മഹീന്ദ്ര മറാസോ ബിഎസ് VI ഉടൻ വിപണിയിൽ എത്തും

മഹീന്ദ്ര & മഹീന്ദ്ര 2018 സെപ്റ്റംബറിലാണ് ഏറെക്കാലമായി കാത്തിരുന്ന മറാസോയെ ആഭ്യന്തര വിപണിയിലെത്തിച്ചത്. അന്ന് അഗ്രസ്സീവായ വിലയിലാണ് വാഹനം വിൽപ്പനയ്ക്ക് എത്തിയത്.

മഹീന്ദ്ര മറാസോ ബിഎസ് VI ഉടൻ വിപണിയിൽ എത്തും

എൻട്രി ലെവൽ വേരിയന്റിന് 10.18 ലക്ഷം രൂപയും റേഞ്ച് ടോപ്പിംഗ് മോഡലിന് 14.59 ലക്ഷം രൂപയുമാണ് എക്സ്-ഷോറൂം വില. വിഭാഗത്തിൽ മാരുതി സുസുക്കി എർട്ടിഗയുടെയും ടൊയോട്ട ഇന്നോവ ക്രിസ്റ്റയുടെയും നടുവിലാണ് മറാസോയെ സ്ഥിതി ചെയ്യുന്നത്.

മഹീന്ദ്ര മറാസോ ബിഎസ് VI ഉടൻ വിപണിയിൽ എത്തും

പ്രീമിയം എം‌പി‌വിക്ക് വിപണിയിൽ മികച്ച പ്രാരംഭ സ്വീകരണമായിരുന്നു ലഭിച്ചത്. അതിനാൽ വെറും നാല് ആഴ്ചയ്ക്കുള്ളിൽ 10,000 റിസർവേഷനുകൾ വാഹനത്തിന് ലഭിച്ചിരുന്നു, ആദ്യ നാല് മാസങ്ങളിൽ ശരാശരി 3,000 യൂണിറ്റുകൾ വിൽപ്പനയും മറാസോ നേടി.

MOST READ: WR-V ഫെയ്‌സ്‌ലിഫ്റ്റിന്റെ ഔദ്യോഗിക ഡെമോ വീഡിയോ പുറത്തുവിട്ട് ഹോണ്ട

മഹീന്ദ്ര മറാസോ ബിഎസ് VI ഉടൻ വിപണിയിൽ എത്തും

എന്നിരുന്നാലും വിൽപ്പന ഇടിഞ്ഞുതുടങ്ങി. അതോടൊപ്പം ശ്രേണി വിപുലീകരിക്കുന്നതിന്റെ ഭാഗമായി മഹീന്ദ്ര എട്ട് സീറ്റുകളുള്ള മറാസോ റേഞ്ച്-ടോപ്പിംഗ് M8 വേരിയന്റും അവതരിപ്പിച്ചു.

മഹീന്ദ്ര മറാസോ ബിഎസ് VI ഉടൻ വിപണിയിൽ എത്തും

കഴിഞ്ഞ മാർച്ചിൽ മറാസോയുടെ 20 യൂണിറ്റുകൾ വിൽപ്പന മാത്രമാണ് മഹീന്ദ്ര രേഖപ്പെടുത്തിയത്. 2019 -ൽ ഇതേ കാലയളവിൽ 956 യൂണിറ്റ് വിൽപ്പനയെ അപേക്ഷിച്ച് 98 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്.

