മഹീന്ദ്ര ഥാർ വീട്ടിലെത്തിക്കാൻ ഒമ്പത് മാസത്തോളം കാത്തിരിക്കണം

വിപണിയിൽ എത്തിയതു മുതൽ ഏവരുടെയും മനസിൽ ഇടംപിടിച്ച മോഡലാണ് 2020 മഹീന്ദ്ര ഥാർ. ഈ അടുത്ത കാലത്തൊന്നും ഒരു വാഹനത്തെ ആളുകൾ ഇത്രയും നെഞ്ചിലേറ്റിയിട്ടില്ല. അതിനാൽ തന്നെ എസ്‌യുവി സ്വന്തമാക്കാൻ ആളുകൾ ഇടിച്ചുകേറുകയാണ്.

മഹീന്ദ്ര ഥാർ വീട്ടിലെത്തിക്കാൻ ഒമ്പത് മാസത്തോളം കാത്തിരിക്കണം

മഹീന്ദ്ര ഥാറിന്റെ തെരഞ്ഞെടുത്ത വേരിയന്റുകളുടെ കാത്തിരിപ്പ് കാലാവധി ഒമ്പത് മാസം വരെ ഉയർന്നതായാണ് പുതിയ റിപ്പോർട്ടുകൾ. ഒരു ഉപഭോക്താവിന്റെ ട്വിറ്റിലൂടെയാണ് ബുക്കിംഗ് കാലയളവ് വീണ്ടും ഉയർന്ന വിവരം പുറത്തുവന്നത്.

മഹീന്ദ്ര ഥാർ വീട്ടിലെത്തിക്കാൻ ഒമ്പത് മാസത്തോളം കാത്തിരിക്കണം

എസ്‌യുവിക്കായുള്ള കാത്തിരിപ്പ് കാലാവധി ആറ് മുതൽ എട്ട് മാസം വരെയായെന്ന് മഹീന്ദ്ര നേരത്തെ ഔദ്യോഗികമായി സ്ഥിരീകരിച്ചിരുന്നു. മഹീന്ദ്രയുടെ എംഡിയും സിഇഒയുമായ പവൻ ഗോയങ്ക ഒരു അഭിമുഖത്തിൽ 2021 മെയ് വരെ ഥാർ വിറ്റുപോയതായും വെളിപ്പെടുത്തിയിരുന്നു.

MOST READ: കിയ സെല്‍റ്റോസ് വാങ്ങാന്‍ പദ്ധതിയുണ്ടോ? കാത്തിരിപ്പ് കാലയളവ് അറിഞ്ഞിരിക്കണം

മഹീന്ദ്ര ഥാർ വീട്ടിലെത്തിക്കാൻ ഒമ്പത് മാസത്തോളം കാത്തിരിക്കണം

എന്നാൽ വാഹനത്തിനായി ലഭിക്കുന്ന അമിതമായ ആവശ്യം നിറവേറ്റാനുള്ള നടപടികൾ മഹീന്ദ്ര സ്വീകരിച്ചു തുടങ്ങിയിട്ടുണ്ട്. അതിന്റെ ആദ്യപടിയായി 2021 ജനുവരി മുതൽ ഥാറിന്റെ ഉത്പാദനം പ്രതിമാസം 3,000 യൂണിറ്റായി ഉയർത്താൻ കമ്പനി തീരുമാനിച്ചിട്ടുണ്ട് എന്നതും ശ്രദ്ധേയമാണ്.

മഹീന്ദ്ര ഥാർ വീട്ടിലെത്തിക്കാൻ ഒമ്പത് മാസത്തോളം കാത്തിരിക്കണം

നിലവിൽ വാഹനം ബുക്ക് ചെയ്‌ത ഓരോ ഉപഭോക്താക്കളിലേക്കും വ്യക്തിഗതമായി എത്തിച്ചേരാനും അവരുടെ ഡെലിവറി തീയതികളുമായി ബന്ധപ്പെട്ട വിവരങ്ങൾക്ക് കമ്പനിയുമായി ആശയവിനിമയം നടത്താനുമായി ഒരു കസ്റ്റമർ കണക്റ്റ് എന്ന സംവിധാനവും കമ്പനി ആരംഭിച്ചിട്ടുണ്ട്.

