Just In
- 10 min ago
പ്ലാന്റ് അടച്ചിടുന്നത് തുടരുമെന്ന് ഫോര്‍ഡ്; തിരിച്ചടി ഇക്കോസ്പോര്‍ട്ടിന്റെ വില്‍പ്പനയില്‍
- 1 hr ago
2021 ഹെക്ടർ പ്ലസിന്റെ ഔദ്യോഗിക ആക്സസറികൾ വെളിപ്പെടുത്തി എംജി
- 2 hrs ago
പുതുമകളോടെ പരീക്ഷണയോട്ടം നടത്തി ജാവ 42; അരങ്ങേറ്റം ഉടന്‍
- 2 hrs ago
പുതുവർഷത്തിൽ ആകർഷകമായ ഡിസ്കൗണ്ടുകളുമായി ഫോക്സ്വാഗണ്
Don't Miss
- News
സ്ഥാനാരോഹണത്തിന് ട്രംപില്ല: വേദിയിൽ ലേഡി ഗാഗയും അമൻഡ ഗോർമാനും, ചടങ്ങുകൾ കൊവിഡ് പ്രോട്ടോക്കോളിൽ
- Finance
9,500 കോടി രൂപയുടെ ഓഹരി തിരിച്ചുവാങ്ങല്‍ പൂര്‍ത്തിയാക്കി; വിപ്രോ ഓഹരികള്‍ കുതിക്കുന്നു
- Sports
IND vs AUD: ഗില്ലും സുന്ദറും നട്ടുവുമല്ല, ടെസ്റ്റില്‍ ഇന്ത്യയുടെ ഹീറോ സിറാജ്! ഒന്നൊന്നര അരങ്ങേറ്റം
- Movies
പ്രേക്ഷകരുടെ പ്രിയപ്പെട്ട മിനിസ്ക്രീൻ താരങ്ങൾ ബിഗ് ബോസിലേക്കോ? സോഷ്യൽ മീഡിയയിൽ ചർച്ചയായി ഈ പേരുകൾ
- Lifestyle
നല്ല കട്ടിയുള്ള മുടി വളരാന്‍ എളുപ്പവഴി ഇതിലുണ്ട്
- Travel
ഉള്ളിലെ സാഹസികതയെ കെട്ടഴിച്ചുവിടാം...ഈ സ്ഥലങ്ങള്‍ കാത്തിരിക്കുന്നു
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
പുറംമാത്രമല്ല അകവും കഴുകാം; മഹീന്ദ്ര ഥാറിന്റെ പുതിയ പരസ്യ വീഡിയോ കാണാം
അടുത്തിടെ വിപണിയെ ഇളക്കി മറിച്ച അരങ്ങേറ്റമായിരുന്നു പുതിയ മഹീന്ദ്ര ഥാറിന്റേത്. പിന്നീട് വില പ്രഖ്യാപനത്തിനായി കാത്തിരുന്ന ആരാധകരെ 9.8 ലക്ഷം മുതൽ 13.75 ലക്ഷം രൂപ വരെ എക്സ്ഷോറൂം വിലയിട്ട് കമ്പനി ഞെട്ടിച്ചു.

ഓഫ്-റോഡ് എസ്യുവി എന്ന നിലയിൽ നിന്ന് ലൈഫ്-സ്റ്റൈൽ എസ്യുവി വാഹനമായി മാറിയതാണ് മോഡലിന് ഇത്രയുമധികം സ്വീകാര്യത ലഭിക്കാൻ കാരണമായത്. അതോടൊപ്പം ബിൽറ്റ്-ക്വാളിറ്റിയും ഡിസൈനും ഏവരുടെയും മനസ് ഒരേപോലെ കീഴടക്കി.

