കൊവിഡ് ലോക്ക്ഡൗൺ കാലഘട്ടത്തിലെ ഹാച്ച്ബാക്ക് വിൽപ്പന കണക്കുകൾ

ഇപ്പോൾ രാജ്യത്തെങ്ങും നടപ്പിലാക്കുന്ന കൊവിഡ്-19 ലോക്ക്ഡൗൺ വാഹന വ്യവസായം ഉൾപ്പെടെ ഇന്ത്യയിലുടനീളമുള്ള ബിസിനസ്സുകളെ സാരമായി ബാധിച്ചിരിക്കുകയാണ്. നിരവധി നിർമാണശാലകൾ പ്രവർത്തനങ്ങൾ നിർത്തിവെച്ചിരിക്കുകയാണ്.

കൊവിഡ് ലോക്ക്ഡൗൺ കാലഘട്ടത്തിലെ ഹാച്ച്ബാക്ക് വിൽപ്പന കണക്കുകൾ

കൊവിഡ്-19 നെതിരായ പോരാട്ടത്തിൽ ആരോഗ്യവകുപ്പിനെ സഹായിക്കുന്നതിനായി ചില വാഹന നിർമ്മാതാകൾ അവരുടെ ഉത്പാദന കേന്ദ്രങ്ങളിൽ മെഡിക്കൽ ഉപകരണങ്ങൾ രൂപകൽപ്പന ചെയ്യുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നു.

കൊവിഡ് ലോക്ക്ഡൗൺ കാലഘട്ടത്തിലെ ഹാച്ച്ബാക്ക് വിൽപ്പന കണക്കുകൾ

വാഹന വിപണിയുടെ താഴേതട്ടിൽ അവശ്യ സേവനങ്ങളുടെ ഭാഗമല്ലാത്തതിനാൽ വാഹന ഡീലർഷിപ്പുകളും അടച്ചിരിക്കുകയാണ്. ഇതുകാരണം, ബന്ധപ്പെട്ട അധികാരികൾ പിന്തുണ നൽകുന്നില്ലെങ്കിൽ ദീർഘകാലാടിസ്ഥാനത്തിൽ പല ഡീലർമാരുടേയും ബിസിനസ് പൂട്ടി പോകുന്ന അവസ്ഥയിലാണ്. കഴിഞ്ഞ മാസത്തിലെ ഹാച്ച്ബാക്കുകളുടെ വിൽപ്പന എങ്ങനെയുണ്ടായിരുന്നു എന്ന് നമുക്ക് നോക്കാം:

MOST READ: ചരിത്രത്തിലേക്ക് മിത്സുബിഷി, ഇന്ത്യയിൽ നിന്നും പിൻവാങ്ങാൻ ഒരുങ്ങുന്നതായി സൂചന

കൊവിഡ് ലോക്ക്ഡൗൺ കാലഘട്ടത്തിലെ ഹാച്ച്ബാക്ക് വിൽപ്പന കണക്കുകൾ

2019 മാർച്ചിൽ 17,264 യൂണിറ്റുകളെ അപേക്ഷിച്ച് 2020 മാർച്ചിൽ 11,406 യൂണിറ്റുകൾ വിറ്റഴിച്ച മാരുതി ബലേനോയാണ് ഒന്നാം സ്ഥാനത്ത് എത്തിയിരിക്കുന്നത്. മുൻ വർഷത്തെ അപേക്ഷിച്ച് 33.93 ശതമാനം ഇടിവാണ് മോഡൽ രേഖപ്പെടുത്തിയത്.

കൊവിഡ് ലോക്ക്ഡൗൺ കാലഘട്ടത്തിലെ ഹാച്ച്ബാക്ക് വിൽപ്പന കണക്കുകൾ

വിൽപ്പനയിൽ ആയിരത്തോളം യൂണിറ്റുകൾക്ക് പിന്നിൽ മാരുതി ആൾട്ടോയാണ് രാണ്ടാം സ്ഥാനത്ത്. 2019 മാർച്ചിൽ 16,829 യൂണിറ്റ് വിൽപ്പനയെ അപേക്ഷിച്ച് 35.64 ശതമാനം ഇടിവോടെ 2020 മാർച്ചിൽ 10,829 യൂണിറ്റ് മാത്രമാണ് നിർമ്മാതാക്കൾക്ക് വിറ്റഴിക്കാൻ കഴിഞ്ഞത്.

