മഹീന്ദ്ര ട്രാക്‌ടറുകൾക്കും ജനുവരി മുതൽ വില പരിഷ്ക്കരണം

വാണിജ്യ വാഹനങ്ങൾക്കും പാസഞ്ചർ കാറുകളുടെയും വില വർധിപ്പിക്കാൻ ഒരുങ്ങുന്നുവെന്ന് മഹീന്ദ്ര കഴിഞ്ഞ ആഴ്ച പ്രഖ്യാപിച്ചു. ഇപ്പോൾ 2021 ജനുവരി ഒന്നു മുതൽ ട്രാക്ടറുകളുടെ വിലയും വർധിപ്പിക്കുമെന്ന് അറിയിച്ചിരിക്കുകയാണ് കമ്പനി.

മഹീന്ദ്ര ട്രാക്‌ടറുകൾക്കും ജനുവരി മുതൽ വില പരിഷ്ക്കരണം

ഇൻപുട്ട് ചെലവ് വർധിക്കുന്നതിന്റെ ആഘാതം ഭാഗികമായി പരിഹരിക്കുന്നതിനായാണ് വില വർധനവിന് കാരണമാകുന്നത്. വിവിധ മോഡലുകളിലുടനീളമുള്ള വില പരിഷ്ക്കരണത്തിന്റെ വിശദാംശങ്ങൾ യഥാസമയം അറിയിക്കുമെന്ന് മഹീന്ദ്ര ആൻഡ് മഹീന്ദ്ര അറിയിച്ചു.

മഹീന്ദ്ര ട്രാക്‌ടറുകൾക്കും ജനുവരി മുതൽ വില പരിഷ്ക്കരണം

ട്രാക്ടർ വിൽപ്പനയിൽ ശക്തമായ വളർച്ചയാണ് കമ്പനി ഈ വർഷം സാക്ഷ്യംവഹിച്ചത്. വാസ്തവത്തിൽ, 2020 നവംബറിൽ ട്രാക്‌ടറുകളുടെ മൈത്തം 31,619 യൂണിറ്റുകളാണ് മഹീന്ദ്ര വിറ്റഴിച്ചത്.

MOST READ: ഇനി ഹോണ്ട കാറുകൾക്കും ചെലവേറും; വില വർധനവ് ജനുവരി മുതൽ പ്രാബല്യത്തിൽ

മഹീന്ദ്ര ട്രാക്‌ടറുകൾക്കും ജനുവരി മുതൽ വില പരിഷ്ക്കരണം

2019 നവംബറിൽ വിറ്റ 20,414 യൂണിറ്റുകളുമായി താരതമ്യപ്പെടുത്തുമ്പോൾ ആഭ്യന്തര വിപണിയിൽ 55 ശതമാനം വർധനയാണ് ബ്രാൻഡ് കൈയ്യെത്തിപ്പിടിച്ചത്. വരും വർഷം ട്രാക്ടർ മേഖലക്കായി വലിയ പദ്ധതികളാണ് മഹീന്ദ്ര ഒരുക്കുന്നത്.

മഹീന്ദ്ര ട്രാക്‌ടറുകൾക്കും ജനുവരി മുതൽ വില പരിഷ്ക്കരണം

തെലങ്കാനയിലെ സഹീറാബാദിലെ കമ്പനിയുടെ നിർമാണ കേന്ദ്രത്തിൽ തങ്ങളുടെ പുതിയ K2 സീരീസ് ട്രാക്ടറുകൾ നിർമിക്കാനുള്ള പദ്ധതിയാണ് അതിൽ കൂടുതൽ ശ്രദ്ധേയം.

MOST READ: ടാറ്റ ഗ്രാവിറ്റാസിന്റെ പുതിയ ചിത്രം പുറത്ത്; ഏപ്രിലിൽ വിപണിയിൽ എത്തിയേക്കും

മഹീന്ദ്ര ട്രാക്‌ടറുകൾക്കും ജനുവരി മുതൽ വില പരിഷ്ക്കരണം

പുതിയ K2 സീരീസ് ട്രാക്ടറുകൾക്കായി കമ്പനി സഹീറാബാദ് പ്ലാന്റിൽ 100 കോടി രൂപയുടെ അധിക നിക്ഷേപം നടത്തും. 2024-ഓടെ ട്രാക്ടർ പ്ലാന്റിൽ തൊഴിൽ അവസരങ്ങളും ഇരട്ടിയാക്കാനാണ് മഹീന്ദ്രയുടെ പദ്ധതി.

