വിപണിയിൽ നിന്നും പിൻവാങ്ങി മഹീന്ദ്ര TUV300 കോംപാക്‌ട് എസ്‌യുവിയും

TUV300 എസ്‌യുവിയെ തങ്ങളുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ നിന്ന് നീക്കം ചെയ്‌ത് മഹീന്ദ്ര. ബ്രാൻഡിന്റെ ആദ്യകാല കോംപാക്‌ട് എ്സ്‌യുവി മോഡലിനെ ആഭ്യന്തര വിപണിയിൽ നിന്നും പിൻവലിക്കുന്നതിന്റെ സൂചനയാകാം ഇതെന്നാണ് റിപ്പോർട്ടുകൾ.

വിപണിയിൽ നിന്നും പിൻവാങ്ങി മഹീന്ദ്ര TUV300 കോംപാക്‌ട് എസ്‌യുവിയും

അതായത് രാജ്യത്ത് അടുത്തിടെ നടപ്പിലാക്കിയ പുതിയ ബിഎസ്-VI മലിനീകരണ മാനദണ്ഡങ്ങൾക്ക് അനുസൃതമായി TUV300-നെ പരിഷ്ക്കരിക്കുന്നതിന്റെ സൂചനകളൊന്നും ഇതുവരെ മഹീന്ദ്ര നൽകിയിട്ടില്ല. 2015-ലാണ് ബോക്‌സി രൂപകൽപ്പയുള്ള കോംപാക്‌ട് എസ്‌യുവിയെ ബ്രാൻഡ് ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കുന്നത്.

വിപണിയിൽ നിന്നും പിൻവാങ്ങി മഹീന്ദ്ര TUV300 കോംപാക്‌ട് എസ്‌യുവിയും

പിന്നീട് 2019-ൽ മഹീന്ദ്ര TUV300-ന് വീണ്ടും ഒരു നവീകരണം കമ്പനി നൽകിയതും ശ്രദ്ധേയമായി. അതിൽ നിരവധി പുതിയ കോസ്മെറ്റിക് പരിഷ്ക്കരണങ്ങളും ഫീച്ചറുകളുമാണ് മഹീന്ദ്ര വാഗ്‌ദാനം ചെയ്തത്. പുതിയ മലിനീകരണ ചട്ടം രാജ്യത്ത് നടപ്പാക്കിയതോടെ മഹീന്ദ്രയുടെ നിരയിൽ നിന്ന് നുവോസ്പോർട്ട് എസ്‌യുവി പിൻവാങ്ങിയിരുന്നത്.

MOST READ: സിട്രണിന്റെ അണിയറയിൽ ഇന്ത്യയ്ക്കായി ഒരുങ്ങുന്നത് നാല് മോഡലുകൾ

വിപണിയിൽ നിന്നും പിൻവാങ്ങി മഹീന്ദ്ര TUV300 കോംപാക്‌ട് എസ്‌യുവിയും

TUV300, TUV300 പ്ലസ് എന്നിവയാകാം ഇനി ബ്രാൻഡിന്റെ ശ്രേണിയിൽ നിന്ന് നിരത്തൊഴിയാൻ പോകുന്നത്. നിലവിൽ കോംപാക്‌ട് എസ്‌യുവി വിഭാഗത്തിൽ മഹീന്ദ്രയ്ക്ക് ശക്തനായ XUV300 എന്ന സാന്നിധ്യമുണ്ട് ഇപ്പോൾ. വിൽപ്പനയിലും മോഡലിന് മികച്ച പ്രകടനം കാഴ്ച്ചവെക്കാൻ സാധിക്കുന്നുണ്ട് എന്നതും ശ്രദ്ധേയമാണ്.

വിപണിയിൽ നിന്നും പിൻവാങ്ങി മഹീന്ദ്ര TUV300 കോംപാക്‌ട് എസ്‌യുവിയും

2020 മെയ് മാസത്തിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട കോംപാക്‌ട് എസ്‌യുവിയായി മഹീന്ദ്ര XUV300 മാറിയതും പ്രശംസനീയമാണ്. കഴിഞ്ഞ മാസം ഹ്യുണ്ടായി വെന്യു, മാരുതി സുസുക്കി വിറ്റാര ബ്രെസ എന്നിവയെ മറികടന്ന് ശ്രേണിയിൽ ഏറ്റവും കൂടുതൽ വിൽപ്പനയാണ് രേഖപ്പെടുത്തിയത്.

