൂല്യങ്ങളും പ്രഖ്യാപിച്ച് മഹീന്ദ്ര

രാജ്യം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നതിനൊപ്പം വില്‍പ്പന വര്‍ധിപ്പിക്കുക കൂടിയാണ് കമ്പനി ലക്ഷ്യമിടുന്നത്. ഓഫറുകളില്‍ ക്യാഷ് ഡിസ്‌കൗണ്ട്, എക്‌സ്‌ചേഞ്ച് ബോണസ് എന്നിവ ഉള്‍പ്പെടും. ബ്രാന്‍ഡിന്റെ ലൈനപ്പില്‍ തെരഞ്ഞെടുത്ത മോഡലുകളിലുടനീളം കോര്‍പ്പറേറ്റ് ഓഫറുകള്‍ എന്നിവയും ലഭിക്കും. 2020 ഓഗസ്റ്റ് 31 വരെ ഈ ഓഫറുകള്‍ ലഭ്യമാകും.

MOST READ: വിഷൻ ഇൻ കൺസെപ്റ്റ് 2021 ആദ്യ പാദത്തിൽ വിപണിയിൽ എത്തിക്കാൻ സ്കോഡ

മോഡലുകള്‍ക്ക് വന്‍ ഓഫറുകളും ആനുകൂല്യങ്ങളും പ്രഖ്യാപിച്ച് മഹീന്ദ്ര

ബ്രാന്‍ഡിന്റെ നിരയില്‍ നിന്നുള്ള എന്‍ട്രി ലെവല്‍ മോഡലാണ് KUV100 NXT. ഓഗസ്റ്റില്‍ 62,000 രൂപ വരെ മൊത്തം ആനുകൂല്യങ്ങള്‍ കമ്പനി വാഗ്ദാനം ചെയ്യുന്നു.

മോഡലുകള്‍ക്ക് വന്‍ ഓഫറുകളും ആനുകൂല്യങ്ങളും പ്രഖ്യാപിച്ച് മഹീന്ദ്ര

ഇതില്‍ 33,000 രൂപ ക്യാഷ് ഡിസ്‌കൗണ്ട്, 20,000 രൂപ എക്‌സ്‌ചേഞ്ച് ബോണസ്, 4,000 രൂപ കോര്‍പ്പറേറ്റ് ഡിസ്‌കൗണ്ട്, 5,000 രൂപയുടെ മറ്റ് ഓഫറുകള്‍ എന്നിവ ഉള്‍പ്പെടുന്നു. വകഭേദങ്ങള്‍ അനുസരിച്ച് ഓഫറുകള്‍ വ്യത്യാസപ്പെടാമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

MOST READ: കുതിച്ച് ഹ്യുണ്ടായി ക്രെറ്റ, അഞ്ച്മാസം കൊണ്ട് കൈപ്പിടിയിലാക്കിയത് 65,000 ബുക്കിംഗുകൾ

മോഡലുകള്‍ക്ക് വന്‍ ഓഫറുകളും ആനുകൂല്യങ്ങളും പ്രഖ്യാപിച്ച് മഹീന്ദ്ര

മഹീന്ദ്ര നിരയില്‍ നിന്നുള്ള കോംപാക്ട് എസ്‌യുവിയാണ് XUV300. 29,500 രൂപ വരെ മൊത്തം ആനുകൂല്യങ്ങള്‍ എസ്‌യുവിക്ക് വാഗ്ദാനം ചെയ്യുന്നു. ഇതില്‍ 25,000 രൂപ എക്‌സ്‌ചേഞ്ച് ബോണസും 4,500 രൂപ കോര്‍പ്പറേറ്റ് ബോണസും ഉള്‍പ്പെടുന്നു.

മോഡലുകള്‍ക്ക് വന്‍ ഓഫറുകളും ആനുകൂല്യങ്ങളും പ്രഖ്യാപിച്ച് മഹീന്ദ്ര

13,500 രൂപ വരെയുള്ള ആനുകൂല്യങ്ങളാണ് ബൊലേറോയില്‍ വാഗ്ദാനം ചെയ്യുന്നത്. ഇതില്‍ 10,000 രൂപയുടെ എക്‌സ്‌ചേഞ്ച് ബോണസും 3,500 രൂപയുടെ കോര്‍പ്പറേറ്റ് ബോണസും ഉള്‍പ്പെടുന്നു. എല്ലാ വകഭേദങ്ങളിലും ഡിസ്‌കൗണ്ട് ഓഫറുകള്‍ സാധുവാണ്.

