പുതിയ നാഴികക്കല്ല്; 40,000 യൂണിറ്റ് വിൽപ്പന പിന്നിട്ട് മഹീന്ദ്ര XUV300

നിലവിലെ തലമുറ മഹീന്ദ്ര XUV300 മോഡൽ ഇന്ത്യയിൽ 40,000 യൂണിറ്റുകളുടെ വിൽപ്പന കടന്നിരിക്കുന്നു. കമ്പനിയുടെ കോംപാക്റ്റ് എസ്‌യുവി 2019 ഫെബ്രുവരി 14 ന് വിപണിയിലെത്തിയതിന് ശേഷം 40,503 യൂണിറ്റ് വിൽപ്പനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

പുതിയ നാഴികക്കല്ല്; 40,000 യൂണിറ്റ് വിൽപ്പന പിന്നിട്ട് മഹീന്ദ്ര XUV300

വിൽപ്പനയിൽ ഡീസൽ പെട്രോൾ അനുപാതം 72 ശതമാനവും, 28 ശതമാനവുമാണ്. കഴിഞ്ഞ ഡിസംബറിൽ കമ്പനി മൊത്തം 2,132 യൂണിറ്റുകൾ വിറ്റഴിച്ചു. ഇവ കൂടി ചേർന്നാണ് വിൽപ്പന 40,503 യൂണിറ്റായി മാറിയത്.

പുതിയ നാഴികക്കല്ല്; 40,000 യൂണിറ്റ് വിൽപ്പന പിന്നിട്ട് മഹീന്ദ്ര XUV300

നിലവിലെ തലമുറ മഹീന്ദ്ര XUV300 -ന് മുൻ വശത്ത് നേർത്ത ഗ്രില്ല്, ഷാർപ്പ് ഡിസൈൻ, എൽഇഡി ഡേ ടൈം റണ്ണിംഗ് ലൈറ്റുകൾ അടങ്ങിയ ഹെഡ്‌ലാമ്പുകൾ, ഇരുവശത്തും ഫോഗ് ലാമ്പുകൾ അടങ്ങുന്ന വലിയ സെൻട്രൽ എയർ ഡാം എന്നിവ ഉൾക്കൊള്ളുന്നു.

പുതിയ നാഴികക്കല്ല്; 40,000 യൂണിറ്റ് വിൽപ്പന പിന്നിട്ട് മഹീന്ദ്ര XUV300

വശങ്ങളും മസ്കുലാറാണ്, എസ്‌യുവിയിൽ ഒരു സ്‌പോർടി സ്വഭാവം ചേർക്കുന്നതിന് ഇവ സഹായിക്കുന്നു. 17 ഇഞ്ച് ഡയമണ്ട് കട്ട് അലോയ് വീലുകൾ, സിൽവർ റൂഫ് റെയിലുകൾ, പ്ലാസ്റ്റിക് ക്ലാഡിംഗ്, ബ്ലാക്ക് ഔട്ട് C-പില്ലർ എന്നിവയാണ് XUV300 -ന്റെ സവിശേഷതകൾ.

പുതിയ നാഴികക്കല്ല്; 40,000 യൂണിറ്റ് വിൽപ്പന പിന്നിട്ട് മഹീന്ദ്ര XUV300

പിൻ വശങ്ങളിലും സ്പോർട്ടി രൂപഭാവം നിലനിർത്തുന്നു, കൂടാതെ സ്റ്റൈലിഷ് ടെയിൽ ലൈറ്റ് ഡിസൈൻ, ഇന്റഗ്രേറ്റഡ് റിഫ്ലക്ടറുകളുള്ള ഡ്യുവൽ-ടോൺ പിൻ ബമ്പറുകൾ, സിൽവർ സ്കഫ് പ്ലേറ്റ് എന്നിവ ഉൾക്കൊള്ളുന്നു.

പുതിയ നാഴികക്കല്ല്; 40,000 യൂണിറ്റ് വിൽപ്പന പിന്നിട്ട് മഹീന്ദ്ര XUV300

മഹീന്ദ്ര XUV300 -ൽ ഒരു ഡ്യുവൽ ടോൺ ക്യാബിനാണ് അവതരിപ്പിക്കുന്നത്. ക്രോം ആവരണങ്ങളുള്ള ഡാഷ്‌ബോർഡ് കറുപ്പ്, ബീജ് നിറങ്ങളിൽ പൂർത്തിയാക്കിയിരിക്കുന്നു, 7.0 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സംവിധാനമാണ് വാഹനത്തിൽ നിർമ്മാതാക്കൾ ഒരുക്കിയിരിക്കുന്നത്.

