മോശമാക്കാതെ മഹീന്ദ്രയും, കഴിഞ്ഞ മാസം സ്വന്തമാക്കിയത് 3,867 യൂണിറ്റ് വിൽപ്പന

ഇന്ത്യയിലെ ഏറ്റവും വലിയ എസ്‌യുവി നിർമാതാക്കളായ മഹീന്ദ്ര ആൻഡ് മഹീന്ദ്ര ലിമിറ്റഡ് 2020 മെയ് മാസത്തെ വിൽപ്പന കണക്കുകൾ പുറത്തവിട്ടു. പ്രതീക്ഷിച്ചതുപോലെ ഉത്പാദനത്തെയും വിൽപ്പനയെയും ബാധിച്ചതിനാൽ വിൽപ്പന പലമടങ്ങ് ഇടിഞ്ഞു.

മോശമാക്കാതെ മഹീന്ദ്രയും, കഴിഞ്ഞ മാസം സ്വന്തമാക്കിയത് 3,867 യൂണിറ്റ് വിൽപ്പന

പുറത്തുവിട്ട കണക്കുകൾ പ്രകാരം 2020 മെയ് മാസത്തിൽ 3,867 യൂണിറ്റുകൾ മാത്രമാണ് മഹീന്ദ്ര വിറ്റഴിച്ചത്. പാസഞ്ചർ വെഹിക്കിൾസ് വിഭാഗത്തിൽ യൂട്ടിലിറ്റി വെഹിക്കിൾസ്, കാറുകൾ, വാനുകൾ എന്നിവ ഉൾപ്പെടുന്നു.

മോശമാക്കാതെ മഹീന്ദ്രയും, കഴിഞ്ഞ മാസം സ്വന്തമാക്കിയത് 3,867 യൂണിറ്റ് വിൽപ്പന

കഴിഞ്ഞ വർഷം ഇതേ കാലയളവിലെ വിൽപ്പനയുമായി താരതമ്യപ്പെടുത്തുമ്പോൾ 85 ശതമാനത്തിലധികം ഇടിവാണ് രേഖപ്പെടുത്തുന്നത്. 2019 മെയ് മാസത്തിൽ മഹീന്ദ്ര 20,608 വാഹനങ്ങളാണ് വിപണിയിൽ വിറ്റഴിച്ചത്.

MOST READ: തിരിച്ചുവരവിന്റെ പ്രതീക്ഷ നല്‍കി ഹ്യുണ്ടായി; പുതിയ ക്രെറ്റ, വേര്‍ണ മോഡലുകള്‍ക്ക് ആവശ്യക്കാര്‍

മോശമാക്കാതെ മഹീന്ദ്രയും, കഴിഞ്ഞ മാസം സ്വന്തമാക്കിയത് 3,867 യൂണിറ്റ് വിൽപ്പന

വാണിജ്യ വാഹന വിഭാഗത്തിൽ ട്രക്കുകളും ബസുകളും വിൽക്കുന്ന മഹീന്ദ്ര 2020 മെയ് മാസത്തിൽ 5,170 വാഹനങ്ങൾ വിറ്റഴിച്ചു. 2019 മെയ് മാസത്തിൽ 17,879 വാഹനങ്ങളും പാസഞ്ചർ വാഹനങ്ങളും വിറ്റഴിച്ചതായിരുന്നു അന്നത്തെ സമ്പാദ്യം.

മോശമാക്കാതെ മഹീന്ദ്രയും, കഴിഞ്ഞ മാസം സ്വന്തമാക്കിയത് 3,867 യൂണിറ്റ് വിൽപ്പന

ആഭ്യന്തര വിൽപ്പന മാത്രമല്ല 2020 മെയ് മാസത്തെ കയറ്റുമതി 484 വാഹനങ്ങളുടെ കണക്കുകളും കൂട്ടിയാണ് 3,867 യൂണിറ്റുകളുകളുടെ വിൽപ്പന. കമ്പനിയുടെ മൊത്തത്തിലുള്ള വാഹന വിൽപ്പന 2020 മെയ് മാസത്തിൽ 9,560 വാഹനങ്ങളാണ്.

