അടിമുടി മാറ്റത്തോടെ ബിഎസ് VI മറാസോയെ അവതരിപ്പിക്കാനൊരുങ്ങി മഹീന്ദ്ര

പരീക്ഷണ ഓട്ടം നടത്തുന്ന ബിഎസ് VI മഹീന്ദ്ര മറാസോയുടെ ചിത്രങ്ങള്‍ അടുത്തിടെ പുറത്തുവന്നിരുന്നു. അതിന് പിന്നാലെയാണ് ഇപ്പോള്‍ കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തി റഷ്‌ലെയിന്‍ പുതിയ റിപ്പോര്‍ട്ടുകള്‍ പുറത്തുവിട്ടിരിക്കുന്നത്.

അടിമുടി മാറ്റത്തോടെ ബിഎസ് VI മറാസോയെ അവതരിപ്പിക്കാനൊരുങ്ങി മഹീന്ദ്ര

എഞ്ചിന്‍ ബിഎസ് VI -ലേക്ക് മാറ്റുന്നതിനൊപ്പം അടിമുടി മാറ്റത്തോടെയാണ് പുതിയ പതിപ്പ് വിപണിയില്‍ എത്തുക എന്നാണ് റിപ്പോര്‍ട്ട്. എഞ്ചിനൊപ്പം വകഭേദങ്ങളിലും കമ്പനി മാറ്റം വരുത്തിയേക്കുമെന്നാണ് റിപ്പോര്‍ട്ട്.

അടിമുടി മാറ്റത്തോടെ ബിഎസ് VI മറാസോയെ അവതരിപ്പിക്കാനൊരുങ്ങി മഹീന്ദ്ര

M2, M4, M6, M8 എന്നിങ്ങനെ നാല് വകഭേദങ്ങളിലായിരുന്നു വിപണിയില്‍ എത്തിയത്. എന്നാല്‍ പുതിയ പതിപ്പ് എത്തുമ്പോള്‍ വകഭേദങ്ങളിലും മാറ്റങ്ങള്‍ ഉണ്ടായേക്കാമെന്നാണ് റിപ്പോര്‍ട്ട്. M4+, M6+ എന്നിങ്ങനെ രണ്ട് പുതിയ വകഭേദങ്ങള്‍ കൂടി ഉള്‍പ്പെടുത്തിയിരിക്കുന്നത് കാണാന്‍ സാധിക്കും.

അടിമുടി മാറ്റത്തോടെ ബിഎസ് VI മറാസോയെ അവതരിപ്പിക്കാനൊരുങ്ങി മഹീന്ദ്ര

തുടക്ക വകഭേദമായി M2 തന്നെ തുടരുമെങ്കിലും നിലവിലെ ഉയര്‍ന്ന വകഭേദമായ M8 ന് പകരം പുതിയ M6+ ആയിരിക്കും ഉയര്‍ന്ന വകഭേദമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പുതിയ M6+ വകഭേദത്തില്‍ M8 -ല്‍ ലഭ്യമായിരുന്ന ഫീച്ചറുകള്‍ നല്‍കുമെന്നാണ് സൂചന.

അടിമുടി മാറ്റത്തോടെ ബിഎസ് VI മറാസോയെ അവതരിപ്പിക്കാനൊരുങ്ങി മഹീന്ദ്ര

ബിഎസ് VI മോഡലില്‍ എല്ലാ വകഭേദങ്ങളും 7 സീറ്റര്‍, 8 സീറ്റര്‍ ഓപ്ഷനുകളില്‍ ലഭിക്കും. കമ്പനിയുടെ ഏറ്റവും പുതിയ 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ തന്നെ ബിഎസ് VI നിലവാരത്തിലേക്ക് ഉയര്‍ത്തിയേക്കും. ബിഎസ് IV എന്‍ജിന്‍ പുറപ്പെടുവിക്കുന്ന അതേ കരുത്ത് ബിഎസ് 6 എന്‍ജിന്‍ ഉല്‍പ്പാദിപ്പിക്കുമെന്നാണ് സൂചന.

അടിമുടി മാറ്റത്തോടെ ബിഎസ് VI മറാസോയെ അവതരിപ്പിക്കാനൊരുങ്ങി മഹീന്ദ്ര

ആറ് സ്പീഡ് മാനുവല്‍ ആയിരിക്കും ഗിയര്‍ബോക്സ്. അധികം വൈകാതെ തന്നെ ബിഎസ് VI പതിപ്പിനെ കമ്പനി വിപണിയില്‍ അവതരിപ്പിക്കും.

അടിമുടി മാറ്റത്തോടെ ബിഎസ് VI മറാസോയെ അവതരിപ്പിക്കാനൊരുങ്ങി മഹീന്ദ്ര

നിലവില്‍ 10 ലക്ഷം രൂപ മുതല്‍ 14.77 ലക്ഷം രൂപ വരെയാണ് വാഹനത്തിന്റെ വില. പുതിയ പതിപ്പുകള്‍ എത്തുന്നതോടെ 15,000 രൂപ മുതല്‍ 20,000 രൂപ വരെ വില ഉയര്‍ന്നേക്കും.

