കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി ഥാർ ലേലം ചെയ്യാനൊരുങ്ങി മഹീന്ദ്ര

ഥാർ പോലുള്ള ഒരു പ്രത്യേക വാഹനം സ്വന്തമാക്കുക എന്നത് ചിലരുടെ സ്വപ്ന സാക്ഷാത്കാരമാകും.

കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി ഥാർ ലേലം ചെയ്യാനൊരുങ്ങി മഹീന്ദ്ര

ഈ അവസരത്തെ കൂടുതൽ സവിശേഷമാക്കുന്നതിന്, ‘ഥാർ # 1' എന്ന് വിളിക്കപ്പെടുന്ന രണ്ടാം തലമുറ മഹീന്ദ്ര ഥാറിന്റെ സീരിയൽ നമ്പർ വൺ കൊവിഡ് പ്രതിരോധ പ്രകർത്തനങ്ങൾക്കായി ലേലം ചെയ്യുമെന്ന് മഹീന്ദ്ര പ്രഖ്യാപിച്ചു.

കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി ഥാർ ലേലം ചെയ്യാനൊരുങ്ങി മഹീന്ദ്ര

ലേലത്തിനായുള്ള രജിസ്ട്രേഷനുകൾ മഹീന്ദ്രയുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ തുറന്നിരിക്കുന്നു, റീഫണ്ടബിളായിട്ടുള്ള ഒരു തുക നൽകിക്കൊണ്ട് നിങ്ങൾക്ക് രജിസ്റ്റർ ചെയ്യാം.

MOST READ: ട്യൂസോണ്‍, എലാന്‍ട്ര മോഡലുകള്‍ക്ക് പ്രീമിയം അഷ്വറന്‍സ് പ്രോഗ്രാം അവതരിപ്പിച്ച് ഹ്യുണ്ടായി

കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി ഥാർ ലേലം ചെയ്യാനൊരുങ്ങി മഹീന്ദ്ര

സെപ്റ്റംബർ 24 -നും സെപ്റ്റംബർ 27 -നും ഇടയിൽ ലേലം നടക്കുകയും വരുമാനം കൊവിഡ്-19 മഹാമാരിക്കെതിരെയുള്ള പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുകയും ചെയ്യും.

കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി ഥാർ ലേലം ചെയ്യാനൊരുങ്ങി മഹീന്ദ്ര

നിർമ്മാതാക്കൾ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിലേക്ക് വാഹനത്തിന് ലഭിക്കുന്ന വിലയ്ക്ക് തുല്യമായ തുകയും ചേർക്കും.

MOST READ: നഗരത്തിലുടനീളം 200 പുതിയ ഇവി ചാര്‍ജിംഗ് സ്റ്റേഷനുകള്‍ സ്ഥാപിക്കാനൊരുങ്ങി ഡല്‍ഹി സര്‍ക്കാര്‍

കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി ഥാർ ലേലം ചെയ്യാനൊരുങ്ങി മഹീന്ദ്ര

നാണ്ടി ഫൗണ്ടേഷൻ, സ്വേഡ്സ് ഫൗണ്ടേഷൻ, പി‌എം കെയേർസ് ഫണ്ട് എന്നീ മൂന്ന് ഓപ്ഷനുകളിൽ ഏതിലേക്ക് ചാരിറ്റി തുക സംഭാവന ചെയ്യണം എന്ന് വിജയിക്ക് തെരഞ്ഞെടുക്കാം.

കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി ഥാർ ലേലം ചെയ്യാനൊരുങ്ങി മഹീന്ദ്ര

ഇത് മാത്രമല്ല. നമ്മുടെ റോഡുകളിലെ ആദ്യത്തെ സീരീസ് ഉൽ‌പാദന മോഡലാണെന്ന് സൂചിപ്പിക്കുന്നതിന് ജനക്കൂട്ടത്തിൽ നിന്ന് ഥാർ # 1 വേറിട്ടു നിൽക്കുമെന്ന് മഹീന്ദ്ര ഉറപ്പാക്കും.

