Just In
- 13 hrs ago
മാരുതി സ്വിഫ്റ്റ് ഫെയ്സ്ലിഫ്റ്റിന്റെ അരങ്ങേറ്റം ഉടന്‍; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്
- 14 hrs ago
ഇലക്ട്രിക് വാഹനങ്ങള്‍ പ്രോത്സാഹിപ്പിക്കും; 150 കോടി രൂപ നിക്ഷേപിക്കാനൊരുങ്ങി ഒഖിനാവ
- 15 hrs ago
ക്രെറ്റക്കും സെൽറ്റോസിനും ശക്തനായ എതിരാളി; സ്കോഡ കുഷാഖിന്റെ എഞ്ചിൻ ഓപ്ഷനുകൾ ഇങ്ങനെ
- 15 hrs ago
പൂര്‍ണ ചാര്‍ജില്‍ 250 കിലോമീറ്റര്‍ ശ്രേണി; പരിചയപ്പെടാം, മാരുതി ഡിസയര്‍ ഇലക്ട്രിക്കിനെ
Don't Miss
- Lifestyle
ഈ രാശിക്കാര്‍ക്ക് സുഹൃത്തുക്കളില്‍ നിന്ന് നേട്ടങ്ങള്‍
- News
ഉപമുഖ്യമന്ത്രി പദം ലീഗ് ആവശ്യപ്പെടുമോ? മുനീറിന്റെ മറുപടി ഇങ്ങനെ, കോണ്‍ഗ്രസിനെ ദുര്‍ബലമാക്കില്ല!!
- Sports
ISL 2020-21: മുംബൈയെ സമനിലയില്‍ തളച്ച് ചെന്നൈ
- Finance
കൊച്ചിയിൽ ഒരുങ്ങുന്നു 1200 കോടിയുടെ ഇൻഡസ്ട്രിയൽ സ്മാർട്ട് സിറ്റി
- Movies
ഈ മാലാഖ വന്നതോടെയാണ് ജീവിതം കൂടുതല്‍ സുന്ദരമായത്, അന്നമോള്‍ക്ക് ആശംസയുമായി മിയ
- Travel
റിപ്പബ്ലിക് ഡേ 2021: സ്ഥലം, റൂട്ട്, ടാബ്ലോ, പ്രവേശന വിശദാംശങ്ങൾ, തത്സമയം എങ്ങനെ കാണാം.. അറിയേണ്ടതെല്ലാം
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
ഥാർ ഇഫക്ട്; നവംബർ വിൽപ്പനയിൽ 4.0 ശതമാനം വർധന നേടി മഹീന്ദ്ര
മഹീന്ദ്ര & മഹീന്ദ്ര 2020 നവംബർ മാസത്തിൽ മൊത്തം 42,731 യൂണിറ്റ് വാഹനങ്ങൾ വിറ്റഴിച്ചതായി അറിയിച്ചു. കഴിഞ്ഞ വർഷം നവംബറിലെ 41,235 യൂണിറ്റ് വിൽപ്പനയുമായി താരതമ്യം ചെയ്യുമ്പോൾ ഇത് ഏകദേശം 4.0 ശതമാനം വർധനവാണ്.

ഉത്സവ സീസണിന്റെ കൊടുമുടിയായി കണക്കാക്കപ്പെടുന്ന നവംബർ മഹീന്ദ്രയ്ക്ക് മുൻ മാസത്തെ ഇടിവിനെ അപേക്ഷിച്ച് മികച്ചതായിരുന്നു. ഒക്ടോബറിൽ മഹീന്ദ്ര & മഹീന്ദ്ര മൊത്തം വിൽപ്പനയിൽ 14.52 ശതമാനം ഇടിവ് രേഖപ്പെടുത്തിയിരുന്നു.

കഴിഞ്ഞ വർഷം ഒക്ടോബറിൽ 51,896 യൂണിറ്റുകൾ കമ്പനി വിറ്റഴിച്ച സാഹചര്യത്തിൽ ഈ വർഷം 44,359 യൂണിറ്റുരളാണ് വിറ്റത്.

യൂട്ടിലിറ്റി വെഹിക്കിൾസ് വിഭാഗത്തിൽ മഹീന്ദ്ര 2020 നവംബറിൽ 17,971 വാഹനങ്ങൾ വിറ്റു. 2019 നവംബറിൽ 14,161 വാഹനങ്ങളെ അപേക്ഷിച്ച് 27 ശതമാനം വളർച്ച രേഖപ്പെടുത്തി. ഒക്ടോബർ രണ്ടിന് വിപണിയിലെത്തിയ പുതിയ മഹീന്ദ്ര ഥാർ എസ്യുവിയാണ് ഇത് സാധ്യമാക്കിയത്.

എസ്യുവിയുടെ കൃത്യമായ വിൽപ്പന കണക്കുകൾ ഇതുവരെ പുറത്തുവന്നിട്ടില്ലെങ്കിലും ആദ്യ മാസത്തിൽ തന്നെ 20,000 -ത്തിലധികം ബുക്കിംഗുകൾ നേടിയിരുന്നു.

ലോവർ-സ്പെക്ക് AX സ്റ്റാൻഡേർഡ്, AX വേരിയന്റുകളുടെ ബുക്കിംഗ് അടുത്ത വർഷം മെയ് വരെ നിർത്തിവച്ചിരിക്കുകയാണ്. നിലവിൽ മഹീന്ദ്ര ഥാർ എസ്യുവി വാങ്ങുന്നവർ ഏഴുമാസത്തിലധികം കാത്തിരിപ്പ് കാലഘട്ടത്തെ അഭിമുഖീകരിക്കുന്നു.

പുതിയ ഥാറിനോടുള്ള ജനങ്ങളുടെ മികച്ച പ്രതികരണവും ബുക്കിംഗും കാരണം മഹീന്ദ്രയ്ക്ക് വാഹത്തിനായുള്ള കാത്തിരിപ്പ് കാലയളവ് വേരിയന്റുകളെ ആശ്രയിച്ച് അഞ്ച് മുതൽ ഏഴ് മാസം വരെയാണ് എന്നൊരു ഒരു പത്രക്കുറിപ്പ് ഇറക്കേണ്ടിവന്നു.

നീണ്ട കാത്തിരിപ്പ് കാലയളവ് വെട്ടിക്കുറയ്ക്കുന്നതിനായി, അടുത്ത വർഷം ജനുവരി മുതൽ പ്രതിമാസം 2,000 മുതൽ 3,000 യൂണിറ്റ് വരെ പുതിയ താർ എസ്യുവിയുടെ ഉത്പാദനം വർധിപ്പിക്കാൻ മഹീന്ദ്ര തീരുമാനിച്ചു.

യുവി, കാറുകൾ, വാനുകൾ എന്നിവ ഉൾപ്പെടുന്ന പാസഞ്ചർ വാഹന വിഭാഗത്തിൽ കഴിഞ്ഞ മാസം 18,212 വാഹനങ്ങൾ കമ്പനി വിറ്റു. കഴിഞ്ഞ വർഷം ഇതേ കാലയളവിനെ അപേക്ഷിച്ച് 24 ശതമാനം വളർച്ചയാണ് രേഖപ്പെടുത്തിയത്.