MOST READ: പുതുതലമുറ ഥാറിന് കരുത്തായി ഡീസല്‍ ഓട്ടോമാറ്റിക്; സ്‌പൈ ചിത്രങ്ങള്‍ പുറത്ത്

വിപണിയിൽ നിന്നും പിൻവാങ്ങി മഹീന്ദ്ര TUV300 കോംപാക്‌ട് എസ്‌യുവിയും

മഹീന്ദ്ര TUV300 എസ്‌യുവിയിലേക്ക് നോക്കുമ്പോൾ 1.5 ലിറ്റർ ഡീസൽ എഞ്ചിനാണ് വാഹനത്തിന് കരുത്തേകിയിരുന്നത്. 3,750 rpm-ൽ 100 bhp കരുത്തും 1,600 rpm-ൽ 240 Nm torque ഉം ഉത്പാദിപ്പിക്കാൻ ഈ യൂണിറ്റ് പ്രാപ്തമാണ്. അഞ്ച് സ്പീഡ് മാനുവൽ അല്ലെങ്കിൽ ഓട്ടോമാറ്റിക് ഗിയർബോക്സുമായാണ് എഞ്ചിൻ ജോടിയാക്കിയിരുന്നത്.

വിപണിയിൽ നിന്നും പിൻവാങ്ങി മഹീന്ദ്ര TUV300 കോംപാക്‌ട് എസ്‌യുവിയും

പിന്‍ പാര്‍ക്കിങ് ക്യാമറ, ജിപിഎസ് നാവിഗേഷനുള്ള 7.0 ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് യൂണിറ്റ്, സ്റ്റാറ്റിക് ബെന്‍ഡിങ് ഹെഡ്‌ലാമ്പുകള്‍, മൈക്രോ ഹൈബ്രിഡ് ടെക്‌നോളജി എന്നിവയെല്ലാം TUV300 എസ്‌യുവിയുടെ പ്രത്യേകതകളായിരുന്നു.

MOST READ: ജീപ്പ് ചെറോക്കി എസ്‌യുവിയെ തിരിച്ചുവിളിച്ച് ഫിയറ്റ്

വിപണിയിൽ നിന്നും പിൻവാങ്ങി മഹീന്ദ്ര TUV300 കോംപാക്‌ട് എസ്‌യുവിയും

അതോടൊപ്പം സുരക്ഷാ ക്രമീകരണങ്ങളിൽ ആന്റി - ലോക്ക് ബ്രേക്കിങ് സംവിധാനംന, ഇരട്ട എയര്‍ബാഗുകള്‍, സീറ്റ് ബെല്‍റ്റ് റിമൈന്‍ഡര്‍, വേഗ മുന്നറിയിപ്പ് സംവിധാനം തുടങ്ങിയ ക്രമീകരണങ്ങളും ഈ ബോക്സി എസ്‌യുവിയിൽ മഹീന്ദ്ര വാഗ്‌ദാനം ചെയ്തു.

വിപണിയിൽ നിന്നും പിൻവാങ്ങി മഹീന്ദ്ര TUV300 കോംപാക്‌ട് എസ്‌യുവിയും

മഹീന്ദ്രയുടെ സ്കോർപിയോ എസ്‌യുവിയുടെ അതേ ലാഡര്‍ ഫ്രെയിം പ്ലാറ്റ്ഫോമിലാണ് TUV300-ന്റെ നിർമാണവും പൂർത്തിയാക്കിയിരിക്കുന്നത്. നിലവില്‍ വിപണിയില്‍ ഉള്ള മോഡലിന് 8.54 ലക്ഷം രൂപ മുതല്‍ 10.55 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം വില.

Most Read Articles

Malayalam
കൂടുതല്‍... #മഹീന്ദ്ര #mahindra
English summary
Mahindra TUV300 Removed From Official Website. Read in Malayalam
Story first published: Saturday, June 20, 2020, 19:15 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X