MOST READ: പ്രീമിയം ശ്രേണിയില്‍ ആധിപത്യം തുടര്‍ന്ന് ബലേനോ; മൂന്നാം സ്ഥാനത്തേക്ക് കടന്നുകയറി ആള്‍ട്രോസ്

കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി ഥാർ ലേലം ചെയ്യാനൊരുങ്ങി മഹീന്ദ്ര

ഥാർ # 1 LX ട്രിം അടിസ്ഥാനമാക്കിയുള്ളതായിരിക്കും കൂടാതെ വാങ്ങുന്നയാൾക്ക് ആറ് കളർ ഓപ്ഷനുകളിൽ നിന്ന് തിരഞ്ഞെടുക്കാം.

കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി ഥാർ ലേലം ചെയ്യാനൊരുങ്ങി മഹീന്ദ്ര

എസ്‌യുവിയിൽ ഇഷ്‌ടാനുസൃതമാക്കിയ ‘ഥാർ # 1' ബാഡ്‌ജിന് പുറമേ ഉടമയുടെ ഇനീഷ്യലുകളും ഉൾപ്പെടുത്തും. സീറ്റുകളിലും ഡാഷ്‌ബോർഡിലും ഒരു നമ്പർ ‘1' എംബോസിംഗ് ഉണ്ടായിരിക്കും.

MOST READ: 250 സിസി ടൂ-സ്ട്രോക്ക് മോട്ടോർസൈക്കിൾ അവതരിപ്പിക്കാനൊരുങ്ങി ലാംഗ്ഡൻ

കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി ഥാർ ലേലം ചെയ്യാനൊരുങ്ങി മഹീന്ദ്ര

ഒക്ടോബർ 2 -ന് പുതു തലമുറ ഥാറിനുള്ള ബുക്കിംഗ് ആരംഭിക്കും, അപ്പോഴാണ് മഹീന്ദ്ര വാഹനത്തിന്റെ വിലകളും വെളിപ്പെടുത്തുന്നത്. AX, AX ഓപ്റ്റ്, LX എന്നിങ്ങനെ മൂന്ന് ട്രിമ്മുകളിലാണ് ഥാർ വാഗ്ദാനം ചെയ്യുന്നത്.

കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി ഥാർ ലേലം ചെയ്യാനൊരുങ്ങി മഹീന്ദ്ര

130 bhp 2.2 ലിറ്റർ ഡീസൽ 150 bhp 2.0 ലിറ്റർ പെട്രോൾ എന്നിങ്ങനെ രണ്ട് എഞ്ചിൻ ഓപ്ഷനുകളോടെ ഇത് വാഗ്ദാനം ചെയ്യും. ഇരു എഞ്ചിനുകളും ആറ് സ്പീഡ് മാനുവൽ ട്രാൻസ്മിഷനും ആറ് സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക്ക് ഗിയർബോക്സും വാഗ്ദാനം ചെയ്യുന്നു.

കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി ഥാർ ലേലം ചെയ്യാനൊരുങ്ങി മഹീന്ദ്ര

പുതുതലമുറ ഥാറിന്റെ വിലകൾ 9.75 ലക്ഷം രൂപയിൽ നിന്ന് ആരംഭിക്കും. വരാനിരിക്കുന്ന ഫോഴ്‌സ് ഗൂർഖയെയും മാരുതി സുസുക്കി ജിംനിയും ഥാറിന് എതിരാളികളാകും.

Most Read Articles

Malayalam
കൂടുതല്‍... #മഹീന്ദ്ര #mahindra
English summary
Mahindra Plans To Aution Serial Number 1 Thar For Covid Protection Fund. Read in Malayalam.
Story first published: Monday, September 21, 2020, 16:25 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X