Just In
- 23 min ago ഇനി മൂക്കുപൊത്തി ട്രെയിന്‍ ടോയിലറ്റില്‍ പോവേണ്ടി വരില്ല! പരിഹാരത്തിനായി ടെക്നോളജിയെ കൂട്ടുപിടിച്ച് റെയില്‍വേ
- 50 min ago ഇന്റർനാഷ്ണൽ മോഡലിന്റെ ഫീച്ചറുകൾ കണ്ട് മനക്കോട്ട കെട്ടേണ്ട, ഇന്ത്യൻ സ്വിഫ്റ്റിൽ ഉള്ളത് ഇത്രമാത്രം
- 2 hrs ago ഓഫറല്ല, ഏറ്റവും കുറഞ്ഞ വിലയുള്ള ഇ-സ്കൂട്ടറിന് 10,000 രൂപ വെട്ടിക്കുറച്ച് ഓല! വെറും 69,999-ന് വാങ്ങാം
- 3 hrs ago പഞ്ച് അഹങ്കരിക്കേണ്ട! കൈവിട്ടു പോയ ഒന്നാം സ്ഥാനം തിരികെ പിടിക്കാൻ മാരുതി; പുത്തൻ സ്വിഫ്റ്റ് മെയിൽ എത്തും
Don't Miss
- News 'കാഴ്ചയില്ലാത്ത തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ എങ്ങനെ എഴുന്നള്ളിക്കും'; നിർണായക ചോദ്യവുമായി ഹൈക്കോടതി
- Travel അമർനാഥ് യാത്ര 2024 ജൂൺ 29 മുതൽ, 52 ദിവസ തീർത്ഥാടനം, രജിസ്ട്രേഷൻ ആരംഭിച്ചു..അറിയണ്ടതെല്ലാം
- Sports IPL 2024: താളം കിട്ടാതെ ഹാര്‍ദിക്, തലപുകഞ്ഞ് സെലക്ടര്‍മാരും; ലോകകപ്പ് പ്ലാനുകള്‍ പാളുമോ?
- Movies 'മമ്മൂക്കയ്ക്ക് പ്രായമായത് കൊണ്ട് കുഴപ്പമില്ല, മൈഥിലിയോട് ബലാത്സംഗ സീനിനെക്കുറിച്ച് ഞാൻ; പ്രശ്നമായി'
- Lifestyle ഇന്ന് കാണുന്ന ചന്ദ്രനായിരുന്നില്ല ശതകോടി വര്‍ഷങ്ങള്‍ക്ക് മുമ്പ്, ദ്രവരൂപത്തിലുള്ള ചന്ദ്രന് ശാന്തനായതെങ്ങനെ?
- Technology കരിമ്പനയുടെ തലപ്പൊക്കവുമായി എയർടെൽ! പാലക്കാട്ടെ നെറ്റ്വർക്ക് കവറേജ് വർദ്ധിപ്പിച്ചു!
- Finance ഓഹരി ആയാൽ ഇങ്ങനെ വേണം, മൂന്ന് വർഷം കൊണ്ട് നേടിയത് 6024% വളർച്ച, ഇപ്പോൾ നിക്ഷേപിച്ചാലും ലാഭം തന്നെ
തളരാത്ത വീര്യം; XUV300 എസ്യുവിയുടെ വിൽപ്പനയിൽ മഹീന്ദ്രയ്ക്ക് വൻനേട്ടം
ഗ്ലോബൽ NCAP ക്രാഷ് ടെസ്റ്റിൽ 5-സ്റ്റാർ സുരക്ഷ നേടി ഇന്ത്യൻ വിപണിയിലെ ഏറ്റവും സുരക്ഷിതമായ മോഡലാണ് മഹീന്ദ്ര XUV300. കോംപാക്ട് എസ്യുവി നിരയിൽ മറ്റ് ശക്തരായ എതിരാളികളുമായി താരതമ്യപ്പെടുത്തുമ്പോൾ കാര്യമായ വിൽപ്പന കണക്കുകൾ നേടുന്നില്ലെങ്കിലും ശ്രദ്ധേയമായ മുന്നേറ്റം നടത്താൻ വാഹനത്തിനാകുന്നുണ്ട്.
2020 നവംബർ മാസത്തിൽ XUV300-യുടെ മൊത്തം 4,458 യൂണിറ്റുകൾ വിൽക്കാൻ മഹീന്ദ്രയ്ക്ക് കഴിഞ്ഞു. അതേസമയം കഴിഞ്ഞ വർഷം നവംബറിൽ മോഡലിന്റെ 2,224 യൂണിറ്റുകൾ മാത്രമേ ബ്രാൻഡിന് നിരത്തിലെത്തിക്കാൻ സാധിച്ചിരുന്നുള്ളൂ.
