ബൊലേറോ പിക്ക്-അപ്പ് ശ്രേണിയിലെ ഉപഭോക്താക്കള്‍ക്ക് സൗജന്യ കൊറോണ ഇന്‍ഷുറന്‍സുമായി മഹീന്ദ്ര

ബൊലേറോ പിക്ക്-അപ്പ് ശ്രേണിയിലെ ഉപഭോക്താക്കള്‍ക്ക് ഈ ഉത്സവ സീസണില്‍ പുതിയ ഓഫറുകളുമായി മഹീന്ദ്ര. ഒരു ലക്ഷം രൂപ വരെയുള്ള സൗജന്യ കൊറോണ ഇന്‍ഷുറന്‍സ് ലഭിക്കുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.

ബൊലേറോ പിക്ക്-അപ്പ് ശ്രേണിയിലെ ഉപഭോക്താക്കള്‍ക്ക് സൗജന്യ കൊറോണ ഇന്‍ഷുറന്‍സുമായി മഹീന്ദ്ര

മെഗാ ഫെസ്റ്റിവല്‍ ഓഫറിന്റെ ഭാഗമായി, ഉപഭോക്താവിനെയും അവന്റെ / അവളുടെ പങ്കാളിയെയും ഉപഭോക്താവിന്റെ രണ്ട് കുട്ടികളെയും ഉള്‍ക്കൊള്ളുന്ന ഒരു സൗജന്യ ഫ്‌ലോട്ടര്‍ ആരോഗ്യ ഇന്‍ഷുറന്‍സ് വാഗ്ദാനം ചെയ്യുന്നതായി കമ്പനി പ്രഖ്യാപിച്ചു.

ബൊലേറോ പിക്ക്-അപ്പ് ശ്രേണിയിലെ ഉപഭോക്താക്കള്‍ക്ക് സൗജന്യ കൊറോണ ഇന്‍ഷുറന്‍സുമായി മഹീന്ദ്ര

കൊവിഡ് പരിശോധനയില്‍ പോസിറ്റീവ് ആയാലോ ഡ്രൈവറും അവന്റെ / അവളുടെ കുടുംബാംഗങ്ങളെയോ ആശുപത്രിയില്‍ പ്രവേശിച്ചാലോ ഹോം ക്വാറന്റൈന്‍ ഉപയോഗിച്ചാലോ സൗജന്യ ആരോഗ്യ ഇന്‍ഷുറന്‍സ് ഉപയോഗിക്കാം.

MOST READ: കാര്യമായ മാറ്റങ്ങളില്ലാതെ പുതിയ ഹയാബൂസയെ ഒരുക്കാൻ സുസുക്കി

ബൊലേറോ പിക്ക്-അപ്പ് ശ്രേണിയിലെ ഉപഭോക്താക്കള്‍ക്ക് സൗജന്യ കൊറോണ ഇന്‍ഷുറന്‍സുമായി മഹീന്ദ്ര

കൊറോണ ഇന്‍ഷുറന്‍സ് പോളിസി നല്‍കുന്നതിന് മഹീന്ദ്ര ഓറിയന്റല്‍ ഇന്‍ഷുറന്‍സ് കമ്പനിയുമായി പങ്കാളിത്തം പ്രഖ്യാപിക്കുകയും ചെയ്തു.

ബൊലേറോ പിക്ക്-അപ്പ് ശ്രേണിയിലെ ഉപഭോക്താക്കള്‍ക്ക് സൗജന്യ കൊറോണ ഇന്‍ഷുറന്‍സുമായി മഹീന്ദ്ര

''യാത്രയും അവശ്യ സേവനങ്ങളും നല്‍കുന്ന ജോലിയില്‍ ഉള്‍പ്പെടുന്ന ഒന്നാണ് പിക്കപ്പ് ഉപഭോക്താവ്. പിക്ക്-അപ്പ് വിഭാഗത്തിലെ മാര്‍ക്കറ്റ് ലീഡര്‍മാര്‍ എന്ന നിലയില്‍, ഈ 'വാരിയേഴ്‌സ് ഓണ്‍ വീലുകളെ' അഭിവാദ്യം ചെയ്യാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നുവെന്ന് മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയിലെ ഓട്ടോമോട്ടീവ് ഡിവിഷന്‍ സെയില്‍സ് ആന്‍ഡ് കസ്റ്റമര്‍ കെയര്‍ സീനിയര്‍ വൈസ് പ്രസിഡന്റ് സതീന്ദര്‍ സിംഗ്ബജ്‌വ പറഞ്ഞു.

MOST READ: സബ്സ്‌ക്രിപ്ഷന്‍ പദ്ധതി; മൈല്‍സുമായി പങ്കാളിത്തം പ്രഖ്യാപിച്ച് ടൊയോട്ട

ബൊലേറോ പിക്ക്-അപ്പ് ശ്രേണിയിലെ ഉപഭോക്താക്കള്‍ക്ക് സൗജന്യ കൊറോണ ഇന്‍ഷുറന്‍സുമായി മഹീന്ദ്ര

അവരുടെ യാത്രകളില്‍ പങ്കാളികളാകുകയും അവര്‍ക്ക് അധിക പിന്തുണ നല്‍കുകയും ചെയ്യുന്നു. ഈ വെല്ലുവിളി നിറഞ്ഞ സമയങ്ങളില്‍ അവരുടെ സമ്പാദ്യം സംരക്ഷിക്കുക തങ്ങളുടെ കടമയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ബൊലേറോ പിക്ക്-അപ്പ് ശ്രേണിയിലെ ഉപഭോക്താക്കള്‍ക്ക് സൗജന്യ കൊറോണ ഇന്‍ഷുറന്‍സുമായി മഹീന്ദ്ര

ബൊലേറോ പിക്ക്-അപ്പ്, ബൊലേറോ മാക്‌സി ട്രക്ക്, ബൊലേറോ സിറ്റി പിക്കപ്പ്, ബൊലേറോ ക്യാമ്പര്‍ എന്നിവ ഉള്‍പ്പെടുന്ന മുഴുവന്‍ ബൊലേറോ പിക്ക്-അപ്പ് ശ്രേണിയിലും ഇന്‍ഷുറന്‍സ് ബാധകമാണ്.