MOST READ: അഡ്വഞ്ചർ മോട്ടോർസൈക്കിൾ ശ്രേണിയിലെ താരം, ബിഎസ്-VI ഹിമാലയന്റെ ആദ്യ ഡ്രൈവ് വിശേഷങ്ങൾ

മഹീന്ദ്ര മറാസോ ബിഎസ് VI ഉടൻ വിപണിയിൽ എത്തും

ബിഎസ് VI മോഡലുകൾ ഇതുവരെ വിപണിയിൽ എത്താത്തതിനാൽ കഴിഞ്ഞ മാസം സീറോ യൂണിറ്റുകളാണ് വിറ്റത്. 2020 ജനുവരിയിൽ, ഡൽഹി സർക്കാരിന്റെ വെബ്‌സൈറ്റിലെ ഒരു രേഖ എം‌പിവിക്കുള്ള ബി‌എസ്‌ VI സർട്ടിഫിക്കേഷൻ വെളിപ്പെടുത്തിയിരുന്നു.

മഹീന്ദ്ര മറാസോ ബിഎസ് VI ഉടൻ വിപണിയിൽ എത്തും

ഹോംഗ്രൂൺ യുവി സ്‌പെഷ്യലിസ്റ്റ് ബി‌എസ്‌ VI വേരിയന്റിന്റെ ഡിസ്പാച്ച് ആരംഭിച്ചതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. 1.5 ലിറ്റർ D15 തിരശ്ചീനമായി ഘടിപ്പിച്ച നാല് സിലിണ്ടർ ഡീസൽ എഞ്ചിനിൽ നിന്നാണ് മറാസോ ഊർജം ഉത്പാദിപ്പിക്കുന്നത്. ആറ് സ്പീഡ് മാനുവൽ ട്രാൻസ്മിഷനുമായി ഇത് ജോടിയാക്കുന്നു.

MOST READ: അർബൻ ക്രൂയിസർ ഈ മാസം അരങ്ങേറ്റം കുറിക്കും, ടീസർ പങ്കുവെച്ച് ടൊയോട്ട

മഹീന്ദ്ര മറാസോ ബിഎസ് VI ഉടൻ വിപണിയിൽ എത്തും

സമീപഭാവിയിൽ ഒരു ഓട്ടോമാറ്റിക് ഗിയർബോക്സ് എത്തുമെന്ന് പ്രതീക്ഷിക്കുന്നു. M2, M4, M6, M8 എന്നീ വേരിയന്റുകളിൽ മറാസോ വാഗ്ദാനം ചെയ്യുന്നത് തുടരും.

മഹീന്ദ്ര മറാസോ ബിഎസ് VI ഉടൻ വിപണിയിൽ എത്തും

M2 വേരിയന്റിലെ എട്ട് സീറ്റർ പതിപ്പും M4, M6 വേരിയന്റുകളുടെ എട്ട്, ഏഴ് സീറ്റർ പതിപ്പുകളും വിപണിയിൽ എത്തുമെന്നും ഏതാനും വേരിയന്റുകളെ കമ്പനി നിർത്തലാക്കുമെന്നും റിപ്പോർട്ട് വ്യക്തമാക്കി.

MOST READ: പ്രൊഡക്ഷൻ പതിപ്പ് തയാർ, HBX മൈക്രോ എസ്‌യുവിയുടെ പുതിയ സ്പൈ ചിത്രങ്ങൾ പുറത്ത്

മഹീന്ദ്ര മറാസോ ബിഎസ് VI ഉടൻ വിപണിയിൽ എത്തും

വരും ദിവസങ്ങളിൽ ഔദ്യോഗിക വിവരങ്ങളും വിലകളും നിർമ്മാതാക്കൾ പുറത്തുവിടുമെന്ന് പ്രതീക്ഷിക്കാം. ഗ്ലോബൽ NCAP ക്രാഷ് ടെസ്റ്റുകളിൽ നാല് സ്റ്റാർ റേറ്റിംഗ് നേടിയ ഏക നിർമ്മിത എം‌പി‌വി ആയതിനാൽ മറാസോ സുരക്ഷയിൽ ഉയർന്നതാണ്.

Source: Gaadiwaadi

Most Read Articles

Malayalam
കൂടുതല്‍... #മഹീന്ദ്ര #mahindra
English summary
Mahindra Marazzo BS6 Will Be Launched Soon In India. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X