MOST READ: ഇയർ എൻഡ് ഓഫറുമായി ജീപ്പും; കോമ്പസിന് മൂന്ന് ലക്ഷം രൂപയോളം കിഴിവ്

മഹീന്ദ്ര ഥാർ വീട്ടിലെത്തിക്കാൻ ഒമ്പത് മാസത്തോളം കാത്തിരിക്കണം

രണ്ടാം തലമുറ ഥാർ ഈ വർഷം ഒക്ടോബറിലാണ് വിപണിയിൽ എത്തിയത്. ഗ്ലോബൽ എൻ‌സി‌എപി ക്രാഷ് ടെസ്റ്റിൽ നിന്ന് ഇതിന് 4-സ്റ്റാർ സുരക്ഷാ റേറ്റിംഗ് ലഭിച്ചതും എസ്‌യുവിയെ ഏറെ പ്രിയങ്കരനാക്കിയിട്ടുണ്ട്.

മഹീന്ദ്ര ഥാർ വീട്ടിലെത്തിക്കാൻ ഒമ്പത് മാസത്തോളം കാത്തിരിക്കണം

നേരത്തെ ഒരു വാഹനം സ്വന്തമാക്കാൻ ആലോചിക്കുമ്പോൾ തന്നെ മോഡലിന്റെ മൈലേജ് കണക്കുകൾ പരിശോധിച്ചിരുന്ന ആളുകൾ ഇപ്പോൾ സേഫ്റ്റി റേറ്റിംഗ് എത്രയാണെന്നാണ് തിരക്കുന്നത്.

MOST READ: റാപ്പിഡ് റൈഡര്‍ വേരിയന്റ് വിപണിയില്‍ നിന്നും പിന്‍വലിച്ച് സ്‌കോഡ

മഹീന്ദ്ര ഥാർ വീട്ടിലെത്തിക്കാൻ ഒമ്പത് മാസത്തോളം കാത്തിരിക്കണം

മഹീന്ദ്ര ഡിസംബർ ഒന്നിന് മഹീന്ദ്ര മോഡലിന്റെ വില പരിഷ്ക്കരിച്ചതും ശ്രദ്ധേയമായി. നിലവിൽ 9.80 ലക്ഷം മുതല്‍ 13.55 ലക്ഷം രൂപ വരെയാണ് എസ്‌യുവിയുടെ എക്സ്ഷോറൂം വില. 2.0 ലിറ്റര്‍ പെട്രോള്‍, 2.2 എംഹോക്ക് ഡീസല്‍ എഞ്ചിനുമാണ് വാഹനത്തിന് കരുത്തേകുന്നത്.

മഹീന്ദ്ര ഥാർ വീട്ടിലെത്തിക്കാൻ ഒമ്പത് മാസത്തോളം കാത്തിരിക്കണം

പെട്രോൾ പതിപ്പ് 150 കരുത്തിൽ 320 Nm torque ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. അതേസമയം ഡീസൽ യൂണിറ്റ് 130 bhp പവറും 320 Nm torque ഉം വികസിപ്പിക്കും. രണ്ട് എഞ്ചിനുകളും ആറ് സ്പീഡ് മാനുവൽ ഗിയർബോക്‌സുമായാണ് ജോടിയാക്കിയിരിക്കുന്നത്. ഒരു ഓപ്ഷനായി ആറ് സ്പീഡ് ടോർഖ് കൺവെർട്ടർ ഓട്ടോമാറ്റിക് യൂണിറ്റും മഹീന്ദ്ര വാഗ്‌ദാനം ചെയ്യുന്നുണ്ട്.

Most Read Articles

Malayalam
English summary
Mahindra Thar Customers May Now Have To Wait For 9 Months To Take Delivery. Read in Malayalam
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X