അടിമുടി മാറ്റത്തോടെ ബിഎസ് VI മറാസോയെ അവതരിപ്പിക്കാനൊരുങ്ങി മഹീന്ദ്ര

3,000 യൂണിറ്റുവരെ തുടക്ക നാളുകളില്‍ വിപണിയില്‍ എത്തിയിരുന്നെങ്കില്‍ നിലവില്‍ 1,000 യൂണിറ്റിലും താഴെ മാത്രമാണ് വാഹനത്തിന്റെ പ്രതിമാസ വില്‍പ്പന. മഹീന്ദ്രയുടെ നോര്‍ത്ത് അമേരിക്കന്‍ ടെക്‌നിക്കല്‍ സെന്ററില്‍ വികസിപ്പിച്ച ആദ്യ വാഹനമാണ് മറാസോ. മോണോകോക്ക് പ്ലാറ്റ്ഫോമില്‍ മഹീന്ദ്ര നിര്‍മിക്കുന്ന മൂന്നാമത്തെ വാഹനം.

അടിമുടി മാറ്റത്തോടെ ബിഎസ് VI മറാസോയെ അവതരിപ്പിക്കാനൊരുങ്ങി മഹീന്ദ്ര

ഇരട്ട പോഡുള്ള ഇന്‍സ്ട്രമെന്റ് ക്ലസ്റ്റര്‍, മൂന്നു സ്‌പോക്ക് സ്റ്റീയറിങ് വീല്‍, വിമാനങ്ങളില്‍ കണ്ടുവരുന്ന ഹാന്‍ഡ്‌ബ്രേക്ക് ലിവര്‍ എന്നിവയെല്ലാം മറാസോയുടെ സവിശേഷതകളാണ്. ഗ്ലോബല്‍ എന്‍സിഎപി ക്രാഷ് ടെസ്റ്റില്‍ ഫോര്‍ സ്റ്റാര്‍ റേറ്റിങ്ങോടെയാണ് മറാസോ സുരക്ഷ തെളിയിച്ചത്.

അടിമുടി മാറ്റത്തോടെ ബിഎസ് VI മറാസോയെ അവതരിപ്പിക്കാനൊരുങ്ങി മഹീന്ദ്ര

ഇതോടെ ക്രാഷ് ടെസ്റ്റില്‍ ഉയര്‍ന്ന റേറ്റിങ് നേടുന്ന ഇന്ത്യന്‍ നിര്‍മിത എംപിവി എന്ന ബഹുമതി മറാസോ സ്വന്തമാക്കി. മറാസോയുടെ അടിസ്ഥാന മോഡല്‍ മുതല്‍ എബിഎസ്, ഡ്യുവല്‍ എയര്‍ബാഗ് എന്നിവ നല്‍കിയാണ് പുറത്തിറക്കിയിരുന്നത്. ഇതുവരെ അവതരിപ്പിച്ചിട്ടില്ലെങ്കിലും ബിഎസ് VI പതിപ്പില്‍ ഓട്ടോമാറ്റിക്കും ഇടംപിടിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്.

അടിമുടി മാറ്റത്തോടെ ബിഎസ് VI മറാസോയെ അവതരിപ്പിക്കാനൊരുങ്ങി മഹീന്ദ്ര

അധികം വൈകാതെ തന്നെ ഫോര്‍ഡ്-മഹീന്ദ്ര കൂട്ടുകെട്ടില്‍ മറാസോയെ അടിസ്ഥാനമാക്കി പുതിയ എംപിവി ഇന്ത്യന്‍ വിപണിയില്‍ പുറത്തിറങ്ങുമെന്നാണ് റിപ്പോര്‍ട്ട്. ഇതുസംബന്ധിച്ച വാര്‍ത്തകള്‍ അടുത്തിടെ പുറത്തുവരുകയും ചെയ്തിരുന്നു.

അടിമുടി മാറ്റത്തോടെ ബിഎസ് VI മറാസോയെ അവതരിപ്പിക്കാനൊരുങ്ങി മഹീന്ദ്ര

മറാസോയെ അടിസ്ഥാനമാക്കിയെത്തുന്ന വാഹനമാണെങ്കിലും ഫോര്‍ഡിന്റെ ബി-മാക്‌സ് ഡിസൈന്‍ ശൈലിയായിരിക്കും ഈ വാഹനത്തില്‍ നല്‍കുകയെന്നാണ് സൂചന. ഈ വാഹനത്തിന്റെ ഏഴ് സിറ്റര്‍, എട്ട് സീറ്റര്‍ പതിപ്പുകള്‍ എത്തുന്നുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്.

Most Read Articles

Malayalam
കൂടുതല്‍... #മഹീന്ദ്ര #mahindra
English summary
Mahindra Marazzo BS6 Model Specifications Leaked Ahead of Launch. Read more in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X