പുതിയ നാഴികക്കല്ല്; 40,000 യൂണിറ്റ് വിൽപ്പന പിന്നിട്ട് മഹീന്ദ്ര XUV300

രണ്ട് എഞ്ചിൻ ഓപ്ഷനുകളുള്ള മഹീന്ദ്ര XUV300 ലഭ്യമാണ് - 1.2 ലിറ്റർ ടർബോ-പെട്രോൾ യൂണിറ്റ് 110 bhp കരുത്തും 200 Nm torque ഉം ഉത്പാദിപ്പിക്കുന്നു. ആറ് സ്പീഡ് മാനുവൽ ഗിയർബോക്സുമായിട്ടാണ് എഞ്ചിൻ ഘടിപ്പിച്ചിരിക്കുന്നത്.

Most Read: പുതിയ നഴികക്കല്ല്; അഞ്ച് ലക്ഷം യൂണിറ്റ് വിൽപ്പന പിന്നിട്ട് മാരുതി എർട്ടിഗ

പുതിയ നാഴികക്കല്ല്; 40,000 യൂണിറ്റ് വിൽപ്പന പിന്നിട്ട് മഹീന്ദ്ര XUV300

1.5 ലിറ്റർ ഡീസൽ യൂണിറ്റാണ് രണ്ടാമത്തെ എഞ്ചിൻ ഓപ്ഷൻ, ഇത് 115 bhp കരുത്തും 300 Nm torque ഉം സയഷ്ടിക്കുന്നു. ആറ് സ്പീഡ് മാനുവൽ ഗിയർബോക്സുമായി എഞ്ചിൻ ഇണചേരുന്നു. കോംപാക്റ്റ് എസ്‌യുവി വിഭാഗത്തിൽ ലഭ്യമായ ഏറ്റവും ശക്തമായ ഡീസൽ എഞ്ചിനാണിത്.

Most Read: മാരുതി വിറ്റാര ബ്രെസ്സ 2020 ഫെയ്‌സ്‌ലിഫ്റ്റ് സ്പൈ ചിത്രങ്ങൾ പുറത്ത്

പുതിയ നാഴികക്കല്ല്; 40,000 യൂണിറ്റ് വിൽപ്പന പിന്നിട്ട് മഹീന്ദ്ര XUV300

വ്യത്യസ്ത ഡ്രൈവിംഗും മോഡുകളും XUV300 -ൽ മഹീന്ദ്ര വാഗ്ദാനം ചെയ്യുന്നു, ഇത് എസ്‌യുവിയ്ക്ക് കൂടുതൽ ക്യരക്ടർ നൽകുകയും ഡ്രൈവിംഗ് കൂടുതൽ ആകർഷകമാക്കുകയും ചെയ്യുന്നു. നിലവിലെ തലമുറ മഹീന്ദ്ര XUV300 ന് 8.30 ലക്ഷം മുതൽ 12.69 ലക്ഷം രൂപ വരെയാണ് എക്‌സ്‌ഷോറൂം വില.

Most Read: ഫീച്ചര്‍ സമ്പന്നം; 2020 മഹീന്ദ്ര ഥാറിന്റെ പുതിയ വിവരങ്ങള്‍ പുറത്ത്

പുതിയ നാഴികക്കല്ല്; 40,000 യൂണിറ്റ് വിൽപ്പന പിന്നിട്ട് മഹീന്ദ്ര XUV300

ഉപയോക്താക്കൾക്ക് ലഭ്യമാക്കിയ ആദ്യത്തെ ബിഎസ് VI കംപ്ലയിന്റ് മഹീന്ദ്ര വാഹനവും XUV300 ആണ്. കഴിഞ്ഞ വർഷം ഡിസംബർ 3 -നാണ് ബിഎസ് VI പെട്രോൾ മോഡൽ നിർമ്മാതാക്കൾ അവതരിപ്പിച്ചത്.

Most Read Articles

Malayalam
കൂടുതല്‍... #മഹീന്ദ്ര #mahindra
English summary
Mahindra XUV300 crosses 40,000 units Sales Milestone since launch. Read more Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X