മഹീന്ദ്ര ട്രാക്‌ടറുകൾക്കും ജനുവരി മുതൽ വില പരിഷ്ക്കരണം

2021 ജനുവരി ഒന്നു മുതൽ ഡെലിവറി എടുക്കുന്ന എല്ലാ ഉപഭോക്താക്കളും വർധിച്ച വില നൽകേണ്ടിവരുമെന്നാണ് സൂചന. പുതുവർഷത്തിൽ വില ഉയരാൻ ഒരുങ്ങുമ്പോൾ 2020 ഡിസംബറിൽ മോഡലുകൾക്ക് 3.06 ലക്ഷം രൂപ വരെ ഡിസ്‌കൗണ്ടാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്.

MOST READ: തൂവെള്ളയിൽ അണിഞ്ഞൊരുങ്ങി കസ്റ്റമൈസ്ഡ് മഹീന്ദ്ര ഥാർ; വീഡിയോ

മഹീന്ദ്ര ട്രാക്‌ടറുകൾക്കും ജനുവരി മുതൽ വില പരിഷ്ക്കരണം

XUV500, സ്കോർപിയോ എന്നിവയുടെ പുതുതലമുറ മോഡലുകൾ വരുന്നതിനാൽ മഹീന്ദ്രയ്ക്ക് 2021 തികച്ചും പ്രത്യേകത നിറഞ്ഞൊരു വർഷമായിരിക്കും. കൂടാതെ സബ്-4 മീറ്റർ കോംപാക്‌ട് എസ്‌യുവി നിരയിലെ സാന്നിധ്യമായ XUV300-യുടെ ഫെയ്‌സ്‌ലിഫ്റ്റ് മോഡലും ഒരുങ്ങുന്നുണ്ടെന്നാണ് സൂചന.

മഹീന്ദ്ര ട്രാക്‌ടറുകൾക്കും ജനുവരി മുതൽ വില പരിഷ്ക്കരണം

അതോടൊപ്പം XUV300-യുടെ ഇലക്‌ട്രിക് മോഡലും അതേ വർഷം രണ്ടാം പകുതിയിൽ എത്തുമെന്നും പ്രതീക്ഷിക്കുന്നു. എന്നാൽ ഇവി യൂറോപ്യൻ വിപണിയിലും അവതരിപ്പിക്കുമെന്ന് കമ്പനി വൃത്തങ്ങൾ സൂചിപ്പിക്കുന്നുണ്ട്.

MOST READ: ഇലക്ട്രിക് മോട്ടോറിൽ മാത്രം 57 കിലോമീറ്റർ ശ്രേണിയുമായി 2021 കിയ സോറന്റോ പ്ലഗ്-ഇൻ ഹൈബ്രിഡ്

മഹീന്ദ്ര ട്രാക്‌ടറുകൾക്കും ജനുവരി മുതൽ വില പരിഷ്ക്കരണം

എന്തായാലും യൂറോപ്പില്‍ എത്തുന്ന ആദ്യ ഇന്ത്യന്‍ നിര്‍മിത ഇലക്ട്രിക് എസ്‌യുവിയാകും മഹീന്ദ്ര eXUV300. പുതിയ റിപ്പോര്‍ട്ട് അനുസരിച്ച് മഹീന്ദ്ര XUV300 ഇലക്ട്രിക് എസ്‌യുവി പൂര്‍ണ ചാര്‍ജില്‍ 300 കിലോമീറ്റര്‍ പരിധി വരെയാണ് വാഗ്ദാനം ചെയ്യുന്നതെന്ന് വ്യക്തമാക്കുന്നു.

മഹീന്ദ്ര ട്രാക്‌ടറുകൾക്കും ജനുവരി മുതൽ വില പരിഷ്ക്കരണം

പുറത്തിറങ്ങിയ ഒരു വര്‍ഷത്തിനുള്ളില്‍ ലിഥിയം സെല്ലും മഹീന്ദ്ര eXUV300-യുടെ എല്ലാ ഘടകങ്ങളും ഇന്ത്യയില്‍ ഉത്പാദിപ്പിക്കാനാണ് ബ്രാൻഡിന്റെ പദ്ധതി. ഏകദേശം 12 ലക്ഷം രൂപ മുതല്‍ 13 ലക്ഷം രൂപ വരെയാണ് ഇലക്‌ട്രിക് എസ്‌യുവിയുടെ എക്സ്ഷോറൂം വില കണക്കാക്കുന്നത്.

Most Read Articles

Malayalam
കൂടുതല്‍... #മഹീന്ദ്ര #mahindra
English summary
Mahindra Will Also Increase The Prices Of Its Tractors From January 2021. Read in Malayalam
Story first published: Monday, December 21, 2020, 13:10 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X