MOST READ: 2020 ഫോർച്യൂണർ ഫെയ്‌സ്‌ലിഫ്റ്റ്; അറിഞ്ഞിരിക്കേണ്ട അഞ്ച് കാര്യങ്ങൾ

മോശമാക്കാതെ മഹീന്ദ്രയും, കഴിഞ്ഞ മാസം സ്വന്തമാക്കിയത് 3,867 യൂണിറ്റ് വിൽപ്പന

2019 മെയ് മാസത്തിൽ വിറ്റ 45,421 വാഹനങ്ങളെ അപേക്ഷിച്ച് നോക്കുമ്പോൾ ആഭ്യന്തര, കയറ്റുമതി വിൽപ്പന ഉൾപ്പെടെയുള്ള മേഖലയിൽ 80 ശതമാനം ഇടിവാണ് മഹീന്ദ്ര നേരിടുന്നത്.

മോശമാക്കാതെ മഹീന്ദ്രയും, കഴിഞ്ഞ മാസം സ്വന്തമാക്കിയത് 3,867 യൂണിറ്റ് വിൽപ്പന

മഹീന്ദ്ര ഇപ്പോൾ ഉത്പാദാന പ്ലാന്റുകളിൽ പ്രവർത്തനം ഭാഗികമായ പുനരാരംഭിച്ചിട്ടുണ്ട്. എം ആന്റ് എം ലിമിറ്റഡിന്റെ ഓട്ടോമോട്ടീവ് ഡിവിഷൻ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ വീജയ് നക്ര പറയുന്നതനുസരിച്ച് കമ്പനിയുടെ ഡീലർഷിപ്പുകളും റീട്ടെയിൽ വിൽപ്പനയുടെയും 70 ശതമാനവും പ്രവർത്തനം ആരംഭിച്ചു.

MOST READ: ശൈലി മാറ്റാനൊരുങ്ങി ഡസ്റ്ററും കിക്‌സും, പുതുതലമുറ മോഡൽ ഒരുങ്ങുന്നത് പുത്തൻ പ്ലാറ്റ്ഫോമിൽ

മോശമാക്കാതെ മഹീന്ദ്രയും, കഴിഞ്ഞ മാസം സ്വന്തമാക്കിയത് 3,867 യൂണിറ്റ് വിൽപ്പന

ചെറുകിട വാണിജ്യ വാഹനങ്ങൾക്കും എസ്‌യുവി മോഡലുകളായ ബൊലേറോ, സ്‌കോർപിയോ എന്നിവയിലേക്കാണ് വിൽപ്പന കൂടുതലെന്നും അദ്ദേഹം പറഞ്ഞു.

മോശമാക്കാതെ മഹീന്ദ്രയും, കഴിഞ്ഞ മാസം സ്വന്തമാക്കിയത് 3,867 യൂണിറ്റ് വിൽപ്പന

മഹീന്ദ്ര പുറത്തിറക്കിയ വിൽപ്പന കണക്കിൽ e2O പ്ലസ്, ഇ-വെറിറ്റോ തുടങ്ങിയ ഇലക്ട്രിക് വാഹനങ്ങളും ഉൾപ്പെടുന്നു. മഹീന്ദ്ര വരും മാസങ്ങളിൽ പുതതലമുറ ഥാർ പുറത്തിറക്കും. ഇത് നിരവധി തവണ ഇന്ത്യൻ നിരത്തുകളിൽ പരീക്ഷണയോട്ടം നടത്തിയിട്ടുണ്ട്.

Most Read Articles

Malayalam
കൂടുതല്‍... #മഹീന്ദ്ര #mahindra
English summary
Mahindra Sold 3,867 Cars In May 2020. Read in Malayalam
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X