ക്രാഷ് ടെസ്റ്റില്‍ ഫോര്‍ സ്റ്റാര്‍ റേറ്റിങ് സ്വന്തമാക്കി മഹീന്ദ്ര ഥാര്‍

വാഹനങ്ങളുടെ സുരക്ഷ നിര്‍ണയിക്കുന്ന ഗ്ലോബല്‍ NCAP ക്രാഷ് ടെസ്റ്റില്‍ 4 സ്റ്റാര്‍ റേറ്റിങ് നേടി മഹീന്ദ്ര ഥാര്‍. ഇതോടെ ഇന്ത്യയിലെ ഏറ്റവും സുരക്ഷിതമായ ഓഫ് റോഡ് വാഹനം എന്ന അംഗീകാരവും മഹീന്ദ്ര ഥാര്‍ സ്വന്തമാക്കി.

ക്രാഷ് ടെസ്റ്റില്‍ ഫോര്‍ സ്റ്റാര്‍ റേറ്റിങ് സ്വന്തമാക്കി മഹീന്ദ്ര ഥാര്‍

മുതിര്‍ന്നവരുടെയും കുട്ടികളുടെയും സുരക്ഷിതത്വത്തിലാണ് ഥാര്‍ 4 സ്റ്റാര്‍ റേറ്റിങ് സ്വന്തമാക്കിയത്. ക്രാഷ് ടെസ്റ്റില്‍ മികച്ച പ്രകടനം കാഴ്ചവെക്കുന്ന മഹീന്ദ്രയുടെ രണ്ടാമത്തെ വാഹനാണ് ഥാര്‍. നേരത്തെ XUV300 ഉം 4 സ്റ്റാര്‍ റേറ്റിങ് സ്വന്തമാക്കിയിരുന്നു.

ക്രാഷ് ടെസ്റ്റില്‍ ഫോര്‍ സ്റ്റാര്‍ റേറ്റിങ് സ്വന്തമാക്കി മഹീന്ദ്ര ഥാര്‍

അതേസമയം ഥാറിന്റെ സ്‌കോര്‍ ഇതുവരെയുള്ളതില്‍ ഏറ്റവും ഉയര്‍ന്നതാണെന്ന് ഗ്ലോബല്‍ NCAP സെക്രട്ടറി ജനറല്‍ അലജാന്‍ഡ്രോ ഫ്യൂറാസ് പറഞ്ഞു. വാഹനങ്ങളില്‍ യാത്ര ചെയ്യുന്ന കുട്ടികള്‍ക്ക് ഉയര്‍ന്ന പരിരക്ഷ നല്‍കുന്നത് പ്രോത്സാഹജനകമാണ്. മഹീന്ദ്ര സുരക്ഷ മെച്ചപ്പെടുത്താനുള്ള ശേഷി ഥാറില്‍ പ്രകടമാണെന്നും അദ്ദേഹം പറഞ്ഞു.

MOST READ: ഹൈഡ്രജൻ ഫ്യുവൽ സെൽ കരുത്തിൽ ഒരുങ്ങി ഇനിയോസ് ഗ്രനേഡിയർ

ക്രാഷ് ടെസ്റ്റില്‍ ഫോര്‍ സ്റ്റാര്‍ റേറ്റിങ് സ്വന്തമാക്കി മഹീന്ദ്ര ഥാര്‍

മുതിര്‍ന്നവരുടെ സുരക്ഷയ്ക്കായി പുതിയ മഹീന്ദ്ര ഥാര്‍ 17-ല്‍ 12.52 പോയിന്റ് നേടി. കുട്ടികളുടെ സംരക്ഷണത്തിനായി 49-ല്‍ 41.11 പോയിന്റുകള്‍ നേടാനും കഴിഞ്ഞു. മണിക്കൂറില്‍ 64 കിലോമീറ്റര്‍ വേഗതയിലാണ് എസ്‌യുവി ക്രാഷ് ടെസ്റ്റിന് വിധേയമായത്.

ക്രാഷ് ടെസ്റ്റില്‍ ഫോര്‍ സ്റ്റാര്‍ റേറ്റിങ് സ്വന്തമാക്കി മഹീന്ദ്ര ഥാര്‍

ഡ്യുവല്‍ എയര്‍ബാഗുകളുടെയും എബിഎസിന്റെയും (ആന്റിലോക്ക് ബ്രേക്കുകള്‍) തുടങ്ങിയ സ്റ്റാന്‍ഡേര്‍ഡ് സുരക്ഷാ ഓപ്ഷനുകളാണ് പരീക്ഷണവിധേയമാക്കിയത്. കാറിന്റെ സോഫ്റ്റ്-ടോപ്പ് പതിപ്പിനും ഈ ടെസ്റ്റ് ബാധകമാണ്.

