Just In
- 9 hrs ago
കാത്തിരിപ്പ് അവസാനിച്ചു; 2021 സഫാരിയെ വിപണിയിൽ അവതരിപ്പിച്ച് ടാറ്റ
- 15 hrs ago
ക്രെറ്റയുടെ ഏഴ് സീറ്റർ പതിപ്പ് ഏപ്രിലിൽ വിപണിയിൽ എത്തിയേക്കും
- 21 hrs ago
മാഗ്നൈറ്റിന്റെ 720 യൂണിറ്റുകള്‍ ഡെലിവറി ചെയ്തെന്ന് നിസാന്‍; പുതിയ ക്യാമ്പയിനും പ്രഖ്യാപിച്ചു
- 1 day ago
മാരുതി സ്വിഫ്റ്റ് ഫെയ്സ്ലിഫ്റ്റിന്റെ അരങ്ങേറ്റം ഉടന്‍; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്
Don't Miss
- Lifestyle
സാമ്പത്തിക സ്ഥിതി മെച്ചപ്പെടുന്ന രാശിക്കാര്‍
- News
തിരുവനന്തപുരം കല്ലമ്പലത്ത് കാറും ലോറിയും കൂട്ടിയിടിച്ച് അഞ്ച് പേര് മരിച്ചു
- Finance
കോഴിക്കോട് ജില്ലയില്‍ പൂട്ടിക്കിടക്കുന്ന വ്യവസായ ശാലയിലെ തൊഴിലാളികള്‍ക്ക് വിതരണം ചെയ്തത് 1.29കോടി രൂപ
- Sports
ISL 2020-21: തുടരെ രണ്ടാം ജയം, എടിക്കെയും കടന്ന് നോര്‍ത്ത് ഈസ്റ്റ്- അഞ്ചാംസ്ഥാനത്തേക്കുയര്‍ന്നു
- Movies
മമ്മൂട്ടി അന്ന് വല്ലാതെ ചൂടായെന്ന് പി ശ്രീകുമാര്‍, അഡ്ജസ്റ്റ് ചെയ്യാന്‍ താനാരാ, എന്നായിരുന്നു ചോദ്യം
- Travel
റിപ്പബ്ലിക് ഡേ 2021: രാജ്യസ്നേഹം ഉണര്‍ത്തുന്ന ഡല്‍ഹിയിലെ സ്മാരകങ്ങള്‍
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
നവംബറിലും മോഡൽ നിരയിൽ വൻ ഡിസ്കൗണ്ടുമായി മഹീന്ദ്ര
ഇന്ത്യയിലെ ഏതാനും മഹീന്ദ്ര ഡീലർഷിപ്പുകൾ ഈ മാസം മോഡൽ ശ്രേണിയിലുടനീളം വൻ കിഴിവുകൾ വാഗ്ദാനം ചെയ്യുന്നു. ഉപഭോക്താക്കൾക്ക് ക്യാഷ് ഡിസ്കൗണ്ട്, എക്സ്ചേഞ്ച് ബോണസ്, കോർപ്പറേറ്റ് ഡിസ്കൗണ്ട്, കോംപ്ലിമെന്ററി ആക്സസറീസ് എന്നിവയുടെ രൂപത്തിൽ ആനുകൂല്യങ്ങൾ ലഭിക്കും.

2.20 ലക്ഷം രൂപ ക്യാഷ് ഡിസ്കൗണ്ട്, 50,000 രൂപ എക്സ്ചേഞ്ച് ബോണസ്, 16,000 രൂപ കോർപ്പറേറ്റ് കിഴിവ്, 20,000 രൂപ വിലയുള്ള ആക്സസറികൾ എന്നിവയുമായി മഹീന്ദ്ര അൾടുറാസ് G4 ലഭ്യമാണ്.

സ്കോർപിയോയുടെ S5 വേരിയന്റിന് 20,000 രൂപ ക്യാഷ് ഡിസ്കൗണ്ട്, 25,000 രൂപ എക്സ്ചേഞ്ച് ബോണസ്, 5,000 രൂപ കോർപ്പറേറ്റ് ഡിസ്കൗണ്ട്, 10,000 രൂപ വിലയുള്ള ആക്സസറികൾ എന്നിവ വാഗ്ദാനം ചെയ്യുന്നു.
MOST READ: ഫയർ ചേമ്പറായി ആരംഭിച്ച് ആധുനിക എൽഇഡി യൂണിറ്റ് വരെ: ഹെഡ്ലൈറ്റുകളുടെ ചരിത്രം ഇങ്ങനെ

എസ്യുവിയുടെ മറ്റെല്ലാ വേരിയന്റുകളിലും 25,000 രൂപ എക്സ്ചേഞ്ച് ബോണസും 5,000 രൂപ കോർപ്പറേറ്റ് ഡിസ്കൗണ്ടും ലഭിക്കും.

