ആൾട്ടോയാണ് താരം; മാരുതി വിറ്റഴിച്ചത് 40 ലക്ഷം യൂണിറ്റുകൾ

രാജ്യത്തെ ഏറ്റവും വലിയ വാഹന നിർമാതാക്കളായ മാരുതി സുസുക്കിയുടെ എൻട്രി ലെവൽ ഹാച്ച്ബാക്ക് താരമായ ആൾട്ടോ ആഭ്യന്തര വിപണിയിൽ 40 ലക്ഷം യൂണിറ്റ് വിൽപ്പനയെന്ന നാഴികക്കല്ല് പിന്നിട്ടു.

ആൾട്ടോയാണ് താരം; മാരുതി വിറ്റഴിച്ചത് 40 ലക്ഷം യൂണിറ്റുകൾ

20 വർഷം മുമ്പ് അരങ്ങേറ്റം കുറിച്ച ഈ കുഞ്ഞൻ കാർ ഇന്ധനക്ഷമത, പ്രായോഗികത, താങ്ങാനാവുന്ന വില എന്നിവ കാരണം വിപണിയിൽ ഒരു തരംഗം തന്നെയാണ് ആൾട്ടോ സൃഷ്‌ടിച്ചത്. തുടർച്ചയായി 16 വർഷവും ഇന്ത്യയിൽ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന കാറായും ഇവൻ പേരെടുത്തു.

ആൾട്ടോയാണ് താരം; മാരുതി വിറ്റഴിച്ചത് 40 ലക്ഷം യൂണിറ്റുകൾ

ഇപ്പോഴും വൻ സ്വീകാര്യതയാണ് ആൾട്ടോയ്ക്ക് വിപണിയിലുള്ളത്. 2000 മുതൽ ആഭ്യന്തര വിപണിയിൽ വിൽപ്പനയ്‌ക്കെത്തിയ കാർ എട്ട് വർഷത്തിനുള്ളിൽ 10 ലക്ഷം യൂണിറ്റിന്റെ മൊത്തം വിൽപ്പനയും കൈപ്പിടിയിലാക്കി. 2016 ഓടെ 30 ലക്ഷം യൂണിറ്റുകൾ വിറ്റു.

MOST READ: സ്വാതന്ത്ര്യദിനത്തോട് അനുബന്ധിച്ച് #പാർക്ക്ഫോർഫ്രീഡം ക്യാമ്പയിനുമായി സുസുക്കി

ആൾട്ടോയാണ് താരം; മാരുതി വിറ്റഴിച്ചത് 40 ലക്ഷം യൂണിറ്റുകൾ

കഴിഞ്ഞ വർഷം ബി‌എസ്‌-VI മലിനീകരണ മാനദണ്ഡങ്ങൾ പാലിക്കുന്ന ആദ്യത്തെ എൻ‌ട്രി ലെവൽ വാഹനം കൂടിയാണ് ആൾട്ടോ. കഴിഞ്ഞ 16 വർഷത്തിനിടെ 40 ലക്ഷം വിൽപ്പനയെന്ന നാഴികക്കല്ല് പിന്നിട്ട ഒരേയൊരു മോഡലുകൂടിയാണിത് എന്നതും ശ്രദ്ധേയമാണ്.

ആൾട്ടോയാണ് താരം; മാരുതി വിറ്റഴിച്ചത് 40 ലക്ഷം യൂണിറ്റുകൾ

ആൾട്ടോയ്ക്ക് നിലവിൽ മൂന്ന ലക്ഷം മുതൽ 4.37 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം വില. പെട്രോൾ, സി‌എൻ‌ജി എഞ്ചിൻ ഓപ്ഷനിലും കുഞ്ഞൻ കാർ സ്വന്തമാക്കാം. ARAI സാക്ഷ്യപ്പെടുത്തിയ ഇന്ധനക്ഷമത പെട്രോളിന് 22.05 കിലോമീറ്ററും സി‌എൻ‌ജിയ്ക്ക് 31.56 കിലോമീറ്ററും ആണ്.

