ആള്‍ട്ടോ K10 വില്‍പ്പന അവസാനിപ്പിച്ച് മാരുതി

ആള്‍ട്ടോ K10 -ന്റെ വില്‍പ്പന അവസാനിപ്പിച്ച് നിര്‍മ്മാതാക്കളായ മാരുതി സുസൂക്കി. വാഹനം വിപണിയില്‍ നിന്നും പിന്‍വലിക്കും എന്ന് സൂചനകള്‍ നേരത്തെ പുറത്തു വന്നിരുന്നെങ്കിലും ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം എത്തുന്നത് ഇപ്പോൾ മാത്രമാണ്.

ആള്‍ട്ടോ K10 വില്‍പ്പന അവസാനിപ്പിച്ച് മാരുതി

കമ്പനിയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ നിന്നും വാഹനത്തെ കമ്പനി പിന്‍വലിച്ചു. മാരുതി നിരയില്‍ ഏറ്റവും ജനപ്രീയ എന്‍ട്രി-ലെവല്‍ ഹാച്ച്ബാക്ക് മോഡലാണ് ആള്‍ട്ടോ. ബിഎസ് IV നിലവാരത്തിലുള്ള 998 സിസി ത്രീ സിലിണ്ടര്‍ പെട്രോള്‍ എഞ്ചിനായിരുന്നു വാഹനത്തിന്റെ കരുത്ത്.

ആള്‍ട്ടോ K10 വില്‍പ്പന അവസാനിപ്പിച്ച് മാരുതി

ഈ എഞ്ചിന്‍ 67 bhp കരുത്തും 90 Nm torque ഉം സൃഷ്ടിക്കും. അഞ്ച് സ്പീഡ് മാനുവല്‍, അഞ്ച് സ്പീഡ് ഓട്ടോമാറ്റിക്ക് ആണ് ഗിയര്‍ബോക്സുകള്‍. മോഡലിന്റെ സിഎന്‍ജി പതിപ്പും വിപണിയില്‍ ലഭ്യമാണ്.

MOST READ: 2 ലക്ഷം രൂപയ്ക്ക് മേൽ വില മതിക്കുന്ന മികച്ച വിൽപ്പന നേടിയ ബൈക്കുകൾ

ആള്‍ട്ടോ K10 വില്‍പ്പന അവസാനിപ്പിച്ച് മാരുതി

998 സിസി ത്രീ സിലിണ്ടര്‍ എഞ്ചിന്‍ 58 bhp കരുത്തും 78 Nm torque ഉം ഉത്പാദിപ്പിക്കും. അഞ്ച് സ്പീഡ് മാനുവലാണ് ഗിയര്‍ബോക്സ്. 2010 -ലാണ് ആള്‍ട്ടോ K10 ആദ്യ തലമുറ വിപണിയില്‍ എത്തുന്നത്. പിന്നീട് 2014 -ല്‍ രണ്ടാം തലമുറയും വിപണിയില്‍ എത്തി.

ആള്‍ട്ടോ K10 വില്‍പ്പന അവസാനിപ്പിച്ച് മാരുതി

2019 വാഹനത്തിന്റെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിനെ കമ്പനി വിപണയില്‍ അവതരിപ്പിച്ചു. കൂടുതല്‍ സുരക്ഷ സംവിധാനങ്ങള്‍ക്കൊപ്പം ക്രാഷ് ടെസ്റ്റിനെയും അതിജീവിക്കാനുള്ള ശേഷിയുമായാണ് പുതിയ ആള്‍ട്ടോ K10 ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിനെ കമ്പനി വിപണിയില്‍ അവതരിപ്പിച്ചത്.

