ബിഎസ്-VI മഹീന്ദ്ര XUV300 ഡീസൽ വിപണിയിൽ എത്തി

ബിഎസ്-VI മലിനീകരണ മാനദണ്ഡങ്ങൾ പാലിക്കുന്നതിനായി മഹീന്ദ്ര ഒടുവിൽ തങ്ങളുടെ XUV300 ഡീസൽ പതിപ്പുകൾ പരിഷ്ക്കരിച്ച് വിപണിയിൽ എത്തിച്ചു. ഏറ്റവും ശ്രദ്ധേയമായ കാര്യം വാഹനത്തിന്റെ വില തന്നെയാണ്.

ബിഎസ്-VI മഹീന്ദ്ര XUV300 ഡീസൽ വിപണിയിൽ എത്തി

അതിശയകരമെന്നു പറയട്ടെ, മഹീന്ദ്ര XUV300-യുടെ വിലയിൽ വർധനവുണ്ടായിട്ടില്ല. എൻട്രി ലെവൽ ഡീസൽ പതിപ്പിന് ഇപ്പോഴും 8.69 ലക്ഷം രൂപയാണ് പ്രാരംഭ വില. ഉയർന്ന മോഡലായ ഓട്ടോമാറ്റിക് വകഭേദത്തിന് 12.69 ലക്ഷം രൂപയാണ് എക്സ്ഷോറൂം വില.

ബിഎസ്-VI മഹീന്ദ്ര XUV300 ഡീസൽ വിപണിയിൽ എത്തി

എന്നിരുന്നാലും, വേരിയന്റുകളിൽ അല്പം മാറ്റം വരുത്തിയിട്ടിട്ടുണ്ട് എന്നത് ശ്രദ്ധേയമാണ്. മുമ്പ് ലഭ്യമായ W8 AMT പതിപ്പിനെ ഇപ്പോൾ ശ്രേണിയിൽ നിന്നും ഒഴിവാക്കിയത് ശ്രദ്ധേയമായി. കൂടാതെ ഓട്ടോമാറ്റിക് ഗിയർബോക്സ് ഇപ്പോൾ W6, W8 (O) വകഭേദങ്ങളിൽ ഒരു ഓപ്ഷനായി മാത്രമേ ലഭ്യമാകൂ.

ബിഎസ്-VI മഹീന്ദ്ര XUV300 ഡീസൽ വിപണിയിൽ എത്തി

സാങ്യോങ് ടിവോളിയുടെ പ്ലാറ്റ്‌ഫോമില്‍ ഒരുങ്ങുന്ന XUV300 രൂപത്തിലും ടിവോളിയുമായി ഏറെ സാമ്യം പുലര്‍ത്തുന്നുണ്ട്. മഹീന്ദ്ര ഉടമസ്ഥതയിലുള്ള ഡിസൈന്‍ കമ്പനിയായ പിന്‍ഫരീനയുടെയും സാങ്യോങിന്റെയും സഹായത്തോടെയാണ് XUV300-യുടെ ഡിസൈന്‍ പൂർത്തിയാക്കിയിരിക്കുന്നത്. വെര്‍ട്ടിക്കല്‍ ഡിസൈനില്‍ ക്രോം അവരണത്തോടുകൂടിയ വീതിയേറിയ ഗ്രില്‍, L- ഡിസൈനിലുള്ള എല്‍ഇഡി ഹെഡ്‌ലാമ്പ്, ഡേടൈം റണ്ണിംഗ് ലാമ്പ്, വലിയ ബമ്പര്‍, വീതിയേറിയ എയര്‍ ഡാം എന്നിവ വാഹനത്തിന്റെ മുന്‍ഭാഗത്തെ ആകർഷകമാക്കുന്നു.

