ബഹു കേമൻ തന്നെ മഹീന്ദ്രയുടെ പുതിയ പ്രതിരോധ വാഹനം

ഇന്ത്യയിൽ നിർമ്മിച്ച് ഐക്യരാഷ്ട്ര സംഘടനയുടെ സമാധാന പരിപാലന പ്രവർത്തനങ്ങൾക്കായി ഉപയോഗിക്കുന്ന മൈൻ റെസിസ്റ്റന്റ് ആംബുഷ് പ്രൊട്ടക്റ്റഡ് സ്പെഷ്യാലിറ്റി വെഹിക്കിൾ സംബന്ധിച്ച് മഹീന്ദ്ര പ്രതിരോധ മേഖലയെ ആനന്ദ് മഹീന്ദ്ര പ്രശംസിച്ചു.

ബഹു കേമൻ തന്നെ മഹീന്ദ്രയുടെ പുതിയ പ്രതിരോധ വാഹനം

മികച്ച ബാലിസ്റ്റിക്, സംരക്ഷണം നൽകുന്നതും ഏറ്റവും വെല്ലുവിളി നിറഞ്ഞ സാഹചര്യങ്ങളിൽ പോലും സ്ഥിരതയ്ക്കും ശക്തിക്കും പ്രാപ്തിയുള്ളതുമായ ഒരു പ്രത്യേക കവചിത വാഹനമാണിത്.

ബഹു കേമൻ തന്നെ മഹീന്ദ്രയുടെ പുതിയ പ്രതിരോധ വാഹനം

കഴിഞ്ഞ 70 വർഷമായി സൈനിക, അർദ്ധസൈനിക വാഹനങ്ങളും ഘടകങ്ങളും നൽകുന്നതിൽ സമർത്ഥനായ മഹീന്ദ്ര ഗ്രൂപ്പിന്റെ പ്രതിരോധ സംവിധാനങ്ങളുടെ ഉപസ്ഥാപനമാണ് മഹീന്ദ്ര ഡിഫൻസ് എന്നത് ശ്രദ്ധേയമാണ്.

MOST READ: ഉയരങ്ങൾ കീഴടക്കി ഹ്യുണ്ടായി കോന ഇലക്‌ട്രിക്, നിരത്തിലെത്തിച്ചത് ഒരു ലക്ഷത്തിലധികം കാറുകൾ

ബഹു കേമൻ തന്നെ മഹീന്ദ്രയുടെ പുതിയ പ്രതിരോധ വാഹനം

CEN‌ ലെവൽ‌ B6 പരിരക്ഷണമുള്ള മുകൾ‌ഭാഗവും വശങ്ങളും, സ്റ്റാനാഗ് ലെവൽ‌ 4A വരെ സ്ഫോടന പരിരക്ഷയും മഹീന്ദ്ര എം‌പിവി-ഐയിൽ‌ അടങ്ങിയിരിക്കുന്നു.

ബഹു കേമൻ തന്നെ മഹീന്ദ്രയുടെ പുതിയ പ്രതിരോധ വാഹനം

7.62x51 mm ബോളിൽ നിന്ന് വാഹനത്തിന് നേരിട്ടുള്ള ഹിറ്റ് വഹിക്കാനാകുമെന്നും 5.56 × 45 mm, 7.62 × 39 mm അമ്യുനിഷൻ 90 ഡിഗ്രി കോണിൽ 10 മീറ്ററിനുള്ളിൽ നിന്ന് നേരിട്ട് വെടിയുതിർത്താലും വാഹനത്തിന് നേരിടാൻ കഴിയും.

MOST READ: ഡീസൽ പതിപ്പിനേക്കാൾ വില കുറവ്, മാരുതി എസ്-ക്രോസ് പെട്രോൾ ജൂലൈ 29-ന് വിൽപ്പനയ്ക്ക് എത്തും

ബഹു കേമൻ തന്നെ മഹീന്ദ്രയുടെ പുതിയ പ്രതിരോധ വാഹനം

ഹല്ലിനടിയിൽ 14 കിലോഗ്രാം TNT സ്‌ഫോടകവസ്തുക്കളും വാഹനത്തിന്റെ പിൻ‌ചക്രത്തിന് താഴെ 21 കിലോഗ്രാം TNT സ്‌ഫോടകവസ്തുക്കളും കൊണ്ടുണ്ടാകുന്ന ആക്രമണത്തിൽ നിന്ന് മഹീന്ദ്ര എം‌പിവി-ഐയ്ക്ക് യാത്രക്കാരെ സംരക്ഷിക്കാൻ കഴിയും.

ബഹു കേമൻ തന്നെ മഹീന്ദ്രയുടെ പുതിയ പ്രതിരോധ വാഹനം

മൈൻ സ്ഫോടന പരിരക്ഷയുടെ കാര്യത്തിൽ, വാഹനത്തിന് അഞ്ച് മീറ്റർ അകലത്തിൽ നിന്നും 10 കിലോ TNT -യുടെ IED ആക്രമണവും ചെറുത്തു നിൽക്കാനാവും.

