അഞ്ഞൂറ് കഴിഞ്ഞ് ഇനി ആയിരത്തിലേക്ക്; ഥാറിന്റെ 1,000 യൂണിറ്റുകളുടെ മെഗാ ഡെലിവറിയുമായി മഹീന്ദ്ര

ഈ വർഷത്തെ ഏറ്റവും വിജയകരമായ അവതരണങ്ങളിൽ ഒന്നായിരുന്നു രണ്ടാംതലമുറ ഥാറിന്റേത്. തന്റേതായ ഒരു വ്യക്തിത്വവും സ്ഥാനവും പുതിയ മോഡിലൂടെ നേടിയെടുക്കാനും എസ്‌യുവിക്ക് സാധിച്ചു.

അഞ്ഞൂറ് കഴിഞ്ഞ് ഇനി ആയിരത്തിലേക്ക്; ഥാറിന്റെ 1,000 യൂണിറ്റുകളുടെ മെഗാ ഡെലിവറിയുമായി മഹീന്ദ്ര

അരങ്ങേറ്റവും വില പ്രഖ്യാപനവും കഴിഞ്ഞതിനു ശേഷം ഏവരും ഉറ്റുനോക്കിയ കാര്യമായിരുന്നു ഥാർ എസ്‌യുവിയുടെ ഡെലിവറിയും. അടുത്തിടെ 500 യൂണിറ്റുകളുടെ മെഗാ ഡെലിവറി സാധ്യമാക്കിയ മഹീന്ദ്ര അടുത്ത ഘട്ടത്തിലേക്ക് നീങ്ങുകയാണ്.

അഞ്ഞൂറ് കഴിഞ്ഞ് ഇനി ആയിരത്തിലേക്ക്; ഥാറിന്റെ 1,000 യൂണിറ്റുകളുടെ മെഗാ ഡെലിവറിയുമായി മഹീന്ദ്ര

മറ്റൊന്നുമല്ല അഞ്ഞൂറ് കഴിഞ്ഞ് ഇനി ആയിരം യൂണിറ്റുകളുടെ ഡെലിവറി ഒരുമിച്ച് നടത്താനാണ് കമ്പനിയിപ്പോൾ പദ്ധതിയിട്ടിരിക്കുന്നത്. അതിനുള്ള ഔദ്യോഗിക പ്രഖ്യാപനവും മഹീന്ദ്ര നടത്തിക്കഴിഞ്ഞു.

MOST READ: ക്രാഷ് ടെസ്റ്റിൽ സുരക്ഷ തെളിയിക്കാനാവാതെ എസ്-പ്രെസോ; മുതലെടുത്ത് ടാറ്റ

അഞ്ഞൂറ് കഴിഞ്ഞ് ഇനി ആയിരത്തിലേക്ക്; ഥാറിന്റെ 1,000 യൂണിറ്റുകളുടെ മെഗാ ഡെലിവറിയുമായി മഹീന്ദ്ര

ലഭ്യമായ വേരിയന്റുകളുടെ ബുക്കിംഗ് സീക്വൻസിനെ അടിസ്ഥാനമാക്കിയാണ് ഡെലിവറി നടക്കുക. ഓരോ ഉപഭോക്താക്കളിലേക്കും വ്യക്തിഗതമായി എത്തിച്ചേരാനും കൃത്യമായ ഡെലിവറി തീയതികൾ അവരുമായി ആശയവിനിമയം നടത്തുന്നതിനുമായി കമ്പനിയെ പ്രാപ്‌തരാക്കിയ കസ്റ്റമർ കണക്‌ട് പ്രക്രിയയാണ് ഇതിന് സാധ്യമാക്കിയിരിക്കുന്നത്.

അഞ്ഞൂറ് കഴിഞ്ഞ് ഇനി ആയിരത്തിലേക്ക്; ഥാറിന്റെ 1,000 യൂണിറ്റുകളുടെ മെഗാ ഡെലിവറിയുമായി മഹീന്ദ്ര

വാഹനത്തിനായുള്ള ഔദ്യോഗിക ബുക്കിംഗ് ആരംഭിച്ചതിനുശേഷം മികച്ച പ്രതികരണം ലഭിച്ചതോടെ ബുക്കിംഗ് കാലാവധിയും വർധിച്ചിരുന്നു. എന്നാൽ ഈ കാലതാമസം മറികടക്കാനായി 2021 ജനുവരി മുതൽ ഥാറിന്റെ ഉത്പാദനം പ്രതിമാസം 2,000-ത്തിൽ നിന്ന് 3,000 യൂണിറ്റായി ഉയർത്താനാണ് ബ്രാൻഡ് ഇപ്പോൾ തീരുമാനിച്ചിരിക്കുന്നത്.

