Just In
- 10 hrs ago
അന്താരാഷ്ട്ര ഡ്രൈവിംഗ് പെര്‍മിറ്റുകള്‍ പുതുക്കുന്നതിന് അവസരമൊരുക്കി ഇന്ത്യന്‍ എംബസി; വിശദ വിവരങ്ങള്‍
- 10 hrs ago
മീറ്റിയോര്‍ 350 ആവശ്യക്കാര്‍ ഏറെ; മാര്‍ച്ച് മാസത്തിലും കാത്തിരിപ്പ് ഉയര്‍ന്നു തന്നെ
- 12 hrs ago
പരിഷ്കരിച്ച 2021 കൺട്രിമാൻ ഇന്ത്യയിൽ അവതരിപ്പിച്ച് മിനി; വില 39.5 ലക്ഷം രൂപ
- 12 hrs ago
2021 ഹയാബൂസ ഏപ്രിലിൽ ഇന്ത്യയിലെത്തും; ഔദ്യോഗിക ബുക്കിംഗ് മാർച്ച് അവസാനത്തോടെ ആരംഭിക്കും
Don't Miss
- Lifestyle
ഇന്നത്തെ ദിവസം കഠിനാധ്വാനം ചെയ്യേണ്ട രാശിക്കാര്‍
- News
കോൺഗ്രസിൽ ചേരുന്നതിന് തൊട്ട് മുൻപ് രമേഷ് പിഷാരടി വിളിച്ചു, മുകേഷ് നൽകിയ മറുപടി ഇങ്ങനെ
- Movies
ഭാര്യയോട് പൊട്ടിത്തെറിച്ച് ഫിറോസ്, സജ്നയ്ക്കും ഫിറോസിനും വീട്ടിലേക്ക് പോകാമെന്ന് ബിഗ് ബോസും
- Finance
മാതൃകയായി കേരളം വീണ്ടും, കപ്പല്‍മാര്‍ഗ്ഗം നേന്ത്രപ്പഴം യൂറോപ്പിലേക്ക്, രാജ്യത്ത് തന്നെ ഇതാദ്യം
- Sports
IND vs ENG: സംസാരിക്കുന്നത് എങ്ങനെ ഉടക്കാവും? നിങ്ങള്‍ കാണുന്നതിന്റെ കുഴപ്പമെന്ന് സ്റ്റോക്സ്
- Travel
ഏപ്രില്‍ വരെ ഇനി നോക്കേണ്ട, സഞ്ചാരികള്‍ക്കിടയില്‍ ഹോട്ട് ആയി ഇന്ത്യയിലെ കൂള്‍ സിറ്റി!!
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
മഹീന്ദ്ര TUV300 പ്ലസ് പേറ്റന്റ് ചിത്രങ്ങള്‍ പുറത്ത്; കൂടുതല്‍ വിശദംശങ്ങള്‍ അറിയാം
2015 സെപ്റ്റംബര്‍ മാസത്തിലാണ് TUV300 -യെ മഹീന്ദ്ര ആഭ്യന്തര വിപണിയില്‍ അവതരിപ്പിക്കുന്നത്. തുടക്കത്തില്‍ ബ്രാന്‍ഡിന് മികച്ച വില്‍പ്പന സമ്മാനിച്ചെങ്കിലും ശ്രേണിയില്‍ എതിരാളികള്‍ ശക്തരായതോടെ വില്‍പ്പന കുറഞ്ഞു.

എന്നാല്‍ നവീകരിച്ച് പതിപ്പിനെ ഈ വര്‍ഷം അവസാനത്തോടെ വിണിയില്‍ അവതരിപ്പിച്ച് വിപണി തിരിച്ച് പിടിക്കാനുള്ള ശ്രമത്തിലാണ് നിര്‍മ്മാതാക്കള്‍. ഇതിനോടകം തന്നെ പരീക്ഷണയോട്ടം നടത്തുന്ന വാഹനത്തിന്റെ ചിത്രങ്ങള്‍ നിരവധി തവണ പുറത്തുവന്നു കഴിഞ്ഞു.

ഇപ്പോഴിതാ TUV300 പ്ലസ് പതിപ്പിന്റെ പേറ്റന്റ് ചിത്രങ്ങള്‍ പുറത്തുവന്നു. ഗാഡിവാഡിയാണ് ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. പരീക്ഷണയോട്ടത്തിനിടെ പുറത്തുവന്ന ചിത്രങ്ങളില്‍ കണുന്ന് അതേ മുന്‍ഭാഗം തന്നെയാണ് പുതിയ പതിപ്പിനും ലഭിക്കുകയെന്നാണ് പേറ്റന്റ് ചിത്രങ്ങള്‍ വെളിപ്പെടുത്തുന്നത്.
MOST READ: 2020 ഥാറിന്റെ ഔദ്യോഗിക ആക്സസറികൾ വെളിപ്പെടുത്തി ബ്രോഷർ പുറത്ത്