ബിഎസ്-VI മഹീന്ദ്ര XUV300 ഡീസൽ വിപണിയിൽ എത്തി

മെക്കാനിക്കല്‍ സവിശേഷതകളിലും മഹീന്ദ്ര മാറ്റങ്ങള്‍ ഉൾപ്പെടുത്തിയിട്ടുണ്ട്. 1.5 ലിറ്റർ എഞ്ചിനാണ് ബിഎസ്-VI ഡീസൽ XUV300-ന് കരുത്തേകുന്നത്. ഇതിന്റെ പവർ കണക്കുകളിൽ വ്യത്യാസമുണ്ടായതാണ് മാറ്റം. അതായത് ബിഎസ്-IV പതിപ്പ് ഉത്പാദിപ്പിച്ചിരുന്ന 117 bhp പവറിന് പകരം നവീകരിച്ച മോഡൽ 115 bhp മാത്രമാണ് നൽകുന്നത്. എന്നാൽ 300 Nm torque അതേപടി നിലനിർത്തിയിട്ടുണ്ട്.

ബിഎസ്-VI മഹീന്ദ്ര XUV300 ഡീസൽ വിപണിയിൽ എത്തി

ആറ് സ്പീഡ് മാനുവൽ ഗിയർബോക്‌സ് അല്ലെങ്കിൽ ഓപ്ഷണൽ ഓട്ടോമാറ്റിക് ഗിയർബോക്‌സ് ഉപയോഗിച്ച് ഈ യൂണിറ്റ് വാഗ്‌ദാനം ചെയ്യുന്നത് തുടരുന്നു. അതേസമയം വാഹനത്തില്‍ മറ്റ് മാറ്റങ്ങള്‍ ഒന്നും തന്നെ ഇല്ല.

ബിഎസ്-VI മഹീന്ദ്ര XUV300 ഡീസൽ വിപണിയിൽ എത്തി

ഡീസൽ എഞ്ചിനു പുറമേ, 1.2 ലിറ്റർ ടർബോചാർജ്‌ഡ് പെട്രോൾ എഞ്ചിനിലും പുത്തൻ ബിഎസ്-VI മഹീന്ദ്ര XUV300 തെരഞ്ഞെടുക്കാൻ സാധിക്കും. ഈ യൂണിറ്റ് 110 bhp കരുത്തിൽ 200 Nm torque ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. എന്നാൽ ആറ് സ്പീഡ് മാനുവൽ ഗിയർബോക്‌സിൽ മാത്രമേ വാഹനം വിപണിയിൽ ലഭ്യമാകൂ.

ബിഎസ്-VI മഹീന്ദ്ര XUV300 ഡീസൽ വിപണിയിൽ എത്തി

1.2 ലിറ്റർ TGDi പെട്രോൾ എഞ്ചിൻ ഉപയോഗിച്ച് നിർമ്മിക്കുന്ന XUV300-യുടെ കൂടുതൽ ശക്തമായ 'സ്‌പോർട്‌സ്' വേരിയന്റും മഹീന്ദ്ര ഉടൻ പുറത്തിറക്കും. കൂടാതെ നിലവിലെ പെട്രോൾ എഞ്ചിനേക്കാൾ കരുത്തുറ്റതും പെർഫോമൻസിനെ സഹായിക്കുന്നതുമായ പതാപ്പാണിത്. ഒരു AMT ഗിയർ‌ബോക്‌സിനൊപ്പം മോഡൽ വാഗ്‌ദാനം ചെയ്യും.

ബിഎസ്-VI മഹീന്ദ്ര XUV300 ഡീസൽ വിപണിയിൽ എത്തി

ഇന്ത്യൻ വിപണിയിലെ ഹ്യുണ്ടായി വെന്യു, ടാറ്റ നെക്സോൺ, ഫോർഡ് ഇക്കോസ്പോർട്ട്, മാരുതി സുസുക്കി വിറ്റാര ബ്രെസ എന്നിവയാണ് മഹീന്ദ്രയുടെ സബ്-4 മീറ്റർ എസ്‌യുവിയുടെ എതിരാളികൾ. കിയ, റെനോ തുടങ്ങിയ മറ്റ് ബ്രാൻഡുകളും ഈ വിഭാഗത്തിലേക്ക് ഉടൻ പ്രവേശിക്കാൻ ഒരുങ്ങുകയാണ്.

Most Read Articles

Malayalam
English summary
Mahindra XUV300 BS6 Diesel Launched in India. Read in Malayalam
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X