നവീകരിച്ച് XUV300 ഡീസല്‍ മാനുവല്‍ പതിപ്പിന്റെ ഇന്ധനക്ഷമത വെളിപ്പെടുത്തി മഹീന്ദ്ര

ബിഎസ് VI മലിനീകരണ മാനദണ്ഡങ്ങള്‍ പാലിക്കുന്നതിന്റെ ഭാഗമായി മഹീന്ദ്ര, മാര്‍ച്ച് മാസത്തിലാണ് തങ്ങളുടെ XUV300 ഡീസല്‍ പതിപ്പിനെ പരിഷ്‌ക്കരിച്ച് വിപണിയില്‍ എത്തിച്ചത്. പരിഷ്‌കരിച്ച് വിപണിയില്‍ എത്തിയെങ്കിലും ശ്രദ്ധേയമായ കാര്യം വാഹനത്തിന്റെ വിലയായിരുന്നു.

നവീകരിച്ച് XUV300 ഡീസല്‍ മാനുവല്‍ പതിപ്പിന്റെ ഇന്ധനക്ഷമത വെളിപ്പെടുത്തി മഹീന്ദ്ര

വിലയില്‍ കമ്പനി വര്‍ധനവ് വരുത്തിയില്ല. പ്രാരംഭ ഡീസല്‍ പതിപ്പിന് 8.69 ലക്ഷം രൂപയും ഉയര്‍ന്ന പതിപ്പായ ഓട്ടോമാറ്റിക് വകഭേദത്തിന് 12.69 ലക്ഷം രൂപയാണ് എക്‌സ്‌ഷോറൂം വില. ഇപ്പോഴിതാ വാഹനത്തിന്റെ ഡീസല്‍ മാനുവല്‍ എഞ്ചിന്റെ മൈലേജ് വിവരങ്ങള്‍ വെളിപ്പെടുത്തിയിരിക്കുകയാണ് കമ്പനി.

നവീകരിച്ച് XUV300 ഡീസല്‍ മാനുവല്‍ പതിപ്പിന്റെ ഇന്ധനക്ഷമത വെളിപ്പെടുത്തി മഹീന്ദ്ര

1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിനാണ് വാഹനത്തിന്റെ കരുത്ത്. ഈ എഞ്ചിന്‍ 117 bhp കരുത്തും 300 Nm torque ഉം സൃഷ്ടിക്കും. ആറ് സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ ഓപ്ഷണല്‍ ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സും വാഹനത്തില്‍ ലഭ്യമാണ്.

MOST READ: 2020 ഥാറിന്റെ ബുക്കിങ് ആരംഭിച്ചതായി റിപ്പോര്‍ട്ട്; സ്ഥിരീകരിക്കാതെ മഹീന്ദ്ര

നവീകരിച്ച് XUV300 ഡീസല്‍ മാനുവല്‍ പതിപ്പിന്റെ ഇന്ധനക്ഷമത വെളിപ്പെടുത്തി മഹീന്ദ്ര

വിലയും എഞ്ചിന്‍ വിവരങ്ങളും കമ്പനി വെളിപ്പെടുത്തിയിരുന്നെങ്കിലും മൈലേജ് സംബന്ധിച്ച് സൂചനകള്‍ ഒന്നും തന്നെ ഇല്ലായിരുന്നു. ഇതോടെയാണ് ഇപ്പോള്‍ പ്രഖ്യാപനം ഉണ്ടായിരിക്കുന്നത്.

നവീകരിച്ച് XUV300 ഡീസല്‍ മാനുവല്‍ പതിപ്പിന്റെ ഇന്ധനക്ഷമത വെളിപ്പെടുത്തി മഹീന്ദ്ര

ARAI സാക്ഷ്യപ്പെടുത്തുന്നത് ഡീസല്‍ മാനുവല്‍ പതിപ്പിന് 20 കിലോമീറ്റര്‍ മൈലേജ് ലഭിക്കുമെന്നാണ്. പഴയ ബിഎസ് IV പതിപ്പിലും ഇതേ മൈലേജ് തന്നെയായിരുന്നു കമ്പനി വാഗ്ദാനം ചെയ്തിരുന്നത്.

MOST READ: മെയ് മാസം 1,661 യൂണിറ്റ് വിൽപ്പനയുമായി കിയ

നവീകരിച്ച് XUV300 ഡീസല്‍ മാനുവല്‍ പതിപ്പിന്റെ ഇന്ധനക്ഷമത വെളിപ്പെടുത്തി മഹീന്ദ്ര

എന്നാല്‍ ഓട്ടോമാറ്റിക് പതിപ്പിന്റെ മൈലേജ് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. ഈ ശ്രേണിയില്‍ എല്ലാ മോഡലുകളും 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ വാഗ്ദാനം ചെയ്യുന്നുണ്ടെങ്കിലും കരുത്തും ടോര്‍ഖും കൂടുതല്‍ നല്‍കുന്നത് XUV300 തന്നെയാണ്.