MOST READ: വുഹാനില്‍ സ്ഥിതിഗതികള്‍ ശാന്തം; പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിച്ച് ഹോണ്ട

കൊവിഡ് ലോക്ക്ഡൗൺ കാലഘട്ടത്തിലെ ഹാച്ച്ബാക്ക് വിൽപ്പന കണക്കുകൾ

മാരുതി വാഗൺ ആർ കഴിഞ്ഞ മാസം 9,151 യൂണിറ്റുകളുടെ വിൽപ്പന രജിസ്റ്റർ ചെയ്തു. 2019 മാർച്ചിൽ ഇത് 16,152 യൂണിറ്റായിരുന്നു. വിപണിയിൽ 43.34 ശതമാനം നഷ്ടമാണ് വാഹനം നേരിട്ടത്.

കൊവിഡ് ലോക്ക്ഡൗൺ കാലഘട്ടത്തിലെ ഹാച്ച്ബാക്ക് വിൽപ്പന കണക്കുകൾ

മുൻ വർഷത്തെ 14,218 യൂണിറ്റ് വിൽപ്പനയുമായി താരതമ്യം ചെയ്യുമ്പോൾ 36.69 ശതമാനം ഇടിവോടെ 2020 മാർച്ചിൽ 8,575 യൂണിറ്റ് വിൽപ്പനയാണ് മാരുതി സ്വിഫ്റ്റ് കൈവരിച്ചത്.

MOST READ: ഇന്ത്യൻ വിപണിയോട് ടാറ്റാ പറഞ്ഞ് നാനോയും സഫാരി സ്റ്റോമും

കൊവിഡ് ലോക്ക്ഡൗൺ കാലഘട്ടത്തിലെ ഹാച്ച്ബാക്ക് വിൽപ്പന കണക്കുകൾ

താരതമ്യം ചെയ്യാൻ മുൻ വർഷത്തെ കണക്കുകളില്ലാത്ത മാരുതി എസ്-പ്രസ്സോ കഴിഞ്ഞ മാസം 5,159 യൂണിറ്റ് വിറ്റഴിച്ചു. ഹ്യുണ്ടായി ഗ്രാൻഡ് i10 ഈ മാർച്ചിൽ 4,293 യൂണിറ്റ് വിൽപ്പന നേടി.

Rank Model March-20 March-19 Growth (%)
1 Maruti Baleno 11,406 17,264 -33.93
2 Maruti Alto 10,829 16,826 -35.64
3 Maruti Wagonr 9,151 16,152 -43.34
4 Maruti Swift 8,575 14,218 -39.69
5 Maruti S-Presso 5,159 - -
6 Hyundai Grand i10 4,293 7,225 -40.58
7 Maruti Celerio 4,010 11,807 -66.04
8 Hyundai Elite i20 3,455 12,172 -71.62
9 Hyundai Santro 2,169 8,280 -73.8
10 Maruti Ignis 1,901 3,156 -39.77
11 Toyota Glanza 1,533 - -
12 Renault Kwid 1,475 5,853 -74.8
13 Tata Altroz 1,147 - -
14 Tata Tiago 1,127 6,884 -83.63
15 Ford Freestyle 340 1,480 -77.03
16 Ford Figo 170 691 -75.40
17 Datsun redi-GO 139 1,374 -89.88
18 Volkswagen Polo 105 1,342 -92.18
19 Nissan Micra 66 186 -64.52
20 Datsun Go 2 260 -99.23
കൊവിഡ് ലോക്ക്ഡൗൺ കാലഘട്ടത്തിലെ ഹാച്ച്ബാക്ക് വിൽപ്പന കണക്കുകൾ

ഒരു വർഷം മുമ്പ് ഇതേ മാസം ലഭിച്ച 7,225 യൂണിറ്റ് വിൽപ്പനയെ അപേക്ഷിച്ച് 40.58 ശതമാനം ഇടിവാണ് മോഡലിന് ഉണ്ടായിരിക്കുന്നത്.

MOST READ: ചെറി ഓട്ടോമൊബൈല്‍സിനെ കൂടെ കൂട്ടാനൊരുങ്ങി ടാറ്റ

കൊവിഡ് ലോക്ക്ഡൗൺ കാലഘട്ടത്തിലെ ഹാച്ച്ബാക്ക് വിൽപ്പന കണക്കുകൾ

2019 മാർച്ചിലെ 11,807 യൂണിറ്റുകളെ അപേക്ഷിച്ച് മാരുതി സെലെരിയോ 66.04 ശതമാനം ഇടിവോടെ ഈ വർഷം 4,010 യൂണിറ്റ് വിൽപ്പന രേഖപ്പെടുത്തി.

