കൊവിഡ്-19; ഉപഭോക്താക്കള്‍ക്ക് 24 മണിക്കൂര്‍ സേവനം ഉറപ്പാക്കി മഹീന്ദ്ര

കൊറോണ വൈറസിനെതിരെ ഒന്നിച്ചുള്ള പോരാട്ടത്തില്‍ പങ്കാളികളായി വാഹന നിര്‍മ്മാതാക്കളും. വിവിധ തരത്തിലുള്ള സഹായ വാഗ്ദാനങ്ങളുമായിട്ടാണ് നിര്‍മ്മാതാക്കള്‍ എല്ലാം രംഗത്തെത്തിയിരിക്കുന്നത്.

കൊവിഡ്-19; ഉപഭോക്താക്കള്‍ക്ക് 24 മണിക്കൂര്‍ സേവനം ഉറപ്പാക്കി മഹീന്ദ്ര

അടച്ചിട്ടിരിക്കുന്ന പ്ലാന്റുകളില്‍ വെന്റിലേറ്റര്‍ നിര്‍മ്മിക്കാം എന്ന വാഗ്ദാനവുമായിട്ടാണ് ആനന്ദ് മഹീന്ദ്ര രംഗത്തെത്തുന്നത്. പിന്നീട് അധികം വൈകില്ല 48 മണിക്കൂറിനുള്ളില്‍ വെന്റിലേറ്റര്‍ മാത്യക തയ്യാറാവുകയും ചെയ്തു. ഇത്തരത്തില്‍ നിരവധി സഹായങ്ങളുമായി മറ്റ് നിര്‍മ്മാതാക്കളും രംഗത്തെത്തിയിട്ടുണ്ട്.

കൊവിഡ്-19; ഉപഭോക്താക്കള്‍ക്ക് 24 മണിക്കൂര്‍ സേവനം ഉറപ്പാക്കി മഹീന്ദ്ര

ഇതിന് പിന്നാലെയാണ് ഇപ്പോള്‍ തങ്ങളുടെ ഉപഭോക്താക്കള്‍ക്ക് വീണ്ടും ആനുകൂല്യങ്ങളുമായി മഹീന്ദ്ര രംഗത്തെത്തിയിരിക്കുന്നത്. ലോക്ക്ഡൗണിനെ തുടര്‍ന്ന് വാഹനങ്ങളുടെ വാറണ്ടിയും സൗജന്യം സര്‍വ്വീസും നഷ്ടപ്പെടുമെന്ന ആശങ്ക വേണ്ടെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.

കൊവിഡ്-19; ഉപഭോക്താക്കള്‍ക്ക് 24 മണിക്കൂര്‍ സേവനം ഉറപ്പാക്കി മഹീന്ദ്ര

ലോക്ക്ഡൗണ്‍ കാലത്ത് വാറണ്ടി കാലാവധി പുതുക്കാന്‍ സാധിക്കാത്തവര്‍ക്കും സര്‍വ്വീസ് നഷ്ടപ്പെടുന്നവര്‍ക്കും ഇതിനുള്ള അവസരം ഒരുക്കുമെന്നും അറിയിച്ചു. രാജ്യം നേരിടുന്ന ഈ പ്രതിസന്ധി ഘട്ടത്തില്‍ ഉപയോക്താക്കള്‍ക്ക് പൂര്‍ണ പിന്തുണ നല്‍കാനാണ് മഹീന്ദ്ര ശ്രമിക്കുന്നത്.

കൊവിഡ്-19; ഉപഭോക്താക്കള്‍ക്ക് 24 മണിക്കൂര്‍ സേവനം ഉറപ്പാക്കി മഹീന്ദ്ര

ഇതിനായി മഹീന്ദ്രയുടെ വിത്ത് യു ഹമേശാ എന്ന ഡിജിറ്റല്‍ പ്ലാറ്റ്ഫോമിലൂടെ ഉപയോക്താക്കള്‍ക്ക് കമ്പനിയുടെ സേവനം ഉറപ്പാക്കും. വാഹനത്തെ സംബന്ധിച്ചുള്ള ആശങ്കകളും മറ്റും ഇതുവഴി പങ്കുവയ്ക്കാമെന്നും കമ്പനി അറിയിച്ചു.