നവീകരിച്ച് XUV300 ഡീസല്‍ മാനുവല്‍ പതിപ്പിന്റെ ഇന്ധനക്ഷമത വെളിപ്പെടുത്തി മഹീന്ദ്ര

എന്നാല്‍ ഈ ശ്രേണിയില്‍ മൈലേജ് കൂടുതല്‍ വാഗ്ദാനം ചെയ്യുന്നത് ഹ്യുണ്ടായി വെന്യു ആണ്. ARAI സാക്ഷ്യപ്പെടുത്തിയത് അനുസരിച്ച് 23.3 കിലോമീറ്ററാണ് വാഹനത്തിന്റെ ഇന്ധനക്ഷമത. തൊട്ടുപിന്നില്‍ ടാറ്റ നെക്‌സോണും ഇടംപിടിച്ചിട്ടുണ്ട്.

MOST READ: ഇലക്ട്രിക് ഓട്ടോറിക്ഷയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനൊരുങ്ങി മഹീന്ദ്ര

നവീകരിച്ച് XUV300 ഡീസല്‍ മാനുവല്‍ പതിപ്പിന്റെ ഇന്ധനക്ഷമത വെളിപ്പെടുത്തി മഹീന്ദ്ര

22.4 കിലോമീറ്ററാണ് നെക്‌സോണ്‍ ഡീസല്‍ പതിപ്പിന്റെ മൈലേജ്. പിന്നീട് മൂന്നാമത് ഫോര്‍ഡ് ഇക്കോസ്‌പോര്‍ട്ട് ഇടംപിടിക്കുന്നു. 21.7 കിലോമീറ്റര്‍ ഇന്ധനക്ഷമത ഫോര്‍ഡ് അവകാശപ്പെടുന്നു. അഞ്ച് സ്പീഡ് മാനുവലാണ് ഗിയര്‍ബോക്‌സ്.

നവീകരിച്ച് XUV300 ഡീസല്‍ മാനുവല്‍ പതിപ്പിന്റെ ഇന്ധനക്ഷമത വെളിപ്പെടുത്തി മഹീന്ദ്ര

ഇതിന്റെ താഴെയായിട്ടാണ് XUV300 സ്ഥാനം പിടിച്ചിരിക്കുന്നത്. ഡീസല്‍ എഞ്ചിനു പുറമേ, 1.2 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എഞ്ചിനിലും മഹീന്ദ്ര XUV300 തെരഞ്ഞെടുക്കാന്‍ സാധിക്കും.

MOST READ: സ്കോഡ റാപ്പിഡിന്റെ ഓട്ടോമാറ്റിക് മോഡൽ ഒരുങ്ങുന്നു, അരങ്ങേറ്റം ഉത്സവ സീസണിൽ

നവീകരിച്ച് XUV300 ഡീസല്‍ മാനുവല്‍ പതിപ്പിന്റെ ഇന്ധനക്ഷമത വെളിപ്പെടുത്തി മഹീന്ദ്ര

ഈ എഞ്ചിന്‍ 110 bhp കരുത്തില്‍ 200 Nm torque ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ളതാണ്. എന്നാല്‍ ആറ് സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സില്‍ മാത്രമേ വാഹനം വിപണിയില്‍ ലഭ്യമാകൂ.

നവീകരിച്ച് XUV300 ഡീസല്‍ മാനുവല്‍ പതിപ്പിന്റെ ഇന്ധനക്ഷമത വെളിപ്പെടുത്തി മഹീന്ദ്ര

1.2 ലിറ്റര്‍ TGDi പെട്രോള്‍ എഞ്ചിന്‍ ഉപയോഗിച്ച് നിര്‍മ്മിക്കുന്ന XUV300-യുടെ കൂടുതല്‍ ശക്തമായ സ്പോര്‍ട്സ് വകഭേദവും മഹീന്ദ്ര പുറത്തിറക്കും. 2020 ഓട്ടോ എക്‌സ്‌പോയിലാണ് ഈ മോഡലിനെ കമ്പനി വെളിപ്പെടുത്തിയത്.

Most Read Articles

Malayalam
English summary
Mahindra XUV300 BS6 Diesel Manual Fuel Economy Revealed. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X