അന്നും ഇന്നും താരം ആൾട്ടോ തന്നെ; ഓഗസ്റ്റിലെ വിൽപ്പനയിൽ 42 ശതമാനത്തിന്റെ നേട്ടം

രണ്ട് പതിറ്റാണ്ട് മുമ്പ് വിപണിയിൽ വിപണിയിലെത്തിയതിനുശേഷം 40 ലക്ഷത്തിലധികം യൂണിറ്റുകൾ വിറ്റ മാരുതി സുസുക്കി ആൾട്ടോ ഇന്ത്യയിലെ ഏറ്റവും ജനപ്രിയ വാഹനങ്ങളിലൊന്നാണ്. കഴിഞ്ഞ ഓഗസ്റ്റ് മാസവും കമ്പനിക്കായി മിന്നും പ്രകടനമാണ് ഈ കുഞ്ഞൻ എൻട്രി ലെവൽ ഹാച്ച്ബാക്ക് നടത്തിയത്.

അന്നും ഇന്നും താരം ആൾട്ടോ തന്നെ; ഓഗസ്റ്റിലെ വിൽപ്പനയിൽ 42 ശതമാനത്തിന്റെ നേട്ടം

2020 ഓഗസ്റ്റിൽ ആൾട്ടോയുടെ മൊത്തം 14,397 യൂണിറ്റുകൾ നിരത്തലെത്തിക്കാൻ ഇന്ത്യയിലെ ഏറ്റവും വലിയ വാഹന നിർമാതാക്കളായ മാരുതിക്ക് സാധിച്ചു. 2019 ഓഗസ്റ്റിലെ (10,123 യൂണിറ്റ്) വിൽപ്പന കണക്കുകളുമായി താരതമ്യം ചെയ്യുമ്പോൾ ഇത് 42.22 ശതമാനത്തിന്റെ വാർഷിക വളർച്ചയാണ് സൂചിപ്പിക്കുന്നത്.

അന്നും ഇന്നും താരം ആൾട്ടോ തന്നെ; ഓഗസ്റ്റിലെ വിൽപ്പനയിൽ 42 ശതമാനത്തിന്റെ നേട്ടം

പ്രതിമാസ വിൽപ്പനയിലും ആൾട്ടോ ഒരു ചെറിയൊരു നേട്ടം കൈവരിച്ചിട്ടുണ്ട്. 2020 ജൂലൈയിൽ വിറ്റഴിച്ച 13,654 യൂണിറ്റിനെ അപേക്ഷിട്ട് ഇത്തവണ 5.44 ശതമാനം വർധനവിനാണ് കമ്പനി സാക്ഷ്യംവഹിച്ചത്.

MOST READ: നികുതി വർധനവ് തിരിച്ചടിയായി; രാജ്യത്തെ പ്രവർത്തനങ്ങൾ വിപുലീകരിക്കേണ്ടതില്ലെന്ന തീരുമാനത്തിൽ ടൊയോട്ട

അന്നും ഇന്നും താരം ആൾട്ടോ തന്നെ; ഓഗസ്റ്റിലെ വിൽപ്പനയിൽ 42 ശതമാനത്തിന്റെ നേട്ടം

എന്നാൽ രസകരമായ മറ്റൊരു കാര്യം സ്പോർട്ടി ഹാച്ച്ബാക്കായ സ്വിഫ്റ്റിന്റെ 14,869 യൂണിറ്റുകൾ വിറ്റഴിച്ച് ബ്രാൻഡിന്റെ നിരയിൽ ഏറ്റവും വിൽപ്പന നേടിയ മോഡലായി ഇത് മാറി.

അന്നും ഇന്നും താരം ആൾട്ടോ തന്നെ; ഓഗസ്റ്റിലെ വിൽപ്പനയിൽ 42 ശതമാനത്തിന്റെ നേട്ടം

ആൾട്ടോയെ സംബന്ധിച്ചിടത്തോളം അതിന്റെ താങ്ങാനാവുന്ന വിലയും കാര്യക്ഷമതയുമാണ് ഇത്രയുമധികം ജനപ്രീതി നേടിയെടുക്കാനുണ്ടായ പ്രധാന കാരണം. കാറിന്റെ വില ആരംഭിക്കുന്നത് വെറും 2.94 ലക്ഷം രൂപയിൽ നിന്നാണ്. അതേസമയം ഏറ്റവും ഉയർന്ന വേരിയന്റിന് 4.36 ലക്ഷം രൂപയും മുടക്കിയാൽ മതിയാകും.

