കൊവിഡ്-19; ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് പുതിയ ഫേസ് ഷീല്‍ഡുമായി മഹീന്ദ്ര

കൊറോണ വൈറസിനെതിരായ പോരാട്ടത്തിലാണ് രാജ്യം മുഴുവനും. വിവിധ സഹായങ്ങളുമായി നിരവധി ആളുകളാണ് രംഗത്തെത്തുന്നത്. വിവിധ സഹായ ഹസ്തവുമായി മഹീന്ദ്ര നേരത്തെ തന്നെ രംഗത്തെത്തിയിരുന്നു.

കൊവിഡ്-19; ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് പുതിയ ഫേസ് ഷീല്‍ഡുമായി മഹീന്ദ്ര

ഇതിന് പിന്നാലെയാണ് ഇപ്പോള്‍ വീണ്ടും ആരോഗ്യ പ്രവര്‍ത്തകര്‍ക്കായി പുതിയ ഫേസ് ഷീല്‍ഡുമായി മഹീന്ദ്ര രംഗത്തെത്തുന്നത്. പുത്തന്‍ ഫേസ് ഷീല്‍ഡിന്റെ ചിത്രവും, ഇതുസംബന്ധിച്ച വാര്‍ത്തയും കമ്പനി മാനേജിങ് ഡയറക്ടര്‍ പവന്‍ ഗോയങ്ക് തന്നെ ട്വിറ്ററില്‍ പങ്കുവെയ്ക്കുകയും ചെയ്തിട്ടുണ്ട്.

കൊവിഡ്-19; ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് പുതിയ ഫേസ് ഷീല്‍ഡുമായി മഹീന്ദ്ര

വാഹന നിര്‍മ്മാതാക്കളായ ഫോര്‍ഡ് മോട്ടോര്‍ കമ്പനിയില്‍ നിന്നാണു മഹീന്ദ്ര ഈ മുഖാവരണത്തിന്റെ രൂപകല്‍പ്പന സ്വന്തമാക്കിയതെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചിട്ടുണ്ട്. തിങ്കളാഴ്ച തന്നെ ഇത്തരത്തിലുള്ള 500 ഫേസ് ഷീല്‍ഡ് നിര്‍മിക്കാനാവുമെന്നാണു കമ്പനിയുടെ പ്രതീക്ഷ.

കൊവിഡ്-19; ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് പുതിയ ഫേസ് ഷീല്‍ഡുമായി മഹീന്ദ്ര

ഘട്ടം ഘട്ടമായി ഇവയുടെ ഉല്‍പ്പാദനം ഗണ്യമായി ഉയര്‍ത്താനാകും. മുംബൈയ്ക്കടുത്ത് കാന്‍ഡിവ്‌ലിയില്‍ മഹീന്ദ്രയ്ക്കായി യന്ത്രഘടകങ്ങള്‍ സപ്ലൈ ചെയ്യുന്ന കമ്പനിയാവും ഈ മുഖാവരണം നിര്‍മിക്കുക. കൊറോണ വൈറസിനെതിരെ പേരാടാന്‍ വെന്റിലേറ്റര്‍ വികസിപ്പിക്കാനുള്ള നടപടികളും മഹീന്ദ്ര നേരത്തെ ആരംഭിച്ചിരുന്നു.

കൊവിഡ്-19; ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് പുതിയ ഫേസ് ഷീല്‍ഡുമായി മഹീന്ദ്ര

ലോക്ക്ഡൗണിന്റെ ഭാഗമായി പ്രവര്‍ത്തനം നിര്‍ത്തിവെച്ചിരിക്കുന്ന വാഹന നിര്‍മാണ ശാലകളില്‍ വെന്റിലേറ്ററുകള്‍ നിര്‍മിക്കാന്‍ ഒരുക്കമാണെന്നാണ് ആനന്ദ് മഹീന്ദ്ര ട്വിറ്ററില്‍ കുറിക്കുകയും 48 മണിക്കൂറിനുള്ളില്‍ ഇതിന്റെ മതൃക കമ്പനി പുറത്തുവിടുകയും ചെയ്തിരുന്നു.

