വില പ്രഖ്യാപനം പിന്നീട്; ഔദ്യോഗിക വെബ്‌സൈറ്റില്‍ ഇടംപിടിച്ച് ബിഎസ് VI മഹീന്ദ്ര XUV500

മഹീന്ദ്രയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ ഇടംപിടിച്ച് പുതിയ ബിഎസ് VI, XUV500. വാഹത്തിന്റെ വിവരങ്ങള്‍ വെബ്‌സൈറ്റില്‍ ഇടംപിടിച്ചിട്ടുണ്ടെങ്കിലും വില സംബന്ധിച്ച് വിവരങ്ങള്‍ ഒന്നും കമ്പനി വെളിപ്പെടുത്തിയിട്ടില്ല.

വില പ്രഖ്യാപനം പിന്നീട്; ഔദ്യോഗിക വെബ്‌സൈറ്റില്‍ ഇടംപിടിച്ച് ബിഎസ് VI മഹീന്ദ്ര XUV500

ലോക്ക്ഡൗണിന് ശേഷം വില വിവരങ്ങള്‍ പ്രഖ്യാപിക്കുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. W5, W7, W9, W11(O), W7 AT, W9 AT and W11(O) എന്നിങ്ങനെ ഏഴ് വകഭേദങ്ങളില്‍ വാഹനം ലഭ്യമാകും. അതേസമയം ഓള്‍-വീല്‍ ഡ്രൈവ് മോഡലിനെ കുറിച്ച് കമ്പനി ഒന്നും തന്നെ വ്യക്തമാക്കിയിട്ടില്ല.

വില പ്രഖ്യാപനം പിന്നീട്; ഔദ്യോഗിക വെബ്‌സൈറ്റില്‍ ഇടംപിടിച്ച് ബിഎസ് VI മഹീന്ദ്ര XUV500

2.2 ലിറ്റര്‍ mHawk ഡീസല്‍ എഞ്ചിനാണ് പുതിയ പതിപ്പിന് കരുത്ത് നല്‍കുന്നത്. ഈ എഞ്ചിന്‍ 3,750 rpm -ല്‍ 153 bhp കരുത്തും 1,750-2,800 rpm -ല്‍ 360 Nm torque ഉം ഉത്പാദിപ്പിക്കും.

വില പ്രഖ്യാപനം പിന്നീട്; ഔദ്യോഗിക വെബ്‌സൈറ്റില്‍ ഇടംപിടിച്ച് ബിഎസ് VI മഹീന്ദ്ര XUV500

ആറ് സ്പീഡ് മാനുവല്‍, ആറ് സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് ഓപ്ഷനുകളില്‍ ബിഎസ് VI പതിപ്പ് വിപണിയില്‍ ലഭ്യമാകും. വാഹനത്തിനായുള്ള ബുക്കിങ് നേരത്തെ തന്നെ കമ്പനി ആരംഭിച്ചിട്ടുണ്ട്.

വില പ്രഖ്യാപനം പിന്നീട്; ഔദ്യോഗിക വെബ്‌സൈറ്റില്‍ ഇടംപിടിച്ച് ബിഎസ് VI മഹീന്ദ്ര XUV500

20,000 രൂപയാണ് ബുക്കിങ് തുകയായി സ്വീകരിക്കുന്നത്. ലോക്ക്ഡൗണിന് ശേഷം വാഹനത്തെ വിപണിയില്‍ എത്തിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. എഞ്ചിന്‍ നവീകരിച്ചു എന്നതൊഴിച്ചാല്‍ വാഹനത്തില്‍ വലിയ മാറ്റങ്ങള്‍ ഒന്നും തന്നെ കമ്പനി വരുത്തിയിട്ടില്ല.