പഴയ ഥാറുമായി താരതമ്യപ്പെടുത്തുമ്പോൾ പുതിയ പതിപ്പ് ഒരു വലിയ മെച്ചപ്പെടുത്തൽ തന്നെയാണെന്ന് ചരുക്കം. ഫാക്ടറി ഘടിപ്പിച്ച ഹാർഡ് ടോപ്പ് ഉപയോഗിച്ചതും സ്വാഗതാർഹമായപ്പോൾ സോഫ്റ്റ് ടോപ്പ്, കൺവേർട്ടിബിൾ പതിപ്പുകളിലും മഹീന്ദ്ര ഥാറിനെ ഒരുക്കി.
MOST READ: ഡിസി കരവിരുതിലൊരുങ്ങി മഹീന്ദ്ര ഥാര്‍; ചിത്രങ്ങള്‍ വൈറല്‍
ഇപ്പോൾ പുതിയ എസ്യുവിയുടെ കൂടുതൽ സവിശേഷതകൾ വിളിച്ചുപറയുന്ന പുതിയ പരസ്യ വീഡിയോ മഹീന്ദ്ര പുറത്തിറക്കിയിരിക്കുകയാണ്. വാഹനത്തിന്റെ സൗന്ദര്യം കാത്തുസൂക്ഷിക്കാനായി തങ്ങളുടെ കാറുകൾ കഴുകി മോടിയാക്കുന്നതും ആളുകളുടെ ഒരു വിനോദമാണ്. എന്നാൽ അകംവ്യത്തിയാക്കാൻ പാടുപെടുന്നവർക്ക് ഥാർ ഒരു ബുദ്ധിമുട്ടേ ആകില്ല.

ഏതൊരു ഭൂപ്രദേശത്തെയും കീഴടക്കാൻ നിർമിച്ച കാറാണ് ഥാർ എന്നറിയാമല്ലോ. ഓഫ്-റോഡ് ചെയ്യുമ്പോൾ കുറച്ച് അളവിൽ ചെളി കാറിൽ കയറാൻ സാധ്യതയും കൂടുതലാണ്. ഇതിന് പരിഹാരവും മഹീന്ദ്രയുടെ പക്കലുണ്ടെന്നാണ് വീഡിയോ പറഞ്ഞുവെക്കുന്നത്.

കഴുകാവുന്ന ഇന്റീരിയറുകളുമായാണ് പുതിയ ഥാർ എത്തുന്നത്. ഇതിന്റെ അർത്ഥം ഫ്ലോർ പോലുള്ള കാറിന്റെ ഇന്റീരിയറുകൾ വൃത്തിഹീനമായാൽ ഒരാൾക്ക് അത് നേരിട്ട് കഴുകാനും ഉള്ളിൽ നിറയുന്ന വെള്ളം ഫ്ലോറിലെ ഒരു പ്ലഗ് വലിച്ചുകൊണ്ട് എളുപ്പത്തിൽ പുറന്തള്ളാനും കഴിയും.

IP54 റേറ്റഡ് ഇന്റീരിയറാണ് രണ്ടാംതലമുറ ഥാർ പരിചയപ്പെടുത്തുന്നത്. അതിനാൽ സ്റ്റിയറിംഗ് വീലിലേക്കോ ടച്ച്സ്ക്രീനിലേക്കോ സ്പീക്കറിലേക്കോ വെള്ളം വീണാൽ ഒരു പ്രശ്നവും ഉണ്ടാകില്ല എന്നതും കൗതുകമുണർത്തും. മറ്റ് ഘടകങ്ങളിലേക്ക് കടന്നാൽ വലിപ്പത്തിലും മുൻഗാമിയേക്കാൾ കേമനാണിവൻ.
MOST READ: eKUV100 വിപണിയില്‍ അവതരിപ്പിക്കാനൊരുങ്ങി മഹീന്ദ്ര; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

പഴയ പതിപ്പിനേക്കാൾ നീളവും വീതിയും ഉള്ളതിനാൽ തന്നെ അകത്ത് കൂടുതൽ ഇടമാണ് യാത്രക്കാർക്ക് ലഭിക്കുന്നത്. മുൻവശത്തേക്കും വശങ്ങളിലേക്ക് ചരിഞ്ഞുമുള്ള പിൻ സീറ്റുകളും ഉപഭോക്താക്കൾക്ക് ഓപ്ഷനായി തെരഞ്ഞെടുക്കാം.

2.0 ലിറ്റർ ടർബോചാർജ്ഡ് എംസ്റ്റാലിയൻ പെട്രോൾ, 2.2 എംഹോക്ക് ടർബോ ഡീസൽ എന്നിങ്ങനെ രണ്ട് എഞ്ചിൻ ഓപ്ഷനുകളിലാണ് എസ്യുവി നിരത്തിലെത്തുന്നത്. ഇതിൽ മാനുവൽ, ഓട്ടോമാറ്റിക് ഗിയർബോക്സ് ഓപ്ഷനുകളും ലഭ്യമാണ്. അടുത്ത മാസം ഡെലിവറി ആരംഭിക്കാനിരിക്കുന്ന എസ്യുവി വിപണിയിൽ ഒരു തരംഗം തന്നെയാണ് സൃഷ്ടിക്കാൻ പോകുന്നത്.