മറാസോയ്ക്ക് പെട്രോള്‍ എഞ്ചിന്‍ നല്‍കാനൊരുങ്ങി മഹീന്ദ്ര

എംപിവി ശ്രേണിയിലേക്ക് 2018-ലാണ് നിര്‍മ്മാതാക്കളായ മഹീന്ദ്ര, മറാസോയെ വിപണിയില്‍ എത്തിക്കുന്നത്. ബിഎസ് IV നിലവാരത്തിലുള്ള ഡീസല്‍ എഞ്ചിനിലാണ് വാഹനം വിപണിയില്‍ എത്തിയിരിക്കുന്നത്.

മറാസോയ്ക്ക് പെട്രോള്‍ എഞ്ചിന്‍ നല്‍കാനൊരുങ്ങി മഹീന്ദ്ര

1.5 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ എഞ്ചിന്‍ 122 bhp കരുത്തും 300 Nm torque ഉം സൃഷ്ടിക്കും. അധികം വൈകാതെ തന്നെ വാഹനത്തിന്റെ ബിഎസ് VI പതിപ്പും വിപണിയില്‍ എത്തും. പരീക്ഷണയോട്ടം നടത്തുന്ന വാഹനത്തിന്റെ ചിത്രങ്ങള്‍ അടുത്തിടെ പുറത്തുവരുകയും ചെയ്തിരുന്നു.

മറാസോയ്ക്ക് പെട്രോള്‍ എഞ്ചിന്‍ നല്‍കാനൊരുങ്ങി മഹീന്ദ്ര

എന്നാല്‍ പുതിയ റിപ്പോര്‍ട്ട് അനുസരിച്ച് എംസ്റ്റാലിന്‍ കുടുംബത്തിലെ T-GDi ടര്‍ബോ പെട്രോള്‍ എഞ്ചിനാകും പുതിയ മോഡലിന് ലഭിക്കുക. 2020 ഓട്ടോ എക്‌സ്‌പോയിലാണ് ഈ എഞ്ചിന്‍ മഹീന്ദ്ര അവതരിപ്പിക്കുന്നത്.

MOST READ: ഹെക്‌ടർ പ്ലസിനെ ജൂലൈ ഒന്നിന് വിപണിയിൽ അവതരിപ്പിക്കാൻ ഒരുങ്ങി എംജി

മറാസോയ്ക്ക് പെട്രോള്‍ എഞ്ചിന്‍ നല്‍കാനൊരുങ്ങി മഹീന്ദ്ര

റിപ്പോര്‍ട്ട് അനുസരിച്ച് ഈ എഞ്ചിന്‍ 162 bhp കരുത്തും 280 Nm torque ഉം സൃഷ്ടിക്കും. ആറ് സ്പീഡ് മാനുവല്‍ അയിരിക്കും ഗിയര്‍ബോക്‌സ്. എന്നാല്‍ ഭാവിയില്‍ ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സും എത്തിയേക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

മറാസോയ്ക്ക് പെട്രോള്‍ എഞ്ചിന്‍ നല്‍കാനൊരുങ്ങി മഹീന്ദ്ര

പെട്രോള്‍ എഞ്ചിന്‍ കൂടി എത്തുന്നതോടെ കൂടുതല്‍ ഉപഭോക്താക്കളെ കണ്ടെത്താം എന്ന പ്രതീക്ഷയിലാണ് നിര്‍മ്മാതാക്കള്‍. മറാസോയില്‍ ഈ എഞ്ചിന്‍ നല്‍കി കഴിഞ്ഞാല്‍, ഫോര്‍ഡ്-മഹീന്ദ്ര കൂട്ടുകെട്ടില്‍ വിപണിയില്‍ എത്തുന്ന മറ്റ് മോഡലുകളിലും ഈ എഞ്ചിന്‍ ഇടംപിടിച്ചേക്കും.

