പോയവര്‍ഷം മഹീന്ദ്ര വിറ്റഴിച്ചത് 93 ശതമാനം ഡീസല്‍ വാഹനങ്ങള്‍

രാജ്യത്ത് ബിഎസ് VI മലിനീകരണ മാനദണ്ഡങ്ങള്‍ നിലവില്‍ വരുന്നതോടെ ഡീസല്‍ വാഹനങ്ങളുടെ വില്‍പ്പന അവസാനിപ്പിക്കുമെന്ന് മിക്ക നിര്‍മ്മാതാക്കളും വ്യക്തമാക്കി കഴിഞ്ഞു.

പോയവര്‍ഷം മഹീന്ദ്ര വിറ്റഴിച്ചത് 93 ശതമാനം ഡീസല്‍ വാഹനങ്ങള്‍

എഞ്ചിന്‍ നവീകരിക്കുന്നതോടെ ഉയര്‍ന്ന വില വര്‍ധനവ് ഉണ്ടാകും എന്നത് ചൂണ്ടിക്കാട്ടിയാണ് നിര്‍മ്മാതാക്കള്‍ ഡീസല്‍ വാഹനങ്ങളെ കൈവിടുന്നത്. ഇതിന്റെ ഭാഗമായി മിക്കവരും ഡീസല്‍ വാഹനങ്ങളുടെ വില്‍പ്പന വരെ അവസാനിപ്പിച്ചു തുടങ്ങിയിട്ടുണ്ട്.

പോയവര്‍ഷം മഹീന്ദ്ര വിറ്റഴിച്ചത് 93 ശതമാനം ഡീസല്‍ വാഹനങ്ങള്‍

2020 ഏപ്രില്‍ ഒന്നു മുതലാണ് രാജ്യത്ത് ബിഎസ് VI പ്രാബല്യത്തില്‍ വരുന്നത്. ഇതിന് മുമ്പായി രാജ്യത്തെ പ്രമുഖ വാഹന നിര്‍മ്മാതാക്കളായ മഹീന്ദ്ര പുറത്തുവിട്ട കണക്കുകള്‍ ശ്രദ്ധിക്കുക. പോയ വര്‍ഷം കമ്പനി വിറ്റതില്‍ 93 ശതമാനം ഡീസല്‍ വാഹനങ്ങളാണെന്നാണ് റിപ്പോര്‍ട്ട്.

പോയവര്‍ഷം മഹീന്ദ്ര വിറ്റഴിച്ചത് 93 ശതമാനം ഡീസല്‍ വാഹനങ്ങള്‍

കമ്പനി പങ്കുവെച്ചിരിക്കുന്ന കണക്കുകള്‍ ഇങ്ങനെ. കഴിഞ്ഞ വര്‍ഷം മഹീന്ദ്ര മൊത്തത്തില്‍ വിറ്റഴിച്ചത് 219,718 യൂണിറ്റ് വാഹനങ്ങളാണ്. ഇതില്‍ 12,447 യൂണിറ്റുകള്‍ മാത്രമാണ് പെട്രോള്‍ മോഡലുകള്‍. 875 യൂണിറ്റ് ഇലക്ട്രിക്ക് വാഹനങ്ങളും കമ്പനി നിരത്തിലെത്തിച്ചു.

പോയവര്‍ഷം മഹീന്ദ്ര വിറ്റഴിച്ചത് 93 ശതമാനം ഡീസല്‍ വാഹനങ്ങള്‍

ബാക്കിയുള്ള 206,396 യൂണിറ്റും ഡീസല്‍ പതിപ്പുകളാണെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. അതേസമയം നിലവിലെ സ്ഥിതി നേരെ മറിച്ചാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഡീസല്‍ വാഹനങ്ങളുടെ വില്‍പ്പനയില്‍ വന്‍ ഇടിവാണ് സംഭവിക്കുന്നത്.

പോയവര്‍ഷം മഹീന്ദ്ര വിറ്റഴിച്ചത് 93 ശതമാനം ഡീസല്‍ വാഹനങ്ങള്‍

പോയ വര്‍ഷങ്ങളില്‍ പെട്രോളിന്റെയും ഡീസലിന്റെയും വിലയിലെ വ്യത്യാസം പോലും വാഹനങ്ങളുടെ വില്‍പ്പനയെ ബാധിച്ചിട്ടുണ്ടെന്നാണ് കണക്കുകള്‍ പറയുന്നത്. നിലവില്‍ ബിഎസ് VI വാഹനങ്ങളെ വിപണിയില്‍ അവതരിപ്പിക്കുന്നതിനുള്ള ഒരുക്കത്തിലാണ് മഹീന്ദ്ര.

