പുതിയ മുഖം; ലോഗോ മാറ്റാനൊരുങ്ങി മഹീന്ദ്ര, ആദ്യം എത്തുക XUV500 എസ്‌യുവിയിൽ

മഹീന്ദ്ര ആൻഡ് മഹീന്ദ്ര അടുത്ത വർഷം ആദ്യം പുതിയ ബ്രാൻഡ് ലോഗോയിലേക്ക് ചേക്കേറുകയാണ്. പുതിയ റിപ്പോർട്ടുകൾ അനുസരിച്ച് 2021 മോഡൽ XUV500 എസ്‌യുവിയിലായിരിക്കും മാറുന്ന ലോഗോ ആദ്യമായി ഇടംപിടിക്കുക.

പുതിയ മുഖം; ലോഗോ മാറ്റാനൊരുങ്ങി മഹീന്ദ്ര, ആദ്യം എത്തുക XUV500 എസ്‌യുവിയിൽ

നിലവിൽ പുതിയ ബാഡ്ജ് എങ്ങനെയായിരിക്കുമെന്ന ഒരു സൂചനയും കമ്പനി നൽകിയിട്ടില്ല. നിലവിലുള്ള ഓവൽ ആകൃതി ലോഗോയിൽ നിന്ന് പുറത്തുകടക്കുകയായിരിക്കും ഇന്ത്യൻ വാഹന നിർമാതാക്കളുടെ പദ്ധതി. നിലവിലെ സിഗ്നേച്ചർ ബാഡ്ജ് 2002 ൽ മഹീന്ദ്ര സ്കോർപിയോ എസ്‌യുവിയിലാണ് ആദ്യമായി പ്രദർശിപ്പിച്ചത്.

പുതിയ മുഖം; ലോഗോ മാറ്റാനൊരുങ്ങി മഹീന്ദ്ര, ആദ്യം എത്തുക XUV500 എസ്‌യുവിയിൽ

ബ്രാൻഡിന്റെ പുതിയ ലോഗോയ്‌ക്ക് പുറമെ പുതിയ തലമുറ XUV500-യിൽ മഹീന്ദ്രയുടെ ഏറ്റവും ശക്തമായ പെട്രോൾ എഞ്ചിന്റെ അരങ്ങേറ്റവും സാധ്യമാകും. അതായത് എസ്‌യുവിക്ക് പുതിയ 2.0 ലിറ്റർ ടർബോ എംസ്റ്റാലിയൻ ഗ്യാസോലിൻ മോട്ടോർ ലഭിക്കുമെന്ന് സാരം.

MOST READ: ഇന്ത്യൻ വാഹന വിപണിയിലെ സുപ്രധാന മാറ്റം; ബിഎസ്-VI ചട്ടങ്ങളിലേക്കുള്ള പരിവർത്തനം ഇങ്ങനെ

പുതിയ മുഖം; ലോഗോ മാറ്റാനൊരുങ്ങി മഹീന്ദ്ര, ആദ്യം എത്തുക XUV500 എസ്‌യുവിയിൽ

ഈ യൂണിറ്റ് പരമാവധി 190 bhp കരുത്തും 380 Nm torque ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതായിരിക്കും. നിലവിലുള്ള 2.2 ലിറ്റർ ടർബോ ഡീസൽ എഞ്ചിനും അല്പം ഉയർന്ന പവർ വാഗ്ദാനം ചെയ്യുന്നതിനായി കമ്പനി പരിഷ്ക്കരിക്കും എന്നതും ശ്രദ്ധേയമാണ്.

പുതിയ മുഖം; ലോഗോ മാറ്റാനൊരുങ്ങി മഹീന്ദ്ര, ആദ്യം എത്തുക XUV500 എസ്‌യുവിയിൽ

രണ്ട് ഗിയർബോക്സുകൾ ഓഫറിൽ ഉണ്ടാകും. ഐസിനിൽ നിന്നുള്ള 6 സ്പീഡ് മാനുവൽ, 6 സ്പീഡ് ഓട്ടോമാറ്റിക് എന്നിവയാകും അവ. 2021 മഹീന്ദ്ര XUV500 രൂപകൽപ്പനയിലും സവിശേഷതകളിലും സമഗ്രമായ മാറ്റങ്ങൾക്ക് സാക്ഷ്യം വഹിക്കും.

