പ്രീമിയം ഹാച്ച്ബാക്ക് ശ്രേണിയിലെ വിൽപ്പനയിൽ ഒന്നാമൻ മാരുതി ബലേനോ

കൊവിഡ്-19 മഹാമാരിയുടെ പശ്ചാത്തലത്തിൽ ഇന്ത്യയിൽ ലോക്ക്ഡൗൺ നടപ്പിലാക്കിയതോടെ വാഹന വ്യവസായത്തിന്റെ ചരിത്രത്തിലാധ്യമായി ഒരു യൂണിറ്റുപോലും പുതുതായി നിരത്തിൽ എത്തിയില്ല.

പ്രീമിയം ഹാച്ച്ബാക്ക് ശ്രേണിയിലെ വിൽപ്പനയിൽ ഒന്നാമൻ മാരുതി ബലേനോ

പുതിയ സാമ്പത്തിക വർഷത്തിന്റെ പ്രാരംഭ മാസമായ ഏപ്രിലിൽ വാഹനങ്ങൾ വിറ്റഴിക്കാതെ വ്യവസായം പൂർണമായും നിർത്തിവെച്ചു. പിന്നീട് പ്രവർത്തനങ്ങൾ മെയ് മുതൽ ഘട്ടം ഘട്ടമായി പുനരാരംഭിച്ചു.

പ്രീമിയം ഹാച്ച്ബാക്ക് ശ്രേണിയിലെ വിൽപ്പനയിൽ ഒന്നാമൻ മാരുതി ബലേനോ

അതിനാൽ 2021 സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിലെ വിൽ‌പന 2020 വർഷത്തെ ആദ്യപാദ വിൽ‌പനയുമായി താരതമ്യപ്പെടുത്തുമ്പോൾ വളരെ കുറവായിരിക്കും.

MOST READ: ഫോക്‌സ്‌വാഗണ്‍ പസാറ്റ് ഫെയ്‌സ്‌ലിഫ്റ്റിന്റെ അരങ്ങേറ്റം ഉടന്‍

പ്രീമിയം ഹാച്ച്ബാക്ക് ശ്രേണിയിലെ വിൽപ്പനയിൽ ഒന്നാമൻ മാരുതി ബലേനോ

പ്രീമിയം ഹാച്ച്ബാക്ക് വിഭാഗം മികച്ച പ്രകടനം കാഴ്ചവയ്ക്കുകയും രാജ്യത്തെ മൊത്തത്തിലുള്ള പാസഞ്ചർ വാഹന വിൽപ്പനയിൽ പ്രധാന പങ്കുവഹിക്കുകയും ചെയ്യുന്നു എന്നത് ശ്രദ്ധേയമാണ്. 2021 സാമ്പത്തിക വർഷത്തിന്റെ ആദ്യ മൂന്ന് മാസങ്ങളിൽ ഏകദേശം 18,304 പ്രീമിയം ഹാച്ച്ബാക്ക് യൂണിറ്റുകളാണ് കമ്പനികൾ വിറ്റഴിച്ചത്.

പ്രീമിയം ഹാച്ച്ബാക്ക് ശ്രേണിയിലെ വിൽപ്പനയിൽ ഒന്നാമൻ മാരുതി ബലേനോ

രാജ്യത്തെ ഏറ്റവും വലിയ കാർ നിർമാതാക്കളിൽ നിന്നുള്ള പ്രീമിയം ഹാച്ച്ബാക്കായ മാരുതി സുസുക്കി ബലേനോ ഈ വിഭാഗത്തിൽ 5,887 യൂണിറ്റുകളുമായി മുന്നേറുന്നു. മാത്രമല്ല ബലേനോയ്ക്ക് 32 ശതമാനം വിപണി വിഹിതമാണ് ഈ ശ്രേണിയിൽ ഉള്ളത് എന്നതും ശ്രദ്ധേയമാണ്.

MOST READ: മോപ്പെഡ് ആരാധകർക്ക് ഒരു സന്തോഷ വാർത്ത, ഇലക്‌ട്രിക് അവതാരത്തിൽ കൈനറ്റിക് ലൂണ തിരിച്ചെത്തുന്നു

പ്രീമിയം ഹാച്ച്ബാക്ക് ശ്രേണിയിലെ വിൽപ്പനയിൽ ഒന്നാമൻ മാരുതി ബലേനോ

യൂട്ടിലിറ്റി വെഹിക്കിൾ നിർമാതാക്കളിൽ നിന്നുള്ള പ്രീമിയം ഹാച്ച്ബാക്കായ ടാറ്റ ആൾ‌ട്രോസ് ഈ സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിൽ 4,483 യൂണിറ്റ് വിൽ‌പനയുമായി രണ്ടാം സ്ഥാനത്തെത്തി. പ്രീമിയം ഹാച്ച്ബാക്ക് വിഭാഗത്തിൽ ആൾട്രോസിന്റെ വിപണി വിഹിതം 24 ശതമാനമാണ്.

പ്രീമിയം ഹാച്ച്ബാക്ക് ശ്രേണിയിലെ വിൽപ്പനയിൽ ഒന്നാമൻ മാരുതി ബലേനോ

ഇതേ കാലയളവിൽ ഹ്യുണ്ടായി 3,596 യൂണിറ്റ് എലൈറ്റ് i20 യൂണിറ്റുകളാണ് നിരത്തിലെത്തിച്ചത്. അതുവഴി ഈ വിഭാഗത്തിലെ മൂന്നാം സ്ഥാനം കൊറിയൻ വാഹനം സ്വന്തമാക്കി. ഈ മോഡലിന് പ്രീമിയം ബാച്ച്ബാക്ക് വിഭാഗത്തിൽ 20 ശതമാനം വിപണി വിഹിതമുണ്ട്.

MOST READ: SAIC മോട്ടോർ കോർപ്പറേഷൻ ഇന്റലിജൻസ് നിരീക്ഷണത്തിൽ; ഇന്ത്യയിൽ എംജിക്കും പണി കിട്ടിയേക്കാം

പ്രീമിയം ഹാച്ച്ബാക്ക് ശ്രേണിയിലെ വിൽപ്പനയിൽ ഒന്നാമൻ മാരുതി ബലേനോ

നിലവിൽ ശ്രേണി ഭരിക്കുന്നത് മാരുതി ബലേനോ ആണെങ്കിലും ടാറ്റ ആൾട്രോസ് അടുത്തിടെയായി ഏറെ ശ്രദ്ധപിടിച്ചു പറ്റുന്നുണ്ട്. കൂടാതെ പുതുതലമുറ ഹ്യുണ്ടായി i20 ഉടൻ നിരത്തിൽ എത്തുന്നതോടു കൂടി ഈ വിഭാഗത്തിലെ മത്സരം കടുക്കും എന്നതിൽ സംശയമൊന്നും വേണ്ട.

പ്രീമിയം ഹാച്ച്ബാക്ക് ശ്രേണിയിലെ വിൽപ്പനയിൽ ഒന്നാമൻ മാരുതി ബലേനോ

മാരുതി സുസുക്കി ബലേനോയ്ക്ക് 5.63 ലക്ഷവും ടാറ്റ ആൾട്രോസിന് 5.29 ലക്ഷവും ഹ്യുണ്ടായി i20-ക്ക് 6.49 ലക്ഷം രൂപയുമാണ് പ്രാരംഭ വില.

Most Read Articles

Malayalam
English summary
Maruti Suzuki Baleno Leads Segment Sales In The First Quarter Of 2021. Read in Malayalam
Story first published: Wednesday, July 22, 2020, 12:30 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X