കൊവിഡ്-19; ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് പുതിയ ഫേസ് ഷീല്‍ഡുമായി മഹീന്ദ്ര

രോഗികള്‍ക്ക് അടിസ്ഥാന ചികിത്സാ സൗകര്യങ്ങള്‍ ഒരുക്കുന്നതിനായി മഹീന്ദ്ര ഹോളിഡേ റിസോര്‍ട്ടുകള്‍ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റാമെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. ഈ അടിയന്തിര സാഹചര്യത്തില്‍ തന്റെ കമ്പനിയിലെ പ്രൊജക്ട് ടീം സര്‍ക്കാരിനെയും സൈന്യത്തേയും സഹായിക്കാന്‍ സന്നദ്ധമാണെന്നും അദ്ദേഹം ഉറപ്പു നല്‍കി.

കൊവിഡ്-19; ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് പുതിയ ഫേസ് ഷീല്‍ഡുമായി മഹീന്ദ്ര

മഹീന്ദ്രയുടെ മഹാരാഷ്ട്രയിലെ കന്‍ഡിവാലി, ഇഗാത്പുരി എന്നീ പ്ലാന്റുകളിലെ ജീവനക്കാര്‍ 48 മണിക്കൂര്‍ നീണ്ട പരീക്ഷണങ്ങള്‍ക്കൊടുവിലാണ് വെന്റിലേറ്ററിന്റെ മാതൃക തയാറാക്കിയിരിക്കുന്നത്.

Most Read: തൊണ്ണൂറുകൾ അടക്കിവാണ ഇന്ത്യയിലെ ഐതിഹാസിക കാറുകൾ

കൊവിഡ്-19; ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് പുതിയ ഫേസ് ഷീല്‍ഡുമായി മഹീന്ദ്ര

സര്‍വ്വീസ് സെന്ററുകളും ഡീലര്‍ഷിപ്പുകളും അടച്ചിട്ടിരിക്കുകയാണെങ്കിലും ഉപഭോക്താക്കള്‍ 24 മണിക്കൂര്‍ സേവനവും കമ്പനി ഉറപ്പുനല്‍കുന്നുണ്ട്. ഇതിനായി മഹീന്ദ്രയുടെ വിത്ത് യു ഹമേശാ എന്ന ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമിലൂടെ ഉപയോക്താക്കള്‍ക്ക് കമ്പനിയുടെ സേവനം ഉറപ്പാക്കും.

Most Read: കൊറോണ കാലത്ത് കാറുകളിൽ അണുവിമുക്തമാക്കേണ്ട പ്രധാന ഭാഗങ്ങൾ

കൊവിഡ്-19; ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് പുതിയ ഫേസ് ഷീല്‍ഡുമായി മഹീന്ദ്ര

വാഹനത്തെ സംബന്ധിച്ചുള്ള ആശങ്കകളും മറ്റും ഇതുവഴി പങ്കുവയ്ക്കാമെന്നും കമ്പനി അറിയിച്ചു. ഇതിനുപുറമെ, മഹീന്ദ്രയുടെ ട്വിറ്റര്‍, ഫെയ്‌സ്ബുക്ക്, ഇമെയിലിലൂടെയും ഉപയോക്താക്കള്‍ക്ക് മഹീന്ദ്രയിലെ ജീവനക്കാരുമായി ആശയ വിനിമയത്തിനുള്ള അവസരം കമ്പനി ഒരുക്കിയിട്ടുണ്ട്.

Most Read: കൊവിഡ്-19; വാഹനങ്ങളുടെ ഫ്രീ സര്‍വീസും വാറണ്ടിയും നീട്ടി നല്‍കി ടാറ്റ

കൊവിഡ്-19; ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് പുതിയ ഫേസ് ഷീല്‍ഡുമായി മഹീന്ദ്ര

നേരത്തെ ടാറ്റയും ഇത്തരം പ്രഖ്യാപനവുമായി രംഗത്തെത്തിയിരുന്നു. ഉപഭോക്തക്കള്‍ക്ക് തങ്ങളുടെ വാഹനങ്ങളുടെ വാറണ്ടിയും സൗജന്യ സര്‍വീസും ജൂലൈ 31 വരെ നീട്ടിയിട്ടിയതായിട്ടാണ് കമ്പനി അറിയിച്ചത്.

Most Read Articles

Malayalam
കൂടുതല്‍... #മഹീന്ദ്ര #mahindra
English summary
Mahindra To Manufacture Face Shield From March 30. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X