ഥാറിന് ഫ്രണ്ട് ഫേസിംഗ് സീറ്റുകൾ സ്റ്റാൻഡേർഡാക്കാൻ മഹീന്ദ്ര

കാഴ്ച്ചയിൽ മാത്രമല്ല സേഫ്റ്റിയിലും മിടുക്കനാണെന്ന് തെളിയിച്ചിരിക്കുകയാണ് മഹീന്ദ്ര ഥാർ. വാഹനങ്ങളുടെ സുരക്ഷ നിര്‍ണയിക്കുന്ന ഗ്ലോബല്‍ NCAP ക്രാഷ് ടെസ്റ്റില്‍ 4 സ്റ്റാര്‍ റേറ്റിംഗാണ് എസ്‌യുവി സ്വന്തമാക്കിയിരിക്കുന്നത്.

ഥാറിന് ഫ്രണ്ട് ഫേസിംഗ് സീറ്റുകൾ സ്റ്റാൻഡേർഡാക്കാൻ മഹീന്ദ്ര

മുതിർന്നവരുടെ സുരക്ഷയ്‌ക്ക് മാത്രമല്ല, കുട്ടികളുടെ സുരക്ഷയ്‌ക്കും പ്രശംസനീയമായ ഫോർ-സ്റ്റാർ ഗ്ലോബൽ NCAP ക്രാഷ് ടെസ്റ്റ് റേറ്റിംഗാണ് ഈ ഇന്ത്യൻ നിർമിത മോഡലിന് ലഭിച്ചിരിക്കുന്നത്.

ഥാറിന് ഫ്രണ്ട് ഫേസിംഗ് സീറ്റുകൾ സ്റ്റാൻഡേർഡാക്കാൻ മഹീന്ദ്ര

ഐസോഫിക്സ് ചൈൽഡ് സീറ്റ് ആങ്കറേജും കരുത്തുറ്റ റോൾ കേജും ഉള്ള മുൻവശത്തേക്ക് തിരിഞ്ഞുള്ള പിൻ സീറ്റുകളാണ് ഈ നേട്ടം കൈവരിക്കാൻ ഥാറിനെ സഹായിച്ചത്. അതിനാൽ തന്നെ മഹീന്ദ്ര പുതിയൊരു തീരുമാനത്തിൽ എത്തിയിരിക്കുകയാണ്.

MOST READ: മുഖംമിനുക്കിയ ഇന്നോവ ക്രിസ്റ്റ; പ്രധാന മാറ്റങ്ങൾ ഇങ്ങനെ

ഥാറിന് ഫ്രണ്ട് ഫേസിംഗ് സീറ്റുകൾ സ്റ്റാൻഡേർഡാക്കാൻ മഹീന്ദ്ര

ഥാറിന്റെ എല്ലാ വകഭേദങ്ങളിലും മുൻവശത്തേക്ക് തിരിഞ്ഞുള്ള പിൻ സീറ്റുകൾ സ്റ്റാൻഡേർഡ് ഫിറ്റ്മെന്റാക്കാനാണ് കമ്പനിയുടെ പുതിയ തീരുമാനം. ബെഞ്ച് സീറ്റ് വേരിയന്റുകൾ വാഗ്ദാനം ചെയ്യുന്നത് ലാപ് സീറ്റ് ബെൽറ്റുകൾ ഉപയോഗിച്ചാണ്.

ഥാറിന് ഫ്രണ്ട് ഫേസിംഗ് സീറ്റുകൾ സ്റ്റാൻഡേർഡാക്കാൻ മഹീന്ദ്ര

അതായത് ശരിയായ ത്രീ-പോയിന്റ് സീറ്റ് ബെൽറ്റുകൾ ഉപയോഗിച്ചല്ല ഥാറിന്റെ എൻട്രി ലെവൽ മോഡലുകൾ ലഭ്യമാക്കിയിരിക്കുന്നതെന്ന ചുരുക്കം. സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നതിലും കൂട്ടിയിടിയുടെ കാര്യത്തിൽ മൊത്തത്തിലുള്ള സംരക്ഷണം വർധിപ്പിക്കുന്നതിലും നിർണായക പങ്കാണ് ത്രീ-പോയിന്റ് സീറ്റ് ബെൽറ്റുകൾ വഹിക്കുന്നത്.