ഇതിലൂടെ ഈ സെഗ്നെന്റിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന അഞ്ചാമത്തെ കാറായി മാറാനും എസ്യുവിക്ക് കഴിഞ്ഞു. അതായത് കോംപാക്ട് എസ്യുവിയുടെ വാർഷിക വിൽപ്പനയിൽ നൂറു ശതമാനം വർധനവ് കൈയ്യെത്തിപ്പിടിക്കാൻ മഹീന്ദ്രയ്ക്ക് സാധിച്ചിട്ടുണ്ട്.
MOST READ: ടൊയോട്ട-മാരുതി കൂട്ടുകെട്ടിൽ പുതിയ മിഡ്-സൈസ് എസ്യുവി ഒരുങ്ങുന്നു
1.2 ലിറ്റർ നാല് സിലിണ്ടർ ടർബോ പെട്രോൾ, 1.5 ലിറ്റർ ഡീസൽ എന്നിങ്ങനെ രണ്ട് എഞ്ചിൻ ഓപ്ഷനുകളോടെയൊണ് XUV300 വിപണിയിൽ എത്തുന്നത്. പെട്രോൾ യൂണിറ്റ് പരമാവധി 110 bhp കരുത്തിൽ 200 Nm torque ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്.
അതേസമയം ഓയിൽ ബർണർ എഞ്ചിൻ 116.6 bhp പവറിൽ 300 Nm torque ആണ് ഉത്പാദിപ്പിക്കുന്നത്. രണ്ട് എഞ്ചിനുകളും സ്റ്റാൻഡേർഡായി ആറ് സ്പീഡ് ഗിയർബോക്സുകളുമായാണ് ജോടിയാക്കിയിരിക്കുന്നത്.
MOST READ: ക്രെറ്റയുടെ ഏഴ് സീറ്റർ എസ്യുവിടെ നിർമാണം ഇന്തോനേഷ്യയിൽ
എന്നാൽ ഡീസൽ യൂണിറ്റിൽ ഓപ്ഷണലായി ആറ് സ്പീഡ് എഎംടി ഗിയർബോക്സും ഉപഭോക്താക്കൾക്ക് തെരഞ്ഞെടുക്കാം. ഇലക്ട്രിക് സൺറൂഫ്, R17 അലോയ് വീലുകൾ, ഡ്യുവൽ സോൺ ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ എന്നിവയെല്ലാം വാഹനത്തിലെ പ്രധാന ഫീച്ചറുകളാണ്.
തീർന്നില്ല, അതോടൊപ്പം ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ എന്നിവയുള്ള 7 ഇഞ്ച് ടച്ച്സ്ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, പുഷ് ബട്ടൺ / സ്റ്റാർട്ട് സ്റ്റോപ്പ്, മൊബൈൽ സെൻസിംഗ് വൈപ്പറുകൾ, ഹീറ്റഡ്-ഇലക്ട്രിക്കലി അഡ്ജസ്റ്റഡ് വിംഗ് മിററുകൾ തുടങ്ങിയ സവിശേഷതകൾ XUV300-യുടെ പ്രത്യേകതകളാണ്.
MOST READ: റാങ്ലർ 4xe 2021 -ന്റെ തുടക്കത്തിൽ പുറത്തിറക്കാൻ ജീപ്പ്
സുരക്ഷാ ഫീച്ചറുകളിൽ ക്ലാസ്-ലീഡിംഗ് 7 എയർബാഗുകൾ, റിയർ പാർക്കിംഗ് ക്യാമറ, ഫ്രണ്ട്, റിയർ പാർക്കിംഗ് സെൻസറുകൾ, ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം, റോൾ-ഓവർ ലഘൂകരണത്തോടുകൂടിയ ESP, കോർണർ ബ്രേക്കിംഗ് കൺട്രോൾ, ഇബിഡിയുള്ള എബിഎസ്, നാല് ഡിസ്ക് ബ്രേക്കുകൾ, ഹിൽ സ്റ്റാർട്ട് അസിസ്റ്റ് തുടങ്ങിയവയും മഹീന്ദ്ര വാഗ്ദാനം ചെയ്യുന്നുണ്ട്.
7.94 ലക്ഷം മുതൽ 12.29 ലക്ഷം രൂപ വരെയാണ് ഈ കോംപാക്ട് എസ്യുവിയുടെ എക്സ്ഷോറൂം വില. ഇന്ത്യയിൽ മാരുതി വിറ്റാര ബ്രെസ, ഹ്യുണ്ടായി വെന്യു, ടാറ്റ നെക്സോൺ, ഫോർഡ് ഇക്കോസ്പോർട്ട്, ടൊയോട്ട അർബൻ ക്രൂയിസർ, കിയ സോനെറ്റ്, നിസാൻ മാഗ്നൈറ്റ് തുടങ്ങിയ വമ്പൻമാരുമായാണ് മഹീന്ദ്ര XUV300 മത്സരിക്കുന്നത്.