ഓട്ടോ എക്‌സ്‌പോയില്‍ XUV300 ഇലക്ട്രിക്കിന്റെ പ്രെഡക്ഷന്‍ പതിപ്പിനെ അവതരിപ്പിക്കുമെന്ന് മഹീന്ദ്ര

ഫെബ്രുവരിയില്‍ നടക്കുന്ന ഓട്ടോ എക്‌സ്‌പോയില്‍ XUV300 ഇലക്ട്രിക്കിന്റെ പ്രെഡക്ഷന്‍ പതിപ്പിനെ അവതരിപ്പിക്കുമെന്ന് വ്യക്തമാക്കി മഹീന്ദ്ര മാനേജിങ് ഡയറക്ടര്‍ പവന്‍ ഗോയങ്ക്.

ഓട്ടോ എക്‌സ്‌പോയില്‍ XUV300 ഇലക്ട്രിക്കിന്റെ പ്രെഡക്ഷന്‍ പതിപ്പിനെ അവതരിപ്പിക്കുമെന്ന് മഹീന്ദ്ര

എന്നാല്‍ 2021 -ഓടെ മാത്രമേ വാഹനം വില്‍പ്പനയ്ക്ക് എത്തുകയുള്ളുവെന്നും അദ്ദേഹം അറിയിച്ചു. മഹീന്ദ്ര നിരയില്‍ നിന്നും നേരത്തെ വിപണിയില്‍ എത്തിയിട്ടുള്ള വാഹനങ്ങളെക്കാള്‍ ഉയര്‍ന്ന റേഞ്ചായിരിക്കും XUV300 -ന്റെ പ്രത്യേകതയെന്നാണ് റിപ്പോര്‍ട്ടുകള്‍.സ്റ്റാന്റേര്‍ഡ് റേഞ്ച്, ലോങ് റേഞ്ച് എന്നീ രണ്ട് വകഭേദങ്ങളിലാണ് ഇലക്ട്രിക്ക് XUV300 എത്തുക.

ഓട്ടോ എക്‌സ്‌പോയില്‍ XUV300 ഇലക്ട്രിക്കിന്റെ പ്രെഡക്ഷന്‍ പതിപ്പിനെ അവതരിപ്പിക്കുമെന്ന് മഹീന്ദ്ര

നേരത്തെ പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം ഒറ്റചാര്‍ജില്‍ പരമാവധി 200 കിലോമീറ്റര്‍ ദൂരം പിന്നിടാന്‍ സ്റ്റാന്റേര്‍ഡ് മോഡലിന് സാധിക്കും. അതേസമയം ലോങ് റേഞ്ച് പതിപ്പില്‍ 300 കിലോമീറ്റര്‍ സഞ്ചരിക്കാം. ഇലക്ട്രിക്ക് വാഹനങ്ങള്‍ക്കുള്ള ബാറ്ററികള്‍ക്കായി എല്‍ജി കെമിക്കല്‍സുമായി (LG Chem.) സഹകരിച്ച് മഹീന്ദ്ര വികസിപ്പിച്ചെടുക്കുമെന്നാണ് റിപ്പോര്‍ട്ട്.

ഓട്ടോ എക്‌സ്‌പോയില്‍ XUV300 ഇലക്ട്രിക്കിന്റെ പ്രെഡക്ഷന്‍ പതിപ്പിനെ അവതരിപ്പിക്കുമെന്ന് മഹീന്ദ്ര

ഈ സഹകരണത്തിലുള്ള 380V ലിഥിയം അയണ്‍ ബാറ്ററിയാകും ഇലക്ട്രിക്ക് XUV300 -ന് കരുത്തേകുക. നിലവില്‍ വിപണിയില്‍ ഉള്ള XUV300 -ല്‍ നിന്ന് രൂപത്തില്‍ വലിയ മാറ്റങ്ങളൊന്നും ഇലക്ട്രിക്ക് മോഡലിനുണ്ടാകില്ല. സാങ് യോങ് ടിവോളിയുടെ അതേ അടിസ്ഥാനത്തിലായിരിക്കും ഇതിന്റെയും നിര്‍മാണമെന്നാണ് റിപ്പോര്‍ട്ട്.

ഓട്ടോ എക്‌സ്‌പോയില്‍ XUV300 ഇലക്ട്രിക്കിന്റെ പ്രെഡക്ഷന്‍ പതിപ്പിനെ അവതരിപ്പിക്കുമെന്ന് മഹീന്ദ്ര

2018 -ന്റെ തുടക്കത്തിലാണ് XUV300 -നെ കമ്പനി വിപണിയില്‍ എത്തിക്കുന്നത്. വിപണിയില്‍ എത്തിയതുമുതല്‍ മികച്ച മുന്നേറ്റം കാഴ്ചവെയ്ക്കാന്‍ വാഹനത്തിന് സാധിച്ചു. ഇലക്ട്രിക്ക് പതിപ്പിന് പിന്നാലെ മോഡലിന്റെ ഏഴു സീറ്റര്‍ പതിപ്പിനെയും അവതരിപ്പിക്കുമെന്ന് കമ്പനി കഴിഞ്ഞ വര്‍ഷം റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ഓട്ടോ എക്‌സ്‌പോയില്‍ XUV300 ഇലക്ട്രിക്കിന്റെ പ്രെഡക്ഷന്‍ പതിപ്പിനെ അവതരിപ്പിക്കുമെന്ന് മഹീന്ദ്ര