MOST READ: ചേതക് ഇലക്ട്രിക്കിന്റെ ഉത്പാദനം താത്ക്കാലികമായി നിര്‍ത്തി ബജാജ്

ആള്‍ട്ടോ K10 വില്‍പ്പന അവസാനിപ്പിച്ച് മാരുതി

എബിഎസ്, ഇബിഡി ബ്രേക്കിങ് സംവിധാനം, റിവേഴ്‌സ് പാര്‍ക്കിങ് സെന്‍സര്‍, ഡ്രൈവര്‍ സൈഡ് എയര്‍ബാഗ്, പാസഞ്ചര്‍ സീറ്റ് ബെല്‍റ്റ് റിമൈന്‍ഡര്‍, സ്പീഡ് അലേര്‍ട്ട് തുടങ്ങിയ സുരക്ഷാ സന്നാഹങ്ങളോടെയാണ് ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പ് വിപണിയില്‍ എത്തുന്നത്.

ആള്‍ട്ടോ K10 വില്‍പ്പന അവസാനിപ്പിച്ച് മാരുതി

3.72 ലക്ഷം രൂപ മുതല്‍ 4.51 ലക്ഷം രൂപ വരെയാണ് വാഹനത്തിന്റെ എക്സ്ഷോറും വില. മാരുതി നിരയില്‍ നിന്നും അടുത്തിടെ വിപണിയില്‍ എത്തിയ മിനി എസ്‌യുവി മോഡലായ എസ്-പ്രെസ്സോ വിപണിയില്‍ തരംഗമായതോടെയാണ് ആള്‍ട്ടോ K10 -ന്റെ വില്‍പ്പന കമ്പനി അവസാനിപ്പിക്കുന്നത്.

MOST READ: ഹൈബ്രിഡ് എഞ്ചിനും ഓള്‍വീല്‍ ഡ്രൈവ് ഓപ്ഷനും! യാരിസ് ക്രോസിനെ വെളിപ്പെടുത്തി ടൊയോട്ട

ആള്‍ട്ടോ K10 വില്‍പ്പന അവസാനിപ്പിച്ച് മാരുതി

വിപണിയില്‍ മികച്ച പ്രകടനമാണ് എസ്-പ്രെസ്സോ കാഴ്ചവെയ്ക്കുന്നതെന്നും കമ്പനി അറിയിച്ചു. ബിഎസ് VI എഞ്ചിന്‍ കരുത്തോടെയാണ് എസ്-പ്രെസ്സോ വിപണയില്‍ എത്തുന്നത്. 998 സിസി പ്രെട്രോള്‍ എഞ്ചിന്‍ 68 bhp കരുത്തും 90 Nm torque ഉം ഉത്പാദിപ്പിക്കും.

ആള്‍ട്ടോ K10 വില്‍പ്പന അവസാനിപ്പിച്ച് മാരുതി

അഞ്ച് സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സിനൊപ്പം, ഓപ്ഷണല്‍ AGS ട്രാന്‍സ്മിഷനും ലഭിക്കുന്നു. 3.69 ലക്ഷം രൂപ മുതല്‍ 4.91 ലക്ഷം രൂപ വരെയാണ് വാഹനത്തിന്റെ എക്സ്ഷോറും വില.

MOST READ: ലോക്ക്ഡൗൺ: സാമൂഹിക സേവനങ്ങൾക്കായി 100 ഹെക്ടർ എസ്‌യുവികൾ വാഗ്ദാനം ചെയ്ത് എംജി

ആള്‍ട്ടോ K10 വില്‍പ്പന അവസാനിപ്പിച്ച് മാരുതി

എന്‍ട്രി ലെവല്‍ വിഭാഗത്തില്‍ ചുരുങ്ങിയ കാലം കൊണ്ട് എസ്-പ്രെസ്സോയ്ക്ക് സ്വന്തമായൊരും സ്ഥാനം നേടിയെടുക്കാന്‍ സാധിച്ചെന്ന് വിപണിയിലെ എസ്-പ്രെസ്സോയുടെ പ്രകടനത്തെക്കുറിച്ച് സംസാരിച്ച മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ (മാര്‍ക്കറ്റിംഗ് & സെയില്‍സ്) ശശാങ്ക് ശ്രീവാസ്തവ അഭിപ്രായപ്പെട്ടു.

Most Read Articles

Malayalam
English summary
Maruti Suzuki Alto K10 Discontinued, Officially Unlisted From Website. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X