വാഹനം ഇനി വിരല്‍ത്തുമ്പില്‍; ഓണ്‍ലൈന്‍ വില്‍പ്പനയ്ക്ക് തുടക്കം കുറിച്ച് മഹീന്ദ്ര

മഹീന്ദ്ര തങ്ങളുടെ പുതിയ ഓൺലൈൻ വിപണന പ്ലാറ്റ്‌ഫോമായ 'ഓൺ-ഓൺ‌ലൈൻ' (Own-Online) ഇന്ത്യയിൽ അവതരിപ്പിച്ചു. മഹീന്ദ്രയിൽ നിന്നുള്ള പുതിയ ഓൺലൈൻ പ്ലാറ്റ്ഫോം ഇന്ത്യയുടെ ഏറ്റവും സമ്പൂർണ്ണമായ എൻഡ്-ടു-എൻഡ് ഓൺലൈൻ വാഹന വിപണന സംവിധാനം വാഗ്ദാനം ചെയ്യുന്നു.

വാഹനം ഇനി വിരല്‍ത്തുമ്പില്‍; ഓണ്‍ലൈന്‍ വില്‍പ്പനയ്ക്ക് തുടക്കം കുറിച്ച് മഹീന്ദ്ര

പുതിയ മഹീന്ദ്ര ‘ഓൺ-ഓൺ‌ലൈൻ' പ്ലാറ്റ്ഫോം ഉപഭോക്താക്കൾക്ക് അവരുടെ വീടുകളിൽ നിന്ന് മഹീന്ദ്ര വാഹനങ്ങൾ വാങ്ങാനും ധനസഹായം നേടാനും ഇൻഷ്വർ ചെയ്യാനും കൈമാറ്റം ചെയ്യാനും ആക്‌സസറികൾ ഉപയോഗിച്ച് മെച്ചപ്പെടുത്താനും അനുവദിക്കുന്നു.

വാഹനം ഇനി വിരല്‍ത്തുമ്പില്‍; ഓണ്‍ലൈന്‍ വില്‍പ്പനയ്ക്ക് തുടക്കം കുറിച്ച് മഹീന്ദ്ര

ഓൺലൈൻ പ്ലാറ്റ്ഫോം 24x7 ലഭ്യമാകും കൂടാതെ ഉപയോക്താക്കളുടെ എല്ലാവിധ ആവശ്യങ്ങളും നിരവേറ്റാനുള്ള ഒരു സംവിധാനമാക്കി മാറ്റാൻ കമ്പനി ലക്ഷ്യമിടുന്നു.

MOST READ: പ്രീമിയം സവിശേഷതകളോടെ 2020 സുസുക്കി സ്വിഫ്റ്റ് സ്പോർട്ട്

വാഹനം ഇനി വിരല്‍ത്തുമ്പില്‍; ഓണ്‍ലൈന്‍ വില്‍പ്പനയ്ക്ക് തുടക്കം കുറിച്ച് മഹീന്ദ്ര

‘ഓൺ-ഓൺ‌ലൈൻ' പ്ലാറ്റ്ഫോം ഉപയോഗിക്കുന്ന ഉപഭോക്താക്കൾക്ക് വെറും നാല് ലളിതമായ സ്റ്റെപ്പുകളിലൂടെ ഒരു മഹീന്ദ്ര വാഹനം സ്വന്തമാക്കാമെന്ന് കമ്പനി വ്യക്തമാക്കുന്നു.

വാഹനം ഇനി വിരല്‍ത്തുമ്പില്‍; ഓണ്‍ലൈന്‍ വില്‍പ്പനയ്ക്ക് തുടക്കം കുറിച്ച് മഹീന്ദ്ര

സ്റ്റെപ്പ് 1. മോഡലുകൾ എക്സപ്ലോർ ചെയ്യുക, ആവശ്യാനുസരണം വാഹനം തിരഞ്ഞെടുക്കുക

സ്റ്റെപ്പ് 2. തൽക്ഷണമായി വിലവിവങ്ങൾ ലഭിക്കുക

സ്റ്റെപ്പ് 3. ഫിനാൻസും ഇൻഷുറൻസും തിരഞ്ഞെടുക്കുക

സ്റ്റെപ്പ് 4. പേയ്‌മെന്റും & ഡോർസ്റ്റെപ്പ് ഡെലിവറിയും

MOST READ: പൊതുഗതാഗതം ഉടന്‍ പുനരാരംഭിച്ചേക്കുമെന്ന് മന്ത്രി നിതിന്‍ ഗഡ്കരി

വാഹനം ഇനി വിരല്‍ത്തുമ്പില്‍; ഓണ്‍ലൈന്‍ വില്‍പ്പനയ്ക്ക് തുടക്കം കുറിച്ച് മഹീന്ദ്ര

ഇന്ത്യയിലെ ഏറ്റവും സമ്പൂർണ്ണമായ എൻഡ്-ടു-എൻഡ് ഓൺലൈൻ കാർ വിപണന പരിഹാരമായ 'ഓൺ-ഓൺ‌ലൈൻ' പ്ലാറ്റ്ഫോം അവതരിപ്പിക്കുന്നതിൽ തങ്ങൾക്ക് വളരെയധികം സന്തോഷമുണ്ട് എന്ന് മഹീന്ദ്ര & മഹീന്ദ്ര ലിമിറ്റഡ് ഓട്ടോമോട്ടീവ് ഡിവിഷൻ സിഇഒ വീജയ് നക്ര പറഞ്ഞു.