MOST READ: എസ്-ക്രോസ് പ്ലസ് വേരിയന്റ് അവതരിപ്പിച്ച് മാരുതി; വില 8.39 ലക്ഷം രൂപ

ബൊലേറോ പിക്ക്-അപ്പ് ശ്രേണിയിലെ ഉപഭോക്താക്കള്‍ക്ക് സൗജന്യ കൊറോണ ഇന്‍ഷുറന്‍സുമായി മഹീന്ദ്ര

ഒരു ലക്ഷം രൂപ വരെ കവറുമായി വരുന്ന ഈ പോളിസി പുതിയ വാഹനം വാങ്ങിയ തീയതി മുതല്‍ 9.5 മാസത്തേക്ക് സാധുവായിരിക്കും. 2020 ഒക്ടോബര്‍ 1-നും നവംബര്‍ 30-നും ഇടയില്‍ വാഹനം വാങ്ങിയ ഉപഭോക്താക്കള്‍ക്ക് മാത്രമേ പ്രത്യേക ഓഫര്‍ സാധുതയുള്ളൂ.

ബൊലേറോ പിക്ക്-അപ്പ് ശ്രേണിയിലെ ഉപഭോക്താക്കള്‍ക്ക് സൗജന്യ കൊറോണ ഇന്‍ഷുറന്‍സുമായി മഹീന്ദ്ര

നിലവില്‍, ബൊലേറോ ശ്രേണിയിലുള്ള ഇന്ത്യയിലെ പിക്ക്-അപ്പ് ട്രക്കുകളുടെ വിശാലമായ പോര്‍ട്ട്ഫോളിയോകളിലൊന്ന് മഹീന്ദ്ര വാഗ്ദാനം ചെയ്യുന്നത്. ഇതുവരെ കമ്പനി 15 ലക്ഷത്തിലധികം യൂണിറ്റുകള്‍ ഇന്ത്യയില്‍ വിറ്റു.

MOST READ: വീണ്ടും ഒരു ഡീസൽ എഞ്ചിനാണോ? ക്യാമറ കണ്ണിൽ കുടുങ്ങി ബലേനോയുടെ പരീക്ഷണയോട്ടം

ബൊലേറോ പിക്ക്-അപ്പ് ശ്രേണിയിലെ ഉപഭോക്താക്കള്‍ക്ക് സൗജന്യ കൊറോണ ഇന്‍ഷുറന്‍സുമായി മഹീന്ദ്ര

ചരക്ക് ഗതാഗതത്തിന്റെ വിവിധ വിഭാഗങ്ങളെ പരിപാലിക്കുന്ന ഒന്നിലധികം ആപ്ലിക്കേഷനുകള്‍ക്ക് ബൊലേറോ പിക്ക്-അപ്പ് ട്രക്കുകള്‍ അനുയോജ്യമാണ്. 2003 -ലാണ് ബൊലേറോ പിക്ക് അപ്പിന്റെ ആദ്യ യൂണിറ്റ് മഹീന്ദ്ര വിപണിയിലെത്തിച്ചത്. വിപണിയില്‍ എത്തിച്ചതുമുതല്‍ നിരത്തിന് ആവശ്യമായ രീതിയിലുള്ള മോഡലുകളെ വിപണിയില്‍ അവതരിപ്പിക്കാന്‍ മഹീന്ദ്രയ്ക്ക് സാധിച്ചു. അതുതന്നെയാണ് ഇത്രയും യൂണിറ്റുകള്‍ വിപണിയില്‍ എത്തിക്കാന്‍ സഹായിച്ചതും.

ബൊലേറോ പിക്ക്-അപ്പ് ശ്രേണിയിലെ ഉപഭോക്താക്കള്‍ക്ക് സൗജന്യ കൊറോണ ഇന്‍ഷുറന്‍സുമായി മഹീന്ദ്ര

ഉപഭോക്താക്കളുടെ ആവശ്യാനുസരണം തെരഞ്ഞെടുക്കുന്നതിന് ബൊലേറോ പിക്കപ്പില്‍ 4WD, CBC, CNG Z എന്നിങ്ങനെ മൂന്ന് പതിപ്പുകളാണുള്ളത്. ഇന്ത്യയിലെ പിക്കപ്പ് ശ്രേണി പ്രധാനമായും വാണിജ്യ താല്പര്യങ്ങള്‍ നിറവേറ്റുന്നതിനാല്‍, മഹീന്ദ്രയുടെ പിക്കപ്പ് ശ്രണി ഈ സെഗ്മെന്റിലും വളരെ മികച്ച പ്രകടനമാണ് കാഴ്ചവെയ്ക്കുന്നത്.

Most Read Articles

Malayalam
English summary
Mahindra Offers Free Corona Insurance To Bolero Pick-Up Customers. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X