MOST READ: മുഖംമാറി കെടിഎം ഡ്യൂക്ക് 250; ഇനി എൽഇഡി ഹെഡ്‌ലൈറ്റും സൂപ്പർ മോട്ടോ മോഡും, ഡെവലിവറി ആരംഭിച്ചു

ആൾട്ടോയാണ് താരം; മാരുതി വിറ്റഴിച്ചത് 40 ലക്ഷം യൂണിറ്റുകൾ

കാറിന്റെ 799 സിസി ത്രീ സിലിണ്ടർ F8D പെട്രോൾ എഞ്ചിൻ 6,000 rpm-ൽ 47 bhp കരുത്തും 3,500 rpm-ൽ 69 Nm torque ഉം ഉത്പാദിപ്പിക്കും. സ്റ്റാൻഡേർഡായി അഞ്ച് സ്പീഡ് മാനുവൽ അല്ലെങ്കിൽ ഓപ്ഷനായി അഞ്ച് സ്പീഡ് എഎംടി ഗിയർബോക്സ് ഉപയോഗിച്ച് ആൾട്ടോ തെരഞ്ഞെടുക്കാൻ സാധിക്കും.

ആൾട്ടോയാണ് താരം; മാരുതി വിറ്റഴിച്ചത് 40 ലക്ഷം യൂണിറ്റുകൾ

ആൾട്ടോയുടെ സി‌എൻ‌ജി പതിപ്പിന് 40 bhp പവറിൽ 60 Nm torque വികസിപ്പിക്കാൻ ശേഷിയുണ്ട്. ബേസ് മോഡലിൽ മാത്രം എത്തുന്ന ഇത് അഞ്ച് സ്പീഡ് മാനുവൽ ഗിയർ‌ബോക്‌സോടു കൂടി മാത്രമാണ് വിപണിയിൽ ഇടംപിടിക്കുന്നത്.

MOST READ: പൂനെയിൽ പരീക്ഷണയോട്ടത്തിനിടെ ക്യാമറ കണ്ണിൽ കുടുങ്ങി സീറ്റ് അറോണ കോംപാക്ട് എസ്‌യുവി

ആൾട്ടോയാണ് താരം; മാരുതി വിറ്റഴിച്ചത് 40 ലക്ഷം യൂണിറ്റുകൾ

ഡ്രൈവർ എയർബാഗ്, ഇബിഡിയുള്ള എബിഎസ്, റിവേഴ്‌സ് പാർക്കിംഗ് സെൻസർ, ഹൈ സ്പീഡ് അലേർട്ട്, ഫ്രണ്ട് സീറ്റ് ബെൽറ്റ് ഓർമ്മപ്പെടുത്തൽ എന്നിവ ഉൾപ്പെടുന്നതാണ് മാരുതി സുസുക്കി ആൾട്ടോയുടെ സ്റ്റാൻഡേർഡ് സുരക്ഷാ കിറ്റ്.

ആൾട്ടോയാണ് താരം; മാരുതി വിറ്റഴിച്ചത് 40 ലക്ഷം യൂണിറ്റുകൾ

അതേസമയം മാരുതി സുസുക്കി ആൾട്ടോയെ വിപണിയിൽ നിന്നും പിൻവലിക്കാൻ ഒരുങ്ങുകയാണ് എന്ന വാർത്തകളും പുറത്തുവരുന്നുണ്ട്. പകരം പുത്തൻ ഒരു കാറിനെ തന്നെ അവതരിപ്പിക്കാനാണ് കമ്പനിയുടെ പദ്ധതി. പഴയ മാരുതി 800 എന്ന പേര് തിരിച്ചുകൊണ്ടുവരാനും സാധ്യത ഒരുങ്ങുന്നുണ്ട്.

Most Read Articles

Malayalam
English summary
Maruti Alto 800 Achieves 40 Lakh Sales In India. Read in Malayalam
Story first published: Thursday, August 13, 2020, 14:36 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X