വില പ്രഖ്യാപനം പിന്നീട്; ഔദ്യോഗിക വെബ്‌സൈറ്റില്‍ ഇടംപിടിച്ച് ബിഎസ് VI മഹീന്ദ്ര XUV500

വകഭേദങ്ങളെ ആശ്രയിച്ചാണ് വാഹനത്തില്‍ സണ്‍റൂഫ്, ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേയ്‌ക്കൊപ്പം ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, പ്രീമിയം അപ്‌ഹോള്‍സ്റ്ററി ഫീച്ചറുകള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

വില പ്രഖ്യാപനം പിന്നീട്; ഔദ്യോഗിക വെബ്‌സൈറ്റില്‍ ഇടംപിടിച്ച് ബിഎസ് VI മഹീന്ദ്ര XUV500

പുതിയ ബിഎസ് VI പതിപ്പ് എത്തുമ്പോള്‍ AWD, W3 (പ്രാരംഭ പതിപ്പ്) പതിപ്പുകളെ പിന്‍വലിക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. മറ്റ് പതിപ്പുകള്‍ മാറ്റമില്ലാതെ തന്നെ വിപണിയില്‍ എത്തും. പലപ്പോഴായി പരീക്ഷണ ഓട്ടം നടത്തുന്ന വാഹനത്തിന്റെ വാര്‍ത്തകളും ചിത്രങ്ങളും പുറത്തുവന്നിരുന്നു.

വില പ്രഖ്യാപനം പിന്നീട്; ഔദ്യോഗിക വെബ്‌സൈറ്റില്‍ ഇടംപിടിച്ച് ബിഎസ് VI മഹീന്ദ്ര XUV500

ബിഎസ് VI പതിപ്പിന് പിന്നാലെ XUV500 -യുടെ പുതുതലമുറ പതിപ്പിനെയും കമ്പനി വിപണിയില്‍ അവതരിപ്പിക്കും. വലിയ ഗ്രില്ലിന് പകരം മുന്‍വശത്തെ ചെറിയ ഗ്രില്ലാകും വാഹനത്തിന് ലഭിക്കുക. കൂടാതെ എല്‍ഇഡി ഹെഡ്ലാമ്പുകളും വാഹനത്തില്‍ ഇടംപിടിക്കും. ഡേ ടൈം റണ്ണിങ് ലാമ്പുകളുടെ രൂപകല്‍പ്പന XUV300 യില്‍ കാണുന്നതിനു സമാനമായിരിക്കും.

വില പ്രഖ്യാപനം പിന്നീട്; ഔദ്യോഗിക വെബ്‌സൈറ്റില്‍ ഇടംപിടിച്ച് ബിഎസ് VI മഹീന്ദ്ര XUV500

ശ്രേണിയില്‍ മികച്ച വില്‍പ്പനയുണ്ടായിരുന്ന എസ്‌യുവിയായിരുന്നു മഹീന്ദ്ര XUV500. എന്നാല്‍, ടാറ്റ ഹാരിയറിന്റെയും, എംജി ഹെക്ടറിന്റെയും കടന്ന് വരവ് മഹീന്ദ്ര XUV500 -യുടെ വില്‍പ്പനയെ കാര്യമായിത്തന്നെ ബാധിച്ചെന്ന് വേണം പറയാന്‍.

വില പ്രഖ്യാപനം പിന്നീട്; ഔദ്യോഗിക വെബ്‌സൈറ്റില്‍ ഇടംപിടിച്ച് ബിഎസ് VI മഹീന്ദ്ര XUV500

2011 -ലാണ് വാഹനത്തെ കമ്പനി വിപണിയില്‍ അവതരിപ്പിക്കുന്നത്. പിന്നീട് വാഹനത്തിന് നിരവധി പരിഷ്‌ക്കരണങ്ങളും നടപ്പിലാക്കി. ആദ്യ മോഡലിനെ 2015 മെയ് മാസത്തിലും രണ്ടാമത്തെ മോഡലിനെ 2018 ഏപ്രിലിലുമാണ് പരിഷ്‌ക്കരിച്ച് പുറത്തിറക്കിയത്.

Most Read Articles

Malayalam
കൂടുതല്‍... #മഹീന്ദ്ര #mahindra
English summary
Mahindra XUV500 BS6 Details Revealed, Prices To Be Announced Post Coronavirus Lockdown. Read in Malayalam.
Story first published: Wednesday, April 8, 2020, 10:35 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X