വാഹനം ഇനി വിരല്‍ത്തുമ്പില്‍; ഓണ്‍ലൈന്‍ വില്‍പ്പനയ്ക്ക് തുടക്കം കുറിച്ച് മഹീന്ദ്ര

ഇത് വളരെ ലളിതവും സൗകര്യപ്രദവുമായ നാല് സ്റ്റെപ്പുകളിലൂടെ ഉപഭോക്താവിന് ഒരു പിസ്സ ഡെലിവറി ലഭിക്കുന്നതിനേക്കാൾ കുറഞ്ഞ സമയത്തിനുള്ളിൽ ഒരു മഹീന്ദ്ര വാഹനം സ്വന്തമാക്കാൻ അനുവദിക്കുന്നു.

MOST READ: ഇന്ത്യൻ വിപണിയിൽ വരാനിരിക്കുന്ന അഞ്ച് ലക്ഷം രൂപയിൽ താഴെ വിലമതിക്കുന്ന കാറുകൾ

വാഹനം ഇനി വിരല്‍ത്തുമ്പില്‍; ഓണ്‍ലൈന്‍ വില്‍പ്പനയ്ക്ക് തുടക്കം കുറിച്ച് മഹീന്ദ്ര

തങ്ങളുടെ പ്രീ, പോസ്റ്റ്-പർച്ചേസ് ഓൺലൈൻ സൊല്യൂഷനുകൾ ഇതിനകം തന്നെ നിലവിലുണ്ട്. അടുത്ത കാലത്തായി, ഓൺ‌ലൈൻ ഷോപ്പിംഗിനാണ് വിഭാഗങ്ങളിലുടനീളം നിരവധി ആളുകൾ മുൻ‌ഗണന നൽകുന്നത്.

വാഹനം ഇനി വിരല്‍ത്തുമ്പില്‍; ഓണ്‍ലൈന്‍ വില്‍പ്പനയ്ക്ക് തുടക്കം കുറിച്ച് മഹീന്ദ്ര

ഇനി മുമ്പോട്ടുള്ള കാലങ്ങളിൽ വാഹനങ്ങൾ ഓൺലൈനായി വാങ്ങുന്നതും കൂടുതൽ പ്രചാരം നേടും എന്ന് വിശ്വസിക്കുന്നു. തങ്ങളുടെ ഉപഭോക്താക്കൾക്ക് ഈ വ്യവസായത്തിന്റെ ആദ്യ അനുഭവങ്ങൾ നൽകിക്കൊണ്ട് ഓട്ടോമോട്ടീവ് വിൽപ്പന രംഗത്തെ ഈ മാറ്റത്തിന് നേതൃത്വം നൽകാൻ തങ്ങൾ തയ്യാറാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

MOST READ: ഇന്ത്യൻ വിപണിയിൽ ഏറ്റവും കൂടുതൽ മൈലേജ് വാഗ്ദാനം ചെയ്യുന്ന 10 കാറുകൾ

വാഹനം ഇനി വിരല്‍ത്തുമ്പില്‍; ഓണ്‍ലൈന്‍ വില്‍പ്പനയ്ക്ക് തുടക്കം കുറിച്ച് മഹീന്ദ്ര

ഇന്ത്യയിലുടനീളമുള്ള 270+ ഡീലർമാരെയും 900+ ടച്ച്‌പോയിന്റുകളെയും കമ്പനി ‘ഓൺ-ഓൺ‌ലൈൻ' പ്ലാറ്റ്ഫോമുമായി സംയോജിപ്പിക്കുമെന്നും മഹീന്ദ്ര വ്യക്തമാക്കിയിട്ടുണ്ട്. ഇത് തടസ്സമില്ലാത്തതും വ്യക്തിഗതമാക്കിയതും എൻഡ്-ടു-എൻഡ് ഉപഭോക്തൃ അനുഭവം ഉറപ്പാക്കും.

വാഹനം ഇനി വിരല്‍ത്തുമ്പില്‍; ഓണ്‍ലൈന്‍ വില്‍പ്പനയ്ക്ക് തുടക്കം കുറിച്ച് മഹീന്ദ്ര

വ്യക്തിഗത സമ്പർക്കം കുറയ്ക്കുന്നതിന് സ്റ്റാഫ് അംഗങ്ങൾക്ക് പരിശീലനം നൽകി ഡീലർഷിപ്പുകളിലെ എല്ലാ നടപടിക്രമങ്ങളും നവീകരിച്ചിട്ടുണ്ടെന്ന് കമ്പനി ഉറപ്പാക്കും.

വാഹനം ഇനി വിരല്‍ത്തുമ്പില്‍; ഓണ്‍ലൈന്‍ വില്‍പ്പനയ്ക്ക് തുടക്കം കുറിച്ച് മഹീന്ദ്ര

കൂടാതെ, പരമാവധി ശുചിത്വ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനായി ഉപയോക്താക്കൾക്ക് ടെസ്റ്റ് ഡ്രൈവുകൾ, ഡോക്യുമെന്റ് ശേഖരണം, വാഹന വിതരണം എന്നിവ വാഗ്ദാനം ചെയ്യുമ്പോൾ മഹീന്ദ്ര അധിക മുൻകരുതലുകൾ എടുക്കുന്നു.

Most Read Articles

Malayalam
കൂടുതല്‍... #മഹീന്ദ്ര #mahindra
English summary
Mahindra Launches ‘Own-Online’ Retail Platform In India. Read in Malayalam.
Story first published: Friday, May 8, 2020, 16:25 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X