കൊവിഡ്-19; ഉപഭോക്താക്കള്‍ക്ക് 24 മണിക്കൂര്‍ സേവനം ഉറപ്പാക്കി മഹീന്ദ്ര

ഇതിനുപുറമെ, മഹീന്ദ്രയുടെ ട്വിറ്റര്‍, ഫെയ്സ്ബുക്ക്, ഇമെയിലിലൂടെയും ഉപയോക്താക്കള്‍ക്ക് മഹീന്ദ്രയിലെ ജീവനക്കാരുമായി ആശയ വിനിമയത്തിനുള്ള അവസരം കമ്പനി ഒരുക്കിയിട്ടുണ്ട്. ലോക്ക്ഡൗണിനെ തുടര്‍ന്ന് പ്ലാന്റുകളും ഡീഷര്‍ഷിപ്പുകളും അടച്ചിരിക്കുകയാണെങ്കിലും ഉപയോക്താക്കള്‍ക്ക് 24 മണിക്കൂര്‍ സേവനം മഹീന്ദ്ര ഉറപ്പാക്കുന്നുണ്ട്.

കൊവിഡ്-19; ഉപഭോക്താക്കള്‍ക്ക് 24 മണിക്കൂര്‍ സേവനം ഉറപ്പാക്കി മഹീന്ദ്ര

നേരത്തെ ടാറ്റയും ഇത്തരം പ്രഖ്യാപനവുമായി രംഗത്തെത്തിയിരുന്നു. ഉപഭോക്തക്കള്‍ക്ക് തങ്ങളുടെ വാഹനങ്ങളുടെ വാറണ്ടിയും സൗജന്യ സര്‍വീസും ജൂലൈ 31 വരെ നീട്ടിയിട്ടിയതായിട്ടാണ് കമ്പനി അറിയിച്ചത്.

Most Read: കൊവിഡ്-19; വാഹനങ്ങളുടെ ഫ്രീ സര്‍വീസും വാറണ്ടിയും നീട്ടി നല്‍കി ടാറ്റ

കൊവിഡ്-19; ഉപഭോക്താക്കള്‍ക്ക് 24 മണിക്കൂര്‍ സേവനം ഉറപ്പാക്കി മഹീന്ദ്ര

ഷോറൂമുകളും ഡീലര്‍ഷിപ്പുകളും അടച്ചിട്ടിരിക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് കമ്പനി രംഗത്തെത്തിയിരിക്കുന്നത്. മാര്‍ച്ച് 15-നും മെയ് 31 ഇടയില്‍ വാറണ്ടി അവസാനിക്കുന്ന വാഹനങ്ങള്‍ക്കാണ് ജൂലായ് 31 വരെ അധിക വാറണ്ടി ലഭിക്കുക.

Most Read: എംജി ഹെക്‌ടറിന്റെ വിൽപ്പനയിലും പെട്രോൾ മോഡൽ തന്നെ കേമൻ

കൊവിഡ്-19; ഉപഭോക്താക്കള്‍ക്ക് 24 മണിക്കൂര്‍ സേവനം ഉറപ്പാക്കി മഹീന്ദ്ര

ലോക്ക്ഡൗണ്‍ കാലത്ത് നടത്തേണ്ടിയിരുന്ന സൗജന്യ കമ്പനി സര്‍വ്വീസുകളും ജൂലൈ അവസാനം വരെ നീട്ടിയിട്ടുണ്ടെന്നും ടാറ്റ അറിയിച്ചു. രാജ്യത്തുടനീളമുള്ള ടാറ്റയുടെ അംഗീകൃത ഡീലര്‍മാരേയും സര്‍വീസ് സെന്ററുകളെയും ഇക്കാര്യം അറിയിച്ചിട്ടുണ്ടെന്നും ഉപയോക്താക്കള്‍ക്ക് ലോക്ക്ഡൗണിന് ശേഷം സമീപത്തുള്ള ഡീലര്‍മാരെ സമീപിച്ച് ഇക്കാര്യം ഉറപ്പാക്കാമെന്നും ടാറ്റ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

Most Read: 40 ശതമാനം ആളുകള്‍ക്കും പ്രിയം ഡിസയര്‍ ഡീസല്‍ പതിപ്പിനോട്

കൊവിഡ്-19; ഉപഭോക്താക്കള്‍ക്ക് 24 മണിക്കൂര്‍ സേവനം ഉറപ്പാക്കി മഹീന്ദ്ര

കൊറോണ വൈറസിന്റെ വ്യാപനം തടയുന്നതിനും സോഷ്യല്‍ ഡിസ്റ്റന്‍സിങ്ങ് ഉറപ്പാക്കുന്നതിനും രാജ്യത്തെ മുഴുവന്‍ വാഹന നിര്‍മാതാക്കളും പ്ലാന്റുകളും ഡീലര്‍ഷിപ്പുകളും നിലവില്‍ അടച്ചിട്ടിരിക്കുകയാണ്.

Most Read Articles

Malayalam
കൂടുതല്‍... #മഹീന്ദ്ര #mahindra
English summary
Mahindra Extends Warranty and Free Service Period. Read in Malayalam.
Story first published: Saturday, March 28, 2020, 21:30 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X