Just In
- 14 hrs ago
CB125R അടിസ്ഥാനമാക്കി ഇലക്ട്രിക് ബൈക്കുമായി ഹോണ്ട; പേറ്റന്റ് ചിത്രങ്ങള്‍ പുറത്ത്
- 17 hrs ago
2021 യമഹ YZF-R25 മലേഷ്യൻ വിപണിയിലേക്ക്; ഇന്ത്യയും കാത്തിരിക്കുന്നു പുത്തൻ മോഡലിനെ
- 19 hrs ago
ടാറ്റ സഫാരി; പുതിയതും പഴയതും തമ്മിലൊന്ന് മാറ്റുരയ്ക്കാം
- 1 day ago
ബിഎംഡബ്ല്യു 2 സീരീസ് ഗ്രാൻ കൂപ്പെയുടെ റിവ്യൂ വിശേഷങ്ങൾ
Don't Miss
- News
പ്രവാസികളുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഏകജാലക സംവിധാനം പരിഗണിക്കും; മുഖ്യമന്ത്രി
- Sports
ISL 2020-21: സമനിലകളുടെ സണ്‍ഡേ, രണ്ടു മല്‍സരങ്ങളും ഒപ്പത്തിനൊപ്പം
- Movies
മാസ് ലുക്കില്‍ മോഹന്‍ലാല്‍, വൈറലായി നടന്റെ പുതിയ ചിത്രം, ഏറ്റെടുത്ത് ആരാധകര്‍
- Finance
ഭാരത് ഫൈബറിന് വാർഷിക പ്ലാനുകൾ പ്രഖ്യാപിച്ച് ബിഎസ്എൻഎൽ: 599 രുപ മുതലുള്ള നാല് പ്ലാനുകൾ ഇങ്ങനെ...
- Lifestyle
ഇന്നത്തെ ദിവസം നേട്ടങ്ങള്‍ ഈ രാശിക്കാര്‍ക്ക്
- Travel
ശരണം വിളി മുതല്‍ റാഫേല്‍ യുദ്ധവിമാനം വരെ, അറിയാം ഇത്തവണത്തെ റിപ്പബ്ലിക് ദിനാഘോഷങ്ങളെക്കുറിച്ച്
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
വിപണിയില്‍ പുതിയ നാഴികക്കല്ല് പിന്നിട്ട് മഹീന്ദ്ര ട്രിയോ
മഹീന്ദ്രയില്‍ നിന്നും കഴിഞ്ഞ വര്‍ഷം വിപണിയില്‍ എത്തിയ രണ്ട് ഇലക്ട്രിക് ഓട്ടോറിക്ഷകളാണ് ട്രിയോ, ട്രിയോ യാരി മോഡലുകള്‍. ട്രിയോക്ക് 2.70 ലക്ഷവും ട്രിയോ യാരിക്ക് 1.71 ലക്ഷം രൂപയുമാണ് എക്സ്ഷോറൂം വില.

ലിഥിയം അയണ്‍ ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന ഇലക്ട്രിക് മോഡലായ ട്രിയോ പുതിയ നാഴികക്കല്ല് പിന്നിട്ടതായി മഹീന്ദ്ര ഇലക്ട്രിക് മൊബിലിറ്റി പ്രഖ്യാപിച്ചു. E-SCV 5,000 യൂണിറ്റ് വില്‍പ്പന പിന്നിട്ടതായിട്ടാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്.

ഡ്രൈവ് ബൈ വയര്‍ ടെക് ഡ്രൈവിംഗ് എളുപ്പമാക്കുന്നു, കൂടാതെ വനിതാ ഡ്രൈവര്‍മാരിലും ഇത് എടുക്കുന്നവരുടെ എണ്ണം കൂടിയെന്ന് കമ്പനി അറിയിച്ചു. 1.50 ലക്ഷം + കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള നൂതന ലിഥിയം അയണ്‍ ബാറ്ററി സാങ്കേതികവിദ്യയാണ് ട്രിയോ ശ്രേണിയുടെ കരുത്ത്.
MOST READ: ആവശ്യക്കാർ ഏറി; സോനെറ്റിനായി ഇനി രണ്ട് മാസത്തോളം കാത്തിരിക്കണം

വിഭാഗത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ വീല്‍ബേസ് അര്‍ത്ഥമാക്കുന്നത് ക്യാബിന് വിശാലമാണ്. 12.7 -ന്റെ ഗ്രേഡബ്ലിറ്റി ചരിവ് കയറുന്നത് എളുപ്പമാക്കുന്നു. 3 വര്‍ഷം / 80,000 കിലോമീറ്ററാണ് സ്റ്റാന്‍ഡേര്‍ഡ് വാറന്റി, 2 വര്‍ഷം / 1,00,000 കിലോമീറ്റര്‍ വരെ വിപുലീകരിച്ച വാറന്റിയും വാഹനത്തിനൊപ്പം നിര്‍മ്മാതാക്കള്‍ വാഗ്ദാനം ചെയ്യുന്നു.