MOST READ: ലോക്ക്ഡൗണിന് മുമ്പ് വിറ്റ ബിഎസ് IV വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്യാന്‍ അനുമതി നല്‍കി സുപ്രീംകോടതി

മോഡലുകള്‍ക്ക് വന്‍ ഓഫറുകളും ആനുകൂല്യങ്ങളും പ്രഖ്യാപിച്ച് മഹീന്ദ്ര

ബ്രാന്‍ഡിന്റെ പോര്‍ട്ട്ഫോളിയോയില്‍ വളരെക്കാലമായി നിലനില്‍ക്കുന്ന മറ്റൊരു മോഡലാണ് മഹീന്ദ്ര സ്‌കോര്‍പിയോ. ബിഎസ് VI മലിനീകരണ മാനദണ്ഡങ്ങള്‍ പാലിക്കുന്നതിനായി കമ്പനി വാഹനം അപ്ഡേറ്റ് ചെയ്തിരുന്നു.

മോഡലുകള്‍ക്ക് വന്‍ ഓഫറുകളും ആനുകൂല്യങ്ങളും പ്രഖ്യാപിച്ച് മഹീന്ദ്ര

സ്വാതന്ത്ര്യദിനത്തില്‍ ആകര്‍ഷകമായ ഓഫറുകളും ആനുകൂല്യങ്ങളുമാണ് മോഡലില്‍ വാഗ്ദാനം ചെയ്യുന്നത്. 60,000 രൂപ വരെ മൊത്തം ആനുകൂല്യങ്ങള്‍ ലഭിക്കുന്നു. ഇതില്‍ 25,000 രൂപ എക്‌സ്‌ചേഞ്ച് ബോണസ്, 5,000 രൂപ കോര്‍പ്പറേറ്റ് ബോണസ് എന്നിവ ഉള്‍പ്പെടുന്നു. എസ്‌യുവിയുടെ S5 വകഭേദത്തില്‍ മഹീന്ദ്ര 20,000 രൂപയും 10,000 രൂപയുടെ മറ്റ് ആനുകൂല്യങ്ങളും വാഗ്ദാനം ചെയ്യുന്നു.

MOST READ: അഞ്ച് രാജ്യങ്ങൾ, 5,000 കിലോമീറ്റർ; ദി ഗ്രേറ്റ് ഇൻഡിപെൻഡൻസ് ഡേ റൈഡ്

മോഡലുകള്‍ക്ക് വന്‍ ഓഫറുകളും ആനുകൂല്യങ്ങളും പ്രഖ്യാപിച്ച് മഹീന്ദ്ര

വകഭേദങ്ങളെ ആശ്രയിച്ച് 48,800 രൂപ വരെ മൊത്തം ആനുകൂല്യങ്ങളോടെയാണ് XUV500 വില്‍പ്പനയ്ക്ക് എത്തുന്നത്. ഇതില്‍ 25,000 രൂപ എക്‌സ്‌ചേഞ്ച് ബോണസും, 9,000 രൂപ കോര്‍പ്പറേറ്റ് കിഴിവും ഉള്‍പ്പെടുന്നു. ഇതിനുപുറമെ എസ്‌യുവിക്ക് 14,800 രൂപയുടെ ആനുകൂല്യങ്ങളും ലഭിക്കുന്നു.

മോഡലുകള്‍ക്ക് വന്‍ ഓഫറുകളും ആനുകൂല്യങ്ങളും പ്രഖ്യാപിച്ച് മഹീന്ദ്ര

ബ്രാന്‍ഡിന്റെ പോര്‍ട്ട്ഫോളിയോയിലെ മുന്‍നിര മോഡലാണ് മഹീന്ദ്ര ആള്‍ട്യുറാസ് G4. ഈ മാസം 3.05 ലക്ഷം രൂപ വരെ വന്‍ ആനുകൂല്യങ്ങള്‍ കമ്പനി വാഗ്ദാനം ചെയ്യുന്നു.

മോഡലുകള്‍ക്ക് വന്‍ ഓഫറുകളും ആനുകൂല്യങ്ങളും പ്രഖ്യാപിച്ച് മഹീന്ദ്ര

2.4 ലക്ഷം രൂപ ക്യാഷ് ഡിസ്‌കൗണ്ട്, 50,000 രൂപ എക്‌സ്‌ചേഞ്ച് ബോണസ്, 15,000 രൂപ കോര്‍പ്പറേറ്റ് ഡിസ്‌കൗണ്ട് എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. വകഭേദങ്ങളെ ആശ്രയിച്ച് കിഴിവുകള്‍ വ്യത്യാസപ്പെടും.

Most Read Articles

Malayalam
കൂടുതല്‍... #മഹീന്ദ്ര #mahindra
English summary
Mahindra Car Discounts & Independence Day Offers. Read in Malayalam.
Story first published: Friday, August 14, 2020, 11:49 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X