പരീക്ഷണയോട്ടം നടത്തി മഹീന്ദ്ര XUV300 സ്പോര്‍ട്സ്; സ്‌പൈ ചിത്രങ്ങള്‍

2020 ഓട്ടോ എക്സ്പോയിലാണ് മഹീന്ദ്ര XUV300 സ്പോര്‍ട്സ് T-GDI പതിപ്പിനെ അവതരിപ്പിച്ചത്. ഈ വര്‍ഷം വാഹനം വിപണിയില്‍ എത്തുമെന്ന് നിര്‍മ്മാതാക്കള്‍ അറിയിച്ചിരുന്നെങ്കിലും നിലവിലെ സാഹചര്യത്തില്‍ ഉണ്ടാകില്ലെന്ന് മഹീന്ദ്ര വ്യക്തമാക്കി കഴിഞ്ഞു.

പരീക്ഷണയോട്ടം നടത്തി മഹീന്ദ്ര XUV300 സ്പോര്‍ട്സ്; സ്‌പൈ ചിത്രങ്ങള്‍

ബിഎസ് VI നിലവാരത്തിലുള്ള 1.2 ലിറ്റര്‍ ത്രി സിലിണ്ടര്‍ ടര്‍ബോ-പെട്രോള്‍ GDI എഞ്ചിനാകും വാഹത്തിന് കരുത്തേകുക. ഈ എഞ്ചിന്‍ 130 bhp കരുത്തും 230 Nm torque ഉം ഉത്പാദിപ്പിക്കും.

പരീക്ഷണയോട്ടം നടത്തി മഹീന്ദ്ര XUV300 സ്പോര്‍ട്സ്; സ്‌പൈ ചിത്രങ്ങള്‍

ഇത് നിലവിലെ എഞ്ചിനേക്കാള്‍ 20 bhp കരുത്തും 30 Nm torque ഉം കൂടുതല്‍ സൃഷ്ടിക്കും. ആറ് സ്പീഡ് മാനുവലാണ് ഗിയര്‍ബോക്സ്. എന്നാല്‍ ഭാവിയില്‍ എഎംടി പതിപ്പും വിപണിയില്‍ എത്തിയേക്കും.

MOST READ: റെനോയ്ക്ക് കരുത്തായി ട്രൈബറും ക്വിഡും, ജൂണിൽ വിറ്റഴിച്ചത് മൊത്തം 4,634 യൂണിറ്റ്

പരീക്ഷണയോട്ടം നടത്തി മഹീന്ദ്ര XUV300 സ്പോര്‍ട്സ്; സ്‌പൈ ചിത്രങ്ങള്‍

വിപണിയില്‍ ഉടന്‍ എത്തില്ലെങ്കിലും പരീക്ഷണയോട്ടം നിരത്തുകളില്‍ തകൃതിയായി നടക്കുകയാണ്. ബംഗളൂരുവില്‍ പരീക്ഷണയോട്ടം നടത്തുന്ന വാഹനത്തിന്റെ ചിത്രങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.

പരീക്ഷണയോട്ടം നടത്തി മഹീന്ദ്ര XUV300 സ്പോര്‍ട്സ്; സ്‌പൈ ചിത്രങ്ങള്‍

നിലവില്‍ വിപണിയില്‍ ഉള്ള പതിപ്പുമായി താരതമ്യം ചെയ്താല്‍ ഡിസൈനില്‍ കാര്യമായ മാറ്റമൊന്നും തന്നെയില്ല. എങ്കിലും ചില കോസ്മെറ്റിക് മാറ്റങ്ങളാണ് വാഹനത്തെ വ്യത്യസ്തമാക്കുന്നത്.

MOST READ: ആക്ടിവയുടെ വില്‍പ്പന പൊടിപ്പൊടിച്ചു; ജൂണില്‍ മൂന്ന് ലക്ഷം യൂണിറ്റുകള്‍ നിരത്തിലെത്തിച്ച് ഹോണ്ട

പരീക്ഷണയോട്ടം നടത്തി മഹീന്ദ്ര XUV300 സ്പോര്‍ട്സ്; സ്‌പൈ ചിത്രങ്ങള്‍

ബോണറ്റിലെയും വശങ്ങളിലെയും ഗ്രാഫിക്‌സ് ഡിസൈനുകളും, ബ്രേക്ക് കലിപ്പേഴ്‌സിലെ ചുവപ്പ് ഇന്‍സേര്‍ട്ടും എല്ലാം വാഹനത്തിന് ഒരു സ്‌പോര്‍ട്ടി പകിട്ട് നല്‍കുന്നു എന്നുവേണം പറയാന്‍. വാഹനത്തിന്റെ അകത്തളത്തിലും ചില മാറ്റങ്ങള്‍ കമ്പനി ഉള്‍പ്പെടുത്തിയിട്ടുണ്ട്.

പരീക്ഷണയോട്ടം നടത്തി മഹീന്ദ്ര XUV300 സ്പോര്‍ട്സ്; സ്‌പൈ ചിത്രങ്ങള്‍

സ്റ്റിയറിങ് വീല്‍, സെന്‍ട്രല്‍ കണ്‍സോള്‍, എസി വെന്റുകള്‍ക്ക് ചുറ്റുമുള്ള ചുവന്ന ഇന്‍സേര്‍ട്ടുകള്‍, 7.0 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയിന്‍മെന്റ് സിസ്റ്റം എന്നിവയെല്ലാം പുതിയ വാഹനത്തിന്റെ സവിശേഷതയാണ്.

MOST READ: സ്വന്തം പോലെ ഉപയോഗിക്കാം; സബ്സ്‌ക്രിപ്ഷന്‍ പദ്ധതിയുമായി മാരുതി

പരീക്ഷണയോട്ടം നടത്തി മഹീന്ദ്ര XUV300 സ്പോര്‍ട്സ്; സ്‌പൈ ചിത്രങ്ങള്‍

ഏഴ് എയര്‍ബാഗുകള്‍, ഇബിഡിയോടുകൂടിയ എബിഎസ്, ഫ്രണ്ട്, റിയര്‍ പാര്‍ക്കിങ് സെന്‍സറുകള്‍, ഡ്യുവല്‍ സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, ടയര്‍ പ്രഷര്‍ മോണിറ്ററിങ് സിസ്റ്റം എന്നിവയെല്ലാം കാറിന്റെ സുരക്ഷാ സംവിധാനങ്ങളായി വാഗ്ദാനം ചെയ്യും.

പരീക്ഷണയോട്ടം നടത്തി മഹീന്ദ്ര XUV300 സ്പോര്‍ട്സ്; സ്‌പൈ ചിത്രങ്ങള്‍

വില പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഏകദേശം 12 ലക്ഷം രൂപയ്ക്ക് മുകളില്‍ വാഹനത്തിന് വില പ്രതീക്ഷിക്കാം. വിപണിയില്‍ ഹ്യുണ്ടായി വെന്യു, ടാറ്റ നെക്സോണ്‍, ഫോര്‍ഡ് ഇക്കോസ്പോര്‍ട്ട്, മാരുതി സുസുക്കി വിറ്റാര ബ്രെസ തുടങ്ങിയ മോഡലുകളാണ് ഈ വാഹനത്തിന്റെ എതിരാളികള്‍.

Most Read Articles

Malayalam
English summary
Mahindra XUV300 T-GDI Turbo Petrol Spotted Testing. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X