MOST READ: ഡീലര്‍ഷിപ്പുകളില്‍ എത്തി; നിഞ്ച 1000SX ഉടന്‍ കൈമാറുമെന്ന് കവസാക്കി

മറാസോയ്ക്ക് പെട്രോള്‍ എഞ്ചിന്‍ നല്‍കാനൊരുങ്ങി മഹീന്ദ്ര

2020 ഏപ്രില്‍ ഒന്നു മുതല്‍ രാജ്യത്ത് ബിഎസ് VI മലിനീകരണ മാനദണ്ഡങ്ങള്‍ പ്രാബല്യത്തില്‍ വന്നെങ്കിലും, മറാസോയുടെ ബിഎസ് VI പതിപ്പിനെ ഇതുവരെ കമ്പനി വിപണിയില്‍ എത്തിച്ചിട്ടില്ല.

മറാസോയ്ക്ക് പെട്രോള്‍ എഞ്ചിന്‍ നല്‍കാനൊരുങ്ങി മഹീന്ദ്ര

അധികം വൈകാതെ തന്നെ വാഹനം വിപണിയില്‍ എത്തും. എഞ്ചിന്‍ നവീകരണത്തിന് പുറമേ വാഹനത്തില്‍ മറ്റ് എന്തെങ്കിലും മാറ്റങ്ങള്‍ കമ്പനി ഉള്‍പ്പെടുത്തുമോ എന്നത് വ്യക്തമാക്കിയിട്ടില്ല. M2, M4, M6, M8 എന്നിങ്ങനെ നാല് വകഭേദങ്ങളിലാണ് വാഹനം നിലവില്‍ വിപണിയില്‍ എത്തുന്നത്.

MOST READ: ഇന്ത്യൻ വിപണിക്കായി യമഹ ഒരുക്കുന്നത് പുത്തൻ നാല് മോഡലുകൾ

മറാസോയ്ക്ക് പെട്രോള്‍ എഞ്ചിന്‍ നല്‍കാനൊരുങ്ങി മഹീന്ദ്ര

ഏഴ് സീറ്റര്‍, എട്ട് സീറ്റര്‍ ഓപ്ഷനില്‍ എത്തുന്ന മറാസോയ്ക്ക് 9.9 ലക്ഷം രൂപ മുതല്‍ 14.77 ലക്ഷം വരെയാണ് എക്സ്ഷോറൂം വില. മഹീന്ദ്രയുടെ നോര്‍ത്ത് അമേരിക്കന്‍ ടെക്‌നിക്കല്‍ സെന്ററില്‍ വികസിപ്പിച്ച ആദ്യ വാഹനമാണ് മറാസോ. മോണോകോക്ക് പ്ലാറ്റ്ഫോമില്‍ മഹീന്ദ്ര നിര്‍മിക്കുന്ന മൂന്നാമത്തെ വാഹനവും.

മറാസോയ്ക്ക് പെട്രോള്‍ എഞ്ചിന്‍ നല്‍കാനൊരുങ്ങി മഹീന്ദ്ര

ഗ്ലോബല്‍ എന്‍സിഎപി ക്രാഷ് ടെസ്റ്റില്‍ ഫോര്‍ സ്റ്റാര്‍ റേറ്റിങ്ങോടെയാണ് മറാസോ സുരക്ഷ തെളിയിച്ചത്. ഇതോടെ ക്രാഷ് ടെസ്റ്റില്‍ ഉയര്‍ന്ന റേറ്റിങ് നേടുന്ന ഇന്ത്യന്‍ നിര്‍മിത എംപിവി എന്ന ബഹുമതി മറാസോ സ്വന്തമാക്കി.

MOST READ: സെല്‍റ്റോസിന്റെ ഇലക്ട്രിക് അവതാരം ഒരുങ്ങുന്നു; കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തി കിയ

മറാസോയ്ക്ക് പെട്രോള്‍ എഞ്ചിന്‍ നല്‍കാനൊരുങ്ങി മഹീന്ദ്ര

ശക്തമായ സുരക്ഷ ഉറപ്പാക്കുന്നതിനായി മറാസോയുടെ അടിസ്ഥാന മോഡല്‍ മുതല്‍ എബിഎസ്, ഡ്യുവല്‍ എയര്‍ബാഗ് എന്നിവ നല്‍കിയാണ് വാഹനം പുറത്തിറക്കുന്നത്.

Most Read Articles

Malayalam
കൂടുതല്‍... #മഹീന്ദ്ര #mahindra
English summary
Mahindra Marazzo To Feature New 1.5-Litre Petrol Engine. Read in Malayalm.
Story first published: Monday, June 22, 2020, 13:24 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X