MOST READ: മോഡലുകൾക്ക് 60,000 രൂപ വരെ കിഴിവ് പ്രഖ്യാപിച്ച് ടൊയോട്ട

പുതിയ മുഖം; ലോഗോ മാറ്റാനൊരുങ്ങി മഹീന്ദ്ര, ആദ്യം എത്തുക XUV500 എസ്‌യുവിയിൽ

എസ്‌യുവിയിൽ ഡ്യുവൽ-ടോൺ ഇന്റീരിയർ ഉൾപ്പെടുമെന്ന് സ്‌പൈ ചിത്രങ്ങൾ ഇതിനോടകം തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. മെർസിഡീസ് ബെൻസിൽ പ്രചോദനം ഉൾക്കൊണ്ട സിംഗിൾ പീസ് വൈഡ് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് യൂണിറ്റായും ഇൻസ്ട്രുമെന്റ് പാനലായും പ്രവർത്തിക്കും.

MOST READ: XUV500 അടിസ്ഥാനമാക്കി പുതിയ എസ്‌യുവിയുമായി ഫോര്‍ഡ്; എതിരാളി ഹാരിയര്‍

പുതിയ മുഖം; ലോഗോ മാറ്റാനൊരുങ്ങി മഹീന്ദ്ര, ആദ്യം എത്തുക XUV500 എസ്‌യുവിയിൽ

ലെവൽ 1 ഓട്ടോണമസ് സാങ്കേതികവിദ്യ നൽകുന്ന അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റം (ADAS) വാഗ്ദാനം ചെയ്യുന്ന മഹീന്ദ്രയുടെ ആദ്യ മോഡലായിരിക്കും പുതിയ XUV500 എന്നതും ശ്രദ്ധേയമാകും.

പുതിയ മുഖം; ലോഗോ മാറ്റാനൊരുങ്ങി മഹീന്ദ്ര, ആദ്യം എത്തുക XUV500 എസ്‌യുവിയിൽ

അതോടൊപ്പം അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ, ഓട്ടോണമസ് എമർജൻസി ബ്രേക്കിംഗ്, ലെയ്ൻ-കീപ്പ് അസിസ്റ്റ്, ബ്ലൈൻഡ്സ്പോട്ട് ഡിറ്റക്ഷൻ എന്നിവ പോലുള്ള സവിശേഷതകളും എസ്‌യുവയിൽ ഉൾപ്പെടും. XUV500 ന് ശേഷം മഹീന്ദ്ര സ്കോർപിയോയുടെ പുതുതലമുറ മോഡലിനെയും കൊണ്ടുവരും.

പുതിയ മുഖം; ലോഗോ മാറ്റാനൊരുങ്ങി മഹീന്ദ്ര, ആദ്യം എത്തുക XUV500 എസ്‌യുവിയിൽ

അതിന്റെ ബാഹ്യ, ഇന്റീരിയർ, എഞ്ചിൻ സംവിധാനം എന്നിവയിൽ കാര്യമായ മാറ്റങ്ങളാകും കമ്പനി കൊണ്ടുവരിക. 2021 ൽ പുതിയ വാഹനങ്ങളുടെ നിരയും കമ്പനി ആസൂത്രണം ചെയ്തിട്ടുണ്ട്. അതിൽ eKUV100, TUV300, TUV300 പ്ലസ് ഫെയ്‌സ്‌ലിഫ്റ്റ്, eXUV300, XUV300 സ്‌പോർട്‌സ് എന്നിവ ഉൾപ്പെടുന്നു.

Most Read Articles

Malayalam
കൂടുതല്‍... #മഹീന്ദ്ര #mahindra
English summary
Mahindra Will Debut It's New Brand Logo Early Next Year. Read in Malayalam
Story first published: Tuesday, December 8, 2020, 18:11 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X