MOST READ: ഇന്ത്യയുടെ ആദ്യ ഹൈവേ ഇവി ട്രയല്‍ റണ്ണില്‍ ഭാഗമായി എംജി ZS ഇവി

ഥാറിന് ഫ്രണ്ട് ഫേസിംഗ് സീറ്റുകൾ സ്റ്റാൻഡേർഡാക്കാൻ മഹീന്ദ്ര

എസ്‌യുവിയുടെ ടോപ്പ് എൻഡ് വേരിയന്റുകളിൽ പിന്നിലെ സീറ്റുകൾ ഉൾപ്പെടെ നാല് സീറ്റുകൾക്കും ശരിയായ ത്രീ പോയിന്റ് സീറ്റ് ബെൽറ്റുകളാണ് മഹീന്ദ്ര വാഗ്ദാനം ചെയ്യുന്നത് എന്നത് ശ്രദ്ധേയമാണ്. മൊത്തത്തിൽ ഥാറിന്റെ ബോഡി ഷെല്ലിന് സ്റ്റേബിൾ റേറ്റിംഗും ലഭിച്ചു.

ഥാറിന് ഫ്രണ്ട് ഫേസിംഗ് സീറ്റുകൾ സ്റ്റാൻഡേർഡാക്കാൻ മഹീന്ദ്ര

ഇതിന് ഫൈവ് സ്റ്റാർ നഷ്ടമായതിന്റെ ഒരേയൊരു കാരണം ഡ്രൈവർ സൈഡ് ഫുട്‌വെൽ അൺസ്റ്റേബിളായി റേറ്റുചെയ്തതിനാലാണ്. പക്ഷേ ഇത് അപകടകരമല്ല. ക്രാഷ് ടെസ്റ്റില്‍ മികച്ച പ്രകടനം കാഴ്ചവെക്കുന്ന മഹീന്ദ്രയുടെ രണ്ടാമത്തെ വാഹനാണ് ഥാര്‍. നേരത്തെ XUV300 ഉം 4 സ്റ്റാര്‍ റേറ്റിംഗ് സ്വന്തമാക്കിയിരുന്നു.

MOST READ: പരിസ്ഥിതിയോട് ചങ്ങാത്തം കൂടി JCB ഇനി സിഎൻജി കരുത്തിൽ

ഥാറിന് ഫ്രണ്ട് ഫേസിംഗ് സീറ്റുകൾ സ്റ്റാൻഡേർഡാക്കാൻ മഹീന്ദ്ര

വൈവിധ്യമാര്‍ന്ന ഉപഭോക്താക്കളെ ആകര്‍ഷിക്കുന്നതിന് വ്യത്യസ്ത ബോഡി തരത്തിലും വേരിയന്റുകളിലുമാണ് രണ്ടാംതലമുറ മഹീന്ദ്ര ഥാറിനെ അവതരിപ്പിച്ചിരിക്കുന്നത്. 9.80 ലക്ഷം മുതല്‍ 13.55 ലക്ഷം രൂപ വരെയാണ് 2020 മോഡലിന്റെ എക്‌സ്‌ഷോറൂം വില.

ഥാറിന് ഫ്രണ്ട് ഫേസിംഗ് സീറ്റുകൾ സ്റ്റാൻഡേർഡാക്കാൻ മഹീന്ദ്ര

നിലവിൽ പുതുതലമുറ ഥാറിന് എട്ട് മാസത്തോളമാണ് ബുക്കിംഗ് കാലാവധി. അതേസമയം എസ്‌യുവിയുടെ ഉയർന്ന ഡിമാന്റ് നിറവേറ്റുന്നതിനായി ഉത്പാദനം വർധിപ്പിക്കുമെന്ന് മഹീന്ദ്ര & മഹീന്ദ്ര പ്രഖ്യാപിച്ചിട്ടുണ്ട്.

Most Read Articles

Malayalam
കൂടുതല്‍... #മഹീന്ദ്ര #mahindra
English summary
Mahindra Thar Likely To Get Front Facing Seats As Standard. Read in Malayalam
Story first published: Thursday, November 26, 2020, 15:01 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X