3 മാസത്തിനുള്ളില്‍ 12 ലക്ഷത്തിലധികം മാസ്‌കുകള്‍, 4 ലക്ഷം ഫെയ്‌സ് ഷീല്‍ഡുകളും വിതരണം ചെയ്ത് മഹീന്ദ്ര

കൊവിഡ്-19 മഹാമാരിക്കെതിരായ പോരാട്ടത്തില്‍ തുടക്കം മുതല്‍ സജീവമായി രംഗത്തുണ്ട് മഹീന്ദ്ര. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് വലിയ പിന്തുണയാണ് നിര്‍മ്മാതാക്കള്‍ നല്‍കുന്നത്.

3 മാസത്തിനുള്ളില്‍ 12 ലക്ഷത്തിലധികം മാസ്‌കുകള്‍, 4 ലക്ഷം ഫെയ്‌സ് ഷീല്‍ഡുകളും വിതരണം ചെയ്ത് മഹീന്ദ്ര

വെന്റിലേറ്ററും, ഫെയ്‌സ്ഷീല്‍ഡും, സാനിറ്റെസറും, മാസുകളും തുടങ്ങി നിരവധി ഉത്പന്നങ്ങളാണ് മഹീന്ദ്ര നിര്‍മ്മിക്കുന്നത്. വെന്റിലേറ്ററുകളുടെയും മറ്റ് പിപിഇ (PPE) ഉപകരണങ്ങളുടെയും ഉത്പാദനവും വിതരണവും വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നതിനായി കമ്പനി മറ്റ് സ്ഥാപനങ്ങളുമായി സഹകരിച്ചാണ് പ്രവര്‍ത്തിക്കുന്നത്.

3 മാസത്തിനുള്ളില്‍ 12 ലക്ഷത്തിലധികം മാസ്‌കുകള്‍, 4 ലക്ഷം ഫെയ്‌സ് ഷീല്‍ഡുകളും വിതരണം ചെയ്ത് മഹീന്ദ്ര

ഫെയ്‌സ് മാസ്‌കുകള്‍, ഫെയ്‌സ് ഷീല്‍ഡുകള്‍, എയ്‌റോസോള്‍ ബോക്‌സുകള്‍ എന്നിവ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കൈമാറും. അതോടൊപ്പം തന്നെ വിവിധ സ്ഥലങ്ങളില്‍ ഭക്ഷണപ്പൊതികളും സംഭവന ചെയ്തു. ഇന്ത്യയിലുടനീളം 10 സ്ഥലങ്ങളിലാണ് മഹീന്ദ്രയുടെ അടുക്കളകള്‍ സ്ഥാപിച്ചിരിക്കുന്നത്.

MOST READ: ഒരുവര്‍ഷം പിന്നിട്ട് ടൊയോട്ട ഗ്ലാന്‍സ; നിരത്തിലെത്തിയത് 25,346 യൂണിറ്റുകള്‍

3 മാസത്തിനുള്ളില്‍ 12 ലക്ഷത്തിലധികം മാസ്‌കുകള്‍, 4 ലക്ഷം ഫെയ്‌സ് ഷീല്‍ഡുകളും വിതരണം ചെയ്ത് മഹീന്ദ്ര

പാകം ചെയ്ത ഭക്ഷണത്തിന് പുറമെ റേഷനും ഇതുവഴി വിതരണം ചെയ്യുന്നുണ്ട്. പ്രതിദിനം 10,000 പേര്‍ക്കാണ് മഹീന്ദ്ര കിച്ചണ്‍ ഭക്ഷണം പാകം ചെയ്ത് നല്‍കുന്നത്. കൊറോണ വൈറസിന്റെ വ്യാപനം തടയുന്നതിനും ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും മഹീന്ദ്ര മറ്റ് മാര്‍ഗങ്ങളും തേടുന്നുണ്ട്.

3 മാസത്തിനുള്ളില്‍ 12 ലക്ഷത്തിലധികം മാസ്‌കുകള്‍, 4 ലക്ഷം ഫെയ്‌സ് ഷീല്‍ഡുകളും വിതരണം ചെയ്ത് മഹീന്ദ്ര

എന്നാല്‍ പുതിയ റിപ്പോര്‍ട്ട് അനുസരിച്ച് കഴിഞ്ഞ മൂന്ന് മാസത്തിനുള്ളില്‍ 4 ലക്ഷം ഫെയ്‌സ് ഷീല്‍ഡുകള്‍, 12 ലക്ഷം ഫെയ്‌സ് മാസ്‌കുകള്‍, 600 ലധികം എയ്‌റോസോള്‍ ബോക്‌സുകള്‍ എന്നിവയ്‌ക്കൊപ്പം 2.5 ലക്ഷം ഭക്ഷണം ആവശ്യക്കാര്‍ക്ക് വിതരണം ചെയ്യാന്‍ കമ്പനിക്ക് സാധിച്ചുവെന്നാണ് അറിയിച്ചിരിക്കുന്നത്.