പോയവര്‍ഷം മഹീന്ദ്ര വിറ്റഴിച്ചത് 93 ശതമാനം ഡീസല്‍ വാഹനങ്ങള്‍

ഇതിനിടയിലാണ് ലോകത്താകമാനം നാശം വിതച്ച് കൊറോണ വൈറസ് രാജ്യത്തെ കാര്‍ന്നുതിന്നുന്നത്. ദിനംപ്രതി നിരവധി മനുഷ്യജീവനുകളാണ് ഇല്ലാതാകുന്നത്. നിരവധി ആളുകള്‍ ഇതിന്റെ ദുരിതം അനുഭവിക്കുകയും ചെയ്യുന്നു.

പോയവര്‍ഷം മഹീന്ദ്ര വിറ്റഴിച്ചത് 93 ശതമാനം ഡീസല്‍ വാഹനങ്ങള്‍

മനുഷ്യര്‍ക്ക് ഒപ്പം തന്നെ മറ്റ് മേഖലകളെയും ഇത് നശിപ്പിച്ചുകൊണ്ടിരിക്കുകയാണ്. വാഹന വിപണിയിലും വന്‍ പ്രതിസന്ധിയാണ് ഉണ്ടായിരിക്കുന്നത്. മിക്ക നിര്‍മ്മാതാക്കളും ഇതിനോടകം തന്നെ പ്രവര്‍ത്തനങ്ങള്‍ എല്ലാം അവസാനിപ്പിച്ചു.

പോയവര്‍ഷം മഹീന്ദ്ര വിറ്റഴിച്ചത് 93 ശതമാനം ഡീസല്‍ വാഹനങ്ങള്‍

മഹീന്ദ്രയും തങ്ങളുടെ പ്രവര്‍ത്തനം അവസാനിപ്പിക്കുന്നുവെന്ന് വ്യക്തമാക്കി. ഇതിന് പിന്നാലെയാണ്, ഇപ്പോള്‍ കൊറോണ വൈറസ് ഭീതി പരത്തുന്ന സാഹചര്യത്തില്‍ രോഗികളെ പരിചരിക്കാനുള്ള സംവിധാനം വാഗ്ദാനം ചെയ്തത് മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ഗ്രൂപ്പ് ചെയര്‍മാന്‍ ആനന്ദ് മഹീന്ദ്ര രംഗത്തെത്തിയിരിക്കുന്നത്.

പോയവര്‍ഷം മഹീന്ദ്ര വിറ്റഴിച്ചത് 93 ശതമാനം ഡീസല്‍ വാഹനങ്ങള്‍

തന്റെ വാഹന നിര്‍മാണ ശാലകളില്‍ വെന്റിലേറ്ററുകള്‍ നിര്‍മിക്കാന്‍ ഒരുക്കമാണെന്നാണ് അദ്ദേഹം അറിയിച്ചിരിക്കുന്നത്. ട്വിറ്ററിലൂടെ ഇക്കാര്യം ആനന്ദ് മഹീന്ദ്ര പങ്കുവെച്ചിരിക്കുന്നത്. ഇതിനുപുറമെ, രോഗികള്‍ക്ക് അടിസ്ഥാന ചികിത്സാ സൗകര്യങ്ങള്‍ ഒരുക്കുന്നതിനായി മഹീന്ദ്ര ഹോളിഡേ റിസോര്‍ട്ടുകള്‍ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റാമെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.

പോയവര്‍ഷം മഹീന്ദ്ര വിറ്റഴിച്ചത് 93 ശതമാനം ഡീസല്‍ വാഹനങ്ങള്‍

ഈ അടിയന്തിര സാഹചര്യത്തില്‍ തന്റെ കമ്പനിയിലെ പ്രൊജക്ട് ടീം സര്‍ക്കാരിനെയും സൈന്യത്തേയും സഹായിക്കാന്‍ സന്നദ്ധമാണെന്നും അദ്ദേഹം ഉറപ്പു നല്‍കിയിട്ടുണ്ട്. മഹാരാഷ്ട്രയിലെ പ്ലാന്റുകള്‍ താത്കാലികമായി ഉത്പാദനം നിര്‍ത്തുന്നുവെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. കൂടാതെ പൂനെ, മുംബൈ, നാഗ്പുര്‍ എന്നിവിടങ്ങളിലെ പ്ലാന്റുകള്‍ തിങ്കാളാഴ്ച (23-3-20) മുതല്‍ അടച്ചിടാന്‍ തീരുമാനിച്ചതായും കമ്പനി അറിയിച്ചു.

Most Read Articles

Malayalam
കൂടുതല്‍... #മഹീന്ദ്ര #mahindra
English summary
Mahindra Sold 93% Diesel Cars in 2019. Read in Malayalam.
Story first published: Tuesday, March 24, 2020, 13:39 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X