വാഹന വിപണി കഴിഞ്ഞ വര്‍ഷം നേരിട്ട് മാന്ദ്യത്തിന് ഇടയിലും മികച്ച വില്‍പ്പന കാഴ്ചവെയ്ക്കാന്‍ വാഹനത്തിന് സാധിച്ചു. ശ്രേണിയില്‍ മികച്ച കുറച്ച് ഫീച്ചറുകള്‍ക്ക് ഒപ്പം രണ്ട് എഞ്ചിന്‍ പതിപ്പുകളിലും XUV300 വിപണിയില്‍ എത്തുന്നുണ്ട്.

ഓട്ടോ എക്‌സ്‌പോയില്‍ XUV300 ഇലക്ട്രിക്കിന്റെ പ്രെഡക്ഷന്‍ പതിപ്പിനെ അവതരിപ്പിക്കുമെന്ന് മഹീന്ദ്ര

1.2 ലിറ്റര്‍ മൂന്നു സിലിണ്ടര്‍ ടര്‍ബ്ബോ പെട്രോള്‍ എഞ്ചിന്‍ 112 bhp കരുത്തും 200 Nm torque ഉം സൃഷ്ടിക്കും.

ഓട്ടോ എക്‌സ്‌പോയില്‍ XUV300 ഇലക്ട്രിക്കിന്റെ പ്രെഡക്ഷന്‍ പതിപ്പിനെ അവതരിപ്പിക്കുമെന്ന് മഹീന്ദ്ര

1.5 ലിറ്റര്‍ നാലു സിലിണ്ടര്‍ ടര്‍ബ്ബോ ഡീസല്‍ എഞ്ചിന്‍ 121 bhp കരുത്തും, 300 Nm torque ഉം സൃഷ്ടിക്കും. രണ്ട് എഞ്ചിന്‍ പതിപ്പുകളിലും ആറ് സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സാണുള്ളത്.

ഓട്ടോ എക്‌സ്‌പോയില്‍ XUV300 ഇലക്ട്രിക്കിന്റെ പ്രെഡക്ഷന്‍ പതിപ്പിനെ അവതരിപ്പിക്കുമെന്ന് മഹീന്ദ്ര

അതേസമയം മഹീന്ദ്ര നിരയില്‍ നിന്നും KUV100 -ന്റെ ഇലക്ട്രിക്ക് പതിപ്പാകും കമ്പനി ആദ്യം വിപണിയില്‍ എത്തിക്കുക. ഇക്കഴിഞ്ഞ ഡല്‍ഹി ഓട്ടോ എക്‌സ്‌പോയില്‍ KUV100 -യുടെ ഇലക്ട്രിക്ക് പതിപ്പും മഹീന്ദ്ര അവതരിപ്പിച്ചിരുന്നു.

ഓട്ടോ എക്‌സ്‌പോയില്‍ XUV300 ഇലക്ട്രിക്കിന്റെ പ്രെഡക്ഷന്‍ പതിപ്പിനെ അവതരിപ്പിക്കുമെന്ന് മഹീന്ദ്ര

KUV100 ഇലക്ട്രിക്ക് ഈ വര്‍ഷം നിരത്തിലെത്താനാണ് സാധ്യത. നിലവില്‍ E2O, ഇലക്ട്രിക്ക് വെരിറ്റോ എന്നീ ഇലക്ട്രിക്ക് കാറുകള്‍ മഹീന്ദ്ര നിരയില്‍ വിപണിയിലുണ്ട്. eKUV100, XUV300 മോഡലുകളുടെ ഇലക്ട്രിക്ക് പതിപ്പിനെ കൂടി അവതരിപ്പിച്ച് ഈ ശ്രേണിയില്‍ ആധിപത്യം ഉറപ്പിക്കാനാണ് കമ്പനി ശ്രമിക്കുന്നത്.

ഓട്ടോ എക്‌സ്‌പോയില്‍ XUV300 ഇലക്ട്രിക്കിന്റെ പ്രെഡക്ഷന്‍ പതിപ്പിനെ അവതരിപ്പിക്കുമെന്ന് മഹീന്ദ്ര

2020 ഏപ്രില്‍-ജൂണ്‍ മാസത്തോടെ eKUV100 വിപണിയില്‍ എത്തുമെന്ന് അടുത്തിടെ റിപ്പോര്‍ട്ട് എത്തിയിരിന്നു. ഏകദേശം ഒമ്പതു ലക്ഷം രൂപയില്‍ താഴെയാരിക്കും വാഹനത്തിന്റെ വിലയെന്നാണ് സൂചന. ഒറ്റ ചാര്‍ജില്‍ 130 മുതല്‍ 150 കിലോമീറ്റര്‍ വരെ സഞ്ചരിക്കാന്‍ eKUV100 -ന് സാധിക്കുമെന്നും കമ്പനി അവകാശപ്പെടുന്നു.

Most Read Articles

Malayalam
കൂടുതല്‍... #മഹീന്ദ്ര #mahindra
English summary
Production-ready Mahindra XUV300 EV to debut at 2020 Auto Expo. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X