നേരായ സ്റ്റൈലിംഗ് ബിറ്റുകളും സിലൗട്ടും നിലവിലുള്ള മോഡലിന് സമാനമായി തുടരുമ്പോള്‍, ബാഹ്യ പുനരവലോകനങ്ങള്‍ ലൈനപ്പിലേക്ക് ഒരു പുതുക്കിയ വീക്ഷണം നല്കുന്നു. മഹീന്ദ്ര ബാഡ്ജ് ഉള്‍ക്കൊള്ളുന്ന പുതിയ ഫ്രണ്ട് ഗ്രില്‍, ഇരുവശത്തും മൂന്ന് ചെരിഞ്ഞ ലംബ സ്ലേറ്റുകള് വാഹനത്തിന്റെ സവിശേഷതയാണ്.

പുതുക്കിയ ബമ്പറില്‍ വിശാലമായ എയര്‍ ഇന്‍ലറ്റും, തിരശ്ചീനമായി സ്ഥാപിച്ചിരിക്കുന്ന ഫോഗ് ലാമ്പുകളും ഉണ്ട്. പിന്‍വശത്ത് പുനര്‍രൂപകല്‍പ്പന ചെയ്ത എല്‍ഇഡി ടെയില്‍ ലാമ്പുകള്‍, അപ്ഡേറ്റ് ചെയ്ത ബമ്പര്‍, മറ്റ് ചെറിയ വിഷ്വല്‍ മാറ്റങ്ങള്‍ എന്നിവ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
MOST READ: സ്റ്റീല്‍ വിലുകളില്‍ ഒരുങ്ങി നെക്സോണ്‍ ഇലക്ട്രിക്; പരിചയപ്പെടാം പ്രാരംഭ പതിപ്പിനെ

ക്യാബിന് അപ്ഡേറ്റുകളുടെ പങ്ക് ലഭിക്കുന്നതിനൊപ്പം കൂടുതല്‍ പ്രീമിയം മെറ്റീരിയലുകളുടെ ഉപയോഗവും പ്രതീക്ഷിക്കാം. ഉയര്‍ന്ന വകഭേദങ്ങളില്‍ ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ കണക്റ്റിവിറ്റി എന്നിവയുള്ള പുതിയ ടച്ച്സ്ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, മൗണ്ട് ചെയ്ത നിയന്ത്രണങ്ങളുള്ള മള്‍ട്ടി-ഫങ്ഷണല്‍ സ്റ്റിയറിംഗ് വീല്‍ എന്നിവയും ലഭിച്ചേക്കും.

വാഹനത്തിന്റെ അളവുകളില്‍ മാറ്റം സംഭവിച്ചേക്കില്ല. മുന്‍ഗാമിയുടേതിന് സമാനമായി തന്നെ തുടര്‍ന്നേക്കും. സ്കോര്‍പിയോയില്‍ കാണുന്നതുപോലെ ഒരു ലാഡര്‍ ഫ്രെയിമിലാകും നിര്‍മ്മാണം. അതേസമയം എഞ്ചിന് സംബന്ധിച്ച് സൂചനകള്‍ ഒന്നും തന്നെ ലഭ്യമല്ല.
MOST READ: 48 കിലോമീറ്റർ മൈലേജ്; ഹൈമോടിവ് ഇലക്ട്രിക്-പെട്രോൾ ക്വിഡിനെ പരിചയപ്പെടാം

നിലവില്‍ വിപണിയില്‍ ഉള്ള ബിഎസ് IV പതിപ്പുകള്‍ക്ക് കരുത്ത് നല്‍കുന്നത് 1.5 ലിറ്റര്‍ ത്രീ സിലിണ്ടര്‍ ടര്‍ബോചാര്‍ജ്ഡ് ഡീസല്‍ എഞ്ചിനാണ്. ഈ എഞ്ചിന് ബിഎസ് VI -ലേക്ക് നവീകരിച്ചേക്കുമെന്നാണ് സൂചന.

നിലവിലെ പതിപ്പില്‍ ഈ എഞ്ചിന് 3,750 rpm -ല്‍ 100 bhp കരുത്തും 1,600-2,800 rpm -ല്‍ 240 Nm torque ഉം ആണ് സൃഷ്ടിക്കുന്നത്. അഞ്ച് സ്പീഡ് മാനുവല്‍, അഞ്ച് സ്പീഡ് എഎംടിയാണ് ഗിയര്‍ബോക്സ്. 8.60 ലക്ഷം രൂപ മുതല്‍ 10.60 ലക്ഷം രൂപ വരെ വാഹനത്തിന് വില പ്രതീക്ഷിക്കാം.