MOST READ: 2020 ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ ഔദ്യോഗിക വാഹനമായി ടാറ്റ ആള്‍ട്രോസ്

അന്നും ഇന്നും താരം ആൾട്ടോ തന്നെ; ഓഗസ്റ്റിലെ വിൽപ്പനയിൽ 42 ശതമാനത്തിന്റെ നേട്ടം

ഈ സെഗ്മെന്റിലെ മാരുതി സുസുക്കിയുടെ അതിശയകരമായ മുൻ‌ഗാമികളുടെ പിന്തുണയും ഇവിടെ ഒരു പ്രധാന പങ്കുവഹിക്കുന്നുണ്ട്. വിലകുറഞ്ഞ ഒരു ഫാമിലി കാർ വാങ്ങാൻ ആഗ്രഹിക്കുന്ന ആളുകൾക്ക് ഇത് വളരെ പ്രായോഗിക ഓപ്ഷനായി നിലകൊള്ളുന്നു.

അന്നും ഇന്നും താരം ആൾട്ടോ തന്നെ; ഓഗസ്റ്റിലെ വിൽപ്പനയിൽ 42 ശതമാനത്തിന്റെ നേട്ടം

ലോക്ക്ഡൗണിന് ശേഷം എൻട്രി ലെവൽ കാർ വിൽപ്പനയിൽ ഉണ്ടാകുന്ന വർധനവ് മാരുതി നേരത്തെ തന്നെ പ്രവചിച്ചിരുന്നു. പൊതു ഗതാഗത സംവിധാനങ്ങൾക്ക് പകരം സ്വകാര്യ വാഹനങ്ങൾക്ക് മുൻഗണന കൊടുക്കുന്നതാണ് ഇതിന് കാരണമായി ചൂണ്ടിക്കാട്ടിയത്.

MOST READ: നിസാൻ മാഗ്നൈറ്റിന്റെ പേറ്റന്റ് ചിത്രങ്ങൾ പുറത്ത്, കൂടുതൽ ഡിസൈൻ വിശദംശങ്ങൾ അറിയാം

അന്നും ഇന്നും താരം ആൾട്ടോ തന്നെ; ഓഗസ്റ്റിലെ വിൽപ്പനയിൽ 42 ശതമാനത്തിന്റെ നേട്ടം

0.8 ലിറ്റർ 3 സിലിണ്ടർ പെട്രോൾ എഞ്ചിനാണ് മാരുതി ആൾട്ടോയുടെ ഹൃദയം. ഇത് 48 bhp കരുത്തും 96 Nm torque ഉം വികസിപ്പിക്കാൻ ശേഷിയുള്ളതാണ്. ഫാക്ടറി ഘടിപ്പിച്ച സി‌എൻ‌ജി കിറ്റിനൊപ്പം വരുന്ന എസ്-സി‌എൻ‌ജി വേരിയന്റും മാരുതി വാഗ്ദാനം ചെയ്യുന്നുവെന്നത് ശ്രദ്ധേയമാണ്.

അന്നും ഇന്നും താരം ആൾട്ടോ തന്നെ; ഓഗസ്റ്റിലെ വിൽപ്പനയിൽ 42 ശതമാനത്തിന്റെ നേട്ടം

അഞ്ച് സ്പീഡ് മാനുവൽ ഗിയർബോക്സ് ഓപ്ഷൻ മാത്രമാണ് വാഹനത്തിൽ ലഭ്യമാവുക. കീലെസ് എൻട്രി, പവർ വിൻഡോകൾ (ഫ്രണ്ട്), ഡ്യുവൽ എയർബാഗുകൾ, ഇബിഡിയുള്ള എബിഎസ്, റിവേഴ്സ് പാർക്കിംഗ് സെൻസറുകൾ, സീറ്റ് ബെൽറ്റ് റിമൈൻഡർ, ഹൈ സ്പീഡ് അലേർട്ട്, സെൻട്രൽ ലോക്കിംഗ്, പിൻ ഡോറുകൾക്കുള്ള ചൈൽഡ് സുരക്ഷാ ലോക്കുകൾ എന്നിവയും ആൾട്ടോ വാഗ്ദാനം ചെയ്യുന്നു.

Most Read Articles

Malayalam
English summary
Maruti Alto 800 Posts 42 Percent Sales Growth In August 2020. Read in Malayalam
Story first published: Tuesday, September 15, 2020, 13:26 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X