MOST READ: i20; വയർലെസ് ആപ്പിൾ കാർപ്ലേയും ആൻഡ്രോയിഡ് ഓട്ടോയും വാഗ്‌ദാനം ചെയ്യുന്ന ആദ്യ ഇന്ത്യൻ നിർമിത കാർ

അഞ്ഞൂറ് കഴിഞ്ഞ് ഇനി ആയിരത്തിലേക്ക്; ഥാറിന്റെ 1,000 യൂണിറ്റുകളുടെ മെഗാ ഡെലിവറിയുമായി മഹീന്ദ്ര

ഇപ്പോൾ, തെരഞ്ഞെടുത്ത വേരിയന്റുകൾ അനുസരിച്ച് കാത്തിരിപ്പ് കാലയളവ് അഞ്ച് മുതൽ ഏഴ് മാസം വരെയാണ്. നിലവിലെ ബുക്കിംഗിനെ അടിസ്ഥാനമാക്കിയാൽ ഏറ്റവും കൂടുതൽ ബുക്കിംഗുകൾ ലഭിക്കുന്നത് ഹാർഡ് ടോപ്പ് ഓട്ടോമാറ്റിക്, മാനുവൽ വേരിയന്റുകൾക്കാണ്.

അഞ്ഞൂറ് കഴിഞ്ഞ് ഇനി ആയിരത്തിലേക്ക്; ഥാറിന്റെ 1,000 യൂണിറ്റുകളുടെ മെഗാ ഡെലിവറിയുമായി മഹീന്ദ്ര

ഉത്പാദനം വർധിപ്പിക്കാൻ എടുത്ത തീരുമാനം ബുക്കിംഗ് തീർപ്പാക്കാൻ കമ്പനിയെ ഏറെ സഹായിക്കും. നിലവിൽ 9.80 ലക്ഷം മുതൽ 13.55 ലക്ഷം രൂപ വരെയാണ് 2020 മഹീന്ദ്ര ഥാറിന്റെ എക്സ്ഷോറൂം വില. വൈവിധ്യമാർന്ന ഉപഭോക്താക്കളെ ആകർഷിക്കുന്നതിന് വ്യത്യസ്ത ബോഡി തരത്തിലും വേരിയന്റുകളിലുമാണ് എസ്‌യുവി അവതരിപ്പിച്ചിരിക്കുന്നത്.

MOST READ: കാര്‍ണിവലിന് 2.5 ലക്ഷം രൂപ വരെ ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ച് കിയ

അഞ്ഞൂറ് കഴിഞ്ഞ് ഇനി ആയിരത്തിലേക്ക്; ഥാറിന്റെ 1,000 യൂണിറ്റുകളുടെ മെഗാ ഡെലിവറിയുമായി മഹീന്ദ്ര

അതേസമയം ഥാറിന്റെ AX, AX സ്റ്റാൻഡേർഡ് വേരിയന്റുകളെ ഔദ്യോഗിക വെബ്‌സൈറ്റിൽ നിന്നും മഹീന്ദ്ര നീക്കം ചെയ്‌തിരുന്നു. 9.80 ലക്ഷം രൂപ പ്രാരംഭ വിലയുള്ള എസ്‌‌യുവിയുടെ എൻട്രി ലെവൽ മോഡലുകളായിരുന്നു ഇത്.

അഞ്ഞൂറ് കഴിഞ്ഞ് ഇനി ആയിരത്തിലേക്ക്; ഥാറിന്റെ 1,000 യൂണിറ്റുകളുടെ മെഗാ ഡെലിവറിയുമായി മഹീന്ദ്ര

ബുക്കിംഗിലുണ്ടായ വർധനവാണ് ഈ നടപടിയുടെ പിന്നിലെന്നാണ് സൂചന. വില കുറഞ്ഞ വേരിയന്റുകളെ പിൻവലിച്ചതോടെ ഇനി മുതൽ മഹീന്ദ്ര ഥാറിന് 11.90 ലക്ഷം രൂപയായിരിക്കും പ്രാരംഭ വില.

Most Read Articles

Malayalam
കൂടുതല്‍... #മഹീന്ദ്ര #mahindra
English summary
Mahindra Set To Deliver 1,000 Units Of 2020 Thar Across India. Read in Malayalam
Story first published: Friday, November 13, 2020, 15:59 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X