MOST READ: ബിഎസ് IV വാഹന വില്‍പ്പന; FADA-യുടെ അപ്പീലിന്മേല്‍ അന്തിമ വിധി പുറപ്പെടുവിക്കാന്‍ സുപ്രീംകോടതി

ക്രാഷ് ടെസ്റ്റില്‍ ഫോര്‍ സ്റ്റാര്‍ റേറ്റിങ് സ്വന്തമാക്കി മഹീന്ദ്ര ഥാര്‍

കാരണം ഇത് റിട്രോഫിറ്റഡ് ഹാര്‍ഡ്ടോപ്പ് പോലും ഒരു ഘടനാപരമായ ഘടകമല്ല. മുതിര്‍ന്നവര്‍ക്കുള്ള ക്രാഷ് ഫ്രന്റല്‍ ടെസ്റ്റില്‍ ഡമ്മികളുടെ തല, കഴുത്ത്, നെഞ്ച് തുടങ്ങിയ ഭാഗങ്ങള്‍ക്ക് മതിയായ സംരക്ഷണം ഉറപ്പാക്കുന്നുണ്ട്. മൊത്തത്തില്‍ ഥാറിന്റെ ബോഡി ഷെല്ലിന് ഉയര്‍ന്ന റേറ്റിംഗ് ലഭിച്ചു.

ക്രാഷ് ടെസ്റ്റില്‍ ഫോര്‍ സ്റ്റാര്‍ റേറ്റിങ് സ്വന്തമാക്കി മഹീന്ദ്ര ഥാര്‍

ഫ്രണ്ട് ഫേസിംഗ് ബെഞ്ച് ഐഎസ്എഫ്എക്‌സ് ചൈല്‍ഡ് സീറ്റ് ആങ്കറുകളും പിന്നിലെ യാത്രക്കാര്‍ക്ക് 3-പോയിന്റ് സീറ്റ് ബെല്‍റ്റുകളും വാഗ്ദാനം ചെയ്യുന്നു. മഹീന്ദ്രയില്‍ നിന്നുള്ള ഈ വര്‍ഷത്തെ ഏറ്റവും വിജയകരമായ അവതരണങ്ങളില്‍ ഒന്നായിരുന്നു രണ്ടാംതലമുറ ഥാറിന്റേത്.

MOST READ: ക്ലാസിക് 350-യില്‍ പുതിയ കളര്‍ ഓപ്ഷനുകള്‍ അവതരിപ്പിച്ച് റോയല്‍ എന്‍ഫീല്‍ഡ്

9.80 ലക്ഷം മുതല്‍ 13.55 ലക്ഷം രൂപ വരെയാണ് 2020 മഹീന്ദ്ര ഥാറിന്റെ എക്‌സ്‌ഷോറൂം വില. വൈവിധ്യമാര്‍ന്ന ഉപഭോക്താക്കളെ ആകര്‍ഷിക്കുന്നതിന് വ്യത്യസ്ത ബോഡി തരത്തിലും വേരിയന്റുകളിലുമാണ് എസ്‌യുവി അവതരിപ്പിച്ചിരിക്കുന്നത്.

ക്രാഷ് ടെസ്റ്റില്‍ ഫോര്‍ സ്റ്റാര്‍ റേറ്റിങ് സ്വന്തമാക്കി മഹീന്ദ്ര ഥാര്‍

രണ്ട് എഞ്ചിന്‍ ഓപ്ഷനുകളിലും കൂടുതല്‍ ഗിയര്‍ബോക്‌സ് ഓപ്ഷനിലുമാണ് മഹീന്ദ്രയുടെ പുതുതലമുറ ഥാര്‍ എത്തിയിരിക്കുന്നത്. മഹീന്ദ്രയുടെ എംസ്റ്റാലിയന്‍ ശ്രേണിയിലെ 2.0 ലിറ്റര്‍ പെട്രോള്‍ എഞ്ചിനും 2.2 എംഹോക്ക് ഡീസല്‍ എഞ്ചിനുമാണ് കരുത്തേകുന്നത്.

MOST READ: പുതുതലമുറ ഹോണ്ട HR-V എസ്‌യുവിയുടെ അരങ്ങേറ്റം അടുത്ത വർഷം മാർച്ചിൽ

ക്രാഷ് ടെസ്റ്റില്‍ ഫോര്‍ സ്റ്റാര്‍ റേറ്റിങ് സ്വന്തമാക്കി മഹീന്ദ്ര ഥാര്‍

ഇതിനൊപ്പം ആറ് സ്പീഡ് ഓട്ടോമാറ്റിക്, മാനുവല്‍ ഗിയര്‍ബോക്‌സുകളും ഇടംപിടിക്കുന്നു. 2.0 ലിറ്റര്‍ പെട്രോള്‍ എഞ്ചിന്‍ 150 bhp കരുത്തും 320 Nm torque ഉം ഉത്പാദിപ്പിക്കുമ്പോള്‍, 2.2 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ 132 bhp കരുത്തും 320 Nm torque ഉം ആണ് ഉത്പാദിപ്പിക്കുന്നത്.

Most Read Articles

Malayalam
കൂടുതല്‍... #മഹീന്ദ്ര #mahindra
English summary
Mahindra Thar Secures Four-Star Rating At Global NCAP Crash Tests. Read in Malayalam.
Story first published: Wednesday, November 25, 2020, 19:01 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X