മഹീന്ദ്ര XUV300 പെട്രോൾ വേരിയന്റുകളിലെ കിഴിവുകൾ 25,000 രൂപയുടെ എക്സ്ചേഞ്ച് ബോണസായും 5,000 രൂപ കോർപ്പറേറ്റ് ഡിസ്കൗണ്ടായും പരിമിതപ്പെടുത്തിയിരിക്കുന്നു.
MOST READ: ഹോണ്ട സിറ്റി ഹാച്ച്ബാക്ക് നവംബർ 24-ന് അവതരിപ്പിച്ചേക്കും; ആദ്യം എത്തുക തായ്ലൻഡിൽ

10,000 രൂപ വരെ ക്യാഷ് ഡിസ്കൗണ്ട്, 25,000 രൂപ എക്സ്ചേഞ്ച് ബോണസ്, 5,000 രൂപ കോർപ്പറേറ്റ് ഡിസ്കൗണ്ട് എന്നിവ ഉപയോഗിച്ചാണ് മോഡലിന്റെ ഡീസൽ വേരിയന്റുകൾ നിർമ്മാതാക്കൾ വാഗ്ദാനം ചെയ്യുന്നത്.

6,500 രൂപ ക്യാഷ് ഡിസ്കൗണ്ട്, 10,000 രൂപ എക്സ്ചേഞ്ച് ബോണസ്, കോർപ്പറേറ്റ് ഡിസ്കൗണ്ട് 4,000 രൂപ എന്നിവയാണ് ബ്രാൻഡിന്റെ ജനപ്രിയ മോഡലായ ബൊലേറോയ്ക്ക് ലഭിക്കുന്നത്.
MOST READ: ക്രെറ്റയും സെൽറ്റോസും എതിരാളി; ടൈഗൺ എസ്യുവിയുടെ കൂടുതൽ വിവരങ്ങൾ പങ്കുവെച്ച് ഫോക്സ്വാഗൺ

മഹീന്ദ്ര XUV500 -ന്റെ W5, W7 വേരിയന്റുകൾക്ക് 12,000 രൂപ ക്യാഷ് ഡിസ്കൗണ്ട്, 30,000 രൂപ എക്സ്ചേഞ്ച് ബോണസ്, 9,000 രൂപ കോർപ്പറേറ്റ് ഡിസ്കൗണ്ട് എന്നിവ ലഭിക്കും.

13,000 രൂപ ക്യാഷ് ഡിസ്കൗണ്ട്, 30,000 രൂപ എക്സ്ചേഞ്ച് ബോണസ്, 9,000 രൂപ കോർപ്പറേറ്റ് ഡിസ്കൗണ്ട്, 5,000 രൂപ വിലയുള്ള ആക്സസറികൾ എന്നിവയാണ് മോഡലിന്റെ W9, W11 വേരിയന്റുകൾ വാഗ്ദാനം ചെയ്യുന്നത്.
MOST READ: സൂപ്പർവലോസ് 75 ആനിവേഴ്സറിയോ ലിമിറ്റഡ് എഡിഷൻ മോഡൽ പുറത്തിറക്കി എംവി അഗസ്റ്റ

10,000 രൂപ ക്യാഷ് ഡിസ്കൗണ്ട്, 15,000 രൂപ എക്സ്ചേഞ്ച് ബോണസ്, 6,000 രൂപ കോർപ്പറേറ്റ് ഡിസ്കൗണ്ട്, 5,000 രൂപ വിലയുള്ള ആക്സസറികൾ എന്നിവയ്ക്കൊപ്പം മറാസോ എംപിവി ലഭ്യമാണ്.

എംപിവിയുടെ M2 വേരിയന്റിന് 2,000 രൂപ അധിക കിഴിവ് ലഭിക്കും. ഥാർ, KUV100 NXT എന്നിവയ്ക്ക് കിഴിവുകളൊന്നും നിർമ്മാതാക്കൾ നൽകുന്നില്ല.