MOST READ: മോഡൽ നിരയിലുടനീളം മൂന്ന് വർഷ സർവീസ് വാറന്റി പ്രഖ്യാപിച്ച് ജെമോപായ് ഇലക്ട്രിക്

ബഹു കേമൻ തന്നെ മഹീന്ദ്രയുടെ പുതിയ പ്രതിരോധ വാഹനം

V6 ഡീസൽ എഞ്ചിൻ 1,200 rpm- ൽ 250 bhp കരുത്തും, 1,200 pm- ൽ 960 Nm torque ഉം പുറപ്പെടുവിക്കുന്നു. 6×6 ട്രാൻസ്മിഷനുമായി എഞ്ചിൻ യോജിക്കുന്നു. എഞ്ചിന് ടർബോചാർജറുകൾ, ഇന്റർകൂളറുകൾ എന്നിവ ലഭിക്കുന്നു, ഒപ്പം മൾട്ടി ലീഫ് സ്പ്രിംഗുമായി മുന്നിൽ ഷോക്ക് അബ്സോർബറുകളും പിൻഭാഗത്ത് ബോഗ് സസ്പെൻഷനുമുണ്ട്.

ബഹു കേമൻ തന്നെ മഹീന്ദ്രയുടെ പുതിയ പ്രതിരോധ വാഹനം

10 ബാർ സിസ്റ്റത്തിന്റെ ന്യൂമാറ്റിക് ഡ്യുവൽ ബ്രേക്ക് സർക്യൂട്ട് വഴിയാണ് ബ്രേക്കിംഗ്, എല്ലാ ആറ് വീലുകൾക്കും പാർക്കിംഗ് ബ്രേക്ക് നൽകിയിട്ടുണ്ട്. ടേണിംഗ് സൈക്കിൾ 21,000 mm ആണ്, ടയറുകൾ 14R 20 W RFS അളക്കുന്നു.

MOST READ: അമോട്രിസ് ബോഡി കിറ്റിൽ അഗ്രസ്സീവായി മാറി മാരുതി എർട്ടിഗ

ബഹു കേമൻ തന്നെ മഹീന്ദ്രയുടെ പുതിയ പ്രതിരോധ വാഹനം

റൂഫ് ഹാച്ച്, ഇന്റർകോം സിസ്റ്റം, ഗൺ പോർട്ട്, പബ്ലിക് അഡ്രസ് സിസ്റ്റം എന്നിവ മഹീന്ദ്ര എംപിവി-ഐയിൽ വാഗ്ദാനം ചെയ്യുന്ന സവിശേഷതകളാണ്. ഫ്രണ്ട്, റിയർ എയർ കണ്ടീഷനിംഗ്, ഒരു സംരക്ഷിത ഇന്ധന ടാങ്ക്, എഞ്ചിൻ, ബാറ്ററി പരിരക്ഷണം, മൾട്ടി ലേയേർഡ് ബാലിസ്റ്റിക് ഗ്ലാസ്, ഒരു റൺ ഫ്ലാറ്റ് സിസ്റ്റം, പിൻ സീറ്റുകൾ എന്നിവയും ഈ സ്റ്റാൻഡേർഡ് സവിശേഷതകളുടെ ഭാഗമാണ്.

ബഹു കേമൻ തന്നെ മഹീന്ദ്രയുടെ പുതിയ പ്രതിരോധ വാഹനം

സാറ്റലൈറ്റ് കമ്മയൂണിക്കേഷൻ, ടാക്ടിക്കൽ കമാൻഡ്, കൺട്രോൾ വിത്ത് മാപ്പിംഗ്, ഒരു ടാക്ടിക്കൽ റേഡിയോ, നിരീക്ഷണ ഉപകരണങ്ങൾ, ലേസർ റേഞ്ച് ഫൈൻഡർ, ദ്രുത വിന്യാസ ബ്രോഡ്‌ബാൻഡ് എന്നിവ ഉൾപ്പെടുന്ന ഓപ്‌ഷണൽ സവിശേഷതകളും ഉണ്ട്. നൂതന ലൈറ്റ് പാക്കേജ്, മൾട്ടി പർപ്പസ് പൾസ് ഡോപ്ലർ റഡാർ സിസ്റ്റം, GPS, നാവിഗേഷൻ സിസ്റ്റം എന്നിവയ്ക്കൊപ്പം HF / VHF / UHF റേഡിയോ, ഫയർ സപ്രഷൻ സിസ്റ്റം എന്നിവ ഇതിന് ലഭിക്കും.

Most Read Articles

Malayalam
കൂടുതല്‍... #മഹീന്ദ്ര #mahindra
English summary
Mahindra's New Mine Resistant Ambush Protection Vehicle. Read in Malayalam.
Story first published: Friday, July 17, 2020, 13:43 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X