ഒരു കിലോമീറ്റര്‍ ഓടാന്‍ വെറും 50 പൈസ മാത്രമേ ട്രിയോയ്ക്ക് ചെലവാകുകയുള്ളൂ എന്നാണ് കമ്പനിയുടെ അവകാശവാദം. സ്പേസ് ഫ്രെയിം ഷാസിയിലാണ് വാഹനത്തിന്റെ നിര്‍മാണം. നഗരസവാരിക്ക് ഇണങ്ങുന്ന വിധത്തില്‍ രൂപകല്പന ചെയ്തിട്ടുള്ള രാജ്യത്തെ ആദ്യ ലിഥിയം അയണ്‍ ത്രീ വീലറുകള്‍ എന്ന പ്രത്യേകതയും മഹീന്ദ്ര ട്രിയോയ്ക്കുണ്ട്.
MOST READ: നിസാൻ മാഗ്നൈറ്റ് ഒരുങ്ങുന്നു; കാണാം പുതിയ സ്പൈ ചിത്രങ്ങൾ

ട്രിയോയില്‍ 7.37kWh ലിഥിയം അയണ്‍ ബാറ്ററിയാണ് കരുത്ത് നല്‍കുന്നത്. ട്രിയോയില്‍ ഒറ്റ ചാര്‍ജില്‍ 170 കിലോമീറ്റര്‍ ദൂരം സഞ്ചരിക്കാം. മണിക്കൂറില്‍ 45 കിലോമീറ്ററാണ് ട്രിയോയുടെ പരമാവധി വേഗത. ട്രിയോ 2.0 എന്ന് പേരിട്ടിരിക്കുന്ന ഒരു പുതിയ പതിപ്പിനെ 2020 ഓട്ടോ എക്സ്പോയില്‍ കമ്പനി പ്രദര്‍ശിപ്പിച്ചിരുന്നു.

ട്രിയോയുടെ നവീകരിച്ച പതിപ്പാണ് ട്രിയോ 2.0. പഴയ പതിപ്പില്‍ നിന്നും കുറച്ച് മാറ്റങ്ങളും പുതിയ വാഹനത്തില്‍ കമ്പനി ഉള്‍പ്പെടുത്തിയിട്ടുണ്ട്. സുരക്ഷിത യാത്രയ്ക്കായി ഡോറുകളും, സുഖകരമായ യാത്രയ്ക്ക് പുതിയ സീറ്റുകളും വാഹനത്തിന്റെ സവിശേഷതയാണ്. പുതിയ വാഹനത്തിന്റെ ഏറ്റവും വലിയ സവിശേഷതകളില്‍ ഒന്നായി കമ്പനി വെളിപ്പെടുത്തിയത് മുകളില്‍ ഘടിപ്പിച്ചിരിക്കുന്ന സോളര്‍ പാനലുകളാണ്.
MOST READ: പ്രീമിയം ഗ്ലോസ്റ്റർ എസ്യുവി പുറത്തിറക്കി എംജി; വില 28.98 ലക്ഷം രൂപ

അതോടൊപ്പം പുതിയൊരു ചാര്‍ജറും കമ്പനി പുറത്തിറക്കി. ഈ ചാര്‍ജറുകള്‍ അധികം വൈകാതെ തന്നെ രാജ്യത്ത് ഉടനീളം സ്ഥാപിക്കുമെന്നും കമ്പനി അറിയിച്ചു. പ്രാരംഭ ഘട്ടത്തില്‍ തെരഞ്ഞെടുത്ത പ്രധാനപ്പെട്ട നഗരങ്ങളില്‍ 800 -ല്‍ അധികം ചാര്‍ജറുകള്‍ സ്ഥാപിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ഇതോടെ ഉപഭോക്താക്കള്‍ക്ക് അവരുടെ വാഹനം എളുപ്പത്തില്‍ ചാര്‍ജ് ചെയ്യാം.

പഴയ മോഡലില്‍ 130 കിലോമീറ്റര്‍ മൈലേജാണ് കമ്പനി അവകാശപ്പെടുന്നത്. എന്നാല്‍ പുതിയൊരു ബാറ്ററി പായ്ക്ക് കൂടി ട്രിയോ 2.0 പതിപ്പിനൊപ്പം കമ്പനി അവതരിപ്പിച്ചു.
MOST READ: ഉത്സവ സീസണ് ആഘോഷമാക്കാം; മാസ്ട്രോ എഡ്ജ് 125 സ്റ്റെല്‍ത്ത് എഡീഷനുമായി ഹീറോ

60-70 കിലോമീറ്റര്‍ അധിക മൈലേജ് ഈ പുതിയ ബാറ്ററി പായ്ക്ക് സമ്മാനിക്കുമെന്നാണ് മഹീന്ദ്ര അവകാശപ്പെടുന്നത്. ഭാവിയില്‍ പ്രതിമാസം 10,000 ഇലക്ട്രിക് ഓട്ടോറിക്ഷ ഇന്ത്യയില്‍ എത്തിക്കാനും ലക്ഷ്യമിടുന്നതായി മഹീന്ദ്ര ഇലക്ട്രിക് വാഹനവിഭാഗമായ മഹീന്ദ്ര ഇലക്ട്രിക് മൊബിലിറ്റി അറിയിച്ചു.