കൊവിഡ് ലോക്ക്ഡൗൺ കാലഘട്ടത്തിലെ ഹാച്ച്ബാക്ക് വിൽപ്പന കണക്കുകൾ

2020 മാർച്ചിൽ ഹ്യുണ്ടായി i20 എലൈറ്റ് 3,455 യൂണിറ്റ് വിൽപ്പന കരസ്ഥമാക്കി മുൻ വർഷത്തെ 12,172 യൂണിറ്റ് വിൽപ്പനയെ അപേക്ഷിച്ച് 71.62 ശതമാനം കുറഞ്ഞു.

കൊവിഡ് ലോക്ക്ഡൗൺ കാലഘട്ടത്തിലെ ഹാച്ച്ബാക്ക് വിൽപ്പന കണക്കുകൾ

2019 മാർച്ചിലെ 8,280 യൂണിറ്റ് വിൽപ്പനയുമായി താരതമ്യം ചെയ്യുമ്പോൾ 73.80 ശതമാനം വിൽപ്പന ഇടിവോടെ ഹ്യുണ്ടായി സാൻട്രോ 2,169 യൂണിറ്റ് വിറ്റഴിച്ചു.

കൊവിഡ് ലോക്ക്ഡൗൺ കാലഘട്ടത്തിലെ ഹാച്ച്ബാക്ക് വിൽപ്പന കണക്കുകൾ

മാരുതി ഇഗ്നിസ് 39.77 ശതമാനം ഇടിവോടെ ഈ വർഷം 1,901 യൂണിറ്റ് വിറ്റഴിച്ചു. ടൊയോട്ട ഗ്ലാൻസ 2020 മാർച്ചിൽ 1,533 യൂണിറ്റുകളുടെ വിൽപ്പന നേടി.

കൊവിഡ് ലോക്ക്ഡൗൺ കാലഘട്ടത്തിലെ ഹാച്ച്ബാക്ക് വിൽപ്പന കണക്കുകൾ

മുൻ വർഷം 5,853 യൂണിറ്റ് വിൽപ്പന നേടിയ റെനോ ക്വിഡ് കഴിഞ്ഞ മാസം 74.80 ശതമാനം ഇടിവോടെ 1,475 യൂണിറ്റ് വിറ്റഴിച്ചു. ടാറ്റയുടെ പുതിയ മോഡൽ ആൾ‌ട്രോസ് 1,147 യൂണിറ്റ് വിൽപ്പന കൈവരിച്ചു.

കൊവിഡ് ലോക്ക്ഡൗൺ കാലഘട്ടത്തിലെ ഹാച്ച്ബാക്ക് വിൽപ്പന കണക്കുകൾ

ആൾ‌ട്രോസിനേക്കാൾ 20 യൂണിറ്റ് കുറവോടെ 1,127 യൂണിറ്റ് വിൽപ്പനയുമായി ടാറ്റ ടിയാഗോ നിർദ്ദിഷ്ട കാലയളവിൽ 83.63 ശതമാനം വിപണിയിടിവ് നേരിട്ടു.

കൊവിഡ് ലോക്ക്ഡൗൺ കാലഘട്ടത്തിലെ ഹാച്ച്ബാക്ക് വിൽപ്പന കണക്കുകൾ

2019 -ൽ 1,480 യൂണിറ്റ് വിൽപ്പന നേടിയ ഫോർഡ് ഫ്രീസ്റ്റൈൽ ഈ വർഷം 77.03 ശതമാനം ഇടിവോടെ 340 യൂണിറ്റുകളാണ് വിറ്റത്. ഫോർഡ് ഫിഗോ 75.40 ശതമാനവും, ഡാറ്റ്സൻ റെഡി-ഗോ 89.88 ശതമാനവും, ഫോക്സ്‍വാഗൺ പോളോ 92.18ശതമാനവും, നിസാൻ മൈക്ര 64.52ശതമാനവും, ഡാറ്റ്സൻ ഗോ 99.23ശതമാനവും ഇടിവ് രേഖപ്പെടുത്തി.

കൊവിഡ് ലോക്ക്ഡൗൺ കാലഘട്ടത്തിലെ ഹാച്ച്ബാക്ക് വിൽപ്പന കണക്കുകൾ

മൊത്തത്തിൽ, ഈ ഹാച്ച്ബാക്കുകൾ 2020 മാർച്ചിൽ 67,052 യൂണിറ്റ് വിൽപ്പന നേടി. 2019 മാർച്ചിൽ ഇത് 1,25,170 യൂണിറ്റായിരുന്നു, അതായത് കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഈ വർഷം 46.43 ശതമാനം ഇടിവാണ് ഹാച്ച്ബാക്ക് വിപണി നേരിട്ടിരിക്കുന്നത്.

Most Read Articles

Malayalam
English summary
March 2020 Hatchback Sales. Read in Malayalam.
Story first published: Saturday, April 11, 2020, 15:55 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X