MOST READ: പുത്തൻ പരസ്യ വീഡിയോയുമായി സുസുക്കി ആക്‌സസ് 125, ഹൈലൈറ്റായി മൈലേജ്

3 മാസത്തിനുള്ളില്‍ 12 ലക്ഷത്തിലധികം മാസ്‌കുകള്‍, 4 ലക്ഷം ഫെയ്‌സ് ഷീല്‍ഡുകളും വിതരണം ചെയ്ത് മഹീന്ദ്ര

മാനേജിംഗ് ഡയറക്ടര്‍ പവന്‍ ഗോയങ്ക തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. അടുത്തിടെ തന്റെ സഹപ്രവര്‍ത്തകരുടെ ശ്രമങ്ങളെ അഭിനന്ദിച്ച്, അവരെ മഹീന്ദ്രയുടെ കൊവിഡ്-19 യോദ്ധാക്കള്‍ എന്ന് അദ്ദേഹം വിളിച്ചു.

3 മാസത്തിനുള്ളില്‍ 12 ലക്ഷത്തിലധികം മാസ്‌കുകള്‍, 4 ലക്ഷം ഫെയ്‌സ് ഷീല്‍ഡുകളും വിതരണം ചെയ്ത് മഹീന്ദ്ര

അടുത്തിടെയാണ് മഹാരാഷ്ട്ര സര്‍ക്കാരിനായി 12 ആംബുലന്‍സുകള്‍ കമ്പനി വാഗ്ദാനം ചെയ്തത്. നിലവില്‍ രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊവിഡ്-19 രോഗികള്‍ ഉള്ളതും മഹാരാഷ്ട്രയിലാണ്.

MOST READ: കുറഞ്ഞ വിലയ്ക്ക് സ്വന്തമാക്കാം ഈ മികച്ച അഞ്ച് ഹാച്ച്ബാക്ക് മോഡലുകള്‍

3 മാസത്തിനുള്ളില്‍ 12 ലക്ഷത്തിലധികം മാസ്‌കുകള്‍, 4 ലക്ഷം ഫെയ്‌സ് ഷീല്‍ഡുകളും വിതരണം ചെയ്ത് മഹീന്ദ്ര

ഈ പുതിയ ആംബുലന്‍സുകള്‍ തീര്‍ച്ചയായും കൊവിഡ് ബാധിതരായ രോഗികളുടെ സഹായത്തിന് ഉപകരിക്കും. അവര്‍ക്ക് ഈ നിര്‍ണായക സമയങ്ങളില്‍ വേഗത്തില്‍ ആവശ്യമായ മെഡിക്കല്‍ സൗകര്യങ്ങള്‍ ഇവ ലഭ്യമാക്കും.

3 മാസത്തിനുള്ളില്‍ 12 ലക്ഷത്തിലധികം മാസ്‌കുകള്‍, 4 ലക്ഷം ഫെയ്‌സ് ഷീല്‍ഡുകളും വിതരണം ചെയ്ത് മഹീന്ദ്ര

Zee ഗ്രൂപ്പുമായി സഹകരിച്ചാണ് ഈ ആംബുലന്‍സുകള്‍ നല്‍കിയിരിക്കുന്നത്. ഈ ആംബുലന്‍സുകളില്‍ ചിലത് കൊവിഡ് രോഗികളെ മഹാരാഷ്ട്രയിലെ മറ്റ് പട്ടണങ്ങളിലും നഗരങ്ങളിലും എത്തിക്കാന്‍ ഉപയോഗിക്കുമെന്നും സംസ്ഥാന സര്‍ക്കാര്‍ പറയുന്നു. ഇത്തരത്തില്‍ നിരവധി സഹായങ്ങളുമായി നിര്‍മ്മാതാക്കള്‍ രംഗത്തുണ്ട്.

Most Read Articles

Malayalam
കൂടുതല്‍... #മഹീന്ദ്ര #mahindra
English summary
Mahindra Distributes Over 12 Lakh Masks & 4 Lakh Face Shields In 3 Months. Read in Malayalam.
Story first published: Wednesday, July 1, 2020, 16:47 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X